ഞാന്‍'നമ്മളി'ലേക്ക് വളരാന്‍

ഞാന്‍'നമ്മളി'ലേക്ക് വളരാന്‍

50 കൊല്ലം കണക്കോ ഫിസിക്സോ കെമിസ്ട്രിയോ പഠിച്ചാലും കാരുണ്യമെന്നോ സത്യസന്ധതയെന്നോ ഉള്ള വാക്കുകള്‍ കാണാനാവില്ല തലച്ചോറിന് വേണ്ട വിഭവങ്ങള്‍ ഒരുക്കി അടിച്ചേല്‍പ്പിക്കുന്നതിനിടെ വല്ലപ്പോഴുമെങ്കിലും ഹൃദയത്തിനു വേണ്ട ചിലതും പകര്‍ന്നു നല്‍കേണ്ടേ?” ബി എസ് വാര്യര്‍ മനോരമ ദിനപത്രത്തിന്‍റെ ഉള്‍ക്കാഴ്ച്ചയില്‍ ശിവേന്ദു മാധവ് എന്ന പ്രതിഭയെകുറിച്ച് പറഞ്ഞ വാക്കുകളാണിത് ബീഹാറിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ഐടി വിദഗ്ധനായി ഉയര്‍ന്നു വന്ന ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു ഈ ചെറുപ്പക്കാരന്‍ അല്‍ഭുത ബാലന്‍, രണ്ടാം ബില്‍ഗേറ്റ്സ് എന്നൊക്കെ മുന്‍ പ്രസിഡണ്ട് ഏപിജെ അബ്ദുല്‍കലാം അടക്കമുള്ളവര്‍ പ്രതീക്ഷയോടെ പ്രകീര്‍ത്തിച്ച കൊച്ചു മിടുക്കന്‍ ഇവന്‍ കുട്ടിത്തം വിട്ട് മാറുന്നതിന് മുന്പ് സൈബര്‍ ക്രിമിനലായി ലഖ്നോ ജയിലില്‍ കാരാഗൃഹവാസമനുഭവിക്കുന്നതിനെ കുറിച്ച് പരിതപിച്ചു കൊണ്ടാണ് ബി എസ് വാരിയര്‍ ഇങ്ങനെ ചോദിക്കുന്നത് ഒരു മുഖ്യധാര പത്രത്തില്‍ ചര്‍ച്ചക്ക് വരാന്‍ മാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണോ ഈ വിഷയം ആത്മീയ ഉപദേശത്തിന് മതങ്ങളില്ലേ? പത്രം മതകാര്യങ്ങളില്‍ ഇടപടണോ? എന്നാല്‍ സമൂഹത്തിലെ ആത്മീയ ശോഷണത്തിന്‍റെ തോത് അതിക്രമിച്ചു കടന്നു എന്ന ഉള്‍ബോധത്തില്‍ നിന്നാണ് പത്രങ്ങള്‍ കൂടി ഇത്തരം ചര്‍ച്ചകളിലേക്ക് മുന്നിട്ടിറങ്ങുന്നത്.

വിദ്യാഭ്യാസ രംഗത്ത് ആത്മീയതയ്ക്കും ധാര്‍മിക ബോധത്തിനും സ്ഥാനമുണ്ടോ എന്ന വിഷയത്തില്‍ ലോകത്തുടനീളം പഠനം നടക്കുകയാണിന്ന് ഈയിടെ നോര്‍ത്തേണ്‍ മിഷിഗണ്‍ യൂണിവേഴ്സിറ്റി പുറത്തിറക്കിയ ഒരു പഠന റിപ്പോര്‍ട്ടില്‍ (The Role of Spiritualtiy and spiritual Practice in Education) ആത്മീയതക്ക് വിദ്യാഭ്യാസ രംഗത്ത് കാണേണ്ട പ്രാധാന്യം എടുത്തു പറയുന്നുണ്ട്: ആധുനിക വിദ്യാഭ്യാസ രംഗത്ത് ആത്മീയ വിദ്യാഭ്യാസത്തെയും ധാര്‍മിക ബോധത്തെയും നിരുത്സാഹപ്പെടുത്തുന്ന പ്രവണത കാണാം എന്നാല്‍ ആത്മീയ വിദ്യാഭ്യാസമില്ലാതെ ഒരു വ്യക്തിക്ക് നേരായ ദിശാബോധമോ പോസിറ്റീവ് മൈന്‍റോ നല്‍കാനാവില്ല” വ്യക്തി ജീവിതത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാനും, സമൂഹത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള ദുഷ്പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യാനും ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്ന് ഈ പഠനറിപ്പോര്‍ട്ട് ശുഭാപ്തി പ്രകടിപ്പിക്കുകയും ചെയ്യുന്നു.

രാവിലെ മദ്റസയില്‍ പോയിരുന്ന കുട്ടിയെ പേരുവെട്ടി ആംഗല വിദ്യാലയത്തില്‍ ചേര്‍ത്തി ആശ്വസിക്കുന്ന രക്ഷിതാക്കള്‍ നഷ്ടപ്പെടുത്തുന്നത് ഒരു സമൂഹത്തെ തന്നെയാണ് കാരണം കുട്ടികള്‍ക്ക് ഈ വിദ്യാലയങ്ങളില്‍ നിന്ന് രക്ഷിതാവിന്‍റെയോ അദ്ധ്യാപകന്‍റെയോ വില മനസ്സിലാകുന്നില്ല രക്ഷിതാവ് അവന്‍റെ എടിഎമ്മും അദ്ധ്യാപകന്‍ എക്സാം ഓറിയന്‍റഡ് ഗൈഡും മാത്രമാണ്
നമ്മുടെ കുട്ടികള്‍ അതിബുദ്ധിമാന്മാരാണ് മൗസ് പോയിന്‍റിലേക്ക് പ്രസവിച്ചു വീഴുന്ന അവര്‍ വളരെ ചെറുപ്പത്തില്‍ തന്നെ അവരവരുടെ ലോകം ചിട്ടപ്പെടുത്തുന്നു ഈ ചെറിയ മക്കളുടെ വലിയ ബുദ്ധി നേരായ ദിശയിലേക്ക് തിരിച്ചില്ലെങ്കില്‍ അതിന്‍റെ പ്രത്യാഘാതം വിവരണാതീതമായിരിക്കും.

ബുദ്ധി നെയ്ത്തുകാരന്‍റെ കത്രിക പോലെയാണ് ഹൃദയം സൂചിയും കത്രിക വെട്ടിമാറ്റിയ കഷ്ണങ്ങള്‍ ആവശ്യമായിടത്ത് കൂട്ടിച്ചേര്‍ത്ത് തുന്നുകയാണ് സൂചി ചെയ്യുന്നത് ഇതുപോലെ കൊച്ചു ബുദ്ധിയിലെ പരാക്രമങ്ങളെ കയറൂരി വിടരുത് ആവശ്യമായിടത്ത് തുന്നണം അവനു ചെറുപ്പമല്ലേ അതൊക്കെ ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് പറഞ്ഞതാ’ ഇതാണു നമ്മുടെ മനോഭാവമെങ്കില്‍ ആ കുട്ടികള്‍ വലുതായത് കൊണ്ട് വലിയ പ്രയോജനം ഉണ്ടാവാന്‍ പോവുന്നില്ല.

നമ്മില്‍ പലര്‍ക്കും ബന്ധങ്ങളുടെ വിലയറിയില്ല നമ്മള്‍’ എന്ന വിശാലതയില്‍ നിന്ന് ഞാന്‍’ എന്ന സങ്കുചിതത്തിലേക്കാണ് നമ്മുടെ വളര്‍ച്ച അസൂയ, അഹങ്കാരം, സെല്‍ഫിഷ്നസ്, ഈഗോ തുടങ്ങിയ മാനസിക സംഘര്‍ഷങ്ങള്‍ ജീവിതത്തെയും കൊണ്ടേ പോകൂ എഡ്വിന്‍ ആള്‍ഡ്രിനെ അറിയില്ലേ? ചന്ദ്രനില്‍ ആദ്യ മുദ്രകള്‍ പതിച്ചത് താനായില്ല എന്ന മനഃക്ലേശം അഭിമാനത്തോടെ ജീവിക്കേണ്ട അദ്ദേഹത്തിന്‍റെ ജീവിതത്തെ യാചക വേഷമണിയിപ്പിച്ചു മനസ്സില്‍ പോറലുണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങളുടെ പരിഹാരമാണ് ആത്മീയതയും ധാര്‍മിക വിദ്യാഭ്യാസവും ഇത് മതവിഭാഗങ്ങളുടെ കുറുക്കു വിദ്യകളല്ല മനുഷ്യനെ പടച്ച പരാശക്തിയായ അല്ലാഹു അവന്ന് നല്‍കിയ ശ്രേഷ്ട ദാനങ്ങളില്‍ പെട്ടതാണത് വിദ്യാഭ്യാസ രംഗത്ത് സ്പിരിച്വാലിറ്റിയുടെ ആവശ്യകത കൂടുതല്‍ തെളിയിക്കപ്പെട്ടിരിക്കുന്ന കാലമാണിത് അത് കൊണ്ടാണ് മതമില്ലാത്ത സയന്‍സ് വികലാംഗനെ പോലെയാണ് എന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞത് പ്രാര്‍ത്ഥന, വായന, സത്യസന്ധത, സേവനം, ധ്യാനം തുടങ്ങിയ ഫൈവ് സ്പിരിച്വല്‍ പ്രാക്ടീസസ് (PRISM) ആത്മീയ വളര്‍ച്ചയില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്തതാണെന്ന് പഠനങ്ങള്‍ പറയുന്നു.

മതത്തിന്‍റെ വിധി വിലക്കുകള്‍ക്കും ആചാര അനുഷ്ഠാനങ്ങള്‍ക്കും വിധേയപ്പെട്ട് ജീവിക്കുന്ന വിശ്വാസി ഇത്തരം കാര്യങ്ങളില്‍ സന്പൂര്‍ണനാണ് കൃത്യ സമയങ്ങളില്‍ അയാള്‍ ചെയ്യുന്ന നിസ്കാരം ശ്രേഷ്ഠമായൊരു പ്രാര്‍ത്ഥനയും ധ്യാനവുമാണ് അത് അയാളില്‍ സമത്വചിന്തയും സഹജീവി ബോധവും വളര്‍ത്തുന്നു നോന്പ് പ്രത്യക്ഷ വീക്ഷണത്തില്‍ സമൂഹത്തിലെ അശരണരോടും പട്ടിണി പാവങ്ങളോടും തദാത്മ്യപ്പെടുകയാണ് ഇങ്ങനെ തുടങ്ങി മതമനുശാസിക്കുന്നതെല്ലാം അവന്‍റെ ആത്മീയ വളര്‍ച്ചയുടെ പോഷക ഘടകങ്ങളാണ് എന്നാല്‍ നമ്മുടെ കാരണത്താല്‍ നമ്മുടെ കുട്ടികള്‍ക്ക് മതമനുശാസിക്കുന്ന ഈ പോഷകാഹാരക്കുറവ് സംഭവിച്ചാല്‍ അവര്‍ സമൂഹത്തില്‍ തലവേദനയായിമാറുമെന്നതില്‍ സംശയമില്ല.

സയ്യിദ് ഇബ്രാഹീമുല്‍ഖലീലുല്‍ബുഖാരി

You must be logged in to post a comment Login