ഡിസംബര്‍

ബക്കര്‍ കല്ലോട്

ആണിത്തുമ്പില്‍
ദിനമണികളെണ്ണി
ഡിസംബര്‍.
കുടിശ്ശികയുടെ കടശ്ശിത്താളില്‍
തൂങ്ങിയാടുന്നുണ്ട്
മറ്റു മാസങ്ങള്‍…

കാക്കപ്പൂവിന്‍റെയും
ചെമ്പരത്തിയുടെയും
നിറങ്ങളില്‍
അവധിയും ആധിയുമുള്ള
അക്കപ്പെരുക്കങ്ങള്‍…

വെളുത്ത ഉല്ലാസങ്ങള്‍
കറുത്ത ദുഃഖങ്ങള്‍
ആവര്‍ത്തനങ്ങളില്‍
പ്രതീക്ഷ കൈവിടാതെ
നര്‍ത്തനം ചെയ്യാനെത്തി
ആണിത്തുമ്പില്‍
വീണ്ടുമൊരു കലണ്ടര്‍.

You must be logged in to post a comment Login