1283

ചിതറിയ ആ ശരീരം പ്രതീക്ഷകളുടെ അവസാനമാണ്

ചിതറിയ ആ ശരീരം പ്രതീക്ഷകളുടെ അവസാനമാണ്

”കഴുത്തില്‍ പിടിച്ച് കുട്ടിക്കുറ്റവാളി അവളെ തടയുകയും തന്റെ ഒരു കൈ കൊണ്ട് അവളുടെ വായ് മൂടുകയും അവളെ തള്ളിയിടുകയും ചെയ്തു. പ്രതി മന്നു അവളുടെ കാലുകള്‍ അമര്‍ത്തിപ്പിടിക്കുകയും കുട്ടിക്കുറ്റവാളി ബലംപ്രയോഗിച്ച് അവള്‍ക്ക് മൂന്ന് മാനറുകള്‍ നല്‍കുകയും ചെയ്തു. അബോധാവസ്ഥയിലായ ഇരയെ കുട്ടിക്കുറ്റവാളി ബലാത്സംഗം ചെയ്തു. തുടര്‍ന്ന് മന്നുവും ബലാത്സംഗത്തിന് ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതിനുശേഷം അവര്‍ അവളെ ദേവിസ്ഥാനില്‍ കൊണ്ടുപോകുകയും മേശക്കടിയിലെ രണ്ട് ചട്ടായികള്‍ക്കു (പ്ലാസ്റ്റിക്ക് പായ) മേലെ അവളെ കിടത്തുകയും രണ്ട് ഡാരികള്‍ (പരുത്തിപ്പായകള്‍) ഉപയോഗിച്ച് […]

ഉന്നാവോ:യോഗി ഭരണം അത്രമേല്‍ അശ്ലീലമാകയാല്‍

ഉന്നാവോ:യോഗി ഭരണം അത്രമേല്‍ അശ്ലീലമാകയാല്‍

ഫാഷിസത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്ന് അത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായിരിക്കുമെന്നതാണ്. ജനവിരുദ്ധമായ ഏത് അധികാര കേന്ദ്രീകരണവും സ്ത്രീകളുടെ മാനത്തിന് മേല്‍ അവകാശം സ്ഥാപിക്കുന്നു. പഴയ രാജാക്കന്‍മാര്‍ അധികാരം കൊയ്യുമ്പോള്‍ അന്തഃപുരങ്ങളിലെ സ്ത്രീകളെ കൂടി തങ്ങളുടെ ഭോഗാസക്തിയിലേക്ക് അണിചേര്‍ത്തിരുന്നു. എം ടിയുടെ രണ്ടാമൂഴത്തില്‍ ഭീമനോട് ദുര്യോധനന്‍ പറയുന്നുണ്ട്: ‘ആദ്യം വീഴുന്ന മൃഗം, ആദ്യം കൊല്ലുന്ന ശത്രു, ആദ്യം അനുഭവിക്കുന്ന പെണ്ണ് ഇതൊക്കെ ആണിന് എന്നും ഓര്‍മിക്കാനുള്ളതാണ്’ ഇതു പറയുന്ന ദുര്യോധനനും കേള്‍ക്കുന്ന ഭീമനും കുമാരന്‍മാരാണ്. ജുവനൈല്‍. അവര്‍ രാജകുമാരന്‍മാരാണ്. ക്ഷത്രിയരാണ്. അവര്‍ക്ക് […]

കത്വ:ഹൃദയം തകര്‍ന്ന രാജ്യത്തിന്റെ കണ്ണീര്‍തുരുത്ത്

കത്വ:ഹൃദയം തകര്‍ന്ന രാജ്യത്തിന്റെ കണ്ണീര്‍തുരുത്ത്

1990ലായിരുന്നു ആ യാത്ര. പത്രപ്രവര്‍ത്തക യൂണിയന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമൃത്‌സറിലെത്തിയ ഞങ്ങള്‍ക്ക് ഒരുദിവസം ജമ്മുവില്‍ തങ്ങാന്‍ പാകത്തിലാണ് യാത്രാപരിപാടികള്‍ തയാറാക്കിയിരുന്നത്. ഒരു വ്യാഴാഴ്ച സന്ധ്യയോടെയാണ് തീവണ്ടി ജമ്മുവിലെത്തിയത്. നല്ല തണുപ്പ്. സൈനികവാഹനങ്ങളാണ് റോഡ് നിറയെ. പിറ്റേന്ന് രാവിലെ ശ്രീനഗര്‍ ഭാഗത്തേക്ക് ബസ് യാത്ര നടത്താന്‍ അനുമതി കിട്ടിയതുകൊണ്ട് നേരത്തെ കിടന്നുറങ്ങി. രാവിലെ ഏഴുമണിക്ക് തന്നെ ജമ്മു, തവി നദികള്‍ മുറിച്ചുകടന്ന് ബസ് ശ്രീനഗര്‍ പാതയിലൂടെ ഓടാന്‍ തുടങ്ങി. അരമണിക്കൂര്‍ ഓടിക്കാണും; കുന്നിന്‍ ചെരുവിലൂടെയായി യാത്ര. വളഞ്ഞും […]

ഒരു നല്ല വാര്‍ത്ത അറിഞ്ഞാല്‍ ഈ സമ്മര്‍ദമില്ലാതാകും

ഒരു നല്ല വാര്‍ത്ത അറിഞ്ഞാല്‍ ഈ സമ്മര്‍ദമില്ലാതാകും

ഉന്നാവോയിലെയും കത്വയിലെയും ബലാത്സംഗക്കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒടുവില്‍ മൗനം ഭഞ്ജിച്ചിരിക്കുന്നു. കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് മതിയായ പ്രതികരണമാണോ? അദ്ദേഹം സംസാരിച്ചുവെന്നത് നല്ലത്. പക്ഷേ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം. കത്വയിലെ ജനങ്ങളെ നിയമം ലംഘിക്കാന്‍ പ്രേരിപ്പിച്ച ബി ജെ പിയിലെ രണ്ട് എം എല്‍ എമാരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയും ബി ജെ പിയുടെ നേതാവുമാണ്. അതുകൊണ്ട് ഉന്നാവോ കേസിന്റെ ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുക്കണം. സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളെ എങ്ങനെ […]

പുരാവസ്തു ശേഖരങ്ങള്‍

പുരാവസ്തു ശേഖരങ്ങള്‍

അസീര്‍ മേഖലയിലൂടെ യാത്ര ചെയ്യുമ്പോള്‍ നമ്മെ പെട്ടെന്ന് ആകര്‍ഷിക്കുന്നത് കെട്ടിടങ്ങള്‍ തന്നെയാണ്. ചെറുതും വലുതുമായ വീടുകള്‍ വാസ്തുശില്‍പംകൊണ്ടും അലങ്കാരങ്ങള്‍കൊണ്ടും സമൃദ്ധമാണ്. അറേബ്യയില്‍ മറ്റൊരിടത്തും കാണാത്ത തരത്തിലുള്ള വാസ്തുശില്‍പ രീതികളാണ് അസീര്‍ മേഖലയിലുള്ളത്. ഇവിടുത്തെ ഗോത്ര വര്‍ഗങ്ങള്‍ പൗരാണിക കാലം തൊട്ടേ ജീവിതപരിസരങ്ങളെ സൗന്ദര്യാത്മകമാക്കി. അസീറിലെ നിര്‍മിതികളെക്കുറിച്ച് പറയുമ്പോള്‍ അവിടുത്തെ സവിശേഷമായ കാലാവസ്ഥ എവ്വിധമാണ് വാസ്തുശില്‍പത്തെ സ്വാധീനിച്ചത് എന്നുകൂടി പഠിക്കണം. കഠിനമായ മഞ്ഞുകാലവും വര്‍ഷപാതവും അസീര്‍മേഖലയുടെ സവിശേഷതയാണ്. മഴക്കാലത്ത് വാദി ബിഷയില്‍ നദി രൂപപ്പെടും. മഴക്കാലം കഴിഞ്ഞാല്‍ അവ […]