By രിസാല on April 18, 2019
1331, Article, Articles, Issue
അറുപത് ശതമാനം ശുദ്ധിയുള്ള സ്വര്‍ണം കൊണ്ടാണ് രാജാവ് നാണയമടിക്കുന്നത്. ഈ നാണയത്തിന്റെ വ്യാസം 0.46 ഇഞ്ചാണ്. രണ്ട് പുറത്തും വരകളുണ്ട്. ഒരു ചൈനീസ് ഫെന്‍ തൂക്കമുണ്ട്. തര എന്ന പേരില്‍ വെള്ളി നാണയവും രാജാവ് മുദ്രണം ചെയ്യുന്നുണ്ട്. മൂന്ന് ലിയാണ് അതിന്റെ തൂക്കം. ചെറിയ കച്ചവടങ്ങള്‍ക്ക് അതുപയോഗിക്കുന്നു. തൂക്കത്തിന്റെ കാര്യം: അവരുടെ വെള്ളിക്കോലിലെ ഒരു ചിയെന്‍ (Ch’ien) നമ്മുടെ എട്ട് ഫെന്നിന് (fen) തുല്യമാണ്. അവരുടെ ഒരു സിയാങ് (Ziang) എന്നത് പതിനാറ് ചിയെന്‍ ആണ്. അത് […]
By രിസാല on April 16, 2019
1330, Article, Articles, Issue
ആ ഹിജാബില്‍ അവരൊരു സ്നേഹസന്ദേശം ഒളിപ്പിച്ചുവെച്ചിരുന്നു. അനുകമ്പയുടെ, മാനവികതയുടെ, ഐക്യദാര്‍ഢ്യത്തിന്റെ അനുപമ സന്ദേശം. മുറിവേറ്റ ജനതയെ ഒരു ഭരണാധികാരി എങ്ങനെയാണ് ചേര്‍ത്തുപിടിക്കേണ്ടതെന്ന് ജസീന്ത ആര്‍ഡേണ്‍ ലോകനേതാക്കള്‍ക്ക് കാണിച്ചുകൊടുത്തു. വംശവിദ്വേഷത്തിനിരയാവുന്ന ന്യൂനപക്ഷങ്ങളെ ഒരു രാജ്യം എങ്ങനെയാണ് നെഞ്ചോട് ചേര്‍ക്കേണ്ടതെന്ന് ന്യൂസിലാന്‍ഡ് ലോകത്തോട് വിളിച്ചുപറഞ്ഞു. അപരവല്കരണത്തിന്റെ കെട്ടകാലത്ത് ‘നമ്മൊളൊന്നാണ്, അവര്‍ ഞങ്ങളാണ്’ എന്ന മഹാസന്ദേശം ഒരു ജനതയെക്കാണ്ട് അവര്‍ ഏറ്റുവിളിപ്പിച്ചു. ഇസ്ലാം ഭീതി പരത്തി ലോകത്ത് വെറുപ്പിന്റെ വിഷവിത്തുകള്‍ വിതയ്ക്കുന്ന വംശീയവാദമാണ് ന്യൂസിലാന്‍ഡില്‍ ഭീകര താണ്ഡവമാടിയത്. ചരിത്രത്തിലെ, ചോരപുരണ്ട ഇരുണ്ട […]
By രിസാല on April 16, 2019
1330, Article, Articles, Issue
ചില കാര്യങ്ങള്‍ പറഞ്ഞുതുടങ്ങാന്‍ ഉദ്ധരണികളും ഉപമകളും അനുചിതമാണ്. അസ്വസ്ഥമാകും വിധം വിധ്വംസകമായ വസ്തുതകള്‍ മുഖത്ത് വന്ന് മുട്ടുമ്പോള്‍ രൂപകങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും നിങ്ങള്‍ വിഷയത്തിലേക്ക് പ്രവേശിച്ചുകൂടാ. കാരണം രൂപകങ്ങളും ബിംബങ്ങളും വ്യാജപദാവലികളും സൃഷ്ടിച്ച് അരനൂറ്റാണ്ടായി നിലനില്‍ക്കുന്ന ഒരു സംഘടന അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമവിചാരണയെ അഭിമുഖീകരിക്കുന്ന ഘട്ടമാണിത്. ജമാഅത്തെ ഇസ്ലാമിയാണ് ആ സംഘടന. പുരോഗമന നാട്യങ്ങള്‍ അണിഞ്ഞ്, ന്യൂനപക്ഷങ്ങളുടെ ൈസദ്ധാന്തിക മേലങ്കിയണിഞ്ഞ്, ഇന്ത്യന്‍ രാഷ്ട്രീയത്തെ നഖശിഖാന്തം വിശകലനം ചെയ്ത് ഇവിടെയുണ്ടായിരുന്ന ആ സംഘടന, പൊതുതിരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ മേലങ്കികളെല്ലാം […]
By രിസാല on April 15, 2019
1330, Article, Articles, Issue, കവര്‍ സ്റ്റോറി
കര്‍ഷകരാണ് പ്രതിപക്ഷം കര്‍ഷകരോഷമാണ് ഒന്നാമത്തെ പ്രധാന കാരണം. രാജ്യത്തെ ജനസംഖ്യയുടെ എഴുപത് ശതമാനവും കാര്‍ഷികരംഗവുമായി എങ്ങനെയെങ്കിലും ബന്ധപ്പെട്ടിരിക്കുന്നവരാണ്. മോഡി സര്‍ക്കാറിന്റെ കാര്‍ഷികനയങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും നിരാശാജനകമാണ്. കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ പുച്ഛത്തോടെ അവഗണിക്കുകയാണുണ്ടായതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഉണ്ടായ ഏറ്റവും വലിയ കാര്‍ഷിക പ്രക്ഷോഭങ്ങളാണ് ഡല്‍ഹിയിലും മുംബൈയിലുമൊക്കെയായി നടന്നത്. കുത്തക മുതലാളിമാരെ സംരക്ഷിക്കുന്നതില്‍ മാത്രമാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. 2014നു ശേഷം ഓരോ വര്‍ഷവും ഏകദേശം 12,000 കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. കടക്കെണിയും മണ്ണിലമര്‍ന്ന […]
By രിസാല on April 11, 2019
1330, Article, Articles, Issue
ഇസ്ലാമും പുതിയ സഹസ്രാബ്ദവും എന്ന വിഷയം പറയുന്നതിനു മുമ്പ് രണ്ടുകാര്യങ്ങള്‍ ഓര്‍മിച്ചു വെക്കണം. ഒന്ന്, ഈ സഹസ്രാബ്ദം നമ്മുടെ സഹസ്രാബ്ദമല്ല. മിക്ക മുസ്ലിം രാഷ്ട്രങ്ങളും പിന്തുടരുന്നത് പോപ്പ് ഗ്രിഗറി രൂപകല്പന ചെയ്ത ക്രിസ്തീയ കലണ്ടറാണ്. പ്രതിലോമകരമായ പാശ്ചാത്യ സ്വാധീനത്തിന്റെ ഒരു ഉദാഹരണമാണിത്. രണ്ടാമത്തേത്, ഭാവിയെക്കുറിച്ച് വിശ്വസനീയമായി സംസാരിക്കാനുള്ള നമ്മുടെ ദീര്‍ഘവീക്ഷണ സാമര്‍ത്ഥ്യവുമായി ബന്ധപ്പെട്ടതാണ്. ഈ ലേഖനത്തിന്റെ അന്വേഷണ വിഷയവുമതാണ്. അദൃശ്യ കാര്യമായതിനാല്‍ (ഗൈബ്) മതാനുസാരിയായി ഭാവിയെ അനുമാനിക്കാനാവുമോ എന്ന മതപരമായ ചോദ്യം ഇവിടെ ചര്‍ച്ചക്കെടുക്കണം. അല്ലാഹുവിന് മാത്രമാണ് […]