ജെ.എന്‍.യു.വില്‍ പഠിക്കാം

ജെ.എന്‍.യു.വില്‍ പഠിക്കാം

ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, 2018-19 വര്‍ഷത്തെ വിവിധ ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിദേശഭാഷകളിലുള്ള ബി.എ. ഓണേഴ്‌സ് പ്രോഗ്രാം, എം.എ., എം.എസ്‌സി., മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, മാസ്റ്റര്‍ ഓഫ് ടെക്‌നോളജി, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, എം.ഫില്‍./പിഎച്ച്.ഡി., പിഎച്ച്.ഡി., പി.ജി.ഡിപ്ലോമ ഇന്‍ ബിഗ് ഡാറ്റ അനലിറ്റിക്‌സ്, മറ്റു പാര്‍ട്ട്‌ടൈം കോഴ്‌സുകള്‍ എന്നിവയിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഡിസംബര്‍ 27 മുതല്‍ 30 വരെ, രാജ്യത്തെ 53 കേന്ദ്രങ്ങളിലായി പ്രവേശനപരീക്ഷ നടത്തും. പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയില്‍ കോഴിക്കോടും തിരുവനന്തപുരവും ഉള്‍പ്പെടുന്നു. കുറഞ്ഞഫീസ് നല്‍കി പഠിക്കാനുള്ള സൗകര്യമാണ് ജെ.എന്‍.യു. നല്‍കുന്നത്. പ്രതിവര്‍ഷ ട്യൂഷന്‍ഫീസ് പിഎച്ച്.ഡി., എം.ഫില്‍./പിഎച്ച്.ഡി., എം.ടെക്, എം.പി.എച്ച്. എന്നീ കോഴ്‌സുകള്‍ക്ക് 240 രൂപയും, എം.എ./എം.എസ്‌സി./ എം.സി.എ./ബി.എ. (ഓണേഴ്‌സ്) എന്നിവയ്ക്ക് 216 രൂപയുമാണ്. മറ്റു ഫീസുകള്‍ നാമമാത്രമായി എല്ലാ കോഴ്‌സുകള്‍ക്കും നല്‍കണം. ഇതിന്റെ വിശദാംശങ്ങള്‍, അഡ്മിഷന്‍ വെബ്‌സൈറ്റായ https://admissions.jnu.ac.in ല്‍ നല്‍കിയിട്ടുണ്ട്.

അറബിക്, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, ജാപ്പനീസ്, കൊറിയന്‍, പേര്‍ഷ്യന്‍, റഷ്യന്‍, സ്പാനിഷ്, പുഷ്‌ടോ എന്നീ ഭാഷകളില്‍ ബി.എ. (ഓണേഴ്‌സ്) പ്രോഗ്രാമുണ്ട്. വിദേശഭാഷാ പഠനത്തിന് പൊതുവായി വേണ്ട യോഗ്യത 45 ശതമാനം മാര്‍ക്കോടുകൂടിയുള്ള പ്ലസ്ടു/തത്തുല്യ പരീക്ഷാ വിജയമാണ്. ഇന്റര്‍നാഷണല്‍ സ്റ്റഡീസ് സ്‌പെഷലൈസേഷനോടെ പൊളിറ്റിക്‌സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് ഏരിയാ സ്റ്റഡീസ്, ഏന്‍ഷ്യന്റ് ഹിസ്റ്ററി, മിഡീവിയല്‍ ഹിസ്റ്ററി, മോഡേണ്‍ ഹിസ്റ്ററി, ഡെവലപ്‌മെന്റ് ആന്‍ഡ് ലേബര്‍ സ്റ്റഡീസ് എന്നിവയിലെ എം.എ. പ്രോഗ്രാമിന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. മറ്റു പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള യോഗ്യത ഇപ്രകാരമാണ്.

എം.എ. ഇക്കണോമിക്‌സ്: 50 ശതമാനം മാര്‍ക്കോടെ ബിരുദം, പ്ലസ്ടു തലത്തിലുള്ള മാത്തമാറ്റിക്‌സ് പരിജ്ഞാനം.

വേള്‍ഡ് ഇക്കോണമി സ്‌പെഷ്യലൈസേഷനോടെയുള്ള എം.എ. ഇക്കണോമിക്‌സ്: മാത്തമാറ്റിക്‌സ് സബ്‌സിഡിയറിയായി പഠിച്ച, ഇക്കണോമിക്‌സ് ബിരുദം അല്ലെങ്കില്‍ ഇക്കണോമിക്‌സ് സബ്‌സിഡിയറിയായ മാത്തമാറ്റിക്‌സ് ബിരുദം അല്ലെങ്കില്‍ ഇക്കണോമിക്‌സും മാത്തമാറ്റിക്‌സും സബ്‌സിഡിയറികളായി പഠിച്ച സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദം. ബിരുദപരീക്ഷയില്‍ ചുരുങ്ങിയത് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അല്ലെങ്കില്‍, ഇക്കണോമിക്‌സും മാത്തമാറ്റിക്‌സും പഠിച്ച് 60 ശതമാനം മാര്‍ക്ക് നേടിയ ഏതെങ്കിലും വിഷയത്തിലെ ബാച്ചിലര്‍ ബിരുദം.
എം.എ. പൊളിറ്റിക്കല്‍ സയന്‍സ്: ബാച്ചിലര്‍ ബിരുദം, സോഷ്യല്‍ സയന്‍സ് സ്ട്രീമില്‍ നിന്നെങ്കില്‍ 50 ശതമാനം മാര്‍ക്കും, സയന്‍സ്/ടെക്‌നോളജി വിഷയങ്ങളിലെങ്കില്‍ 55 ശതമാനം മാര്‍ക്കും നേടിയിരിക്കണം.

എം.എ. ജോഗ്രഫി: ഏതെങ്കിലും വിഷയത്തിലെ ബാച്ചിലര്‍ ബിരുദം, 45 ശതമാനം മാര്‍ക്കോടെ. എം.എ. ഫിലോസഫി: ബാച്ചിലര്‍ ബിരുദം, സോഷ്യല്‍ സയന്‍സ്/ ഹ്യുമാനിറ്റീസ് വിഷയങ്ങളിലെങ്കില്‍ 50 ശതമാനവും, സയന്‍സ്/ടെക്‌നോളജി വിഷയങ്ങളെങ്കില്‍ 55 ശതമാനവും മാര്‍ക്കോടെ. എം.എ. സംസ്‌കൃതം: സംസ്‌കൃതത്തിലോ മറ്റേതെങ്കിലും വിഷയത്തിലോ ബാച്ചിലര്‍ ബിരുദം 45 ശതമാനം മാര്‍ക്കോടെ. എം.എസ്‌സി. ലൈഫ് സയന്‍സ്: ബയോളജിക്കല്‍, ഫിസിക്കല്‍, അഗ്രിക്കള്‍ച്ചറല്‍ സയന്‍സിലെയോ ബയോടെക്‌നോളജിയിലെയോ, 55 ശതമാനം മാര്‍ക്കോടെയുള്ള ബാച്ചിലര്‍ (ബി.എസ്‌സി./ബി.ടെക്./തത്തുല്യം) ബിരുദം. എം.എസ്‌സി.എന്‍വയണ്‍മെന്റല്‍ സയന്‍സസ്: ബേസിക്/അപ്ലൈഡ് സയന്‍സസിലെ ഏതെങ്കിലും വിഷയത്തിലെ ബാച്ചിലര്‍ ബിരുദം/തത്തുല്യ യോഗ്യത അല്ലെങ്കില്‍ ബി.ഇ./ബി.ടെക്/എം.ബി.ബി.എസ്. ബിരുദം; 55 ശതമാനം മാര്‍ക്ക്. എം.എസ്‌സി. ഫിസിക്‌സ്: ഫിസിക്‌സ് വിഷയമായുള്ള ബാച്ചിലര്‍ ബിരുദം/ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളായുള്ള ബാച്ചിലര്‍ ബിരുദം/ഫിസിക്‌സ് (ഓണേഴ്‌സ്)/ബിടെക് (ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ എന്നിവയിലൊന്ന്); 55 ശതമാനം മാര്‍ക്ക്; എം.എസ്‌സി. കെമിസ്ട്രി: കെമിസ്ട്രി വിഷയമായ ബാച്ചിലര്‍ ബിരുദം/കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളെടുത്തുള്ള ബാച്ചിലര്‍ ബിരുദം/കെമിസ്ട്രി ഓണേഴ്‌സ് ബിരുദം/ബി.ടെക് (പോളിമര്‍, കെമിക്കല്‍, പെട്രോളിയം എന്നിവയിലൊന്ന്), 55 ശതമാനം മാര്‍ക്ക്; മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ.): 55 ശതമാനം മാര്‍ക്കോടെ, ഏതെങ്കിലും വിഷയത്തിലെ ബാച്ചിലര്‍ ബിരുദം. മാത്തമാറ്റിക്‌സില്‍ മികച്ച പ്രാവീണ്യം വേണം; എം.എസ്‌സി.യ കംപ്യൂട്ടേഷണല്‍ & ഇന്റര്‍ഗ്രേറ്റീവ് സയന്‍സസ്‌മെഡിസിന്‍ അല്ലെങ്കില്‍ എഞ്ചിനീയറിങില്‍ ഉള്‍പ്പെടെ, ബേസിക്/അപ്ലൈഡ് സയന്‍സസ്/ടെക്‌നോളജിയില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം.

വിവിധ കോഴ്‌സുകള്‍ക്കു ബാധകമായ യോഗ്യതാകോഴ്‌സിന്റെ അന്തിമ പരീക്ഷ അഭിമുഖീകരിക്കാന്‍ പോകുന്നവര്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം. പ്രോസ്‌പെക്ടസ് https://admissions.jnu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി നിശ്ചിത ഫീസടച്ച് ഒക്ടോബര്‍ 13 വരെ നല്‍കാം. ഒരു ലെവലിലുള്ള പ്രോഗ്രാമുകളില്‍ പരമാവധി മൂന്നെണ്ണത്തിന്, മുന്‍ഗണന നിശ്ചയിച്ച് അപേക്ഷിക്കാം. ഒരു അപേക്ഷയേ ഒരാള്‍ക്ക് നല്‍കാന്‍ കഴിയൂ. ഒന്നില്‍ കൂടുതല്‍ അപേക്ഷ നല്‍കിയാല്‍ നിരാകരിക്കും. അപേക്ഷാ സമര്‍പ്പണത്തിന്റെ ഭാഗമായി ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യേണ്ടിവരും. മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

സ്‌നാപ് ടെസ്റ്റ് ഡിസംബര്‍ 17ന്
രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സിംബിയോസിസ് ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ മാനേജ്‌മെന്റ് കോഴ്‌സ് പ്രവേശനത്തിനുള്ള സിംബിയോസിസ് നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സ്‌നാപ് ടെസ്റ്റ്) വിവിധ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 17ന് നടത്തും. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പ്രോഗ്രാം രജിസ്‌ട്രേഷന്‍ ഫീസ് ഒരു കോഴ്‌സിന് 1750 രൂപ.

ജനറല്‍ ഇംഗ്ലീഷ്, റീഡിംഗ് കോംപ്രിഹെന്‍ഷന്‍, വെര്‍ബല്‍ റീസണിങ്, വെര്‍ബല്‍ എബിലിറ്റി (40 മാര്‍ക്ക്), ക്വാണ്ടിറ്റേറ്റീവ്, ഡാറ്റ ഇന്റര്‍പ്രറ്റേഷന്‍ ആന്‍ഡ് ഡാറ്റ സഫിഷ്യന്‍സി (40 മാര്‍ക്ക്), ജനറല്‍ നോളേജ്, കറന്റ് അഫയേഴ്‌സ്, ബിസിനസ് സിനാരിയോ (40) മാര്‍ക്ക്, അനലിറ്റിക്കല്‍ ആന്‍ഡ് ലോജിക്കല്‍ റീസണിംഗ് (60 മാര്‍ക്ക്) എന്നിങ്ങനെയാണ് 120 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയുടെ ഘടന. ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷക്ക് തെറ്റ് ഉത്തരത്തിനു നെഗറ്റീവ് മാര്‍ക്കുണ്ട്. താഴെ പറയുന്ന സ്ഥാപനങ്ങളില്‍ നടത്തുന്ന എം.ബി.എ. കോഴ്‌സുകളിലാണ് സ്‌നാപ് ടെസ്റ്റ് പ്രകാരം അഡ്മിഷന്‍.

സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റ് എം.ബി.എ., സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കംപ്യൂട്ടര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് എം.ബി.എ. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സിംബിയോസിസ് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് എം.ബി.എ., എം.ബി.എ. ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ്, സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ര്‍നാഷണല്‍ ബിസിനസ് എം.ബി.എ. ഇന്റര്‍നാഷണല്‍ ബിസിനസ്, അഗ്രി ബിസിനസ്, എനര്‍ജി ആന്‍ഡ് എന്‍വയണ്‍മെന്റ്. സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെലികോം മാനേജ്‌മെന്റ് എം.ബി.എ. ടെലികോം മാനേജ്‌മെന്റ്, സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എം.ബി.എ., സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ എം.ബി.എ. മാസ് കമ്യൂണിക്കേഷന്‍, സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് എം.ബി.എ. ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, സിംബിയോസിസ് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എം.ബി.എ. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബിസിനസ് മാനേജ്‌മെന്റ്, ഡാറ്റാ സയന്‍സസ് ആന്‍ഡ് ഡാറ്റാ അനലിറ്റിക്‌സ്, സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് എം.ബി.എ. ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്, സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റ് ബംഗളൂരു എം.ബി.എ, സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് മാനേജ്‌മെന്റ് എം.ബി.എ. ബാങ്കിംഗ് മാനേജ്‌മെന്റ് , സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ ബംഗളൂരു എം.ബി.എ, കമ്യൂണിക്കേഷന്‍ മാനേജ്‌മെന്റ്. സിംബിയോസിസ് സ്‌കൂള്‍ ഓഫ് സ്‌പോര്‍ട്‌സ് സയന്‍സ് എം.ബി.എ, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്,

സ്‌നാപ് ടെസ്റ്റ് 50 മാര്‍ക്ക്, ഗ്രൂപ് എക്‌സര്‍സൈസ് 10 മാര്‍ക്ക്, പോഴ്‌സണല്‍ ഇന്ററാക്ഷന്‍ 30 മാര്‍ക്ക്, റൈറ്റിങ് എബിലിറ്റി ടെസ്റ്റ് 10 മാര്‍ക്ക് എന്നിങ്ങനെയാണു അഡ്മിഷന്‍ സ്‌കോര്‍. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www. sibm.edu.in,www.snaptest.org എന്നീ വെബ്‌സൈറ്റുകള്‍ കാണുക. ഇതേ വെബ്‌സൈറ്റുകള്‍ വഴി ഓണ്‍ലൈനായി നവംബര്‍ 24 വരെ അപേക്ഷിക്കാം. ഡിസംബര്‍ 28നു ഫലം പ്രഖ്യാപിക്കും.

ഡിസൈന്‍ പഠനത്തിനു സീഡ്, യുസീഡ് പ്രവേശന പരീക്ഷ
രൂപകല്പന അഥവാ ഡിസൈനിങ് രംഗത്ത് കരിയര്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്ക് കഴിവ് പരീക്ഷിക്കാനുളള വേദിയാണ് സീഡ്, യുസീഡ് മത്സരപരീക്ഷകള്‍.

ഈ പരീക്ഷകളില്‍ മികച്ച മാര്‍ക്കോടെ വിജയിച്ചാല്‍ ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങളില്‍ ഡിസൈനിങ് ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ചേരാനാവും.
പ്ലസ്ടു കഴിഞ്ഞവര്‍ക്കു മുതല്‍ ഈ രംഗത്തു പഠനാവസരങ്ങളുണ്ട്. ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കു ബോംബെ ഐ.ഐ.ടിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയായ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ ഡിസൈന്‍ (സീഡ്), അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്‌സാം ഫോര്‍ ഡിസൈന്‍ (യുസീഡ്) എന്നിവയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍
രാജ്യത്തെ പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷനു രാജ്യവ്യാപകമായി നടത്തുന്ന കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (സി.ഇ.ഇ.ഡി.-സീഡ്) ജനുവരി 20നു തിരുവനന്തപുരം, തൃശൂര്‍ ഉള്‍പ്പടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിനു വേണ്ടി ബോംബെ ഐ.ഐ.ടിയാണു സീഡ് നടത്തുന്നത്. നവംബര്‍ 10നകം അപേക്ഷിക്കണം. 500 രൂപ ലേറ്റ് ഫീസ് നല്‍കി 17 വരെ അപേക്ഷിക്കാം. പരീക്ഷാ ഫലം മാര്‍ച്ച് അഞ്ചിനു പ്രസിദ്ധീകരിക്കും.
പരീക്ഷാ ഫീസ് പൊതുവിഭാഗത്തിന് 2200 രൂപ. സംവരണ വിഭാഗത്തിനും വനിതകള്‍ക്കും 1100 രൂപ. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണു പരീക്ഷ. പരീക്ഷക്കു രണ്ടു വിഭാഗങ്ങളുണ്ട്. പാര്‍ട്ട് എയും ബിയും. പാര്‍ട്ട് എ സ്‌ക്രീനിങ് ടെസ്റ്റാണ്.

ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും ബോംബെ, ഡല്‍ഹി, ഗുവാഹത്തി, കാണ്‍പൂര്‍ ഐ.ഐ.ടികളിലും, ജബല്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങിലും നടത്തുന്ന മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലേക്കും ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബോംബെ, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ് ഐ.ഐ.ടികള്‍, ജബല്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ് എന്നിവിടങ്ങളില്‍ നടത്തുന്ന പി.എച്ച്.ഡി. പ്രോഗ്രാമുകളിലേക്കുമുള്ള യോഗ്യതാ പരീക്ഷയാണു സീഡ്.

ഓരോ സ്ഥാപനത്തിലെയും കോഴ്‌സുകള്‍: ബാംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ്: എം ഡിസൈന്‍ ഇന്‍ പ്രൊഡക്ട് ഡിസൈന്‍ ആന്‍ഡ് എന്‍ജിനിയറിങ്, പി.എച്ച്.ഡി.
ഐ.ഐ.ടി. ബോംബെ: എം ഡിസൈന്‍ (ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, വിഷ്വല്‍ കമ്യൂണിക്കേഷന്‍, ആനിമേഷന്‍, ഇന്ററാക്ഷന്‍ ഡിസൈന്‍, മൊബിലിറ്റി ആന്‍ഡ് വെഹിക്കിള്‍ ഡിസൈന്‍), പിഎച്ച്ഡി. ഐ.ഐ.ടി. ഡല്‍ഹി: എം ഡിസൈന്‍ ഇന്‍ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍. ഐ.ഐ.ടി. ഗുവാഹത്തി: എം ഡിസൈന്‍ ഇന്‍ ഡിസൈന്‍, പിഎച്ച്ഡി. ഐ.ഐ.ടി. കാണ്‍പൂര്‍: എംഡിസൈന്‍ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, പിഎച്ച്ഡി. ഐ.ഐ.ടി. ഹൈദരാബാദ്: എംഡിസൈന്‍ ഇന്‍ വിഷ്വല്‍ ഡിസൈന്‍, പിഎച്ച്ഡി. ഐ.ഐ.ടി. ഡിഎം ജബല്‍പൂര്‍: എംഡിസൈന്‍ ഇന്‍ പ്രൊഡക്ട് ഡിസൈന്‍, വിഷ്വല്‍ ഡിസൈന്‍.

അതതു സ്ഥാപനങ്ങളിലെ അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നതനുസരിച്ച് പ്രത്യേകം അപേക്ഷിക്കണം.

യോഗ്യത: എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍, ബിഎഫ്എ എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ ആര്‍ട്‌സ് ,സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ പഠിച്ചവര്‍ വേണം അപേക്ഷിക്കാന്‍. പ്രായപരിധി ഇല്ല. ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വെബ്‌സൈറ്റ്: വേേു://രലലറ.ശശയേ.മര.ശി.

പ്ലസ് ടുക്കാര്‍ക്കു യുസീഡ്
ബോംബെ ഐ.ഐ.ടി., ഗുവാഹത്തി ഐ.ഐ.ടി., ജബല്‍പൂര്‍ ഐ.ഐ.ഐ.ടി.ഡി.എം. എന്നിവിടങ്ങളിലെ ബി ഡിസൈന്‍ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് നടത്തുന്ന അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (യുസീഡ്) ജനുവരി 20ന്. ഒക്ടോബര്‍ ഒമ്പതു മുതല്‍ നവംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ലേറ്റ് ഫീസോടു കൂടി നവംബര്‍ 17 വരെ അപേക്ഷിക്കാം. നാലു വര്‍ഷത്തെ കോഴ്‌സിന് പ്ലസ്ടുക്കാര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് യൂസീഡ്. ബിഡിസൈന്‍ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ മാത്രമാണ് യുസീഡ്. കോഴ്‌സില്‍ അഡ്മിഷന്‍ നേടുന്നതിനു പ്രത്യേകം അപേക്ഷിക്കണം. ഒരു വര്‍ഷമാണു യുസീഡ് സ്‌കോറിന്റെ കാലാവധി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ir.iitb.ac.in

You must be logged in to post a comment Login