സന്തോഷത്തിന്‍റെ ഇളംകാറ്റുകള്‍


ടി ടി ഇര്‍ഫാനി

പാഠ്യ പദ്ധതിയുടെ ഭാഗമായുള്ള പഠിപ്പല്ല ഒരു സമൂഹത്തെ ഉത്തരവാദിത്ത ബോധമുള്ളവരാക്കുന്നത്; ജീവിതത്തിന്റെ ഭാഗമായുള്ള പഠിപ്പിനേ അതു കഴിയൂ.

    നാഷനല്‍ ഹൈവേയോരത്ത് ആരും കണ്ണുവെക്കുന്നിടത്ത് തലയെടുത്തുനില്‍ക്കുന്ന വലിയ വീട്. ഭൂമിക്കുമീതെ പാകിയ വിലപിടിപ്പുള്ള മാര്‍ബിള്‍ പാളികള്‍ക്കിടയില്‍ നിന്ന് ഒരു പുല്‍നാമ്പ് പോലും തലനീട്ടൂല. പക്ഷേ, പാര്‍ക്കാനുള്ളത് മൂന്നുപേര്‍. ആളനക്കം കാണാറില്ല അവിടെ. വെറുതെ ഒരുപാടു മുറികള്‍ കിടക്കുന്നു. ഗൃഹനാഥന്‍ റിയല്‍ എസ്റേറ്റില്‍, മാറിമാറി പുതിയ ബ്രാന്റ് കാറുകളില്‍ നാട് ചുറ്റുന്നതിനിടെ ഇടക്കെപ്പോഴെങ്കിലുമൊക്കെ വീട്ടില്‍ വന്നു കയറുന്നു. ഉമ്മയും മകനും വീട്ടില്‍ ഒറ്റക്ക്; എല്ലാ സൌകര്യങ്ങളുടെയും നടുക്ക്.

       യു കെ ജിയില്‍ പഠിക്കുന്ന കുട്ടിയുടെ കൈയില്‍ ഏറ്റവും പുതിയ മോഡല്‍ മൊബൈലുകളിലൊന്ന്. ടീച്ചര്‍ ക്ളാസിലില്ലാത്ത സമയം അവന്‍ കൂടെ പഠിക്കുന്നവരെ ഒപ്പമിരുത്തി കാണിച്ചു കൊടുത്തത് ബാപ്പ വീഡിയോയില്‍ പകര്‍ത്തിവച്ച വേണ്ടപ്പെട്ടവരുടെ നഗ്നദൃശ്യങ്ങള്‍. വകതിരിവെത്തും മുമ്പെ ആ കുട്ടി ആ ചിത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു തുടങ്ങിയിരുന്നു; സഹപാഠിയോടൊത്ത്.

     15 വര്‍ഷമായി അന്‍വര്‍(യഥാര്‍ത്ഥ പേരല്ല)ഗള്‍ഫിലാണ്. ഒരു കഫ്റ്റേരിയയില്‍ വെയ്റ്റര്‍ ജോലി. തുച്ഛമായ വരുമാനം. കടവും കുറിയുമൊക്കെയായി രണ്ടു മാസത്തിലൊരിക്കല്‍ മോശമല്ലാത്ത തുക കുടുംബിനിക്കയച്ചുകൊടുക്കുന്നുണ്ട്. തട്ടിയൊപ്പിച്ചൊരു വീടുവച്ചു. ചില അറ്റകുറ്റി പ്പണികള്‍ തീര്‍ക്കാനുണ്ടെങ്കിലും അതു നാട്ടില്‍ വന്നിട്ടാകാമെന്ന് കരുതി നാട്ടിലേക്കു തിരിച്ചു. സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം എയര്‍പോര്‍ട്ടില്‍ പോയ പ്രിയ ഭാര്യ ആരും കാണാതെ മറ്റാരുടെയോ കൂടെ ഒളിച്ചോടിപ്പോയിരുന്നു അപ്പോഴേക്ക്.

   ചുറ്റുവട്ടത്ത് സംഭവിക്കുന്ന ഇക്കഥകള്‍ക്ക് ഇപ്പോള്‍ വാര്‍ത്താപ്രാധാന്യമില്ല. പത്രങ്ങള്‍ ഇത് ചരമപ്പേജിലേക്ക് മാറ്റിക്കഴിഞ്ഞു. ചാനലുകള്‍ ഇത് ഇടവേളയുടെ വിരസത തീര്‍ക്കാനുള്ള വെറും വാര്‍ത്തകളാക്കി. ഉച്ചപ്പത്രങ്ങള്‍ മാത്രമാണ് ഇതിന് ഉപ്പും പുളിയും തേച്ച് ലഹരി കൂട്ടുന്നത്. വിയര്‍പ്പൊഴുക്കി സമ്പാദിച്ച ലക്ഷങ്ങളെ തട്ടിമാറ്റി, ഊക്കന്‍ സൌകര്യങ്ങളെ അനാഥമാക്കി, എല്ലാ പഠിപ്പുകളെയും നിഷ്പ്രഭമാക്കി മക്കളുംഭാര്യയും വേണ്ടാത്തരം പഠിച്ച് അവരുടെ വഴിക്ക് പോയി. ബാപ്പ മക്കളെ വിട്ട് മറ്റു വഴി നോക്കി. കുടുംബം പൊട്ടിച്ചിതറി.

     തടുക്കാനാവാത്ത സ്ഫോടനമാണ് കുടുംബങ്ങളില്‍ നടക്കുന്നത്. വേഷം കൊണ്ടോ നടപ്പുകൊണ്ടോ സംതൃപ്തമായ സ്ഥിതിയുള്ളവരായിരിക്കും. പള്ളിക്കും മദ്രസക്കും വേണ്ടപ്പെട്ടവര്‍. നാലാള്‍ കൂടമ്പോള്‍ ഒഴിച്ചുനിര്‍ത്താനാവാത്ത വിധം പ്രമുഖന്‍. പക്ഷേ ഉള്ള് തരിശാണ്.

      എവിടെയാണ് പിഴച്ചത്? തഖ്വയുള്ള തല മുതിര്‍ന്ന ആലിമീങ്ങളില്‍ നിന്ന് ജീവിതം പഠിക്കാത്തതാണ് എല്ലാറ്റിനും കാരണം. ചുരുക്കം ചില റോള്‍ മോഡലുകളേ സമൂഹത്തിലുള്ളൂ. അവരെ അടിയന്തിരമായി കാണാന്‍ പറ്റിയില്ലെങ്കില്‍ ഇനിയൊരിക്കലും സമൂഹത്തെ രക്ഷിക്കാനാവില്ല.
പാഠ്യ പദ്ധതിയുടെ ഭാഗമായുള്ള പഠിപ്പല്ല ഒരു സമൂഹത്തെ ഉത്തരവാദിത്ത ബോധമുള്ളവരാക്കുന്നത്; ജീവിതത്തിന്റെ ഭാഗമായുള്ള പഠിപ്പിനേ അതു കഴിയൂ.

       ഒരാളെ കാണുമ്പോള്‍ സലാം ചൊല്ലുന്നത്, തിന്നാന്‍ തുടങ്ങുമ്പോള്‍ ബിസ്മി ചൊല്ലുന്നത്,തിന്നാനിരിക്കും മുമ്പ്, തിരുനബി ചെയ്തതല്ലേ എന്ന നിലയില്‍ കൈയും വായയും കഴുകുന്നത്, ഉറങ്ങാന്‍ കിടക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്, ഇശാ മഗ്രിബിനിടയില്‍ പാഠഭാഗങ്ങള്‍ പഠിക്കാനിരിക്കും മുമ്പ്, മറ്റു പണികളില്‍ ഏര്‍പ്പെടും മുമ്പ് ഉറ്റവര്‍ക്കൊക്കെ ഫാതിഹ ഓതി ഹദായ നല്‍കുന്നത്.. ഇങ്ങനെയൊക്കെയുള്ള ചില നല്ല പഠിപ്പുകള്‍ മാതാപിതാക്കള്‍ ചെയ്തു തുടങ്ങിയാല്‍ മതി, മക്കളെ ചെയ്യാന്‍ ശീലിപ്പിച്ചാല്‍ മതി, കാര്യങ്ങള്‍ പതിയെപ്പതിയെ വഴിക്ക് വരും. പക്ഷേ മക്കളുടെ മുന്നില്‍ വേഷം കെട്ടാനായിരിക്കരുത് ഇത്തരം സ്വഭാവ പെരുമാറ്റങ്ങള്‍. അല്ലാഹുവിന്റെ പ്രിയപ്പെട്ട കാര്യങ്ങള്‍, റസൂലിന്റെ പ്രിയപ്പെട്ട ശീലങ്ങള്‍ എന്ന നിലക്കാണിതൊക്കെ ചെയ്യേണ്ടതും കുട്ടികളെ ശീലിപ്പിക്കേണ്ടതും.

     അഞ്ചു നേരത്തെ പ്രാര്‍ത്ഥനകള്‍ പ്രധാനമാണ്. അത് പാരമ്പര്യമായി നമ്മള്‍ നിര്‍വഹിച്ചു പോരുന്ന രീതിയില്‍ നിര്‍വഹിക്കണം മാതാപിതാക്കള്‍. കൂട്ടത്തില്‍ കുട്ടികളെയും കൂട്ടണം. പിന്നെ മുതിര്‍ന്നവരെ ബഹുമാനിക്കല്‍, ചെറിയവരെ സ്നേഹിക്കല്‍. അതിഥികളെ അങ്ങേയറ്റം ആദരിക്കല്‍, ആരെക്കണ്ടാലും ഒന്നു പുഞ്ചിരിച്ച് സന്തോഷിപ്പിക്കല്‍, ആളുകളെ. സന്തോഷിപ്പിക്കുന്നതിനു തന്നെ വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാനാവും. അത്തരക്കാര്‍ക്ക് ഇന്നും നാളെയും അല്ലാഹു സന്തോഷംതരും; ഹൃദയംനിറയെ.
പിന്നെ, മക്കളെ വേറെ കാണരുത്. നമ്മളിലൊരാളായി അവരെയും കാണണം. ഹറാമും ഹലാലുമൊക്കെ അവര്‍ക്ക്, തോന്നിയമട്ട്. ഇതൊഴിവാക്കണം. ഇല്ലെങ്കില്‍ അവര്‍ വല്ല ഗെയിമിലോ പോര്‍ണോഗ്രഫിയിലോ സമയം കൊല്ലും. ഇത്തരം കുട്ടികള്‍ തനി കപട•ാരാവും. പുറത്തൊന്നു പറയും. കാണിക്കും. അകമേ ഒരുതരം മൃഗീയ വാസനയുള്ളവരായി മാറും.

      പറഞ്ഞാല്‍ കേള്‍ക്കാത്തവരും ക്ഷിപ്രകോപികളുമായ കുട്ടികളുണ്ടാവും.അവരില്‍ മിക്കവരും വിനോദ ഉപകരണങ്ങള്‍ കൈയില്‍ പിടിച്ച് കളിക്കുന്നവരോ അശ്ളീലതകള്‍ ആസ്വദിക്കുന്നവരോ ആയിരിക്കും. അവര്‍ക്കത് വാങ്ങാനും കൊടുക്കാനും എല്ലായിടത്തും ആളുകളുണ്ട്. ഒരു കുട്ടിക്ക് കിട്ടിയാല്‍ മതി; എല്ലാവര്‍ക്കുമായി. ഇതധ്യാപകനോ രക്ഷിതാവിനോ ഉമ്മക്കോ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. വീട്ടില്‍ അവരെ നമ്മുടെ കൂടെയിരുത്തി പരിഗണിച്ചാല്‍, നമ്മില്‍ നിന്നൊഴിയാന്‍ കൂട്ടാക്കാത്തവിധം അവരവരുടെ ഉള്ളില്‍ ഉമ്മയും ഉപ്പയും ടീച്ചറും കയറിക്കൂടിയാല്‍ അവര്‍ ഉപകരണങ്ങളെ ചങ്ങാതിമാരാക്കി മനസ്സു കൊണ്ട് അകന്നുപോവില്ല. അവനേത് രാഷ്ട്രത്തിലാണെങ്കിലും കൃത്യമായി ഉമ്മയുടെ കൂറ്റ് കേള്‍ക്കാന്‍, ബാപ്പയുടെ വര്‍ത്തമാനം കേള്‍ക്കാന്‍ പെങ്ങളുടെ സുഖവിവരങ്ങളറിയാന്‍ ബന്ധപ്പെടും.

   നല്ല ബന്ധങ്ങളും നല്ല ശീലങ്ങളുമാണ് കുട്ടികളെയും മുതിര്‍ന്നവരെപോലും നന്നാക്കുന്നത്. നല്ലവരോടൊത്തുള്ള സഹവാസമാണ് ഹൃദയത്തെ മാറ്റുന്നത്. കൊച്ചുസല്‍കര്‍മങ്ങള്‍ പതിവാക്കുമ്പോഴാണ് വലിയ വലിയ കാര്യങ്ങള്‍ ചെയ്യാനുള്ള ഉത്സാഹം ഉള്ളില്‍ നിറയുന്നത്. വല്ലപ്പോഴും ഒരു തി• ചെയ്തു പോയാല്‍ ഒരു ന• ചെയ്ത് ആ ഖേദം തീര്‍ക്കാനും പശ്ചാത്തപിക്കാനുമുള്ള മനസ്സുണ്ടാവുന്നത്. അങ്ങനെയാണ് കുടുംബങ്ങളില്‍ പറഞ്ഞറിയിക്കാനാവാത്ത സമാധാനം പുലരുന്നത്.

You must be logged in to post a comment Login