1268

മുത്തലാഖ്:ഫാഷിസത്തിന്റെ തീകാഞ്ഞ് തണുപ്പ് മാറ്റുമ്പോള്‍

മുത്തലാഖ്:ഫാഷിസത്തിന്റെ തീകാഞ്ഞ് തണുപ്പ് മാറ്റുമ്പോള്‍

മുത്തലാഖ് നിരോധന ബില്ലിനെ രണ്ടു തലങ്ങളില്‍ നിന്നുകൊണ്ട് വായിക്കാം. ഒന്ന്, അതിന്റെ രാഷ്ട്രീയ വായനയാണ്. ബില്ല് കൊണ്ടുവന്നത് നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന ആര്‍ എസ് എസ് സര്‍ക്കാരാണ്. അതിനെന്താ, ‘നല്ലത്’ ആര് ചെയ്താലും അംഗീകരിച്ചു കൂടെ എന്ന് ചില നിഷ്‌കളങ്കര്‍ ചോദിക്കുന്നു. ഇടതുപക്ഷ പുരോഗമന വാദികളും അക്കൂട്ടത്തിലുണ്ട് എന്നത് വലിയ തമാശ. നരേന്ദ്രമോഡിയോ ആര്‍ എസ് എസോ മുസ്ലിം സ്ത്രീകളുടെ കാര്യത്തില്‍ ആത്മാര്‍ത്ഥമായ ഒരു സമീപനം സ്വീകരിക്കുമെന്ന് കരുതാന്‍ അത്രമേല്‍ ‘നിഷ്‌കളങ്കനായ’ ഒരാള്‍ക്ക് മാത്രമേ കഴിയൂ. ഗുജറാത്തിലെ […]

ജി എസ് ടി

ജി എസ് ടി

GST ; Goods and service tax(GST) is an indirect tax levied in India on the sale of goods and services. 2017 ജൂണ്‍ 30 അര്‍ധരാത്രി ഇന്ത്യന്‍ പാര്‍ലമമെന്റിന്റെ ഇരുസഭകളും അസാധാരണമാം വിധം സമ്മേളിച്ചു. വളരെ അടിയന്തരമായ ഘട്ടങ്ങളിലാണ് സഭ അര്‍ധ രാത്രിയില്‍ വിളിച്ചുകൂട്ടുക. സഭാംഗങ്ങള്‍ക്ക് പുറമെ ഇന്ത്യയിലെ ഉന്നതരും രത്തന്‍ ടാറ്റയെപ്പോലുള്ള ബിസിനസ് ടൈക്കൂണുകളും ഈ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. ഈ സമ്മേളനത്തില്‍ വെച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും […]

ഫുട്‌വെയര്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

ഫുട്‌വെയര്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

പാദരക്ഷ രൂപകല്പനയും ഉത്പാദനവും, ലെതര്‍ ഉത്പാദനങ്ങളുടെയും അനുബന്ധസാമഗ്രികളുടെയും രൂപകല്പനയും പഠനവിഷയമാകുന്ന വിവിധ ബിരുദബിരുദാനന്തര കോഴ്‌സുകളിലെ പ്രവേശനത്തിന് ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.) അപേക്ഷ ക്ഷണിച്ചു. 2018-19 അധ്യയന വര്‍ഷം നടത്തുന്ന നാല് വര്‍ഷം ദൈര്‍ഘ്യമുള്ള ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാം, ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ലെതര്‍ ഗുഡ്‌സ് ആന്‍ഡ് അക്‌സസറി ഡിസൈന്‍, റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മര്‍ക്കന്‍ഡൈസ്, ഫാഷന്‍ ഡിസൈന്‍ എന്നീ സ്‌പെഷ്യലൈസേഷനുകളിലാണ് പ്രവേശനം നല്‍കുന്നത്. രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ ഓഫ് ഡിസൈന്‍ […]

അടുത്തറിയുമ്പോള്‍ അമേരിക്ക ഇങ്ങനെയാണ്

അടുത്തറിയുമ്പോള്‍ അമേരിക്ക ഇങ്ങനെയാണ്

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടന്ന് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ‘9/11: പഠിക്കാത്ത പാഠങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ നോം ചോംസ്‌കി എഴുതിയ കുറിപ്പില്‍ ഇങ്ങനെ വായിക്കാം: ‘ഇന്നിപ്പോള്‍ അവര്‍ നമ്മളെ വെറുക്കുന്നു, നമ്മുടെ സ്വാതന്ത്ര്യങ്ങളെ വെറുക്കുന്നു എന്നൊക്കെ പറഞ്ഞ് നമ്മള്‍ അമേരിക്കക്കാര്‍ സ്വയം സമാധാനിക്കാന്‍ ശ്രമിക്കുകയാണ്. അമേരിക്കക്കാരെ ഏറെ ആരാധിക്കുന്ന, അമേരിക്കയെ സംബന്ധിച്ചുള്ള പലകാര്യങ്ങളും ഇഷ്ടപ്പെടുന്ന, അമേരിക്കയിലെ സ്വതന്ത്ര ജീവിതം അസൂയയോടെ കാണുന്ന ഒരു പറ്റം ജനങ്ങള്‍ തന്നെയാണ് നമ്മെ വെറുക്കുന്നത് എന്നതാണ് കടകവിരുദ്ധമായ വസ്തുത. അവര്‍ […]