സര്‍ഗവേദി

പൂവിരിയുന്നതെപ്പോഴാണ്?

I have been working for years

 

on a four – line poem

about the life of a leaf;

I think it might come out

right this winter

‘The Mayo Tao’

അതീവ രഹസ്യമായാണ് ഒരു പൂവിരിയുന്നത്. രാത്രിയുടെ നിഗൂഢതയില്‍! പ്രകൃതിയിലേക്ക് നോക്കുക. സൃഷ്ടി എപ്പോഴും ഏറ്റവും സ്വകാര്യതയിലാണ്. എഴുത്ത് അനുഭൂതിദായകമായ ഒരു സൃഷ്ടിപ്പാണ്. അത് സ്വകാര്യത ആവശ്യപ്പെടുന്നു.
മനഃശാസ്ത്രപരമായ ഒരു ഏകാന്തതയിലേക്കോ ധ്യാനത്തിലേക്കോ എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന അന്തരീക്ഷം എഴുത്തിനെ സ്വാഭാവികവും ഒഴുക്കുള്ളതുമാക്കും. ആള്‍ക്കൂട്ടത്തിന് നടുക്കിരുന്ന് എഴുതുന്നവരും വരയ്ക്കുന്നവരുമുണ്ട്. ഒരു മഹായുദ്ധത്തിനിടയിലും ധ്യാനനിമഗ്നരാവാന്‍ കഴിവുള്ള അസാധാരണ മനസ്സിന്നുടമകളോ, മനസ്സിനെ അത്തരത്തില്‍ പരിശീലിപ്പിച്ചെടുത്തവരോ ആണിവര്‍.
ബഹളത്തില്‍ നിന്നൊഴിഞ്ഞ് കാറ്റും വെളിച്ചവുമുള്ള ഒരുമുറി, ഒരു മേശയും കസേരയും. ഇത്രയും മതി കൂട്ടുകാര്‍ക്ക് മനോഹരമായി എഴുതാന്‍. പ്രകൃതിയുടെ മടിത്തട്ടിലേക്കിറങ്ങുന്നത് കൂടുതല്‍ പ്രയോജനം ചെയ്തേക്കാം. വിജനമായ ഒരു കടല്‍ തീരമോ കാറ്റും കിളിയും കൂട്ടുവരുന്ന കുന്നിന്‍ ചെരിവോ ഇലകള്‍ സ്വകാര്യം പറയുന്ന മരത്തണലോ ഒക്കെ അവനവന്റെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാം. മാര്‍ഗേറ്റിലെ കടല്‍തീരത്തിരുന്നാണത്രെ ടിഎസ് എലിയറ്റ് ഠവല ണമലെേ ഘമിറ ന്റെ അന്‍പത് വരികള്‍ എഴുതിയത്. അതേ സമയം എഡിന്‍ ബര്‍ഗിലെ ഒരു കഫെയില്‍ ഇരുന്നാണ് ജെ കെ റൌളിംഗ് ഹാരിപോട്ടറുടെ ആദ്യ പകര്‍പ്പുണ്ടാക്കുന്നത്. സ്വകാര്യത ഭൌതികം എന്നതിനെക്കാള്‍ മാനസികമാണ്. അത് ഓരോരുത്തരുടെയും വ്യക്തിത്വത്തിനനുസരിച്ച് വ്യതിരിക്തമാകുന്നു. നിങ്ങളുടെ പൂവിരിയാന്‍ ഒരു രാവുതേടുക. നിലാവ് കാക്കുക.
വിസി ശബീറിന്റെ എല്ലാ രചനകളും ചങ്ങാതി വായിക്കുന്നുണ്ട്. വലിയ വലിയ വാക്കുകള്‍ അസ്ഥാനത്ത് ഉപയോഗിച്ചു ശബീര്‍ തന്റെ ശക്തമായ പ്രമേയങ്ങള്‍ പലപ്പോഴും കുളമാക്കുന്നു. തലമറന്ന് എണ്ണ തേക്കരുത്. പക്ഷേ, ശബീറിന് ഭാവിയുണ്ട്. ഇക്കാര്യം തന്നെയാണ് ശാഫി ഓമച്ചപ്പുഴയെയും ഓര്‍മിപ്പിക്കാനുള്ളത്. ഒരേ രചന തന്നെ ഒന്നില്‍കൂടതല്‍ തവണ അയച്ച് ചങ്ങാതിക്ക് പണിയുണ്ടാക്കരുത് എന്ന അഭ്യര്‍ത്ഥന കൂടിയുണ്ട്. ‘പകല്‍’ ശക്തമായൊരു ചിന്തയാണ്. ‘ഗതി’യും ‘ആകസ്മിക’വും ചില കൊള്ളിമീനുകള്‍ സൃഷ്ടിക്കുന്നു. ‘നാട്ടാളന്‍’ എന്ന തലക്കെട്ട് ചങ്ങാതിയുടെ സംഭാവനയാണ്.
കാത്തിരിക്കുന്നു
ചങ്ങാതി.

പകല്‍

കറങ്ങിക്കറങ്ങി, ഭൂമി
രാവും
പകലുമുണ്ടാക്കുന്നു.
ഉറങ്ങിയുറങ്ങി, നീയാ
പകലിനെ
ഇല്ലാതാക്കുന്നു.

ജാബിര്‍ പൂനൂര്‍

ആകസ്മികം

പ്രണയത്തിന്റെ
സ്വര്‍ഗവാതിലുകള്‍ തുറന്ന്
പൂവിരിഞ്ഞു
പറന്നെത്തിയ ചിത്രശലഭത്തിനറിയുമോ
വേരുകളിലെ വിസ്മയം?
ആകാശങ്ങള്‍ക്കപ്പുറത്തു നിന്നു
പ്രണയാര്‍ദ്രനായി മിഴിതുറന്ന
സൂര്യനു പോലും
വിത്തില്‍ നിന്ന് പൂവായി വിരിയുന്ന
പരിണാമത്തെ സ്പര്‍ശിക്കാനാവുന്നില്ലല്ലോ.
അതിന്
സ്വര്‍ഗ്ഗവാതിലുകള്‍ തുറന്ന്
സ്വയം ഒരു പൂവായി
വിരിയുക തന്നെ വേണം.
ബസ്വീര്‍ പുല്ലരിക്കോട്
ഹിദായ, പാലാഴി
ഗതി
ധരിച്ചു;
നര ദര്‍പ്പണത്തിന്റെ പിഴവാണെന്ന്.
കാല ചക്രങ്ങള്‍ ചികഞ്ഞ
പാടുകള്‍ മൂടിയത്
ബ്യൂട്ടീഷ്യന്റെ കൈകള്‍.

കപടനായ് ഉലാത്തി
പുസ്തക ഗുരുവായി പാഠശാല കേറി
വിരുതിനാല്‍ കുതിരകേറി
കളങ്കപ്പെടുത്തിയതെത്ര പൂമൊട്ടുകള്‍?
നെറികെട്ട് ഗതികെട്ട്, ഒടുവില്‍-
തിരിഞ്ഞുനോക്കവെ
താണ്ടിയ പല്‍ചക്രങ്ങളൊക്കെയും
ഇളിച്ചുകാട്ടി.
കാലം പറന്നു പിന്നെയും പിന്നെയും.
നരവെളുപ്പിച്ച പ്രായം മറന്ന്
നേരെ നിന്നോ കൈക്കമ്പ് താങ്ങിയോ
അപ്പോഴും കൊതിച്ചു;
ഒരിതള്‍ പൂവെങ്കിലും പറിച്ചെറിയുവാന്‍.
മന്‍സൂര്‍ കെ
മസ്വാലിഹ് പരപ്പനങ്ങാടി
കലാശം
ഊഷരചഷകത്തിലെ തീ കുടിക്കവേ
വേദനാവസന്തം.
നഷ്ടബോധത്തിന്റെ ആവിയില്‍ കുളിക്കവെ
കദനോത്സവം.
തിണര്‍പ്പില്‍ മദാലസനാഗങ്ങള്‍ ഇക്കിളിയിടവെ
പതനാനന്ദം
പേക്കിനാവില്‍ ശരശയ്യയില്‍ മയങ്ങവെ
മൃത്യാനുരാഗം
ശാഫി ഓമച്ചപ്പുഴ

 നാട്ടാളന്‍

കുളിക്കുമ്പോള്‍ കഴുകി;

ചെളിപുരണ്ട പാദുകം
മറന്നു പക്ഷേ,
പാദം കഴുകിടാന്‍.
പിന്നീട്,
അലക്കിത്തേച്ച വസ്ത്രമണിഞ്ഞ്
നിണം പുരണ്ട മനസ്സുമായി
ഇരയെതേടി നടന്നു…!
മുഹമ്മദലി കിണറ്റിങ്ങല്‍, വയനാട്.
വര്‍ഗസ്നേഹം
അബദ്ധത്തില്‍ ഒരു കുഴിയാന
മറ്റൊരു കുഴിയാനയുടെ
ഇരക്കുഴിയില്‍ വീണു.

ഇരകള്‍ വേറെയും
സുലഭമായിരുന്നിട്ടും
കുഴിയിലുള്ള കുഴിയാന
വീണവനെ
സഹര്‍ഷം മാറോടണച്ചു.

ചുംബനത്തെ
ചെറുത്തു നില്‍ക്കാനുള്ള
വൃഥാശ്രമങ്ങള്‍ക്ക്
വിരാമമായതായി
നൃത്ത-ലുപ്ത
മണ്‍തരികള്‍
മൂകമായ് മൊഴിഞ്ഞു.

വി സി ശബീര്‍ ഉള്ളണം

3 Responses to "സര്‍ഗവേദി"

 1. shakirullahiop  November 20, 2012 at 7:54 am

  ചങ്ങാതിക്ക് എല്ലാ വിധ ആശംസകളും….

 2. IBRAHIMTVM  February 21, 2013 at 1:41 pm

  ബദറിന്‍റെ മലരേ മദീന തന്‍ പൂവേ 
  വിട പറയുന്നു ഞാന്‍ ജീവന്‍റെ ജീവേ..
  മരണം വന്നെന്നെ പുല്‍കും മുന്‍പേന്‍റെ 
  മനതാരില്‍ വരുമോ മാണിക്ക്യ മുത്തെ ..

  സ്നേഹത്തില്‍ പൂമൊട്ടിന്‍ തേന്‍ നുകരാനായി..
  കഴിയാതെ ഞാന്‍ ഇന്ന് മടങ്ങിടുന്നു ..
  മദീനത്തെ ഇതളുകള്‍ എന്നെ പിരിയുന്നു ..
  മധുവൂറുമായിരം ഓര്‍മകളോടെ

  വിറയാര്‍ന്ന കരങ്ങളാല്‍ ഇടറുന്ന നാവുമായി 
  പതറുന്ന പാതങ്ങള്‍ അകന്നിടുന്നു 
  തിരു റൌള കണ്ടേന്‍റെ കൊതി തീര്‍ന്നിട്ടില്ല 
  ചാരത്തിരുന്നെന്‍റെ ആശതീര്‍ന്നില്ല ..

  കഴിയില്ല നബിയെ കഴിവില്ല നബിയെ 
  വിട ചൊല്ലിയകലാനാവില്ല മലരേ ..
  യാ സയ്യിദി യാ റസൂലുല്ലാഹി 
  യാ സയ്യിദി യാ ഹബീബുല്ലാഹി 

  അറഫാ മണ്ണും വിണ്ണും പാടിയ 
  ഉക്കാഷ റളി തന്‍ ഹുബ്ബിന്‍റെ ചരിതം 
  കേട്ടെന്‍റെ ഉള്ളില്‍ ഇഷ്കൊന്നായിരം 
  വിടരാന്‍ യാ റബ്ബേ തുണയെകൂ 

  നൂറ്റാണ്ടുകള്‍ കാത്തിരുന്നൊരു നാഗം 
  പുന്നാര നബിയെ കാണാന്‍ കൊതിച്ചു 
  അറിയാതെ സിദ്ധീഖ് തടഞ്ഞതിനോടുവില്‍
  വിഷമേറ്റ് സിദ്ധിക്കിന്‍ പാദം മുറിഞ്ഞു 

  നിറകണ്ണുമായി പാമ്പ് നബിയോടടുതത്തതും..
  കേട്ടെന്‍റെ കല്‍ബും കണ്ണും നിറഞ്ഞു ..
  വിടചോല്ലുവാന്‍ എനിക്കറിയില്ല നബിയെ 
  അകന്നിടുവാന്‍ എനിക്കാവില്ല നബിയെ 
  മദീനയെ പിരിയാന്‍ കഴിയില്ല നബിയെ 

  മരുഭൂമി മലരാക്കി മാറ്റിയ പറവകള്‍ 
  ഇണയും തുണയുമായി കൂട് വെച്ചില്ലേ 
  ചിലന്തിയും വലകെട്ടി കാത്തതല്ലേ അന്ന് 
  പകരം തരാന്‍ എനിക്കൊന്നുമ്മില്ല..

  എഴുതാന്‍ എന്‍ കയ്യില്‍ വരികളില്ല 
  ഇടറുന്ന വാക്കുകള്‍ക്കറുതിയില്ല 

  മനോഫര്‍ ..””
  MANOFAR 
  RSC BUR DUBAI SECTORE 
  0502546619

 3. റിയാസ്  January 25, 2018 at 9:44 am

  മൗനം
  എന്റെ മൗനത്തിൽ ചവിട്ടിയാണ്
  നീ ഇന്നോളം വാചാലനായത്

You must be logged in to post a comment Login