മാധ്യമങ്ങളെ പുറത്തിരുത്തുന്നു

മാധ്യമങ്ങളെ പുറത്തിരുത്തുന്നു

ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് മ്യാന്മറില്‍ നടക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നിരവധി മാധ്യമങ്ങള്‍ റോഹിംഗ്യന്‍ വംശജരുടെ സത്യാവസ്ഥകള്‍ പുറത്ത് കൊണ്ടുവന്നിട്ടുമുണ്ട്. എന്നാല്‍ അഭയാര്‍ത്ഥി പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുക അത്ര എളുപ്പമല്ല. മാധ്യമങ്ങളില്‍ അവരെ വിശേഷിപ്പിക്കുന്ന പദങ്ങളിലൂടെ വ്യക്തമാവും, റോഹിംഗ്യകളോടുള്ള നമ്മുടെ സമീപനം എന്താണെന്ന്. നമ്മുടെ ദേശീയ മാധ്യമങ്ങള്‍ റോഹിംഗ്യന്‍ വിഷയം ഇന്ത്യ നേരിടാന്‍ പോവുന്ന വലിയൊരു വിപത്താണെന്ന അര്‍ത്ഥത്തിലാണ് വാര്‍ത്തകള്‍ നല്‍കാറുള്ളത്. ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒരിടയ്ക്ക് റോഹിംഗ്യകളെ’swarm of bees’ (തേനീച്ച കൂട്ടം) എന്നു വിശേഷിപ്പിച്ചു. ഇത്തരം പദപ്രയോഗങ്ങള്‍ മാധ്യമധര്‍മത്തിന് ഒട്ടും തന്നെ ഉചിതമല്ല.ഓംഗ സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ളNational League for Democracy, ലോകത്തെ മുഴുവന്‍ മനുഷ്യാവകാശ സംരക്ഷണ നിയമങ്ങളെയും വെല്ലുവിളിച്ച് രാജ്യത്തെ പട്ടാളത്തിന് റഖൈന്‍ പ്രവിശ്യയിലെ മുഴുവന്‍ റോഹിംഗ്യന്‍ മുസ്‌ലിംകളേയും പൗരത്വാവകശം ഇല്ല എന്ന ആരോപണവുമായി കൊന്നൊടുക്കാനുള്ള ഉത്തരവ് കൊടുത്തു. അതിനു ശേഷമുള്ള റോഹിംഗ്യകളെ ലോകം അറിയുന്നത് ഏറ്റവും പീഡിതരും നിന്ദ്യരുമായ ജനതയായാണ്.എന്നാല്‍ മ്യാന്മറില്‍ എന്താണു നടക്കുന്നതെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞത് മാധ്യമങ്ങളാണ്. അല്‍ജസീറയുടെ ഓണ്‍ലൈന്‍ വിഭാഗമായഅഖ ുഹൗ െആണ് റോഹിംഗ്യന്‍ മുസ്‌ലിങ്ങളെ വിവിധ രാജ്യങ്ങളിലെ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി നിരന്തരമായ റിപ്പോര്‍ട്ടുകളിലൂടെ അവരുടെ ജീവിത സാഹചര്യങ്ങള്‍പുറം ലോകത്ത് എത്തിച്ചത്. ഇതില്‍ വളരെ പ്രധാനപെട്ട സംഭവം റോഹിംഗ്യന്‍ സ്ത്രീകള്‍ക്ക് നേരെ പട്ടാളം നടത്തിയ ബലാത്സംഗങ്ങളുടെകണക്കുകളാണ്, പട്ടാളത്തിന്റെ ക്രൂരതക്ക് ഇരയായ സ്ത്രീകളെ ക്യാമറക്ക് മുന്നില്‍ നിര്‍ത്തി ധീരതയോടെ അവരനുഭവിച്ച അനീതിയുടെ കഥകള്‍ ലോകത്തിന്അഖ ുഹൗ െലൂടെ അറിയാന്‍ സാധിച്ചിട്ടുണ്ട്. മറ്റൊരുപാട് മാധ്യമ സ്ഥാപനങ്ങള്‍ റോഹിംഗ്യന്‍ വിഷയം ഉള്‍പ്പെടുത്താറുണ്ടെങ്കിലും,AJ plus ലൂടെ റോഹിംഗ്യന്‍ ജനത നല്‍കിയ സത്യവാങ്മൂലങ്ങള്‍, അവരനുഭവിച്ച പീഡനങ്ങളുടെ വലിയൊരു ചരിത്ര രേഖയാണ്. അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ ഒച്ചു വേഗത്തില്‍ നീങ്ങുന്ന മനുഷ്യ ഹിംസയുടെ കണക്കുകളെ യഥാവിധം ലോകത്തോട് വിളിച്ചു പറയുക എന്ന മാനുഷിക ദൗത്യം ആണ് മ്യാന്മറില്‍ പ്രതിനിധികളായുള്ള ഒരോ മാധ്യമ പ്രവര്‍ത്തകരും ചെയ്യുന്നത്. പക്ഷേസൂകിയുടെ ജനാധിപത്യമെന്ന മേമ്പൊടിയുമായി നടത്തുന്ന പട്ടാള ഭരണത്തിന്, മാധ്യമങ്ങള്‍ മ്യാന്മറില്‍ നിന്ന് വിളിച്ച് പറയുന്ന സത്യങ്ങളോട് ചെറുത്തു നില്‍ക്കാന്‍ സാധിക്കുന്നില്ല. ഇതു കൊണ്ടു തന്നെയാണ്, മാനവികതയുടെ പ്രതിരൂപമെന്ന് ചരിത്രം വാഴ്ത്തി പാടിയ ഓംഗ് സാന്‍ സൂകി റോയിട്ടേഴ്‌സിന്റെ മ്യാന്മര്‍ പ്രതിനിധികളായണമ ഘീില, ഗ്യമം ടീല ഛീ എന്ന യുവ മാധ്യമ പ്രവര്‍ത്തകരെ 7 വര്‍ഷം തുറുങ്കിലടക്കാന്‍ ഉത്തരവിട്ടത്. ഇരുവരും റഖൈന്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ നടന്ന, മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടുന്ന 10 പേരുടെ കൂട്ടക്കൊലയെ കുറിച്ച് അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുകയായിരുന്നു. അറസ്റ്റിന് കാരണമായിസൂകി ഉപയോഗിച്ചത് കൊളോണിയല്‍ ഭരണ കാലത്തെ നിയമാവശേഷിപ്പുകളില്‍ ഒന്നായ,-Official Secret Act ആണ്. മാധ്യമപ്രവര്‍ത്തകര്‍ മ്യാന്മറിന്റെ സുരക്ഷക്ക് ഭീഷണിയാണെന്നാണ്സൂകിയുടെ വാദം.സൂകിക്കെതിരെ ലോകമെമ്പാടുമുള്ള നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുമുണ്ട്. എന്നാല്‍ അറസ്റ്റും ശിക്ഷാ വിധിയുംസൂകിയുടെ അധികാര പരിധിയിലല്ല, കോടതിയുടെ സ്വതന്ത്ര തീരുമാനമാണെന്ന പൊള്ളയായ വാദമാണ് മ്യാന്മര്‍ ഭരണകൂടത്തിന്റെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞത്. പക്ഷേ തന്റെ വാദങ്ങള്‍ സത്യമാണെന്നും യാതൊരു രീതിയിലുള്ള മനുഷ്യാവകാശ ലംഘനവും രാജ്യത്തു നടക്കുന്നില്ലെന്നുംസൂകി ആവര്‍ത്തിക്കുന്നു. ജനാധിപത്യത്തിന്റെ കാവല്‍ക്കാരിയായിസൂകിയെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതില്‍ പ്രധാന പങ്ക് പാശ്ചാത്യ രാജ്യങ്ങള്‍ക്കായിരുന്നു. താന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഹിറ്റ്‌ലറിന്റെ പ്രതിരൂപമാണെന്ന് സ്വയം തെളിയിക്കുന്നസൂകിയില്‍ നിന്ന് ജനാധിപത്യ സംരക്ഷണത്തിനു നല്‍കിയ സമാധാനത്തിനുള്ള നൊബേല്‍ തിരിച്ചു നല്‍കാന്‍ ലോകം ആവശ്യപ്പെടണം. മാധ്യമ പ്രവര്‍ത്തകരുടെ തൊഴിലില്‍സൂകി നിലവില്‍ വരുത്തിയ വെല്ലുവിളികള്‍ മ്യാന്മറിലെ യുവജനങ്ങളില്‍ കടുത്ത അപ്രീതി സൃഷ്ട്ടിച്ചിട്ടുണ്ട്. റോഹിംഗ്യകളെ ദ്രുതഗതിയില്‍ നിശ്കാസനം ചെയ്യാന്‍സൂകിയുടെ ഭരണകൂടം നടത്തിയ കൊന്നൊടുക്കലുകളുടെ അന്തിമഫലമായി റഖൈന്‍ പ്രവിശ്യയില്‍ കുറേയധികം ശവശരീരങ്ങള്‍ അടങ്ങിയ ശ്മശാനങ്ങള്‍(Mass Graves) ഉണ്ടായി. എന്നാല്‍ ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ചുരുക്കം ചില മാധ്യമപ്രവര്‍ത്തകരെ, ശവശരീരങ്ങള്‍ മറച്ചുവച്ചിടത്തേക്ക് പോകാന്‍ അധികാരികള്‍ അനുവദിച്ചില്ല. അമേരിക്കന്‍ മാധ്യമസ്ഥാപനമായvice നടത്തിയ അന്വേഷണത്തില്‍,viceന്റെ റിപ്പോര്‍ട്ടര്‍, ഗവണ്‍മന്റ് പ്രതിനിധിയോട് ക്യാമറക്ക് മുന്നില്‍ റഖൈന്‍ പ്രവിശ്യയിലേക്ക് പോകണമെന്ന ആവശ്യം അറിയിച്ചു. എന്നാല്‍ ആ ഭാഗത്തേക്ക് ആരും പോവാറില്ല, അവിടം പ്രവേശനാനുമതി ഇല്ലാത്ത പ്രദേശമാണെന്നു പറഞ്ഞ് പ്രതിനിധി ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. മ്യാന്‍മറിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നല്‍കേണ്ട നീതിയുടെ കാലവാധി കഴിഞ്ഞിരിക്കുന്നു. വാസ്തവങ്ങള്‍ തുറന്നു കാണിക്കാന്‍ മാധ്യമങ്ങള്‍ക്കും കഴിയാതെ വരുമ്പോള്‍ റോഹിംഗ്യകളുടെ ഭാവി കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.

രാജ്യത്ത് ഒട്ടേറെ വിയോജിപ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുക്കം സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി പ്രസ്താവനയായിരുന്നു സ്വവര്‍ഗരതികജഇ 377 നിയമവിധേയമാക്കിയത്. സുപ്രീം കോടതിയുടെ വിധി ന്യായം സ്വവര്‍ഗാനുരാഗികളോടും അവരുടെ കുടുംബത്തോടും മാപ്പ് ചോദിച്ചു കൊണ്ടായിരുന്നു. ഇവിടെ വിധി പ്രഖ്യാപനത്തെ മാധ്യമങ്ങള്‍ എങ്ങനെ സമീപിച്ചുവെന്നു പരിശോധിക്കാം. ഇന്ത്യയിലെ ചില ദൃശ്യ മാധ്യമങ്ങളുടെ പ്രധാന സംപ്രേക്ഷണം, വിധിയെ ആസ്പദമാക്കിയുള്ള ചര്‍ച്ചകളായിരുന്നു. എന്നാല്‍ കൃത്യമായി വിധിയുടെ ഏത് വശമാണ് ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നത് എന്നു അവതാരകനും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കും ബോധ്യമില്ലാത്ത പോലെയായിരുന്നു കാര്യങ്ങള്‍. ഇവിടെ വ്യക്തമാവുന്ന കാര്യം മാധ്യമങ്ങള്‍ ചിലപ്പോഴെങ്കിലും സ്വവര്‍ഗരതിയുടെ അവകാശങ്ങളെ കുറിച്ച് വാചാലരാവുന്നത് വാര്‍ത്തയുടെ വിപണിയെ കൂടി ലക്ഷ്യം വച്ചു കൊണ്ടാണു. ഒട്ടുമിക്ക മാധ്യമ സ്ഥാപനങ്ങളും (പ്രത്യേകിച്ച് നവമാധ്യമങ്ങള്‍) തങ്ങളുടെ അടയാള ചിഹ്നങ്ങളെ(logo) മഴവില്‍ വര്‍ണം കൊണ്ട് അലങ്കരിച്ചത് ലൈംഗിക ന്യൂനപക്ഷത്തോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമല്ല, അത്തരം നീക്കങ്ങളോടെ ഇവിടെ വന്‍കിട മുതലാളികളും മാധ്യമങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാവുകയാണ്. അവരും സ്വവര്‍ഗാനുരാഗം പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലുള്ള വാണിജ്യ ലക്ഷ്യങ്ങള്‍ വ്യക്തമാണ്. ഘഏആഠ വിഭാഗത്തിന്റെ വികാരത്തെ മാനിക്കാനും അവരുടെ ആഘോഷങ്ങളെ റിപ്പോര്‍ട്ട് ചെയ്യാനും മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ അതോടൊപ്പം കുറച്ച് കൂടെ ഗഹനമായി വിധിയുടെ മറ്റു മാനങ്ങളെ പരിശോധിക്കാനും മാധ്യമങ്ങള്‍ ബാധ്യസ്ഥരാണ്. സ്വവര്‍ഗരതിയെ എതിര്‍ക്കുന്ന മതങ്ങളുടെ നിലപാടുകള്‍ ചാനല്‍ ചര്‍ച്ചകളിലൂടെ തുറന്ന് കാട്ടുന്നതിലൂടെ സാമൂഹിക നവോത്ഥാനമൊന്നും സംഭവിക്കുന്നില്ല.ഘഏആഠ യുടെ അവകാശങ്ങള്‍ ന്യുസ്‌റൂമുകളുടെ എരിവും പുളിയുമുള്ള ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങിപ്പോവരുത്.

മാധ്യമങ്ങള്‍ ചില വാര്‍ത്തകള്‍ക്ക്മുന്‍ഗണന നല്‍കുന്നു, മറ്റു ചിലതിനെ അനായാസം ഒഴിവാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ മാധ്യമസ്ഥാപനങ്ങളില്‍ കര്‍ഷകരുടെ വാര്‍ത്തകളുടെ പ്രാതിനിധ്യം പരിശോധിച്ചാല്‍ ഇത് മനസിലാകും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി സായ്‌നാഥ്ഒരിക്കല്‍ അഭിപ്രായപ്പെട്ടതു പോലെ ഇന്ത്യയില്‍ ഇന്നു കര്‍ഷക വിഷയങ്ങള്‍(agricultural beat) റിപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം മാധ്യമങ്ങള്‍ കാര്‍ഷിക മന്ത്രാലയത്തെയാണ് റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. കര്‍ഷകരുടെ പരിതസ്തിഥിയെപറ്റി ഗഹനമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന ചുരുക്കം ചില മാധ്യമങ്ങളേമുഖ്യധാരയിലുള്ളൂ. പൊതുവെ കര്‍ഷകരെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് ആവര്‍ത്തന വിരസത ഉണ്ടാക്കാറുള്ളത് പോലെയാണ് വാര്‍ത്തകളുടെ തിരഞ്ഞെടുപ്പ്. സെപ്തംബര്‍ 2 നു ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നടത്തിയ സമരം ദൃശ്യ മാധ്യമങ്ങള്‍ഉപരിപ്ലവമായാണ് റിപ്പോര്‍ട്ട് ചെയ്തത്.

പതിവു കാഴ്ചയായ തത്സമയ സംപ്രേക്ഷണത്തില്‍ കൂടുതലൊന്നും അവര്‍ ചെയ്തില്ല. കഴിഞ്ഞ വര്‍ഷം നവമ്പറില്‍ അഖിലേന്ത്യാ കിസാന്‍ സഭ നടത്തിയ സമരത്തിന് ലഭിച്ച പ്രാതിനിധ്യം പോലും ഇത്തവണ ലഭിചില്ല. സമരത്തിന്റെ വിശദാംശങ്ങല്‍ ഋജുവായി പറഞ്ഞ് മാധ്യമങ്ങള്‍ ജോലി ഭാരം തീര്‍ത്തു. സമരത്തിന്റെ ഉദ്ദേശ്യങ്ങളില്‍ പലതായ നിര്‍ധനരായവരുടെ കര്‍ഷക കടം എഴുതി തള്ളലില്‍ തുടങ്ങി കര്‍ഷക ഭൂമി കയ്യേറുന്നതിനെതിരെ നടപടിയെടുക്കാനും, കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമായുള്ള നിരവധി ആവശ്യങ്ങള്‍ മാധ്യമങ്ങളായിരുന്നു അവര്‍ക്കൊപ്പം ഉയര്‍ത്തിപ്പിടിക്കേണ്ടത്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുപരി’follow up stories’ (ഒരു വാര്‍ത്തയെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിച്ചറിഞ്ഞ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നത്, വാര്‍ത്ത സൃഷ്ടിച്ച സമ്മര്‍ദങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട്) വളരെ ഗണ്യമായി കുറഞ്ഞു. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ ആധികാരികമായി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന വിരലിലെണ്ണാവുന്ന മാധ്യമ സ്ഥപനങ്ങള്‍ മാത്രമേ കര്‍ഷകരുടെ അവകാശ സംരക്ഷണത്തില്‍ ഉത്കണ്ഠ കാണിച്ചിട്ടുള്ളൂ. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും വന നശീകരണത്തെ കുറിച്ചുമൊക്കെ വാര്‍ത്ത കൊടുക്കുന്നതില്‍ തല്‍പരരല്ലാത്ത മാധ്യമ സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. മാധ്യമങ്ങള്‍ സൗകര്യപൂര്‍വം കണ്ണടച്ച കണക്കുകളാണ് മോഡി സര്‍ക്കാര്‍ കര്‍ഷക വായ്പയെന്ന പേരില്‍ കോര്‍പറേറ്റുകള്‍ക്ക് കൊടുത്ത 59,000 കോടി രൂപയുടെ ധന സഹായം. ഇത്രയും ഭീമമായ തുക ഒരു വര്‍ഷം കൊണ്ട് 615 അക്കൗണ്ടുകളിലായാണു നിക്ഷേപിച്ചത്. കര്‍ഷക വായ്പക്ക് പലിശ ഇളവുകളെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. റിസര്‍വ് ബാങ്കില്‍ നിന്ന് The Wire ന്യൂസ് പോര്‍ട്ടല്‍ വിവരാവകാശ നിയമപ്രകാരം കണ്ടെത്തിയ വിവരങ്ങളാണ് കാര്‍ഷിക വായ്പയില്‍ നടത്തിയ ക്രമക്കേടുകള്‍ പുറത്തെത്തിച്ചത്. ഇത്രയും വലിയ തുക വന്‍കിട മുതലാളികള്‍ കൈക്കലാക്കുമ്പോള്‍ സാധാരണക്കാരനായുള്ള കര്‍ഷകന് ദൈനംദിന ചെലവുകള്‍ക്ക് വേണ്ടി രാജ്യത്തു സമരം ചെയ്യുകയാണ്. ഭരണകൂടം കര്‍ഷകരെ നിരന്തരമായി വഞ്ചിക്കുകയാണ്. തന്റെ പ്രസംഗങ്ങളില്‍ മാത്രം കരഘോഷങ്ങള്‍ക്ക് വേണ്ടി കുത്തി നിറക്കുന്ന വാക്കുകള്‍ക്കപ്പുറത്തായി കര്‍ഷകനു വേണ്ടി യാതൊന്നും തന്നെ നല്‍കിയില്ല. ഇവിടെഭരണകൂടത്തെ തെളിവുകള്‍ നിരത്തി നിശിതമായി വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം. മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ പങ്കു കച്ചവടക്കാരല്ല. ആത്യന്തികമായി ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്, രാജ്യത്തെ കര്‍ഷകനു വേണ്ട അവകാശങ്ങള്‍ നല്‍കുന്നതിനു പകരം, അവരുടെ അവകാശങ്ങള്‍ ഇഷ്ട്ടാനുസരണം മറ്റുള്ളവര്‍ക്ക് വീതിച്ചു കൊടുക്കുകയാണു ചെയ്യുന്നത്.

The wire റിപ്പോര്‍ട്ടര്‍ ധീരജ് മിശ്ര ആരാഞ്ഞ ചോദ്യങ്ങള്‍ക്കാണ്RBI മറുപടി നല്‍കിയത്. അത്തരത്തില്‍ വിശദമായ ചോദ്യം ചെയ്യലുകളിലൂടെ കടന്നു പോകുമ്പൊഴേ ഭരണകൂടം സുതാര്യമാവുകയുള്ളൂ, മാധ്യമ സ്വാതന്ത്ര്യം പൂര്‍ണമാവുകയുള്ളൂ.

നബീല പാനിയത്ത്‌

You must be logged in to post a comment Login