മരുഭൂമിയിലെ തേനറകൾ

ബലദിലെ ചിത്ര ഭംഗികള്‍

ബലദിലെ ചിത്ര ഭംഗികള്‍

പുരാതന ജിദ്ദയുടെ മുഖം കാണണമെങ്കില്‍ ബലദിലേക്ക് തന്നെ പോകണം. അവിടുത്തെ തെരുവിലൂടെ നടക്കുമ്പോള്‍ കാലം കുഴഞ്ഞുമറിയുന്ന പ്രതീതിയുണ്ടാവും. നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ അറേബ്യയിലേക്കുള്ള പിന്തിരിഞ്ഞുനടത്തമാണത്. ബലദിലെ കാഴ്ചകള്‍ക്കും ഗന്ധങ്ങള്‍ക്കും ഒക്കെയുണ്ട് പഴമ. അറേബ്യന്‍ മരുഭൂമി പട്ടണങ്ങളില്‍ വികസിച്ചുവന്നതോ, ബഹുസ്വര സാംസ്‌കാരിക ധാരകളിലൂടെ അവിടേക്ക് പടര്‍ന്നതോ ആയ വാസ്തുശില്‍പത്തിന്റെ ചരിത്രമറിയാന്‍ ബലദിലൂടെ യാത്ര ചെയ്താല്‍ മതി. ബലദിലെ പള്ളികളിലെയും ഗൃഹാകാരങ്ങളിലെയും വാസ്തുശില്‍പത്തിന് അത്രക്ക് സവിശേഷതകള്‍ ഉണ്ട്. പേര്‍ഷ്യന്‍ വാസ്തുശില്‍പത്തിന്റെ പ്രകടമായ സ്വാധീനമുള്ള രാജസ്ഥാനിലെ ഹവേലികളിലൂടെ കടന്നുപോകുന്ന അനുഭവവും എനിക്കുണ്ടായി. ഹവേലി എന്ന […]

ഖിലാഫതുകളിലെ ജിദ്ദ

ഖിലാഫതുകളിലെ ജിദ്ദ

പൗരാണിക ചരിത്രമുണ്ട് ജിദ്ദക്ക്. മുത്തശ്ശി നഗരമെന്നും അതിന് പേരുണ്ട്. ആദിമാതാവായ ഹവ്വാ ബീവിയുടെ ഖബര്‍സ്ഥാന്‍ ജിദ്ദയിലാണെന്ന് ഒരു നാടോടി വിശ്വാസമുണ്ട്. അങ്ങനെയൊരു ഖബര്‍സ്ഥാന്‍ കണ്ടെത്തി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു ജനങ്ങള്‍. അങ്ങനെ വിശ്വസിക്കപ്പെട്ടിരുന്ന ഖബര്‍സ്ഥാന്‍ 1975ല്‍ അധികാരികള്‍ മുദ്രവെച്ചടച്ചു. സന്ദര്‍ശനം നിരോധിക്കുകയും ചെയ്തു. ശിലായുഗ കാലം തൊട്ടേ ജിദ്ദയില്‍ ജനവാസ കേന്ദ്രമുണ്ടായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആദിമമായ ലിപികള്‍ ജിദ്ദയുടെ കിഴക്കന്‍ താഴ്‌വരയില്‍ നിന്നും വടക്കുകിഴക്കന്‍ താഴ്‌വരയില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് വന്നവര്‍ പൗരാണിക കാലത്തുതന്നെ ഇവിടെ വാസമുറപ്പിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിക്കും […]

ശറഫിയ എന്ന ലിറ്റില്‍ ഇന്ത്യ

ശറഫിയ എന്ന ലിറ്റില്‍ ഇന്ത്യ

ജിദ്ദയില്‍ ശറഫിയയിലായിരുന്നു ഞാനും മാലിക് മഖ്ബൂലും താമസിച്ചിരുന്ന ഹോട്ടല്‍. ഒരുപാട് സവിശേഷതകളുണ്ട് ശറഫിയക്ക്. ലിറ്റില്‍ ഇന്ത്യയെന്നാണ് ഈ പട്ടണത്തിന്റെ വിളിപ്പേര്. മലയാളികള്‍ക്ക് ലിറ്റില്‍ കേരളവും. അറേബ്യയില്‍ ഇത്രക്ക് മലയാളിത്തം അനുഭവപ്പെടുന്ന പട്ടണം കുറവാണ്. തൊഴില്‍ തേടിയുള്ള മലയാളിയുടെ പ്രവാസം തൊട്ടല്ല ശറഫിയക്ക് പ്രാധാന്യം കിട്ടുന്നത്. ഹജ്ജിനും ഉംറക്കുമായി മലയാളികള്‍ വന്നിരുന്ന കാലം തൊട്ടേ അവരുടെ തീര്‍ത്ഥാടനവുമായി ശറഫിയ ബന്ധപ്പെട്ടുനിന്നു. തീര്‍ത്ഥാടകര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന ഏജന്‍സികള്‍ ശറഫിയയിലുണ്ട്. അവര്‍ മലയാളത്തില്‍ തന്നെ ബോര്‍ഡുകള്‍ എഴുതിവെച്ചിരിക്കുന്നു. അപരിചിതരായ മലയാളികളെ കണ്ടാല്‍ […]

പള്ളികള്‍ ചരിത്രമാവുമ്പോള്‍

പള്ളികള്‍ ചരിത്രമാവുമ്പോള്‍

ത്വാഇഫ് പട്ടണത്തിലൂടെ നടക്കുമ്പോള്‍ പൗരാണിക പള്ളികളില്‍ കയറിയിറങ്ങുന്നത് ഇസ്‌ലാമിക ചരിത്രത്തിലൂടെയുള്ള ഒരു യാത്രയായി മാറും. അത്രയേറെ ചരിത്ര പ്രാധാന്യമുണ്ട് അവക്ക്. വെളിയങ്കോട് ഉമര്‍ഖാളിയും ത്വാഇഫില്‍ പള്ളി പണിതുകൊടുത്തുവെന്ന് പറയുമ്പോള്‍ അത്ര പെട്ടെന്ന് നമുക്ക് വിശ്വാസം വരണമെന്നില്ല. പക്ഷേ ചരിത്ര രേഖകള്‍ പരിശോധിക്കുമ്പോള്‍ അത് സത്യമായിരുന്നുവെന്ന് നാമറിയും. എണ്ണയും പ്രകൃതിവാതകവുമൊക്കെ കണ്ടെത്തും മുമ്പ് ദാരിദ്ര്യം നിറഞ്ഞ കാലഘട്ടത്തിലൂടെ അറേബ്യ കടന്നുപോയിട്ടുണ്ട്. അക്കാലത്ത് പള്ളികള്‍ നിര്‍മിച്ചുതരണമെന്ന് ആവശ്യപ്പെട്ട് അറേബ്യയില്‍നിന്ന് കേരളത്തിലേക്കും കത്തുകള്‍ വന്നിരുന്നു. അങ്ങനെയൊരു കത്ത് താന്‍ കണ്ടിട്ടുണ്ടെന്ന് എന്റെ […]

മുന്തിരിത്തോപ്പിലെ പ്രവാചകന്‍

മുന്തിരിത്തോപ്പിലെ പ്രവാചകന്‍

ത്വാഇഫില്‍ പ്രവാചകന്റെ പ്രബോധന യാത്രകളെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ പണ്ഡിതര്‍ക്കിടയിലുണ്ട്. മക്കയിലെ പ്രബോധനത്തിന്റെ പ്രഥമ കാലഘട്ടത്തിലാണെന്നും, അതല്ല മക്ക ജീവിതത്തിലെ അവസാന കാലത്താണെന്നും. മക്കത്ത് വലിയ ഉപരോധങ്ങള്‍ നേരിട്ടിരുന്നു പ്രവാചകന്‍. താത്വികമായി ചെറുക്കാന്‍ സാധിക്കാത്തതുകൊണ്ട് അദ്ദേഹത്തെക്കണ്ടാല്‍ ആളുകള്‍ മാറിപ്പോവും. മക്കയുടെ പുറത്തേക്ക് പ്രബോധനം അനിവാര്യമാണെന്ന് പ്രവാചകന് ബോധ്യപ്പെട്ടുതുടങ്ങി. മക്കത്തെ പ്രബോധനത്തിന്റെ സാധ്യത മിക്കവാറും പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്തു. ത്വാഇഫിലേക്കുള്ള യാത്ര അവിടെമാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ളതായിരുന്നില്ല. വഴിയാത്രയില്‍ പല ഗോത്രവര്‍ഗക്കാരെയും പ്രവാചകന്‍ കാണുന്നുണ്ട്. ഇസ്‌ലാമിന്റെ സന്ദേശം കൈമാറുന്നുണ്ട്. പതിയെയായിരുന്നു ആ യാത്ര. […]