ശ്രീചിത്രയില്‍ വിവിധ കോഴ്‌സുകള്‍

ശ്രീചിത്രയില്‍ വിവിധ കോഴ്‌സുകള്‍

ആരോഗ്യ, വിദ്യാഭ്യാസ, ചികിത്സാ രംഗങ്ങളില്‍ രാജ്യത്തെ മുന്‍നിര സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി നടത്തുന്ന പോസ്റ്റ് ഡോക്ടറല്‍, പി.ജി., ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്‌കളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തമായും മറ്റു പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചും നടത്തുന്ന കോഴ്‌സുകളാണിവ.

പോസ്റ്റ് ഡോക്ടറല്‍ കോഴ്‌സുകള്‍: ഡി.എം. (കാര്‍ഡിയോളജി, ന്യൂറോളജി. ന്യൂറോ ഇമേജിങ്, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ അനസ്‌തേഷ്യ, ന്യൂറോ അനസ്‌തേഷ്യ), എം.സി.എച്ച്. (കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി, വാസ്‌കുലാര്‍ സര്‍ജറി, ന്യൂറോ സര്‍ജറി).

പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: (കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ അനസ്‌തേഷ്യ, ന്യൂറോ അനസ്‌തേഷ്യ, കാര്‍ഡിയോ വാസ്‌കുലര്‍ ഇമേജിങ് ആന്‍ഡ് വാസ്‌കുലര്‍ ഇന്റര്‍വെന്‍ഷന്‍ റേഡിയോളജി, ഡയഗണോസ്റ്റിക് ന്യൂറോ റേഡിയോളജി, വാസ്‌കുലാര്‍ സര്‍ജറി, ഡയഗണോസ്റ്റിക് ന്യൂറോ റേഡിയോളജി).

പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്/പിഎച്ച്ഡി/ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍: എം.ഡി. ഇന്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, എം.ഫില്‍ ബയോ മെഡിക്കല്‍ ടെക്‌നോളജി, പി.എച്ച്.ഡി.

ഡിപ്ലോമ: പബ്ലിക് ഹെല്‍ത്ത്, കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് നഴ്‌സിങ്, ന്യൂറോ നഴ്‌സിങ്, ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നോളജി, അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി.
ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന സ്‌പെഷാലിറ്റി കോഴ്‌സുകളാണു കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് നഴ്‌സിങ്, ന്യൂറോ നഴ്‌സിങ് കോഴ്‌സുകള്‍. ജനറല്‍ നഴ്‌സിങ് അല്ലങ്കില്‍ ബി.എസ്‌സി. നഴ്‌സിങ് പാസായവര്‍ക്ക് അപേക്ഷിക്കാം. ജനറല്‍ നഴ്‌സിങുകാര്‍ക്ക് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

പ്രായം: 2018 ജനുവരി ഒന്നിന് 35 വയസ് കവിയരുത്. രണ്ടു വര്‍ഷത്തെ കോഴ്‌സിന് 10 സീറ്റുകള്‍ വീതമാണുള്ളത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജിക്കു റേഡിയോ ഗ്രാഫിക് അസിസ്റ്റന്‍സില്‍ സര്‍ട്ടിഫിക്കറ്റ് അല്ലങ്കില്‍ റേഡിയോളജിക്കല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ.

പി.ജി. ഡിപ്ലോമ: കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജിക്ക് 60 ശതമാനം മാര്‍ക്കോടെ ഫിസിക്‌സില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ന്യൂറോ ടെക്‌നോളജി കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജിക്കല്‍ സയന്‍സസ്, ബയോ ടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഫസ്റ്റ് ക്ലാസ് ബിരുദം, മെഡിക്കല്‍ റെക്കോഡ്‌സ് സയന്‍സില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം, ക്ലിനിക്കല്‍ പെര്‍ഫ്യൂഷന് സുവോളജി ഒരു വിഷയമായി പഠിച്ച് 60 ശതമാനം മാര്‍ക്കോടെ ബിരുദം, ബ്ലഡ് ബാങ്കിങ് ടെക്‌നോളജിക്ക് 60 ശതമാനം മാര്‍ക്കോടെ സയന്‍സില്‍ ബിരുദം.

അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫിസിയോതെറാപ്പി: ഫിസിയോ തെറാപ്പിയില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2018 ജനുവരി ഒന്നിന് 25 വയസ് കവിയരുത്.
മുകളില്‍ പറഞ്ഞ കോഴ്‌സുകള്‍ക്കെല്ലാം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. പബ്ലിക് ഹെല്‍ത്തില്‍ ഡിപ്ലോമ ഒഴികെയുള്ള കോഴ്‌സുകള്‍ എല്ലാം രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ളതാണ്. വിലാസം: രജിസ്ട്രാര്‍, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം 695011. ഫോണ്‍: 914712524150, 2524269.
മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എം.പി.എച്ച്.): ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ അനുബന്ധ സ്ഥാപനമായ അച്യുത മേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് നടത്തുന്ന മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രോഗ്രാമിന് മെഡിക്കല്‍, ഡെന്റല്‍, വെറ്ററിനറി, നഴ്‌സിങ് ബിരുദധാരികള്‍ക്കും മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഡെമോഗ്രാഫി, പോപ്പുലേഷന്‍ സ്റ്റഡീസ്, എപ്പഡമോളജി, ന്യുട്രീഷന്‍, സോഷ്യല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം.

പ്രായം: 2018 ജനുവരി ഒന്നിനു 40 വയസ് കവിയരുത്. രണ്ടു വര്‍ഷമാണു കോഴ്‌സിന്റെ കാലാവധി. പബ്ലിക് ഹെല്‍ത്തില്‍ ഡിപ്ലോമ കോഴ്‌സിനു മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബയോ മെഡിക്കല്‍ എന്‍ജിനിയറിങ് വിംഗ് നടത്തുന്ന ബയോ മെഡിക്കല്‍ ടെക്‌നോളജിയില്‍ എം.ഫില്‍ പ്രോഗ്രാമിനു ബയോളജിക്കല്‍, കെമിക്കല്‍, ഫിസിക്കല്‍ സയന്‍സസില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 28 വയസ് കവിയരുത്.

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയും മദ്രാസ് ഐ.ഐ.ടിയും വെല്ലൂര്‍ സി.എം.സിയും സംയുക്തമായി നടത്തുന്ന ക്ലിനിക്കല്‍ എന്‍ജിനിയറിങില്‍ എം.ടെക്, ബയോ മെഡിക്കല്‍ ഡിവൈസസ് ആന്‍ഡ് ടെക്‌നോളജിയില്‍ പി.എച്ച്.ഡി. പ്രോഗ്രാമുകള്‍ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. രണ്ടര വര്‍ഷത്തെ എം.ടെക് കോഴ്‌സിന് ബി ടെക്കും ഗേറ്റ് സ്‌കോറും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയുമായി ചേര്‍ന്നു ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി നടത്തുന്ന മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എപ്പിഡമോളജി ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റംസ്) കോഴ്‌സിന് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള മെഡിക്കല്‍ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷമാണു കോഴ്‌സിന്റെ കാലാവധി.
വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുമായി സഹകരിച്ചു നടത്തുന്ന ബയോ എന്‍ജിനിയറിങില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ്, പി.എച്ച്.ഡി. ഇന്‍ ബയോ എന്‍ജിനിയറിങ്, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍ എന്‍ജിനിയറിങില്‍ ബിരുദവും ഗേറ്റ് സ്‌കോറുമാണ് ബയോ എന്‍ജിനിയറിങില്‍ എംഎസ് കോഴ്‌സിനു വേണ്ട യോഗ്യത. വെല്ലൂര്‍ സി.എം.സി. അഡ്മിഷന്‍ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കും.

എം.ബി.ബി.എസ്., എം.ഒ.ടി., എം.പി.ടി., ബി.ഡി.എസ്., എം.എസ്‌സി. നഴ്‌സിങ് പാസായവര്‍ക്ക് പബ്ലിക് ഹെല്‍ത്ത് കോഴ്‌സിന് അപേക്ഷിക്കാം.

ഒക്ടോബര്‍ അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് ഒക്ടോബര്‍ 10 നകം ലഭിക്കണം. പ്രവേശന പരീക്ഷ ആവശ്യമുള്ള കോഴ്‌സുകള്‍ക്ക് അത് നവംബര്‍ ആദ്യം നടത്തും.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പാരാമെഡിക്കല്‍ ഡിപ്ലോമ:അപേക്ഷിക്കേണ്ടത് ഇപ്പോള്‍
സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലെ 2017-18 വര്‍ഷത്തെ ഡി.ഫാം, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബോറട്ടറി ടെക്‌നോളജി (ഡി.എം.എല്‍.ടി.), ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (ഡി.ആര്‍.ടി.), ഡിപ്ലോമ ഇന്‍ ഒഫ്താല്‍മിക് അസിസ്റ്റന്‍സ് (ഡി.ഒ.എ.), ഡിപ്ലോമ ഇന്‍ ഡെന്റല്‍ മെക്കാനിക്‌സ് (ഡി.എം.സി.), ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഹൈജീനിസ്റ്റ്‌സ് (ഡി.എച്ച്.സി.), ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നോളജി (ഡി.ഒ.ടി.എ.ടി.), ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ഡി.സി.വി.ടി.), ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്‌നോളജി (ഡി.എന്‍.ടി.), ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി (ഡി.ഡി.ടി.), ഡിപ്ലോമ ഇന്‍ എന്‍ഡോസ്‌കോപിക് ടെക്‌നോളജി (ഡി.ഇ.ടി.), ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്‍സ് (ഡി.എ.), ഡിപ്ലോമ ഇന്‍ റെസ്പിറേറ്ററി ടെക്‌നോളജി (ഡി.ആര്‍.) കോഴ്‌സുകളിലേയ്ക്കുള്ള ഏകജാലക പ്രവേശനത്തിന് സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപ, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 200 രൂപ. ംംം.ഹയരെലിൃേല.ശി എന്ന വെബ്‌സൈറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ശാഖകളില്‍ നിര്‍ദിഷ്ട അപേക്ഷാഫീസ് അടച്ചാല്‍ അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് വേണ്ടി അപേക്ഷാ നമ്പരും, ചെലാന്‍ നമ്പറും ലഭിക്കും. പ്രോസ്‌പെക്ടസ് എല്‍.ബി.എസ്. സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും അപേക്ഷാഫീസ് അടച്ചതിന്റെ രസീത് സമര്‍പ്പിച്ചാല്‍ ലഭിക്കും. ഡി.ഫാം, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മറ്റ് പാരാമെഡിക്കല്‍ ഡിപ്ലോമ എന്നിവയാണ് കോഴ്‌സുകള്‍. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് എന്നിവ പഠിച്ച് പ്ലസ് ടു/വി.എച്ച്.എസ്.സി. പാസായവര്‍ക്ക് ഡി.ഫാമിന് അപേക്ഷിക്കാം. ഫിസിക്‌സ് കെമിസ്ട്രി ആന്‍ഡ് ബയോളജിക്ക് ആകെ 40 ശതമാനമെങ്കിലും മാര്‍ക്കോടെ പ്ലസ്ടു/വി.എച്ച്.എസ്.സി. പാസായവര്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ഏതെങ്കിലും വിഷയങ്ങളുടെ ഗ്രൂപ്പില്‍ ആകെ 40 ശതമാനമെങ്കിലും മാര്‍ക്കോടെ വിജയിച്ചവര്‍ക്കും ഈ കോഴ്‌സിന് അപേക്ഷിക്കാം. ഫിസിക്‌സ് കെമിസ്ട്രി ആന്‍ഡ് ബയോളജിക്കു ആകെ 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/വി.എച്ച്.എസ്.സി. പാസായവര്‍ക്ക് മറ്റ് എല്ലാ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ്സ് & ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 28നകം ലഭിക്കണം. ഫോണ്‍: 0471 2560361, 62, 63, 64, 65.

നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജില്‍ സബ് ഓഫീസേഴ്‌സ് കോഴ്‌സ്
ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴില്‍ പ്രര്‍ത്തിക്കുന്ന നാഗ്പുരിലെ നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജ്, 2018ല്‍ നടത്തുന്ന എക്‌സ്റ്റേണല്‍ സബ് ഓഫീസേഴ്‌സ് കോഴ്‌സിന്റെ 41, 42 ബാച്ചുകളിലെ പ്രവേശനത്തിനുള്ള പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 33 ആഴ്ചയാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ഇതില്‍ 21 ആഴ്ചകളിലെ പരിശീലനം പ്രാദേശികപരിശീലന കേന്ദ്രത്തിലായിരിക്കും. 12 ആഴ്ച ദൈര്‍ഘ്യമുള്ള പ്രായോഗികപരീശീലനം സ്ഥാപനത്തിന്റെ തീരുമാനപ്രകാരമുള്ള പ്രമുഖ ഫയര്‍ സര്‍വീസസ് കേന്ദ്രങ്ങളിലായിരിക്കും. അപേക്ഷാര്‍ത്ഥിയുടെ പ്രായം 01.01.2018ല്‍ 18നും 25നും ഇടക്കായിരിക്കണം. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ പ്രായഇളവ് ലഭിക്കും. അപേക്ഷാര്‍ഥി ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളയാളോ എന്‍ജിനീയറിങ്ങിലെ ഏതെങ്കിലും ബ്രാഞ്ചില്‍, ത്രിവത്സര ഡിപ്ലോമയുള്ളവരോ ആയിരിക്കണം. നിശ്ചിത ശാരീരികക്ഷമതയും ആരോഗ്യനിലവാരവും അപേക്ഷാര്‍ത്ഥിക്കുണ്ടാകണം.
ഇതിന്റെ വിശദാംശങ്ങള്‍ www.nfscnagpur.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. ഒക്ടോബര്‍ 29 ഞായറാഴ്ച, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പുര്‍ എന്നീ കേന്ദ്രങ്ങളില്‍ നടത്തുന്ന പരീക്ഷക്ക്, ജനറല്‍ ഇംഗ്ലീഷ്, സയന്‍സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍നിന്നു ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. മൊത്തം 30 സീറ്റാണ് ഓരോ ബാച്ചിനും ഉള്ളത്. എസ്.സി.,എസ്.ടി., ഒ.ബി.സി. വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ വ്യവസ്ഥകള്‍ പ്രകാരം സംവരണം ഉണ്ടായിരിക്കും.

അപേക്ഷ ഓണ്‍ലൈനായി www.nfscnagpur.nic.in വഴി, ബന്ധപ്പെട്ട ലിങ്കില്‍ ചെന്ന്, സെപ്റ്റംബര്‍ 19 വരെ നല്‍കാം. അപേക്ഷാഫീസ്, പൊതുവിഭാഗക്കാര്‍ക്കും ഒ ബി സി അപേക്ഷകര്‍ക്കും 100 രൂപയാണ്. എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്ക് 25 രൂപയാണ്, നാഗ്പുരില്‍ മാറത്തക്കവിധം, Director ,NFSC Nagpur എന്ന പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി ഫീസ് അടക്കണം. അപേക്ഷ ഓണ്‍ലൈനായി നല്‍കിയശേഷം, അതിന്റെ പ്രിന്റ്ഔട്ട് എടുക്കണം. പ്രിന്റ് ഔട്ട്, ഡിമാന്‍ഡ് ഡ്രാഫ്റ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സമുദായ സര്‍ട്ടിഫിക്കറ്റ്, ഒ.ബി.സി.

നോണ്‍ക്രീമിലെയര്‍ വിഭാഗക്കാരെങ്കില്‍, സ്വന്തം സത്യപ്രസ്താവന, തുടങ്ങിയ രേഖകള്‍ സഹിതം, സെപ്റ്റംബര്‍ 29നകം ലഭിക്കത്തക്കവിധം, ‘The Director National Fire Service College ,Takli Feeder Road ,Raj Nagar Nagpur,Maharashtra 440 013’ എന്ന വിലാസത്തിലേക്ക് അയച്ചുകൊടുക്കണം. എഴുത്തുപരീക്ഷയ്ക്ക്, യേഗ്യതയുള്ളവര്‍ക്ക് മാത്രമേ അഡ്മിഷന്‍ കാര്‍ഡ് അയയ്ക്കുകയുള്ളൂ. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് പട്ടിക തയ്യാറാക്കി പ്രവേശനത്തിന് അര്‍ഹതയുള്ളവരെ, വിവരം അറിയിക്കും. 2018 ജനുവരി, ജൂലായ് മാസങ്ങളില്‍ രണ്ടു ബാച്ചുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ിളരെിമഴുൗൃ.ിശര.ശി വെബ്‌സൈറ്റ് കാണുക.

റസല്‍

You must be logged in to post a comment Login