1247

യുഗങ്ങളിലേക്ക് നീളുന്ന വിചാരങ്ങള്‍

യുഗങ്ങളിലേക്ക് നീളുന്ന വിചാരങ്ങള്‍

ഉമര്‍ ഇസ്‌ലാമിന്റെ ബദ്ധവൈരിയായ കാലം. സഹോദരി ഫാത്വിമയും അവരുടെ ഭര്‍ത്താവും പിതൃവ്യ പുത്രനും കൂടിയായ സഈദും ഇസ്‌ലാമിലേക്ക് വന്ന വാര്‍ത്ത ഉമര്‍(റ)നെ ഞെട്ടിച്ചു. ഉമര്‍ സഈദിനെ വാളിനിരയാക്കാനായി അവിടെയെത്തി. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഫാത്വിമക്ക് ഇടപെടേണ്ടിവന്നു. മല്‍പിടുത്തത്തില്‍ പെങ്ങള്‍ക്കാണ് പരിക്ക് പറ്റിയത്. അവളുടെ ശരീരത്തില്‍നിന്ന് ചോര വാര്‍ന്നൊലിക്കുന്നത് കണ്ടപ്പോള്‍ ആങ്ങളക്ക് ഹൃദയം പൊട്ടി. താനെന്തിനാണിവരെ വേദനിപ്പിച്ചത്; ഉമറിലെ മനുഷ്യന്‍ ഉണര്‍ന്നു. കാരുണ്യത്തിന്റെ ഭാവം തെളിഞ്ഞു. എനിക്കൊന്ന് ഖുര്‍ആന്‍ കേള്‍പിക്കുമോ? ഉമറിന്റെ അപേക്ഷ. ഒരേ സമയം സഹോദരിയെയും തന്റെ മനസ്സിനെയും […]

കടന്നല്‍കൂട്

കടന്നല്‍കൂട്

വേലായുധേട്ടന്‍ ഇസ്തിരി ഇടാനുള്ള തയാറെടുപ്പിലാണ്. ഇസ്തിരിപ്പെട്ടി തുറന്ന് വെച്ച് ചിരട്ട ഒരുക്കൂട്ടി ഒരു ഗോപുരം പോലെ ഉയര്‍ത്തി വെച്ചിരിക്കുന്നു. ചിരട്ടകള്‍ക്ക് തീ പിടിച്ചു. അവ ഈര്‍ഷ്യയോടെ കത്താന്‍ തുടങ്ങി. കനലുകള്‍ വേലായുധേട്ടന്‍ മാറ്റി വെച്ചു. ഇസ്തിരിപ്പെട്ടി ഒരു ബിസ്‌കറ്റ് ടിന്നിന്റെ മൂടിയുടെ ചെറിയ എകരത്തില്‍ വെച്ചിരിക്കുന്നു. ചൂട് നഷ്ടപ്പെടാതിരിക്കാനാണ്. ഞങ്ങളുടെ വീടന്റെ പിന്‍ഭാഗത്താണ് വേലായുധേട്ടന്റെ വീട്. വീട് എന്ന് പറയാനൊന്നും ഇല്ല. ഇഷ്ടികകൊണ്ട് പടുത്തു വെച്ച ഒരു ഉയരത്തിന് മുകളില്‍ മുളയുടെ അലക് വെച്ച് ഓലകൊണ്ട് കെട്ടിയതാണ് […]