1288

ജനാധിപത്യത്തിലെ ആ രണ്ടാം അര്‍ധരാത്രി

ജനാധിപത്യത്തിലെ ആ രണ്ടാം അര്‍ധരാത്രി

മുകുള്‍ റോത്തഗിയാണ് ആ ചോദ്യം ഉന്നയിച്ചത്: ”എന്തിനാണ് അര്‍ധരാത്രിയില്‍ ഈ കേസ് കേള്‍ക്കുന്നത്? എന്താണ് അതിനുമാത്രമുള്ള പ്രാധാന്യം? ഇത്ര ധൃതിയില്‍ വാദം കേള്‍ക്കാന്‍ ഇതെന്താ ആകാശം ഇടിഞ്ഞുവീഴാന്‍ പോവുകയാണോ? രാത്രി ഉറങ്ങുമ്പോള്‍ ആണ് എനിക്ക് ഫോണ്‍ കോള്‍ വന്നത്. ടിവി കണ്ട രണ്ട് എംഎല്‍എ മാര്‍ വിളിച്ചു പറഞ്ഞു കേസ് ഉണ്ടെന്ന്. ഇതെന്താ യാക്കൂബ് മേമന്‍ കേസിലെ അവസ്ഥയാണോ? ഈ കേസ് ഒരിക്കലും അര്‍ധരാത്രി പരിഗണിക്കാന്‍ പാടില്ലായിരുന്നു.” റോത്തഗി അഭിഭാഷകനാണ്. മുന്‍ അറ്റോര്‍ണി ജനറലാണ്. ചീഫ് ജസ്റ്റിസായിരുന്ന […]

ജനാധിപത്യത്തിന്റെ പരീക്ഷണ നാളുകള്‍

ജനാധിപത്യത്തിന്റെ പരീക്ഷണ നാളുകള്‍

ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കേണ്ടിവരുമെന്ന ഒരു ഘട്ടമെത്തിയപ്പോള്‍ ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കള്‍ ചര്‍ച്ച ചെയ്തത് മുഴുവന്‍ അതിന്റെ പ്രായോഗികതകളെ കുറിച്ചായിരുന്നു. ഇത്രക്കും വൈവിധ്യങ്ങളും വൈജാത്യങ്ങളും ഉള്‍കൊള്ളുന്ന ഒരു ഭൂപ്രദേശത്തിനു ഒരൊറ്റ രാജ്യമായി എങ്ങനെ നിലനില്‍ക്കാന്‍ സാധിക്കും എന്ന ചോദ്യത്തിനു മുന്നില്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി അറ്റ്‌ലി അടക്കമുള്ളവര്‍ അശുഭാപ്തി വിശ്വാസത്തിലായിരുന്നു. ഇതുവരെ ജനാധിപത്യ ഭരണക്രമം പരീക്ഷിച്ചു അനുഭവജ്ഞാനമില്ലാത്ത ഒരു ജനത തങ്ങള്‍ വിട ചൊല്ലുന്നതോടെ തമ്മില്‍ തല്ലി പിരിയുമെന്നും ഒരു രാഷ്ട്രമെന്ന നിലയില്‍ തകര്‍ന്നടിഞ്ഞ് ചിതറിത്തെറിച്ച് കൊച്ചുകൊച്ചു രാജ്യങ്ങളായി […]

കള്ളക്കണക്കുകളില്‍ യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കുന്നു

കള്ളക്കണക്കുകളില്‍ യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കുന്നു

ഏതാനും ദിവസങ്ങള്‍ക്കകം മോഡി സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കും. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സര്‍ക്കാറിന്റെ വിജയങ്ങള്‍ എന്തൊക്കെയാണ്? പരാജയപ്പെട്ടത് എവിടെയൊക്കെ? രാജ്യത്ത് അതിന്റെ ആഘാതം എന്തൊക്കെയാണ്? കൃത്യം ചോദ്യങ്ങളിലേക്ക് പോകുന്നതിന് മുമ്പ് പൊതുവില്‍ ഈ സര്‍ക്കാറിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന് അറിയണം. പ്രചാരണത്തിന്റെ കാര്യത്തിലാണെങ്കില്‍, ഈ സര്‍ക്കാറിന്റേത് തിളക്കമാര്‍ന്ന പ്രകടനമാണ്. 4,000 കോടി രൂപ പ്രചാരണത്തിന് ചെലവിട്ടു. വ്യക്തിയധിഷ്ഠിതമായ പ്രചാരണം. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ഒരു മന്ത്രിയുടെയും ചിത്രം പരസ്യങ്ങളില്‍ പാടില്ല. അതുകൊണ്ട് എല്ലായിടത്തും പ്രധാനമന്ത്രി മാത്രമാണ്. പ്രധാനമന്ത്രി […]

പ്രബുദ്ധ കേരളത്തിലേക്കുള്ള ജാതി വഴികള്‍

പ്രബുദ്ധ കേരളത്തിലേക്കുള്ള ജാതി വഴികള്‍

‘നമുക്ക് ജാതിയില്ല. ‘അതൊരു ആഹ്വാനമായിരുന്നില്ല. ഒരു സാമൂഹ്യ പ്രബോധനം കൂടിയായിരുന്നു. ആ പ്രബോധനം കേരളീയ സമൂഹത്തിന്റെ അടിത്തട്ടില്‍ ഉണ്ടാക്കിയ ചലനം ആശയപരമായ സംവാദങ്ങള്‍ക്കപ്പുറം പ്രായോഗിക ജീവിതത്തിന് നല്‍കിയ തിരിച്ചറിവുകള്‍ ചെറുതായിരുന്നില്ല. എന്നിട്ടും അത് കേരളത്തെ ജാതിവിരുദ്ധ ചിന്തയില്‍ നിന്നും മോചിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. ഒരു മുദ്രാവാക്യം കൊണ്ട് മാത്രം ഇല്ലാതാവുന്നതല്ല ജാതിബോധം. എന്നാല്‍ ഈ ആഹ്വാനം രൂപപ്പെട്ട കാലത്ത് അതുണ്ടാക്കിയ തിരിച്ചറിവുകള്‍ ചെറുതായി കാണാന്‍ കഴിയില്ല. പതിറ്റാണ്ടുകള്‍ക്ക് അപ്പുറത്ത് നിന്ന് ഉണ്ടായആ ആഹ്വാനം ഉണ്ടാക്കിയ മാറ്റങ്ങളാണ് ഇന്നത്തെ ചിന്താപരിസരത്ത് […]

ഉപേക്ഷിക്കപ്പെട്ട നഗരങ്ങള്‍

ഉപേക്ഷിക്കപ്പെട്ട നഗരങ്ങള്‍

ദമ്മാമില്‍നിന്ന് റിയാദിലേക്കുള്ള യാത്ര രസകരമായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണനും ആ യാത്രയില്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. റിയാദിന്റെ പ്രാന്തപ്രദേശത്താണ് ദിറിയയും അല്‍ഖാത്തും ഹോത്തസുദൈറുമൊക്കെ. സബീന എം സാലി താമസിക്കുന്നത് ഹോത്തസുദൈറിലാണ്. അവരുടെ വീട്ടിലാണ് ഉച്ചഭക്ഷണം. സബീന നല്ലൊരു കഥാകാരിയാണ്. കഥകളിലൂടെ എനിക്കവരെ നല്ല പരിചയമുണ്ട്. കാണാന്‍ സാധിച്ചിരുന്നില്ല എന്നുമാത്രം. റിയാദില്‍ എനിക്കും ഉണ്ണികൃഷ്ണനും ചില പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. ഹോത്തസുദൈറില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പട്ടണത്തിനരികിലൂടെ ഞങ്ങള്‍ കടന്നുപോയി. കോട്ടയുടെയും വീടുകളുടെയും അവശിഷ്ടങ്ങളാണ് അവിടെയുള്ളത്. ഒരിക്കല്‍ സമ്പന്നമായിരുന്നു ആ പട്ടണം. […]