ഒരു നോമ്പിന്റെ നീറ്റല്‍

ഒരു നോമ്പിന്റെ നീറ്റല്‍

അന്ന് ഒരു നവംബര്‍ ഒന്നാം തിയ്യതി,നമ്പ് കാലമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്ത് എറണാകുളത്ത് സംഘടിപ്പിച്ച കേരളപ്പിറവി ദിാഘോഷത്തില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു. വംബര്‍ ഒന്നാം തീയതി രാവിലെ പത്തു മണിക്കായിരുന്നു പരിപാടി. ഏഴുദിവസം ീണ്ടു ില്‍ക്കുന്ന പരിപാടി. വ്യാപാരമുള്ളതുകൊണ്ട് രേത്തെ തന്നെ തിരുല്‍െവേലിയില്‍ ിന്നും തിരുവന്തപുരത്തെത്തി. ചില വ്യാപാരികളെ കണ്ട് പണം വാങ്ങിയിട്ട് തിരിക്കുമ്പോള്‍ സന്ധ്യയായി. അവിടെ എന്റെ സഹോദരിയുടെ വീടുള്ളതുകൊണ്ട് ാമ്പ് തുറക്കാന്‍ അവിടെ കേറി. ഞാന്‍ തിരുവന്തപുരത്ത് എത്തിയിട്ടുള്ള വിവരം അറിഞ്ഞ് വിഭവസമൃദ്ധമായ ാമ്പ് തുറ എല്ലാം അവര്‍ ഒരുക്കിയിരുന്നു. അന്നത്തെ അത്താഴവും അവിടെ തന്നെയായിരുന്നു. ഞാന്‍ തിരുവന്തപുരത്തുള്ളപ്പോള്‍ സഹോദരിയുടെ വീട്ടിലാണ് എന്റെ താമസം. ആ വീടുമായിട്ട് ഒരു ആത്മബന്ധം തന്നെയുണ്ടിെക്ക്.

ാമ്പുതുറക്കാന്‍ രേത്ത് എറണാകുളത്തെത്താവുന്നവിധം ഒരു ട്രെയിില്‍ കേറി. കൃത്യം ാലുമണിക്കു തന്നെ എറണാകുളത്തെത്തി. എറണാകുളം എിക്കത്ര പരിചയമുള്ള സ്ഥലമായിരുന്നില്ല. എറണാകുളത്തെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. ധാരാളം പള്ളികള്‍ ഉണ്ടെന്നും ഒരു മുസ്ലിം കേന്ദ്രമാണെന്നും പറഞ്ഞുകേട്ടിട്ടുണ്ട്. ട്രെയിിറങ്ങിയപ്പോള്‍ ഒരു രൂപവും കിട്ടിയില്ല. റെയില്‍വെ സ്റേഷന്റെ അടുത്തുള്ള ഒരു കടയില്‍ കയറി പള്ളി എവിടെയാണെന്നു ചോദിച്ചു. ‘ക്രിസ്ത്യന്‍ പള്ളിയോ, മുസ്ലിം പള്ളിയോ’ അയാള്‍ തിരിച്ചു ചോദിച്ചു. മുസ്ലിം പള്ളിയാണെന്ന് പറഞ്ഞപ്പോള്‍, അയാള്‍ ചൂണ്ടിക്കാട്ടിയ വഴിയെ ടന്നു. കുറെ ദൂരം ചെന്നപ്പോള്‍ ഒരു പള്ളി കണ്ടു. ആ പള്ളിയില്‍ കേറി അസര്‍ ിസ്കരിച്ചു. ടന്ന ക്ഷീണം ഉണ്ടായതു കൊണ്ട് ചുമര്‍ ചാരിയിരുന്ന് ചെറുതായൊന്നു മയങ്ങി. തമിഴ്ാട്ടിലും തിരുവന്തപുരം ഭാഗങ്ങളിലുമുള്ള എല്ലാ പള്ളികളിലും ാമ്പു തുറക്കാുള്ള സംവിധാങ്ങളുണ്ട്. ഈ പള്ളിയില്‍ കഞ്ഞിവെക്കുന്നതിന്റെ മണം വരാത്തതുകണ്ടപ്പോള്‍ പള്ളിയുടെ ചുറ്റും ടന്നു ാക്കി. കഞ്ഞിവയ്പും മറ്റും കാണാതെ ഞാന്‍ ിരാശായി. ാമ്പു തുറക്കാന്‍ എിക്കു കഞ്ഞി ിര്‍ബന്ധമാണ്. രേം മഗ്രിബിാട് അടുക്കാറായി. ഏതായാലും ിസ്കരിച്ചിട്ട് ഇറങ്ങാമെന്നു വച്ച് അവിടെ തന്നെ ഇരുന്നു. മഗ്രിബിന്റെ ബാങ്കുവിളിച്ചപ്പോള്‍ ഒരു മണ്‍കലത്തില്‍ അവിടെ വച്ചിരുന്ന വെള്ളം കോരിക്കുടിച്ചു ാമ്പു തുറന്നു. ിസ്കാരം കഴിഞ്ഞതും പുറത്തിറങ്ങി. തിരിച്ചു റെയില്‍വേ സ്റേഷിലേക്കു തന്നെ ടന്നു. സ്റേഷില്‍ എത്തുന്ന സമയം ഫോണില്‍ ചോദിച്ച പരിഷത്തിന്റെ സംഘാടകാട് ഏഴുമണിക്ക് എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ാമ്പ് തുറന്ന് ിസ്കാരം കഴിഞ്ഞിറങ്ങുമ്പോള്‍ അത്രയും സമയമാവുമെന്ന ധാരണയിലായിരുന്നു അത്. കൃത്യം ഏഴുമണിക്കു തന്നെ അവരെത്തി. കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും പ്രൊഫ. ബെന്നിയും. ചുള്ളിക്കാട് പോകുന്ന വഴിയില്‍ ഇറങ്ങി. ഞാന്‍ ബെന്നിയോടൊപ്പം ലോഡ്ജിലേക്ക് പോയി. രണ്ടു പേര്‍ക്ക് താമസിക്കാുള്ള ഒരു മുറിയായിരുന്നു അത്. ആ മുറിയില്‍ എിക്കു മുമ്പേ വേറൊരു പ്രഭാഷകന്‍ എത്തിയിരുന്നു; എിക്കു കണ്ടു പരിചയമില്ലാത്ത ഒരു പ്രഭാഷകന്‍.

പ്രൊഫ. ബെന്നി (പേര് അങ്ങന്ന്െ ഓര്‍മ) എന്നെ അദ്ദേഹത്തിു പരിചയപ്പെടുത്തി:
‘തോപ്പില്‍ മുഹമ്മദ് മീരാന്‍’, പേരുകേട്ടപ്പോള്‍ ചെറുതായൊന്ന് പുഞ്ചിരിച്ചു.
അദ്ദേഹത്തെ എിക്ക് പരിചയപ്പെടുത്തി; ‘ഹമീദ് ചേന്ദമംഗല്ലൂര്‍.’
കേട്ടിട്ടുണ്ട്. ചില ലേഖങ്ങളും വായിച്ചിട്ടുണ്ട്; ഞാന്‍ പറഞ്ഞു.
കാപ്പിയോ ചായയോ?

“എിക്ക് ാമ്പുണ്ടായിരുന്നു. കഴിക്കാന്‍ എന്തെങ്കിലും കിട്ടിയാല്‍ കൊള്ളാം. മുക്ക് പുറത്തു പോകാം.”
യാത്രയിലും ാമ്പെടുക്കുന്ന ഒരു ഈശ്വര വിശ്വാസിയോടൊപ്പം താമസിക്കേണ്ടി വരുന്ന വെറുപ്പ് അദ്ദേഹത്തിന്റെ മുഖത്ത് ിഴലിച്ചത് ഞാന്‍ ശ്രദ്ധിച്ചു. മണി ഏഴു കഴിഞ്ഞു. ഏഴരയായി. ഹോട്ടലില്‍ പോകാമെന്ന് ബെന്നി വിളിച്ചു. കൂടെ സഹതാമസക്കാരും വന്നു. മുസ്ലിംകള്‍ ടത്തുന്ന ഹോട്ടലില്‍ കേറിയാല്‍ ചിലപ്പോള്‍ ാമ്പുകാര്‍ക്കുള്ള ലഘു ഭക്ഷണങ്ങള്‍ കിട്ടുമെന്ന് ഞാന്‍ ിര്‍ദേശിച്ചതുസരിച്ച് കുറേ ദൂരെ ടന്ന് ഒരു ഹോട്ടല്‍ തന്നെ കണ്ടു പിടിച്ചു. കേറിയപ്പോള്‍ അവിടെ ഞാന്‍ ഉദ്ദേശിച്ച കഞ്ഞിയോ ലഘുഭക്ഷണമോ ഇല്ലായിരുന്നു. കിട്ടിയത് പൊറോട്ടയും ഇറച്ചിയും. ാമ്പു തുറക്കാന്‍ എിക്ക് കഞ്ഞി ിര്‍ബന്ധമാണെങ്കിലും വേറെ ിവൃത്തിയില്ലാത്തതുകൊണ്ട് കിട്ടിയത് കഴിച്ചു വിശപ്പടക്കി. ആ ഭക്ഷണം വയറ്റ്ി ഒത്തു വരാത്തതു കൊണ്ട് എിക്ക് വയറ്റ്ി കുഴപ്പമുണ്ടായി.

ഞാന്‍ ഭക്ഷണം കഴിക്കുന്നതിിടയില്‍ ഒരു ചായ കുടിച്ചിട്ട് പുറത്തിറങ്ങിയ ഹമീദ് ചേന്ദമംഗലൂര്‍, പ്രൊഫ. ബെന്നിയോട് വളരെ രഹസ്യമായി എന്തോ സംസാരിച്ചത് ഞാന്‍ കേട്ടില്ല. ാമ്പു തുറക്കുന്ന ധൃതിയില്‍ അവരുടെ സംസാരം ഞാന്‍ ശ്രദ്ധിച്ചില്ല. തിരിച്ചു റൂമിലെത്തി. പ്രൊഫ. ബെന്നി ഇപ്പോള്‍ വരാം എന്നു പറഞ്ഞ് പുറത്തേക്കിറങ്ങി. ഇതിിടയില്‍ സഹതാമസക്കാരന്‍ അയാളുടെ ബേഗ് ഒതുക്കുകയായിരുന്നു.
പുറത്തേക്കു പോയ ബെന്നി തിരിച്ചു വന്നപ്പോള്‍ അയാള്‍ ചോദിച്ചു:
‘ശരിയായോ?’
‘ശരിയായി.’
ബാഗും തൂക്കി അയാള്‍ പ്രൊഫ. ബെന്നിയുടെ പിറകെ പോയി, ഒന്നും പറയാതെ തന്നെ. ഞാന്‍ ഒറ്റപ്പെട്ടു. അല്പം കഴിഞ്ഞതും പ്രൊഫ. ബെന്നി മുറിയില്‍ വന്നു.
അയാള്‍ക്ക് വേറെ സിംഗിള്‍ റൂം ശരിപ്പെടുത്തിക്കൊടുത്തു.
‘അതെന്ത്ി? ഇവിടെ രണ്ടു പേര്‍ക്കു കൂടാമല്ലോ.’
ിഷ്കളങ്കതയോടെ ഞാന്‍ ചോദിച്ചു.
‘ാമ്പുകാരായ ിങ്ങള്‍ക്കൊപ്പം താമസിക്കാന്‍ അയാള്‍ ഇഷ്ടപ്പെടുന്നില്ല. അയാള്‍ ആവശ്യപ്പെട്ടതുസരിച്ചാണ് വേറൊരു സിംഗിള്‍ റൂം ശരിപ്പെടുത്തിക്കൊടുത്തത്.’
പിറ്റേന്നാള്‍ വംബര്‍ ഒന്നാം തിയതി. ഞങ്ങള്‍ ഒരേ വേദിയില്‍. എന്റെ ഉദ്ഘാട പ്രസംഗം കഴിഞ്ഞതും മറ്റു പണ്ഡിത•ാരുടെ പ്രഭാഷണമായിരുന്നു. പി ഗോവിന്ദപിള്ള, എം അച്യുതന്‍, സക്കറിയ… എന്നിവരെ കൂടാതെ മറ്റു ചിലരും.
എഴുതി തയ്യാറാക്കിയ ഒരു ലേഖത്തെ ആസ്പദമാക്കിയിട്ടുള്ള പ്രഭാഷണമായിരുന്നു ഹമീദ് ചേന്ദമംഗല്ലൂരിന്റേത്. ചില മതസ്ഥാപങ്ങളെ കണക്ക്ി വിമര്‍ശിച്ചിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. ആ പ്രഭാഷണം അതേ രൂപത്തില്‍ ഒരു വാരികയില്‍ അച്ചടിച്ചു വരികയും ചെയ്തു.

തോപ്പില്‍ മുഹമ്മദ് മീരാന്‍

One Response to "ഒരു നോമ്പിന്റെ നീറ്റല്‍"

  1. muhammed ashraf  August 1, 2013 at 5:56 pm

    മതേതരത്വം ശക്തിപ്പെടുത്താന്‍ ആയിരിക്കും

You must be logged in to post a comment Login