1334

മാധ്യമമുതലാളി അധികാരിയെ കാണുമ്പോള്‍

മാധ്യമമുതലാളി അധികാരിയെ കാണുമ്പോള്‍

മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതില്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍ക്ക് കൃത്യമായ പങ്കുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ട ജോലി ഉടമകള്‍ കയ്യടക്കുന്നത് വാര്‍ത്തകളിലൂടെ അജണ്ടകള്‍ നിര്‍മ്മിക്കപ്പെടുന്നതിന്റെ ഭാഗമായാണ്. ഇന്ത്യന്‍ ജേര്‍ണലിസം റിവ്യൂ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഭാഷാ പത്രമാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പുകാലത്ത് എഡിറ്റര്‍ക്കും റിപോര്‍ട്ടര്‍ക്കും പകരം മാധ്യമസ്ഥാപനത്തിന്റെ ഉടമകള്‍ രാഷ്ട്രീയ നേതാക്കന്മാരെ അഭിമുഖം ചെയ്യുന്നതിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതൊരു പബ്ലിക് റിലേഷന്‍ ആയി മാറുകയാണ്, ഇവിടെ നേതാക്കന്മാര്‍ക്ക് വേണ്ടി മാത്രം തയാറാക്കപ്പെട്ട ചോദ്യങ്ങളാണ് ചോദിക്കുക. കര്‍ണാടകയിലെ മികച്ച പ്രചാരമുള്ള കന്നട വാനിക്ക് നരേന്ദ്രമോഡി […]

ഒരു റമളാനോട്ടത്തിന്റെ ഓര്‍മ

ഒരു റമളാനോട്ടത്തിന്റെ ഓര്‍മ

ഓര്‍മയുടെ അറകളില്‍ ഇപ്പോഴും ചില്ലിട്ടു വെക്കുന്ന, ഗൃഹാതുരമായ ഒരുപിടി നോമ്പോര്‍മകളുണ്ട് കുട്ടിക്കാലത്തിന്റേതായി. മദ്രസയും സ്‌കൂളും ഒരുമിച്ച് അവധികിട്ടുന്ന ഒരു കാലമായിരുന്നുഅത്. ഞങ്ങള്‍ കുട്ടികള്‍ക്ക് അത് സന്തോഷത്തിന്റെ വസന്തകാലം. കൂട്ടുകുടുംബങ്ങളുടെ ഒത്തുചേരലുകള്‍ റമളാന്‍ മാസത്തെ ഒരു പ്രത്യേകതയായിരുന്നു. നോമ്പുകാലമായാല്‍ ഉമ്മവീട്ടില്‍ വിരുന്നുപോകുന്ന പതിവുണ്ടായിരുന്നു. എന്റെ കുട്ടിക്കാലം ഞങ്ങളുടെ (ഉപ്പവീട്) തറവാട്ടുവീട്ടിലായിരുന്നു. എന്റെ ഉപ്പയുടെ പെങ്ങന്മാരും അവരുടെ കുട്ടികളുമെല്ലാം തറവാട്ടിലേക്ക് റമളാന്‍ കാലങ്ങളില്‍ വിരുന്നുവരാറുണ്ടായിരുന്നു. വീട്ടിലേക്ക് അവര്‍ ദൂരെനിന്ന് നടന്നുവരുന്ന കാഴ്ച ഹൃദ്യമായിരുന്നു. അപ്പോഴുണ്ടാകുന്ന മനസ്സന്തോഷത്തിന് അതിരുകളില്ലായിരുന്നു. പിന്നീട് പത്തും […]

ഒരു ദേശം നോമ്പുനോറ്റുവീട്ടുവാന്‍ കരുതുമ്പോള്‍

ഒരു ദേശം നോമ്പുനോറ്റുവീട്ടുവാന്‍ കരുതുമ്പോള്‍

വേനലും മഴയും മഞ്ഞും നിലാവും പ്രഭാതവും പ്രദോഷവും കവിത എഴുതിയ ഭാരതപ്പുഴയുടെ ഓരത്ത് അറബിക്കടലിന് വിളിപ്പാടകലെയാണ് പൊന്നാനിയിലെ പഴമയുടെ പെരുമ പേറുന്ന മസ്ജിദുകളായ തോട്ടുങ്ങല്‍ ജുമുഅത്ത് പള്ളിയും, തെരുവത്ത് പള്ളിയും. അന്നും ഇന്നും പൊന്നാനി അങ്ങാടി പ്രദേശത്തെ മുസ്‌ലിം ഗൃഹാതുരത്വം മുറ്റിനില്‍ക്കുന്ന പ്രദേശമാണിവിടം. നിറഞ്ഞൊഴുകുന്ന പുഴയും, കനാലും, കടലും, കേര വൃക്ഷലതാദികളും, പൂര്‍ണ്ണ അസ്തമയവും, അക്കരപ്പച്ചയിലെ ഹരിതാഭകാഴ്ചകളാലും വശ്യസുന്ദര മാസ്മരികത കളിയാടിയിരുന്ന ഈ പുഴയുടെ തീരപ്രദേശത്ത് ഒരു മുസ്‌ലിയാര്‍ തറവാട്ടിലാണ് ഞാന്‍ പിറന്നത്. രേഖാമൂലം പറഞ്ഞാല്‍ 1949 […]