ശ്രീ ചിത്രയില്‍ വിവിധ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ശ്രീ ചിത്രയില്‍ വിവിധ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി നടത്തുന്ന പോസ്റ്റ് ഡോക്ടറല്‍, പിജി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തമായും മറ്റു പ്രമുഖസ്ഥാപനങ്ങളുമായി സഹകരിച്ചും നടത്തുന്ന കോഴ്‌സുകളാണിവ. ഒക്ടോബര്‍ 10നകം അപേക്ഷിക്കണം. നവംബര്‍ ആദ്യവാരമാണു പ്രവേശനപരീക്ഷ. ശ്രീചിത്രയോടനുബന്ധിച്ചുള്ള അച്യുതമേനോന്‍ സെന്റര്‍ മാത്രമാണു പരീക്ഷാകേന്ദ്രം.

പോസ്റ്റ് ഡോക്ടറല്‍ കോഴ്‌സുകള്‍: ഡി.എം. (കാര്‍ഡിയോളജി, ന്യൂറോളജി. ന്യൂറോ ഇമേജിംഗ്, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ അനസ്‌തേഷ്യ, ന്യൂറോ അനസ്‌തേഷ്യ), എം.സി.എച്ച്. (കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി, വാസ്‌കുലര്‍ സര്‍ജറി, ന്യൂറോ സര്‍ജറി), പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ( കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ അനസ്‌തേഷ്യ, ന്യൂറോ അനസ്‌തേഷ്യ, കാര്‍ഡിയോ വാസ്‌കുലര്‍ ഇമേജിംഗ് ആന്‍ഡ് വാസ്‌കുലര്‍ ഇന്റര്‍വെന്‍ഷന്‍ റേഡിയോളജി, ഡയഗ്‌ണോസ്റ്റിക് ന്യൂറോ റേഡിയോളജി, വാസ്‌കുലര്‍ സര്‍ജറി, ഡയഗണോസ്റ്റിക് ന്യൂറോ റേഡിയോളജി), പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്.
പിഎച്ച്ഡി/ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍: എം.ഡി. ഇന്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, എം.ഫില്‍ ബയോ മെഡിക്കല്‍ ടെക്‌നോളജി, പി.എച്ച്.ഡി.
ഡിപ്ലോമ: പബ്ലിക് ഹെല്‍ത്ത്, കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍ഡ് തൊറാസിക് നഴ്‌സിംഗ്, ന്യൂറോ നഴ്‌സിംഗ്, ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നോളജി, അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഇമേജിംഗ് ടെക്‌നോളജി.
ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന സ്‌പെഷാലിറ്റി കോഴ്‌സുകളാണ് കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍ഡ് തൊറാസിക് നഴ്‌സിംഗ്, ന്യൂറോ നഴ്‌സിംഗ് കോഴ്‌സുകള്‍. ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബിഎസ്‌സി നഴ്‌സിംഗ് പാസായവര്‍ക്ക് അപേക്ഷിക്കാം. ജനറല്‍ നഴ്‌സിംഗുകാര്‍ക്ക് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം 2019 ജനുവരി ഒന്നിന് 35 കവിയരുത്. രണ്ടു വര്‍ഷത്തെ കോഴ്‌സിന് 10 സീറ്റുകള്‍ വീതമാണുള്ളത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.

അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഇമേജിംഗ് ടെക്‌നോളജിക്കു റേഡിയോ ഗ്രാഫിക് അസിസ്റ്റന്‍സില്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ റേഡിയോളജിക്കല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ.
പിജി ഡിപ്ലോമ: കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി 60 ശതമാനം മാര്‍ക്കോടെ ഫിസിക്‌സില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ന്യൂറോ ടെക്‌നോളജി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജിക്കല്‍ സയന്‍സസ്, ബയോ ടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഫസ്റ്റ് ക്ലാസ് ബിരുദം, മെഡിക്കല്‍ റിക്കാര്‍ഡ്‌സ് സയന്‍സില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം, ക്ലിനിക്കല്‍ പെര്‍ഫ്യൂഷന്‍ സുവോളജി ഒരു വിഷയമായി പഠിച്ച് 60 ശതമാനം മാര്‍ക്കോടെ ബിരുദം, ബ്ലഡ് ബാങ്കിംഗ് ടെക്‌നോളജി 60 ശതമാനം മാര്‍ക്കോടെ സയന്‍സില്‍ ബിരുദം.

അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ്: അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫിസിയോതെറാപ്പിക്കു ഫിസിയോ തെറാപ്പിയില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2019 ജനുവരി ഒന്നിന് 25 കവിയരുത്. മുകളില്‍ പറഞ്ഞ കോഴ്‌സുകള്‍ക്കെല്ലാം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.

പബ്ലിക് ഹെല്‍ത്തില്‍ ഡിപ്ലോമ ഒഴികെയുള്ള കോഴ്‌സുകള്‍ എല്ലാം രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ളതാണ്. അപേക്ഷാ ഫീസ് 300 രൂപ. ഒക്ടോബര്‍ പത്തിനകം അപേക്ഷിക്കണം. വിലാസം: രജിസ്ട്രാര്‍, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം 695011. ഫോണ്‍: 914712524150, 2524269.

മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എംപിഎച്ച്): ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ അനുബന്ധ സ്ഥാപനമായ അച്യുത മേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് നടത്തുന്ന മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രോഗ്രാമിന് മെഡിക്കല്‍, ഡന്റല്‍, വെറ്ററിനറി, നഴ്‌സിംഗ് ബിരുദധാരികള്‍ക്കും മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ബയോ സ്റ്റാറ്റിസ്റ്റിക്‌സ്, ഡെമോഗ്രഫി, പോപ്പുലേഷന്‍ സ്റ്റഡീസ്, എപ്പഡമോളജി, ന്യുട്രീഷ്യന്‍, സോഷ്യല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം. പ്രായം 2019 ജനുവരി ഒന്നിന് 40 കവിയരുത്. രണ്ടു വര്‍ഷമാണു കോഴ്‌സിന്റെ കാലാവധി.

പബ്ലിക് ഹെല്‍ത്തില്‍ ഡിപ്ലോമ കോഴ്‌സിന് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം.

ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയുമായി ചേര്‍ന്നു ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി നടത്തുന്ന മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എപ്പിഡമോളജി ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റംസ്) കോഴ്‌സിന് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള മെഡിക്കല്‍ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷമാണു കോഴ്‌സിന്റെ കാലാവധി. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുമായി സഹകരിച്ചുനടത്തുന്ന ബയോ എന്‍ജിനിയറിംഗില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ്, പിഎച്ച്ഡി ഇന്‍ ബയോ എന്‍ജിനിയറിംഗ്, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദവും ഗേറ്റ് സ്‌കോറുമാണ് ബയോ എന്‍ജിനിയറിംഗില്‍ എംഎസ് കോഴ്‌സിനു വേണ്ട യോഗ്യത. വെല്ലൂര്‍ സി.എം.സി. അഡ്മിഷന്‍ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കും. എംബിബിഎസ്, എംഒടി, എംപിടി, ബിഡിഎസ്, എം.എസ്‌സി. നഴ്‌സിങ് പാസായവര്‍ക്ക് പബ്ലിക് ഹെല്‍ത്ത് കോഴ്‌സിന് അപേക്ഷിക്കാം.

ബയോ മെഡിക്കല്‍ സയന്‍സ്: ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബയോ മെഡിക്കല്‍ എന്‍ജിനിയറിംഗ് വിംഗ് നടത്തുന്ന ബയോ മെഡിക്കല്‍ ടെക്‌നോളജിയില്‍ എംഫില്‍ പ്രോഗ്രാമിനു ബയോളജിക്കല്‍, കെമിക്കല്‍, ഫിസിക്കല്‍ സയന്‍സസില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 28 വയസ് കവിയരുത്.

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയും മദ്രാസ് ഐഐടിയും വെല്ലൂര്‍ സിഎംസിയും സംയുക്തമായി നടത്തുന്ന ക്ലിനിക്കല്‍ എന്‍ജിനിയറിംഗില്‍ എംടെക്, ബയോ മെഡിക്കല്‍ ഡിവൈസസ് ആന്‍ഡ് ടെക്‌നോളജിയില്‍ പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. രണ്ടര വര്‍ഷത്തെ എം.ടെക് കോഴ്‌സിന് ബി.ടെക്കും ഗേറ്റ് സ്‌കോറും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍വിവരങ്ങള്‍ക്ക്: www.sctimst.ac.in

ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ 2018 സെഷനില്‍ ആരംഭിക്കുന്ന പി.എസ്.സി. അംഗീകാരമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോണ്ടാക്ട് ക്ലാസുകളും ഇന്റേണ്‍ഷിപ്പും, പ്രൊജക്ട് വര്‍ക്കും ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍: 9447989399, 04712325101, 2325102 എന്ന നമ്പറുകളിലും www.src.kerala.gov.in, www.srccc.in എന്ന വെബ്‌സൈറ്റുകളിലും ലഭിക്കും.

ബിഗ് ഡാറ്റാ ബയോളജിയില്‍ പി.ജി. ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം
ബയോ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് അപ്ലൈഡ് ബയോടെക്‌നോളജി ( ഐ.ബി.എ.ബി.) നടത്തുന്ന ബിഗ് ഡാറ്റാ ബയോളജി പി.ജി. ഡിപ്ലോമ കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം.

ഈ രംഗത്ത് വിഷയാന്തര പഠനം സാധ്യമാക്കുന്നതിന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബംഗളൂരു (ഐ.ഐ.ഐ.ടി.ബി.) വുമായി സഹകരിച്ചാണ് കോഴ്‌സ് സംഘടിപ്പിച്ചിരിക്കുന്നത്. ലൈഫ് സയന്‍സസില്‍ ബിഗ് ഡാറ്റായുടെ സാധ്യതകളിലൂന്നിയുള്ള പാഠ്യ പദ്ധതി ആരോഗ്യ പരിപാലന രംഗത്തെ വെല്ലുവിളികള്‍ നേരിടാനും പര്യാപ്തമാക്കുന്ന രീതിയിലാണ് കോഴ്‌സിന്റെ രൂപകല്‍പന.

ബയോ ടെക്‌നോളജി, ബയോമെഡിക്കല്‍ ടെക്‌നോളജി, ബയോഇന്‍ഫര്‍മാറ്റിക്‌സ്. കംപ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ ബയോ ടെക്‌നോളജി, ബയോഇന്‍ഫര്‍മാറ്റിക്‌സ്, ബയോകെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ആകെ 25 സീറ്റുകളാണുള്ളത്. രാജ്യവ്യാപകമായി നടത്തുന്ന ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വെര്‍ബല്‍ ആപ്റ്റിറ്റിയൂഡ്. അനലിറ്റിക്കല്‍ ആപ്റ്റിറ്റിയൂഡ്, പ്രോഗ്രാമിംഗ് ആന്‍ഡ് കംപ്യൂട്ടിംഗ് എബിലിറ്റി, ലൈഫ് സയന്‍സസ് എന്നിവയാണ് രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശന പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ഡല്‍ഹി,ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, പുണെ, ഗുവാഹത്തി, ഭോപ്പാല്‍ എന്നിവിടങ്ങളിലാണു പരീക്ഷാ കേന്ദ്രങ്ങള്‍. 1000 രൂപയാണ് അപേക്ഷാ ഫീസ്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ സ്‌കോളര്‍ഷിപ് ലഭിക്കും.
ഒക്ടോബര്‍ രണ്ടിനകം ഓണ്‍ ലൈനായി അപേക്ഷിക്കണം. ഒക്ടോബര്‍ 28നാണു പ്രവേശന പരീക്ഷ. ജനുവരി ഏഴിന് ക്ലാസ് ആരംഭിക്കും.
വെബ്‌സൈറ്റ്: https://ibab.azurewebsites.net. ഫോണ്‍: 0802852 8900/01/02.

ചെയിന്‍ സര്‍വേ ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം
ഒരു വര്‍ഷത്തേക്ക് മൂന്നു മാസം കാലദൈര്‍ഘ്യമുള്ള നാല് ബാച്ചുകളിലായി തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ തുടങ്ങുന്ന ചെയിന്‍ സര്‍വേ (ലോവര്‍) ക്ലാസുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ 26ന് മുമ്പ് വഴുതക്കാട്ടുള്ള സര്‍വേ ഡയറക്ടറാഫീസില്‍ എത്തിക്കണം. ടൈപ്പു ചെയ്തതോ കൈകൊണ്ടെഴുതിയതോ ആയ അപേക്ഷാ ഫോറങ്ങള്‍ ഉപയോഗിക്കാം. എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ പാസായവരും 35 വയസു പൂര്‍ത്തിയാക്കാത്തവരും ആയിരിക്കണം അപേക്ഷകര്‍. പിന്നാക്ക സമുദായക്കാര്‍ക്ക് 38 വയസും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 40 വയസും ആണ് ഉയര്‍ന്ന പ്രായപരിധി.
ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി ബുക്കിന്റെ ശരിപകര്‍പ്പ്. (വയസ് തെളിയിക്കുന്നതിന്റെയും പബ്ലിക് പരീക്ഷയില്‍ നേടിയ മാര്‍ക്ക് തെളിയിക്കുന്നതിന്റെയും പേജുകള്‍), ബന്ധപ്പെട്ട ഓഫീസില്‍ നിന്നും ലഭിച്ച ജാതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്റെ അസല്‍. (പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കു മാത്രം), ഏതെങ്കിലും ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനില്‍ നിന്നും ആറ് മാസത്തിനകം ലഭിച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ് (അസല്‍), അപേക്ഷകര്‍ ഏത് ജില്ലക്കാരനാണെന്ന് തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെയോ പഞ്ചായത്ത് പ്രസിഡന്റിന്റെയോ സര്‍ട്ടിഫിക്കറ്റ് (അസല്‍).
അപേക്ഷ അയക്കുന്ന കവറിനു പുറത്ത് സര്‍വേ സ്‌കൂളില്‍ ചേരുന്നതിനുള്ള അപേക്ഷ എന്ന് കവറിന്റെ പുറത്തെഴുതുന്ന മേല്‍വിലാസത്തില്‍ ഉദ്യോഗപേരും സ്ഥലപേരും (ഡയറക്ടര്‍ സര്‍വേ ആന്റ് ലാന്റ് റിക്കാര്‍ഡ്‌സ്, വഴുതക്കാട്, തിരുവനന്തപുരം) മാത്രമേ എഴുതാന്‍ പാടുള്ളു. വിമുക്തഭടന്മാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. പ്രായപരിധിയില്‍ ഇളവ് അനുവദിക്കില്ല.
തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകള്‍ പ്രവേശനം കിട്ടുന്ന മുറയ്ക്കു സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സര്‍വേ സ്‌കൂള്‍ അധികാരികളുടെ മുമ്പാകെ ഹാജരാക്കണം. പബ്ലിക് സര്‍വീസ് കമ്മീഷന്‍ തിരഞ്ഞെടുക്കുന്ന വില്ലേജ് അസിസ്റ്റന്റ്മാര്‍, രണ്ടാം തരം ഡ്രാഫ്റ്റ്‌സ്മാന്‍, സര്‍വേയര്‍, ട്രെയിസര്‍മാര്‍ ഇവര്‍ക്കും പ്രായപരിധിയോ പരീക്ഷാ യോഗ്യതയോ പരിഗണിക്കാതെ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെയോ, ജില്ലാകലക്ടറുടെയോ സര്‍വേ ഡയറക്ടറുടെയോ ഏതാണോ അതനുസരിച്ച് നിര്‍ദേശാനുസരണം പ്രവേശനം അനുവദിക്കാം.

കേന്ദ്ര സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
സര്‍ക്കാര്‍/എയ്ഡഡ്/മറ്റ് അംഗീകാരമുള്ള വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി 2018 – 19 അധ്യയന വര്‍ഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവരുടെ മക്കള്‍ക്ക് ന്യൂനപക്ഷ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മിനിമം സ്‌കോളര്‍ഷിപ്പ് തുക 1000 രൂപയാണ്. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികള്‍ക്ക് മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മാര്‍ക്ക് ബാധകമല്ല. നാഷണല്‍ സ്‌കേളാര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷകള്‍ സമര്‍പ്പിക്കാനാവൂ. അപേക്ഷകരായ കുട്ടികള്‍ക്ക് ആധാര്‍ കൂട്ടിച്ചേര്‍ത്ത ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയതി 30 ആണ്.

പൊതുവിദ്യാലയങ്ങളില്‍ 9, 10 ക്ലാസുകളില്‍ പഠിക്കുന്ന അംഗവൈകല്യമുള്ള കുട്ടികള്‍ക്കായുളള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനും ഇപ്പോള്‍ അപേക്ഷിക്കാം. 40ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക് വൈകല്യത്തിന്റെ പ്രത്യേകത പരിഗണിച്ച് ഉയര്‍ന്ന സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 30 ആണ്.

ഹോസ്പിറ്റാലിറ്റി അധ്യാപനത്തിന് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്
ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും അധ്യാപകരാകണമെങ്കില്‍ ഇനി നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് നിര്‍ബന്ധം.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയുടെ കീഴിലുള്ള ഹോട്ടല്‍ മാനേജ്‌മെന്റ്, ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അസിസ്റ്റന്റ് ലക്ചറര്‍, ടീച്ചിംഗ് അസോസിയറ്റ് തസ്തികകളില്‍ അപേക്ഷിക്കുന്നതിനാണ് എലിജിബിലിറ്റി ടെസ്റ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയുടെ കീഴില്‍ 68 ഇന്‍സ്റ്റിറ്റ്യൂട്ടുകളും 21 കേന്ദ്ര ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും 24 സംസ്ഥാന ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഒരു പൊതുമേഖലാ സ്ഥാപനവും 14 സ്വകാര്യ ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും നാഷണല്‍ കൗണ്‍സിലുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.

സെപ്റ്റംബര്‍ 25 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് സെപ്റ്റംബര്‍ 29നകം അയച്ചു കൊടുക്കണം. ഒക്ടോബര്‍ ആറിനാണ് എന്‍.എച്ച്.ടി.ഇ.ടി.
ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷന്‍ അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷന്‍ അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

പ്രായം: 1988 ഡിസംബര്‍ 31നകം ജനിച്ചവരായിരിക്കണം അപേക്ഷകര്‍.
ഒബ്ജക്ടീവ് മാതൃകയിലുള്ളതാണു പരീക്ഷ. മൂന്നു ഭാഗങ്ങളുണ്ടായിരിക്കും. പേപ്പര്‍ ഒന്നിലും രണ്ടിലും 50 ചോദ്യങ്ങള്‍ വീതവും പേപ്പര്‍ മൂന്നില്‍ 100 മാര്‍ക്കിന്റെയും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പേപ്പര്‍ ഒന്നില്‍ റീസണിംഗ് എബിലിറ്റി, കോംപ്രിഹെന്‍ഷന്‍, ഡൈവര്‍ജന്റ് തിങ്കിംഗ്, ജനറല്‍ നോളജ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പേപ്പര്‍ രണ്ടിലും മൂന്നിലും ഹോട്ടല്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണുണ്ടായിരിക്കുക. തിരുവനന്തപുരം ഒരു പരീക്ഷാ കേന്ദ്രമാണ്. അപേക്ഷാ ഫീസ് 800 രൂപ. പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് 400 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.thims.gov.in എന്ന വെബ്‌സൈറ്റ് കാണുക.

റസല്‍

You must be logged in to post a comment Login