1273

ബജറ്റ് കണ്ടു കേട്ടു വായിച്ചു പക്ഷേ, ഏത് രാജ്യത്തിന്റെ കണക്കാണിത്?

ബജറ്റ് കണ്ടു കേട്ടു വായിച്ചു പക്ഷേ, ഏത് രാജ്യത്തിന്റെ കണക്കാണിത്?

we have secured freedom from foreign yoke, mainly through the operation of world events, and partly through a unique act of enlightened self-abnegation on behalf of the erstwhile rulers of the country… ഇന്ത്യ എങ്ങനെ സ്വതന്ത്രമായി എന്ന ചോദ്യത്തിന് 1947-ല്‍ അന്നത്തെ പ്രമുഖ ഇന്ത്യന്‍ ബുദ്ധിജീവികളില്‍ ഒരാള്‍, അന്നത്തെ പ്രമുഖ ഭരണാധികാരികളില്‍ ഒരാള്‍ നല്‍കിയ മറുപടിയാണിത്. ലോകസാഹചര്യങ്ങളുടെയും ബ്രിട്ടീഷ്ഭരണകൂടത്തിന്റെ ഉന്നതമായ പരിത്യാഗത്തിന്റെയും ഫലമാണ് ഇന്ത്യന്‍ […]

ഞാന്‍ എന്തുകൊണ്ട് ഹിന്ദുവായി

ഞാന്‍ എന്തുകൊണ്ട് ഹിന്ദുവായി

ധ്യാനാത്മകമായ ബാല്യകാലജീവിതപരിസരമാണെത്ര ശശി തരൂരിന്റെ മതകാഴ്ചപ്പാടിനെ രൂപപ്പെടുത്തിയത്. വീടിന്റെ ചുമരുകളില്‍ തൂങ്ങിക്കിടന്ന അനവധി ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങളും പുലരികളില്‍ പ്രാര്‍ഥനാമുറിയില്‍നിന്ന് പിതാവ് ഉറക്കെ ചൊല്ലിയ സംസ്‌കൃത മന്ത്രങ്ങളും ഒരാത്മീയബോധം മനസില്‍ നട്ടുനനച്ചു. സ്‌കൂള്‍ ജീവിതകാലത്ത് ഒരിടവേളയില്‍ നിരീശ്വരവാദ ചിന്തകള്‍ മനസില്‍ കടന്നുകൂടിയിട്ടും ഞാന്‍ ഒരു ഹിന്ദുവാണ് എന്ന് ധൈര്യസമേതം വിളിച്ചുപറയാന്‍ അദ്ദേഹത്തിന് സാധിക്കുന്നത് താന്‍ പിറന്നുവീണ മതത്തിന്റെ പ്രചോദനം കൊണ്ടല്ലെന്നും മറ്റു പല കാരണങ്ങളാലാണെന്നും ശശി തരൂര്‍ സാക്ഷ്യപ്പെടുത്തുകയാണ്. ഹൈന്ദവ സംസ്‌കൃതിയില്‍ അദ്ദേഹം അഭിമാനം കൊള്ളുന്നുണ്ടെത്ര. രാജ്യത്തിന്റെ അഷ്ടദിക്കുകളിലും […]

ആ പതാക എന്റേതല്ല

ആ പതാക എന്റേതല്ല

ആ പതാക എന്റേതല്ല. കസ്ഗഞ്ജിലെ ശഹീദ് അബ്ദുല്‍ ഹമീദ് ചൗക്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ഒന്നിച്ചുചേര്‍ന്ന മുസ്‌ലിംകളുടെ മുഖത്തു കുത്താനായി മോട്ടോര്‍ ബൈക്കുകളില്‍ വന്നവര്‍ കയ്യിലേന്തിയ പതാക എനിക്ക് അപരിചിതമാണ്. ഞാന്‍ വളരുമ്പോള്‍ പരിചയപ്പെട്ട ദേശീയ പതാക അതല്ല. അതെനിക്കറിയില്ലെന്നു മാത്രമല്ല, അത് സൗഹാര്‍ദ്ദപരമാണെന്നു തോന്നുന്നുമില്ല. ഗുണ്ടകളുടെ ഭീഷണിയുടെ പ്രതീകമാണത്. അവരുടെ ആയുധം. എന്റെ സ്വത്വം തന്നെ പിടിച്ചടക്കാന്‍ വരുന്ന ഒരു തെമ്മാടിക്കൂട്ടത്തിന്റെ പതാകയാണത്. ഇന്ത്യ അതിലെ ജനങ്ങളുടേതാണ്. ഇന്ത്യ ഒരിക്കലും അതിലെ ജനങ്ങളെ […]

മതങ്ങളെ പുറത്തുനിര്‍ത്തിയാല്‍ ഇടതുപക്ഷമാവുമോ?

മതങ്ങളെ പുറത്തുനിര്‍ത്തിയാല്‍ ഇടതുപക്ഷമാവുമോ?

ജീവിത വ്യവഹാരങ്ങളില്‍ മതങ്ങള്‍ക്ക് വളരെയധികം മേല്‍ക്കൈയുള്ള സമൂഹമാണ് നമ്മുടേത്. വ്യക്തികളുടെ സ്വകാര്യ ജീവിതത്തില്‍ മാത്രമല്ല, പൊതുമണ്ഡലങ്ങളിലും ഇതു പ്രകടമാണ്. ഒന്നര നൂറ്റാണ്ടുകാലം നീണ്ടുനിന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചക്ക് പൊതുജീവിതത്തെ മതമുക്തമാക്കാന്‍ സാധിച്ചിട്ടില്ല. സ്വതന്ത്രരാഷ്ട്രമെന്ന നിലയില്‍ മതേതര ജനാധിപത്യ വ്യവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെങ്കിലും സര്‍ക്കാറാപ്പീസുകള്‍ ഗണപതി ഹോമത്തോടെ ഉദ്ഘാടനം ചെയ്യുന്നതും തേങ്ങയുടച്ച് കപ്പലുകള്‍ നീറ്റിലിറക്കുന്നതും റോക്കറ്റയക്കുമ്പോള്‍ പോലും പൂജാദികര്‍മങ്ങള്‍ ചെയ്യുന്നതും മറ്റുമാണ് നമ്മുടെ ശീലം. രാഷ്ട്രീയ രംഗത്ത് മതപരിഗണനകള്‍ കൂടുതല്‍ പ്രകടവുമാണ്. സ്ഥാനാര്‍ത്ഥിയാക്കുന്നതും മന്ത്രിസ്ഥാനവും വകുപ്പും നല്‍കുന്നതും മതാടിസ്ഥാനത്തിലാണ്. […]

പള്ളികള്‍ ചരിത്രമാവുമ്പോള്‍

പള്ളികള്‍ ചരിത്രമാവുമ്പോള്‍

ത്വാഇഫ് പട്ടണത്തിലൂടെ നടക്കുമ്പോള്‍ പൗരാണിക പള്ളികളില്‍ കയറിയിറങ്ങുന്നത് ഇസ്‌ലാമിക ചരിത്രത്തിലൂടെയുള്ള ഒരു യാത്രയായി മാറും. അത്രയേറെ ചരിത്ര പ്രാധാന്യമുണ്ട് അവക്ക്. വെളിയങ്കോട് ഉമര്‍ഖാളിയും ത്വാഇഫില്‍ പള്ളി പണിതുകൊടുത്തുവെന്ന് പറയുമ്പോള്‍ അത്ര പെട്ടെന്ന് നമുക്ക് വിശ്വാസം വരണമെന്നില്ല. പക്ഷേ ചരിത്ര രേഖകള്‍ പരിശോധിക്കുമ്പോള്‍ അത് സത്യമായിരുന്നുവെന്ന് നാമറിയും. എണ്ണയും പ്രകൃതിവാതകവുമൊക്കെ കണ്ടെത്തും മുമ്പ് ദാരിദ്ര്യം നിറഞ്ഞ കാലഘട്ടത്തിലൂടെ അറേബ്യ കടന്നുപോയിട്ടുണ്ട്. അക്കാലത്ത് പള്ളികള്‍ നിര്‍മിച്ചുതരണമെന്ന് ആവശ്യപ്പെട്ട് അറേബ്യയില്‍നിന്ന് കേരളത്തിലേക്കും കത്തുകള്‍ വന്നിരുന്നു. അങ്ങനെയൊരു കത്ത് താന്‍ കണ്ടിട്ടുണ്ടെന്ന് എന്റെ […]