Article

ലോക്ഡൗണ്‍ കാലവും ഇസ്ലാമിന്റെ പ്രയോഗക്ഷമതയും

ലോക്ഡൗണ്‍ കാലവും ഇസ്ലാമിന്റെ പ്രയോഗക്ഷമതയും

ഒരുപാട് ആളുകള്‍ മരിച്ചുവീഴുന്ന പ്ലേഗിനെക്കുറിച്ച് ആഇശാബീവി (റ) തിരുനബിയോട്(സ്വ) ചോദിച്ചു. തിരുനബിയുടെ മറുപടി: ‘അല്ലാഹു ലക്ഷ്യം വെച്ചവര്‍ക്ക് അതൊരു ശിക്ഷയാണ്. എന്നാല്‍ സത്യവിശ്വാസികള്‍ക്ക് അനുഗ്രഹവുമാണ് ‘ ബുഖാരിയാണ് ഈ വചനം രേഖപ്പെടുത്തിയിട്ടുള്ളത്. പടര്‍ന്നുപിടിക്കുന്ന ഒരു രോഗം സത്യവിശ്വാസികള്‍ക്ക് എങ്ങനെയാണ് അനുഗ്രഹമായി മാറുന്നതെന്ന് പിന്നീട് വിശദീകരിക്കുന്നുണ്ട്: പ്ലേഗ് പടര്‍ന്ന ഒരു നാട്ടില്‍ ഒരാള്‍, അല്ലാഹു തനിക്ക് നിശ്ചയിച്ചതല്ലാത്ത ഒന്നും ബാധിക്കുകയില്ലെന്ന ദൃഢവിശ്വാസത്തോടെ ക്ഷമയോടെ തന്റെ നാട്ടില്‍ / വീട്ടില്‍ കഴിഞ്ഞുകൂടിയാല്‍ അയാള്‍ക്ക് ഒരു രക്തസാക്ഷിക്ക് തുല്യമായ പ്രതിഫലം നല്‍കുന്നതാണ്. […]

വധിക്കപ്പെട്ടിട്ടും ജീവിക്കുന്ന സ്വര്‍ഗസാക്ഷികള്‍

വധിക്കപ്പെട്ടിട്ടും ജീവിക്കുന്ന സ്വര്‍ഗസാക്ഷികള്‍

‘അല്ലാഹുവിന്റെ സരണിയില്‍ വധിക്കപ്പെട്ടവരെ മരിച്ചുപോയവരെന്നു വിചാരിക്കരുത്. വാസ്തവത്തില്‍ അവര്‍ ജീവിച്ചിരിക്കുന്നവരാകുന്നു, തങ്ങളുടെ രക്ഷിതാവിങ്കല്‍. അവര്‍ക്ക് വിഭവം ലഭിക്കുന്നുണ്ട്, അല്ലാഹു അനുഗ്രഹങ്ങള്‍ ഏകുന്നതില്‍ അവര്‍ സന്തുഷ്ടരുമായിക്കൊണ്ട്. തങ്ങള്‍ക്കു പിന്നില്‍ ഇഹലോകത്ത് അവശേഷിച്ചവരും ഇനിയും തങ്ങളോടൊപ്പം എത്തിച്ചേര്‍ന്നിട്ടില്ലാത്തവരുമായ സത്യവിശ്വാസികള്‍ ഒട്ടും ഭയപ്പെടാനോ ദുഃഖിക്കാനോ സംഗതിയാകുന്നതല്ല എന്നോര്‍ത്ത് മനഃസമാധാനമുള്ളവരുമാകുന്നു, അവര്‍'(വി.ഖു. 3:169: 170). അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടി ഇഹലോകം വെടിഞ്ഞവരുടെ മഹത്വം വശ്യസുന്ദരമായി അവതരിപ്പിക്കപ്പെട്ട സൂക്തഭാഗങ്ങളാണ് മുകളില്‍ വായിച്ചത്. ഈ വിവരണം രക്തസാക്ഷികളുടെ വിഷയത്തില്‍ മരണം എന്ന പ്രതിഭാസത്തെ അപ്രസക്തമാക്കുന്നുണ്ട്.വധിക്കപ്പെട്ടിട്ടും മരിച്ചുപോകാതെ […]

ഇസ്ലാം സംസ്‌കാരങ്ങളോട് ഇടപെട്ടത്

ഇസ്ലാം സംസ്‌കാരങ്ങളോട് ഇടപെട്ടത്

നൂറ്റാണ്ടുകളായി ഇസ്ലാമിക നാഗരികത പരമ്പരാഗത സാംസ്‌കാരിക ആവിഷ്‌കാരങ്ങളെ ഏകീകരിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധ നിയമങ്ങളാല്‍ രൂപപ്പെട്ട സാര്‍വലൗകിമായ ഒരു ആദര്‍ശം കൊണ്ടാണ് ഇസ്ലാം ഇത് സാധിച്ചെടുക്കുന്നത്. നശ്വരമായ സൗന്ദര്യത്തെയും അനശ്വരമായ സത്യത്തെയും ഇസ്ലാം ചേര്‍ത്തുവെച്ചു. വൈവിധ്യാത്മകതയിലെ ഏകത്വമായ ഇസ്ലാം ഒരു മയില്‍പ്പീലി കണക്കെ ചൈന മുതല്‍ അറ്റ്ലാന്റിക് തീരങ്ങള്‍ അടക്കമുള്ള സര്‍വദേശങ്ങളെയും തഴുകിയുണര്‍ത്തി. ഇസ്ലാമിക കര്‍മശാസ്ത്രമാണ് ഈ സര്‍ഗാത്മകോല്‍കൃഷ്ടതക്ക് സുഗമമായ വഴിയൊരുക്കിയത്. ചരിത്രത്തില്‍ ഇസ്ലാം സാംസ്‌കാരികസൗഹൃദമുള്ള ഒരു മതമാണ്. അക്കാരണത്താല്‍ തന്നെ ഒരു തെളിഞ്ഞ അരുവി കണക്കെ ഇസ്ലാം സ്നേഹിക്കപ്പെടുകയും […]

മദീനയിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍

മദീനയിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍

മദീനയിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇസ്ലാമിക സാമ്പത്തിക ദര്‍ശനത്തിലെ പ്രാരംഭ ഘട്ടമായിരുന്നു. മദീന ഒരു രാഷ്ട്രമായി പരിണമിച്ചതോടെ സാമ്പത്തിക വ്യവസ്ഥകളെ ക്രമപ്പെടുത്തല്‍ അനിവാര്യമായിത്തീര്‍ന്നു. ഖുര്‍ആനിക കല്പനകളുടെ വെളിച്ചത്തിലായിരുന്നു സാമ്പത്തിക മുന്നേറ്റങ്ങളെ തിരു പ്രവാചകന്‍ സാധ്യമാക്കിയെടുത്തത്. ഒരു വിശ്വാസിയുടെ സാമ്പത്തിക സങ്കല്‍പ്പങ്ങള്‍ എപ്രകാരമാകണമെന്ന് ഇസ്ലാം കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്. പണത്തെ അല്ലാഹു ഏല്‍പിച്ച സൂക്ഷിപ്പുമുതലായിട്ടാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ അവ വിനിയോഗിക്കാന്‍ പാടുള്ളൂ. ഏതൊരു സ്വത്തില്‍ അല്ലാഹു നിങ്ങളെ പ്രതിനിധി ആക്കിയോ അതില്‍ നിന്ന് ചെലവഴിക്കുക എന്ന് ഖുര്‍ആന്‍ […]

നോമ്പുകാലത്തെ ക്വാറന്റൈനില്‍

നോമ്പുകാലത്തെ ക്വാറന്റൈനില്‍

അതിവേഗം പടര്‍ന്നു പിടിക്കുന്ന കോവിഡ് 19 ബാധിച്ച രോഗികളെ പരിചരിച്ചിരുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പലരും ഈ നോമ്പുകാലത്ത് ക്വാറന്റൈനില്‍ ഏകാന്തവാസത്തിലാണ്. കോവിഡ് പോസിറ്റീവ് രോഗികളുമായുള്ള നിരന്തരമായ സമ്പര്‍ക്കത്തെ തുടര്‍ന്നാണ് ഇവര്‍ക്കും ക്വാറന്റൈനില്‍ കഴിയേണ്ടി വന്നത്. അപരിചിതമായ ഈ ലോകത്തിരുന്നാണ് ഇവര്‍ ഇത്തവണ നോമ്പെടുക്കുന്നത്. ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ നിന്നിറങ്ങുകയും വീട്ടിലേക്ക് പോകാന്‍ സാധിക്കാതിരിക്കുകയും ചെയ്തതോടെ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ പ്രത്യേക കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാണ് ഇവരും. കണ്ണൂര്‍ ഗ്രീന്‍ പാലസ് റെസിഡന്‍സിയില്‍ ക്വാറന്റൈനില്‍ ഉള്ളത് 34 […]