മഖ്ദൂം

 

ഇരുട്ടിന്റെ ഇടവഴിയില്‍
നേരിന്റെ നിലാച്ചൂട്ടുമായ്
നന്‍മയുടെ ആകാശത്ത്
സൂര്യന്റെ തലപ്പാവ്.
പറങ്കിപ്പടയോട്ടത്തെ
തുരത്തിയ വജ്ര തൂലികയില്‍ നിന്ന്
അറബിക്കടലിന്റെ മഷിത്തുള്ളികള്‍
ബൈതു ശീലുകളായി പെയ്യുമ്പോള്‍
കിതാബിന്റെ ഏടുകളില്‍
കാലത്തിന്റെ കയ്യൊപ്പ്.
വിദ്യയുടെ രാജകവാടത്തില്‍
വിളക്കത്തിരുത്തിയ റാന്തല്‍
വെളിച്ചം പരത്തുന്നുണ്ടിപ്പോഴും.
മുസ്ല്യാരിസത്തിന്റെ
മുന്തിരിവള്ളിയില്‍
കായ്ക്കുന്നതല്ലോ
അറിവിന്റെ അല്ലികള്‍.
അധിനിവേശത്തിന്റെ
മന്തുകാലുമായ്
പൊന്നാനിപ്പഴമയിലേക്ക്
ഇരമ്പിവരുന്നുണ്ട്
ഓര്‍മ്മക്കപ്പല്‍.
കവിത/ ഹകീം വെളിയത്ത്

 

You must be logged in to post a comment Login