മാധ്യമ സ്ത്രീകള്‍ കൂറുമാറുന്നു

മാധ്യമ സ്ത്രീകള്‍ കൂറുമാറുന്നു

തൊഴില്‍ സുരക്ഷിതത്വം മാധ്യമ പ്രവര്‍ത്തനത്തിലെ അനിവാര്യ ഘടകമാണ്. എന്നാല്‍ വാര്‍ത്തകള്‍ കണ്ടെത്തുന്ന ഇടങ്ങള്‍ക്കനുസരിച്ച് വെല്ലുവിളികളുടെ സ്വഭാവത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാവാറുണ്ട്. പ്രളയാനന്തര കേരളത്തില്‍ കോളിളക്കം സൃഷ്ടിക്കുന്ന ശബരിമല വിവാദവും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. കേരള സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ സുരക്ഷയെ മറികടന്നുകൊണ്ട് നിയമപാകര്‍ക്കുമുന്നില്‍ വെച്ചാണ് അക്രമാസക്തമായ ജനക്കൂട്ടത്തെ മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിടേണ്ടിവന്നത്. ശബരിമലയുടെ വിവിധ പ്രദേശങ്ങളില്‍ വഴി തടയാനും, സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് എതിര്‍ക്കാനും തെരുവിലിറങ്ങിയ ‘ഭക്തജനങ്ങള്‍’ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെ ബോധപൂര്‍വം അക്രമിക്കുകയുണ്ടായി. ഇത് മാധ്യമ ലോകത്ത് വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചു. എന്നാല്‍ പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ ചെയ്യാന്‍ സാധ്യമാകാത്ത വിധം ഒരന്തരീക്ഷം സൃഷ്ടിക്കുക എന്നത് തികച്ചും പരിതാപകരമായ സാമൂഹിക ചുറ്റുപാടുകളെയാണ് തുറന്നുകാണിക്കുന്നത്. ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക്, ഇന്ത്യ ടുഡേ, ദ ന്യൂസ് മിനുട്ട്, ന്യൂസ്ഗില്‍, സി എന്‍ എന്‍- ന്യൂസ് 18 എന്നീ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാരെയാണ് ഒരുകൂട്ടം ആളുകള്‍ അക്രമിക്കാനും അപായപ്പെടുത്താനും ശ്രമിച്ചത്. റിപ്പബ്ലിക് ടി വി റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയുടെ വാഹനം തകര്‍ത്തു. അവര്‍ താന്‍ മാധ്യമ പ്രവര്‍ത്തകയാണെന്ന് അക്രമിക്കുന്ന ആള്‍ക്കൂട്ടത്തോട് അപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പുരുഷ കേന്ദ്രീകൃത ഇടങ്ങളില്‍ വാര്‍ത്തകള്‍ തേടി ചെല്ലുന്ന വനിതാ മാധ്യമ പ്രവര്‍ത്തകരുടെ അരക്ഷിതാവസ്ഥയാണ് ഇത് തെളിയിക്കുന്നത്. ഒരു സ്ത്രീ എന്ന രീതിയില്‍ ആണ്‍ മേധാവിത്ത ഇടങ്ങളില്‍ മാധ്യമ പ്രവര്‍ത്തകയുടെ വേഷത്തില്‍ കടന്നെത്തുക എളുപ്പമല്ല. എത്തിയവരെ ഏറ്റവും നീചമായി തങ്ങളുടെ കായിക ബലവും ആക്രോശവും കൊണ്ട് നിഷ്പ്രയാസം ചെറുത്തുതോല്‍പിക്കാം. അത്തരം ഇടങ്ങളില്‍ സ്ത്രീ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ അധികാരികള്‍ പുനഃപരിശോധന നടത്തേണ്ടിയിരിക്കുന്നു. വാര്‍ത്തകള്‍ ശേഖരിക്കാന്‍ എത്തുക എന്നത്, വനിതാ മാധ്യമ പ്രവര്‍ത്തകരുടെ അവകാശമാണ്. അതിനെ നിരാകരിച്ചുകൊണ്ടുള്ള പ്രശ്‌നപരിഹാരമല്ല ആവശ്യം. മറിച്ച് സ്ത്രീക്ക്, സംഘട്ടനങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ തൊഴില്‍ ചെയ്യാനുള്ള അടിസ്ഥാനപരമായ സുരക്ഷാ സംവിധാനങ്ങള്‍ അധികാരികള്‍ കര്‍ക്കശമാക്കേണ്ടതുണ്ട്.

”മീ റ്റൂ”
ദേശീയ മാധ്യമങ്ങളില്‍ ‘മീ റ്റൂ’ തരംഗം കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്. കുറ്റാരോപിതനായ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിന്റെ രാജി ഇന്ത്യന്‍ ‘മീ റ്റൂ’ പ്രതിഷേധങ്ങള്‍ക്ക് കൂടുതല്‍ ആര്‍ജവം നല്‍കിയിരിക്കുകയാണ്. എം ജെ അക്ബര്‍ തന്റെ മാധ്യമ ജീവിതത്തില്‍ സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ക്കു നേരെ നടത്തിയ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് നിരവധി സ്ത്രീകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തലുകള്‍ നടത്തി.
പക്ഷേ ‘മീ റ്റൂ’ തുറന്നു പറച്ചിലുകളുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്തു കൊണ്ട് ഇന്ത്യയിലെ മൂന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ പ്രസ്താവനകള്‍ വളരെയധികം നിരാശാജനകമാണ്.ഠവല രശശ്വേലി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ സ്ഥാപക പത്രാധിപ സീമാ മുസ്തഫ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായതല്‍വീന്‍ സിംഗ്, മഞ്ജിത് കൃപലാനി എന്നീ വനിതാ മാധ്യമ പ്രവര്‍ത്തകരാണ് ‘മീ റ്റൂ’വിന്റെ ആവശ്യകതയെ പരസ്യമായി ചോദ്യം ചെയ്തത്. ഇതില്‍എം ജെ അക്ബറിനെ ഒരു ലൈംഗികാക്രമണത്തിലെ കുറ്റവാളിയായാണോ അല്ലെങ്കില്‍ മികച്ച ഒരു പത്ര പ്രവര്‍ത്തകനായാണോ ലോകം അറിയേണ്ടതെന്നമഞ്ജീത് കൃപലാനിയുടെ ആശങ്ക ലജ്ജാവഹമാണ്. മാധ്യമ പ്രവര്‍ത്തനത്തില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ വരികളില്‍ നിന്നും ഉണ്ടാകുന്ന അലസമായ പ്രതികരണങ്ങള്‍ ശക്തമായി പ്രതിരോധിക്കേണ്ടിയിരിക്കുന്നു. മാധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്ത് മൂവര്‍ക്കും നല്‍കിയ തുറന്ന കത്തില്‍ മൂവരുടെയും പ്രതികരണങ്ങളെ വിമര്‍ശിക്കുകയുണ്ടായി. തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തിന്റെ ഉത്തരവാദികള്‍ സ്ത്രീകള്‍ തന്നെയാണെന്ന വരുത്തി തീര്‍ക്കലുകള്‍ ആരോപണ വിധേയരായ പുരുഷന്മാരെ പിന്തുണക്കുന്നതിന് തുല്യമാണ്. മാധ്യമ ലോകത്തെ വിശ്വാസ്യതയുടെയും പരിചയ സമ്പത്തിന്റെയും ഉടമകളായ ഈ സ്ത്രീകളുടെ സ്ത്രീ വിരുദ്ധമായ പ്രസ്താവനകള്‍ മാധ്യമ ലോകത്തെ പുരുഷ ഇടങ്ങള്‍ക്ക് കൂടുതല്‍ ആധിപത്യങ്ങള്‍ നല്‍കാനാണു സഹായിക്കുക.

എണ്‍പത്തിരണ്ട് കോടി!
നരേന്ദ്ര മോഡി സര്‍ക്കാര്‍ നടത്തിയ പണച്ചിലവുകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നടത്തിയഅന്വേഷണത്തില്‍ വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളില്‍ുൗയഹശര ലെരീേൃ ൗിറലൃമേസശിഴന്റെ പണമുപയോഗിച്ച് 82 കോടിയോളം രൂപ ചെലവ് വരുന്ന പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി നടത്തി എന്നു തെളിഞ്ഞു. സബ്കാ സാത് സബ്കാ വികാസ് എന്ന 2014ലെ തിരഞ്ഞെടുപ്പ് വാഗ്ദാനകാലത്തെ ആപ്തവാക്യത്തിനു വേണ്ടി വിവിധ സംസ്ഥാനങ്ങളില്‍ 570 പരിപാടികള്‍ പര്‍ട്ടിയുടെ പേരില്‍ സംഘടിപ്പിക്കുകയുണ്ടായി. സംഘാടന ചിലവുകള്‍ക്കുള്ള പണം കണ്ടെത്തിയത് ജനങ്ങളുടെ ക്ഷേമ നിധിയില്‍ നിന്നും. വിവരാവകാശ പ്രവര്‍ത്തകന്‍ നീരജ് ശര്‍മ്മ നേടിയെടുത്ത വിവരങ്ങള്‍ ഠവല ംശൃല ആണ് പ്രസിദ്ധീകരിച്ചത്. ഏഅകഘ, ഛചഏഇ, കഛഇഘ, ഛകഘ, ആജഇഘ, ഒജഇഘ, ചഞഘ, ഇജഇഘ എന്നീ പബ്ലിക് സെക്ടര്‍ കമ്പനികളില്‍ നിന്നുമാണു പാര്‍ട്ടി ആവശ്യങ്ങള്‍ക്കായി തുക ചിലവഴിച്ചത്. സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് വേണ്ടിയാണ് പരിപാടികള്‍ നടത്തിയതെന്നാണ് അധികാരികളുടെ വാദം. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തിയ പരിപാടികള്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് തുല്യമായിരുന്നു. ഈ വിവരങ്ങള്‍ സാധാരണക്കാരില്‍ എത്തുക എളുപ്പമല്ല. പ്രാദേശിക മാധ്യമങ്ങളിലൂടെ കൂടുതല്‍ പേരിലേക്ക് ഇതു വ്യാപിക്കേണ്ടിയിരിക്കുന്നു. വിവരാവകാശ നിയമത്തെ ഉചിതമായ രീതിയില്‍ ഉപയോഗപ്പെടുത്തി ലഭിക്കുന്ന ഇത്തരം വാര്‍ത്തകള്‍ സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രതിരൂപമാണ്.

ജമാല്‍ ഖശോഗി
സഊദി അറേബ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ മരണ വാര്‍ത്ത സ്ഥിരീകരിക്കുകയുണ്ടായി. സഊദി-അമേരിക്കന്‍ ഭരണകൂടങ്ങളുടെ ഗൂഢമായ തീരുമാനങ്ങളാണു ഖശോഗിയെ ഇല്ലാതാക്കിയതെന്ന് വ്യക്തം. സഊദിയില്‍ വിപ്ലവാത്മകമായ ഭരണം കാഴ്ച വെയ്ക്കുമെന്ന് സല്‍മാന്‍ രാജകുമാരനെ വാഴ്ത്തിപ്പാടിയവര്‍ക്കു മുന്നില്‍ നടുക്കം തീര്‍ത്തു കൊണ്ടാണു സഊദിയുടെ ഇത്തരത്തിലുള്ള നീക്കം.ഠവല ണമവെശിഴിഴീേി ജീേെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സഊദി അറേബ്യ തങ്ങളുടെ പ്രതിപക്ഷ ശക്തികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നവരെ സഊദിയിലേക്ക് മടക്കി കൊണ്ടു വരാന്‍ ശ്രമിക്കുകയുണ്ടായി എന്നു പ്രസ്താവിക്കുന്നു. കൂട്ടത്തില്‍ പ്രധാനമായും സഊദി ശ്രമിച്ചത് ഖശോഗിയെ വിര്‍ജീനിയയില്‍ നിന്നും സഊദിയിലേക്ക് തിരികെ എത്തിക്കുക എന്നതായിരുന്നു. എന്നാല്‍ അദ്ദേഹം ഇതിനു തയാറായില്ല, മാത്രമല്ല സഊദിയുടെ ക്രൂരമായ ഭരണ തന്ത്രങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഖശോഗിയുടെ സുഹൃത്തും ഇപ്പോള്‍ കാനഡയില്‍ അഭയം പ്രാപിക്കുകയും ചെയ്ത അബ്ദുല്‍ അസീസിന്റെ വാക്കുകളില്‍ താനും ഖശോഗിയും സഊദിയില്‍ ഭരണകൂടത്തിനെ പിന്താങ്ങുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിരീക്ഷിക്കാനും മനുഷ്യാവകാശ ലംഘന വിവരങ്ങള്‍ സ്വരൂപിക്കാനുമായി വിവിധ പദ്ധതികള്‍ നടത്തിയിരുന്നു.ഠവല ംമവെശിഴീേി ുീേെനു ലഭ്യമായ 10 മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ശബ്ദരേഖകളില്‍സഊദി അറേബ്യ നല്‍കുന്ന വാഗ്ദാനങ്ങളും ആവശ്യങ്ങളും വളരെ വ്യക്തം. ഠവല ംമവെശിഴീേി ുീേെന്റെ മറ്റൊരു ലേഖനത്തില്‍ഖശോഗി പ്രശ്‌നത്തിനിടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 100 മില്ല്യണ്‍ ഡോളര്‍ കൈമാറ്റം നടത്തിയതായും പറയുന്നു. ലോക രാജ്യങ്ങളില്‍ പരിഭ്രാന്തി സൃഷ്ട്ടിച്ച സഊദിയുടെ പ്രവൃത്തികള്‍ രാജ്യത്തെ മാധ്യമ മനുഷ്യാവകാശ സ്വാതന്ത്ര്യങ്ങളുടെ ഭാവി കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.

യമന്‍ പട്ടിണിയില്‍
ലോകത്തെ മുസ്‌ലിം രാജ്യങ്ങളില്‍ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും പടു കുഴിയില്‍ വീണു കിടക്കുന്ന യമനിന്റെ നിലനില്‍പ്പ് അനിശ്ചിതാവസ്ഥയിലായിരിക്കുന്നു. സഊദി നേതൃത്വത്തില്‍ നടക്കുന്ന വ്യോമആക്രമണം രാജ്യത്തിന് ഉയിര്‍ത്തെഴുനേല്‍ക്കാനുള്ള എല്ലാ സാധ്യതകളെയുംഇല്ലാതാക്കുന്നു. ഇറാന്‍, സഊദി എന്നീ പ്രബല രാജ്യങ്ങളുടെ അധികാര വടം വലിയില്‍ ശോഷിച്ചു പോയ യമന്‍ ലോക മനസ്സാക്ഷിയെ കൂടുതല്‍ അസ്വസ്ഥപ്പെടുത്തുകയാണ്. മാധ്യമങ്ങളിലൂടെ പുറംലോകം കാണുന്ന അസ്ഥിപഞ്ജരങ്ങളായ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ നൂറ്റാണ്ടുകളോളം നീണ്ടുനിന്നേക്കാവുന്ന ക്ഷാമത്തിന്റെ സൂചനകളാണ്. സഊദിയുമായി ലോകം യമനിനു വേണ്ടി ചര്‍ച്ച നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ മാനുഷിക പ്രശ്‌നമായി യമന്‍ പ്രശ്‌നം അന്താരാഷ്ട്ര സംഘടനകളിലൂടെ അവതരിപ്പിക്കപ്പെട്ടിട്ടും കൂടുതലായി ഒന്നും ചെയ്തില്ല.അല്‍ജസീറയുടെ സമീപകാലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കടുത്ത ക്ഷാമം മൂലം തേയില ഭക്ഷിച്ചു കൊണ്ടാണു യമനില്‍ ചില ആളുകള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. 2015 മുതല്‍ ഇറാന്റെ സഹായത്തോടെ ഹൂതികള്‍ പിടിച്ചടക്കിയ യമന്റെ വിവിധ പ്രവിശ്യകള്‍ തിരിച്ചു പിടിക്കാന്‍ സഊദി നല്‍കുന്ന സൈനിക സഹായം കാര്യങ്ങളെ കൂടുതല്‍ അവതാളത്തിലാക്കുകയായിരുന്നു. ശിയാ വിമതരെ കൊന്നൊടുക്കാന്‍ സഊദി നടത്തുന്ന പോരാട്ടത്തില്‍ എണ്ണമറ്റ സാധാരണക്കാരാണു കൊല്ലപ്പെടുന്നത്. യമന്‍ അന്താരാഷ്ട്ര തലത്തിലുള്ള സമാധാന സംഘടനകളുടെ മുഖ്യ അജണ്ടയില്‍ ഇടം പിടിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ യമനെ പ്രശ്‌നങ്ങളില്‍ തളച്ചിട്ട് മുതലെടുക്കുന്ന സഊദി ഇറാന്‍ തുടങ്ങി, അതിലൂടെ ആയുധ വ്യാപാരത്തിന്റെ നേട്ടം കൊയ്യുന്ന രാജ്യങ്ങളെയും നിരന്തരം വിമര്‍ശന വിധേയമാക്കേണ്ടിയിരിക്കുന്നു.

കാനഡയിലെ വിവിധ ഗോത്ര വിഭാഗങ്ങളിലുള്ളവരുടെ സുരക്ഷയെ കുറിച്ച്അഷുഹൗ െകറസ്‌പോണ്ടന്റ്ദന താക്കൂര്‍ നടത്തിയ അന്വേഷണത്തില്‍, ഗോത്ര സമൂഹങ്ങള്‍ക്ക് പശ്ചാത്യ രാജ്യങ്ങളില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളായിരുന്നു പ്രതിപാദിച്ചത്. മധ്യ കാനഡയിലെ തടാകങ്ങളില്‍, ഗോത്ര വിഭാഗത്തിലെ നിരവധി സ്ത്രീകളെ ശാരീരിക പീഢനങ്ങള്‍ക്കു ശേഷം കൊന്നു തള്ളിയിരിക്കുന്നു. തടാകത്തില്‍ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ ലഭിക്കാന്‍ വേണ്ടി കാത്തു നില്‍ക്കുന്ന ബന്ധുക്കളോട്ദന താക്കൂര്‍ സംവദിക്കുകയായിരുന്നു. തിരോധാനവും മരണങ്ങളുംനിഗൂഢമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗോത്ര വിഭാങ്ങളെ എങ്ങനെ കനേഡിയന്‍ ഭരണകൂടം നോക്കിക്കാണുന്നു എന്നത് വളരെ നിര്‍ണായകമാണ്,ജസ്റ്റിന്‍ ട്രൂഡോ അധികാരത്തില്‍ വന്നതിനു ശേഷം ഗോത്ര വിഭാഗങ്ങളെ കൂടുതല്‍ പരിഗണിക്കുമെന്നുള്ള വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രയോഗത്തില്‍ അതുണ്ടായില്ല. എന്നാല്‍ പോലുംഅഷുഹൗന്റൈ റിപ്പോര്‍ട്ടില്‍ കാനഡയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒരോ ആഴ്ചയിലും ഗോത്രവിഭാഗങ്ങള്‍ക്കു നേരെ നടത്തുന്ന ഹിംസയെ ഇല്ലാതാക്കാനുള്ള അവബോധ പരിപാടികള്‍ തെരുവുകളില്‍ സംഘടിപ്പിക്കുന്നു. ഗോത്ര വിഭാഗങ്ങളിലെ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് കാനഡയിലെ അധികാര വ്യവസ്ഥിതി കൂടിയാണ്. രാജ്യത്തെ അധീശ വിഭാഗങ്ങളുടെ കരിമ്പട്ടികയില്‍ ആദ്യമെത്തുന്നത് ഈ സ്ത്രീകളാണ്. മികച്ച ഭരണം, നാനാത്വമുള്ള ഭരണ പ്രതിനിധികള്‍ തുടങ്ങിയ സ്തുതികള്‍ക്കിടയില്‍ കാനഡയില്‍ മൃതദേഹങ്ങള്‍ മൂടി കിടക്കുന്ന തടാകങ്ങളുടെ രാഷ്ട്രീയവും മാധ്യമങ്ങള്‍ തുറന്നു കാണിക്കേണ്ടതുണ്ട്.

നബീല പാനിയത്ത്‌

You must be logged in to post a comment Login