‘അതിസാഹസികം’ എന്ന നാടകം

‘അതിസാഹസികം’ എന്ന നാടകം

വര്‍ത്തമാന ഇന്ത്യയുടെ കലുഷിത രാഷ്ട്രീയാന്തരീക്ഷം ഒട്ടേറെ പ്രതിസന്ധികളെയാണ് പ്രതിനിധീകരിക്കുന്നത്. 2014ല്‍ അധികാരമേറ്റ സര്‍ക്കാറും, തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും രാജ്യത്തിന്റെ നിലനില്പിനെയും ബഹുസ്വര മാനങ്ങളെയും വ്യതിചലിപ്പിച്ചിട്ടുണ്ട്. ഒരു ഭരണകൂടത്തിന്റെ നിശ്ചിത അജണ്ടകളും അവയെ നിലവില്‍ വരുത്താന്‍ നടത്തുന്ന പ്രക്രിയകളും ഒരു ജനതയെ എത്രത്തോളം ഭിന്നിപ്പിക്കുന്നുണ്ടെന്ന് നാം കണ്ടു. ഇത്തരം സങ്കീര്‍ണമായ രാഷ്ട്രീയ ചുറ്റുപാടുകളില്‍ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് പ്രസക്തിയുണ്ട്. ഇന്ത്യയില്‍ തീവ്ര വലതുപക്ഷം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂരിപക്ഷ വാദികളിലുള്ള കാഴ്ചപ്പാടുകളില്‍ നിന്ന് വ്യത്യസ്തമല്ല. ഭൂരിപക്ഷത്തിനിടയില്‍ നിര്‍മിച്ചെടുക്കുന്ന ‘ഇരവാദ’ മനോഭാവം ഭരണകൂടത്തിന്റെ മുഖ്യ തന്ത്രമാണ്. ഒരു മൃഗീയ ഭൂരിപക്ഷത്തെ നിങ്ങള്‍ ഇരകളാണെന്നും, സുരക്ഷിതരല്ലെന്നും പറഞ്ഞു വിശ്വസിപ്പിക്കുന്ന ബി.ജെ.പിയുടെ ഈ കുതന്ത്രങ്ങളുടെ ഫലമായി, രാമക്ഷേത്ര നിര്‍മാണവും, ഗോ സംരക്ഷണവുമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഹിന്ദുക്കളും വിശ്വസിക്കാന്‍ കാരണമായി. ഇപ്രകാരം രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക വളര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചകളെ വഴി തിരിച്ച് വിടുകയും, ഭൂരിപക്ഷം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അതിഭീമമായ മിഥ്യാധാരണകള്‍ കെട്ടിപൊക്കുകയും ചെയ്യുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് തീവ്രദേശീയവാദവും, അമിതമായ സൈനിക ആരാധനയും രൂപപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ വ്യാജ വാര്‍ത്തകളും അപക്വമായ മാധ്യമ പ്രവര്‍ത്തനങ്ങളും അപകടകരമാണ്. ഇന്ത്യാ ടുഡേ വാര്‍ത്താ ചാനലിലെ രാഹുല്‍ കന്‍വാള്‍ നടത്തിയ റിപ്പോര്‍ട്ട് വലിയ വിമര്‍ശനങ്ങള്‍ ഉണ്ടാക്കി. രാഹുല്‍ കന്‍വാള്‍, ലായലററലറ ഷീൗൃിമഹശാെ ത്തിന്റെ വ്യാഖ്യാനങ്ങളെ പോലും വെല്ലുവിളിക്കും വിധം ഇന്ത്യയുടെ നക്‌സല്‍ സംഘര്‍ഷ പ്രദേശങ്ങളില്‍ ഇഞജഎ ഭടന്മാരുടെ കൂടെ നടത്തിയ ‘അതി സാഹസികമായ’ റിപ്പോര്‍ട്ടിംഗ്. ഇന്ത്യാ ടുഡേ തങ്ങളുടെ പ്രേക്ഷകര്‍ക്കായി ഒരുക്കിയ, ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ അപഹാസ്യമായ ദൃശ്യ ബോംബായിരുന്നു അത്. ഇഞജഎ കാരോടൊത്ത് ഒരു ദിനം ചിലവഴിച്ച് നാടകീയമായി ദൃശ്യവല്‍ക്കരിച്ച റിപ്പോര്‍ട്ട്. ചാനലിന് വേണ്ടി ഇഞജഎ നടത്തിയ വ്യാജ നക്‌സല്‍ ഏറ്റുമുട്ടലിനുള്ള സാമ്പത്തിക ചിലവുകളും അത് മാധ്യമ പ്രവര്‍ത്തനത്തിന്റെ ധാര്‍മികതക്ക് ഏല്‍പിച്ച പരിക്കുകളും ചെറുതല്ല. റിപ്പോര്‍ട്ടിലുടനീളം ഇഞജഎ ഭടന്മാരോടോത്ത് പരക്കം പായുന്ന രാഹുല്‍ കന്‍വാളിന്റെ ചലനങ്ങള്‍ ഒരു യുക്തിക്കും നിരക്കാത്തവയായിരുന്നു. ഭടന്മാരോട് കന്‍വാള്‍ ആരായുന്ന ചോദ്യങ്ങളും, റിപ്പോര്‍ട്ടിനിടക്ക് നടത്തുന്ന പരാമര്‍ശങ്ങളും ഒരു ഹാസ്യ പരിപാടിയാണെന്ന വിധമായിരുന്നു. ഇന്ത്യാ ടുഡേയുടെ ഇത്തരം തരംതാഴ്ന്ന മാധ്യമ പ്രവര്‍ത്തനത്തെ ഇതര മാധ്യമസ്ഥാപനങ്ങള്‍ വിശിഷ്യാ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നന്നായി വിമര്‍ശിക്കുകയുണ്ടായി. വിമര്‍ശനങ്ങള്‍ മിക്കവയും പരിഹാസ രൂപേണയാണ്. പക്ഷേ, കന്‍വാള്‍ നടത്തിയ നാടകം ഛത്തിസ്ഗഢില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ അങ്ങേയറ്റം അവഹേളിക്കുന്നതിനു തുല്യമായിരുന്നു. ജീവന്‍ പണയപ്പെടുത്തി കിലോമീറ്ററുകളോളം സഞ്ചരിച്ച് വാര്‍ത്താ കുറിപ്പുകളുമായി എത്തുന്നവര്‍ കേവലം ലോക്കല്‍ റിപ്പോര്‍ട്ടര്‍ അല്ലെങ്കില്‍ േെൃശിഴലൃ എന്ന പേരില്‍ ചുരുങ്ങുമ്പോള്‍, ഡല്‍ഹിയിലെ ശീതീകരിച്ച സ്റ്റുഡിയോയില്‍ നിന്നും വിനോദപൂര്‍വം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കന്‍വാളിനെ പോലുള്ളവര്‍ സ്വയം നായക പരിവേഷം നേടിയെടുക്കുന്നു. കന്‍വാളിന്റെ ഈ റിപ്പോര്‍ട്ടിംഗ് രീതിക്ക് പിന്തുണ നല്‍കിയ ഇന്ത്യാ ടുഡേയുടെ മറ്റ് എഡിറ്റര്‍മാരും തങ്ങളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തിയോര്‍ത്ത് ലജ്ജിക്കേണ്ടിയിരിക്കുന്നു.

സൈനികരെ മഹത്വവത്കരിക്കുന്നു
ഇന്ത്യയുടെ ഏതെങ്കിലും ഒരു സാമൂഹിക രാഷ്ട്രീയ പ്രശ്‌നത്തെ കുറിച്ച വസ്തുതാപരമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍, അങ്ങ് അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ രാജ്യത്തിന് വേണ്ടി പോരാടുന്നു എന്ന് യുക്തിരഹിതമായി അലറി വിളിക്കുന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉപജ്ഞാതാവ് അര്‍ണബ് ഗോസ്വാമിയാണ്. കന്‍വാള്‍, ഇഞജഎ ഭടന്മാരുടെ ഇടയില്‍ നടത്തിയ റിപ്പോര്‍ട്ടിന് ഗോസ്വാമിയുടെ മാധ്യമ പ്രവര്‍ത്തനവുമായി സമാനതകളുണ്ട്. ഭൂരിപക്ഷ വാദത്തിനെ പിന്താങ്ങുന്നതിനോട് ചേര്‍ത്ത് നിര്‍ത്തി വായിക്കാവുന്ന പ്രവണതയാണ് സൈനികരേയും രാജ്യസുരക്ഷയെയും കുറിച്ച് ഊറ്റം കൊള്ളുക എന്നത്. അങ്ങനെ ഭരണകൂടത്തിന് വേണ്ട രീതിയില്‍ സൈനികരെ മഹത്വവത്കരിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ ആര്‍ക്കാണ് ഗുണം ചെയ്യുന്നതെന്ന് വ്യക്തമാണ്. രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ട നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ ഇത്തരത്തില്‍ തങ്ങളുടെ മാധ്യമ പ്രവര്‍ത്തനത്തെ ദുര്‍വിനിയോഗം ചെയ്യുന്നവര്‍ ജനങ്ങളില്‍ നിന്ന് തന്നെ ശക്തമായ വിയോജിപ്പുകള്‍ നേരിടേണ്ടതുണ്ട്. ഇവക്ക് പുറമെ ആഴത്തില്‍ മനസിലാക്കേണ്ട ചില കാര്യങ്ങളുമുണ്ട്, രാഹുല്‍ കന്‍വാളിന്റെ കോമാളി വേഷത്തിലുപരിയായി, ഛത്തിസ്ഗഢിലെ മാധ്യമ ഇടപെടലുകള്‍ വളരെ കുറച്ച് മാത്രം നടന്നിട്ടുള്ള പ്രദേശങ്ങളുണ്ട്. നക്‌സല്‍-ഇഞജഎ ഏറ്റുമുട്ടലുകളില്‍ കുരുങ്ങിക്കഴിയുന്ന നിരവധി അധസ്ഥിത വിഭാഗക്കാരുടെ കഥകള്‍. അവയൊന്നും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് രുചിക്കില്ല. അത്തരം വാര്‍ത്തകളെ തേടിപോകാനുള്ള എല്ലാവിധ സംവിധാങ്ങളുണ്ടെങ്കിലും ഞങ്ങള്‍ അത് ചെയ്യില്ല എന്ന നയമാണ് മുഖ്യധാരാ മാധ്യമങ്ങള്‍ക്കുള്ളത്. അതിന്റെ ഉദാഹരണമാണ് കന്‍വാളിന്റെ വക ലഭിച്ച കെട്ടുകാഴ്ചകള്‍. ഛത്തിസ്ഗഢില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. തിരഞ്ഞെടുപ്പ് കാലം എന്നത് തന്നെയാണ് മുഖ്യ കാരണം. ഇന്ത്യ ഒരു ജനാധിപത്യ സംവിധാനമാണെങ്കില്‍ പോലും, അതിനെ പൂര്‍ണമായി ഉള്‍കൊള്ളാത്ത സാമൂഹിക അവസ്ഥ ഇന്നും നിലനില്‍ക്കുന്നുണ്ട്. നിരന്തരം പീഡിപ്പിക്കപ്പെടുന്ന ആദിവാസി ജനതയും, വോട്ടവകാശം പരോക്ഷമായി വിലക്കപ്പെട്ട അവരുടെ ഗ്രാമങ്ങളുമൊക്കെ ഇന്നും ഒരു ദുരാചാരമെന്നോണം തുടര്‍ന്ന് പോരുന്നു. ഇന്ത്യയുടെ ഓസ്‌കാര്‍ നിര്‍ദേശ പട്ടികയില്‍ ഉണ്ടായിരുന്ന സിനിമ ‘ന്യൂട്ടണ്‍’ ഇന്ത്യക്കാരില്‍ അധികപേരും കണ്ടവരാണ്. ഛത്തിസ്ഗഢിലെ കോംഗ്ര ഗ്രാമത്തിന്റെ കഥയാണ് സിനിമയുടെ പശ്ചാത്തലം. ആദിവാസികളുടെ വോട്ടവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ചിത്രം വന്‍വിജയമായിരുന്നു. വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശനവും നടന്നു. എന്നാല്‍ കോംഗ്ര ഗ്രാമം ഇന്നും പഴയത് പോലെ നില കൊള്ളുന്നു, ആരും വോട്ട് ചെയ്യുന്നില്ല എന്നു മാത്രമല്ല അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. അഴുക്ക് ചാലിലെ വെള്ളമാണ് ആളുകള്‍ നിത്യോപയോഗത്തിന് എടുക്കുന്നത്. ‘ന്യൂട്ടണ്‍’ ചിത്രീകരണം തങ്ങളുടെ ജീവിതത്തിലും ഗ്രാമത്തിന്റെ ശോചനീയാവസ്ഥയിലും എന്തെകിലും മാറ്റങ്ങള്‍ സൃഷ്ടിക്കുമായിരിക്കും എന്ന് പ്രത്യാശിച്ചതായി ദ ക്വിന്റ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദ ക്വിന്റ്, ദ വയര്‍ തുടങ്ങിയ വളരെ ചുരുക്കം ഓണ്‍ലൈന്‍ മാധ്യമ സ്ഥാപങ്ങളാണ് പ്രതിനിധികളെ നിയോഗിച്ച് പ്രായോഗിക തലത്തിലെ വസ്തുതാപരമായ റിപ്പോര്‍ട്ടുകളെ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. മുഖ്യധാരാ ടി.വി ചാനലുകള്‍ അതിന് വേണ്ടി ചെറിയൊരു പരിശ്രമം പോലും നടത്തിയില്ല. ഛത്തീസ്ഗഢില്‍ മാധ്യമങ്ങള്‍ കാണാത്തതോ കണ്ടില്ലെന്ന് നടിക്കുന്നതോ ആയ നിരവധി വാര്‍ത്തകളുണ്ട്. ഒരുപാട് മനുഷ്യ ജീവനുകളുടെ സഹനത്തിന്റെയും ചെറുത്തു നില്പുകളുടെയും കഥകളാണ് ഇവയൊക്കെയും. സംഘര്‍ഷ മേഖലയില്‍ നിന്നും തങ്ങള്‍ക്ക് പ്രാപ്യമായ എല്ലാ വിധ സൗകര്യങ്ങളോടെ കഴിയുന്ന മറ്റ് ഇന്ത്യക്കാര്‍ക്ക് അവരുടെ വാര്‍ത്തകളില്‍ താല്പര്യം കുറവായിരിക്കും എന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ തീരുമാനിച്ചത് കൊണ്ടാവണം ഛത്തീസ്ഗഢില്‍ നിന്നും വസ്തുതകളുമായി ഒരു ചാനല്‍ റിപ്പോര്‍ട്ടറും കടന്നുവരാത്തത്. അതിന് പകരം പട്ടാളക്കാരുടെ മേന്മ പറച്ചിലില്‍ മുഴുകിയിരിക്കുകയാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍. ഈയിടെ എന്‍.ഡി.ടി.വി സംപ്രേക്ഷണം നടത്തിയ ബോളിവുഡ് താരം സോനാക്ഷി സിന്‍ഹയുടെ മിലിറ്ററി ക്യാംപ് സന്ദര്‍ശനവും ഈ ഇനത്തില്‍ പെടുത്താം. ചാനലിന്റെ ദീവാലി പരിപാടിയായാണ് ഇത് സംപ്രേക്ഷണം ചെയ്തത്. ഇന്ത്യയില്‍ വ്യാജ വാര്‍ത്തയുടെ പ്രചാരണത്തെ കുറിച്ച് അവബോധം ഉണര്‍ത്തുന്ന ബി.ബി.സി ലക്‌നൗവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വ്യാജ വാര്‍ത്തകളുടെ ഉറവിടവും അതിന്റെ പ്രചാരണവും ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. സാമൂഹിക മാധ്യമങ്ങളെ വ്യാജ പ്രചാരണത്തിലൂടെ ഉപയോഗപ്പെടുത്തിയ ഒരു അധികാര വ്യവസ്ഥയിലാണ് നാമുള്ളത്. അത് കൊണ്ട് തന്നെ 2019ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനതക്ക് വാര്‍ത്തകളുടെ ഉള്ളറിയും വിധം വിവരങ്ങള്‍ സുതാര്യമാക്കാന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്.

ഫേസ്ബുക്കും പ്രതിക്കൂട്ടിലുണ്ട്
പരസ്പരം ഇണങ്ങാനും ആശയ വിനിമയം എളുപ്പമാക്കാനും ഫേസ്ബുക്ക് വഴിയൊരുക്കിയിട്ടുണ്ട്, എന്നാല്‍ ഫേസ്ബുക്ക് സ്വമേധയാ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം വ്യാജ അക്കൗണ്ടുകള്‍, മ്യാന്‍മറില്‍ റോഹിങ്ക്യന്‍ വംശജര്‍ക്ക് നേരെ നടന്ന വംശഹത്യയില്‍ അനിതര സാധാരണമായ പങ്കുണ്ടെന്ന് കാണിക്കുന്നു. മ്യാന്മറിലെ ഉന്നത പട്ടാള മേധാവികളുടെ പേരിലുള്ള അക്കൗണ്ടുകളില്‍ നിന്നുമാണ് വിധ്വേഷജനകമായ വാര്‍ത്തകളും ചിത്രങ്ങളും ദൃശ്യങ്ങളും കോടികണക്കിന് ആളുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. ഇതില്‍ രാഖൈന്‍ പ്രവിശ്യയിലെ മുസ്‌ലിങ്ങളെന്ന് ആരോപിച്ച് പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശ് സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ചിത്രങ്ങളാണ് പ്രചരിച്ചത്. ആയുധമേന്തിയ റോഹിങ്ക്യകള്‍ എന്ന് മുദ്ര കുത്തി വിട്ട ഇത്തരം ചിത്രങ്ങളെ നിയന്ത്രിക്കാനോ തടയാനോ യാതൊരു സാങ്കേതിക മുന്‍കരുതലുകളും ഫേസ്ബുക്ക് സ്വീകരിച്ചില്ല. ഫേസ്ബുക്കിന്റെ വെളിപ്പെടുത്തലുകളെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിവിധ രീതിയിലാണ് വീക്ഷിക്കുന്നത്. തങ്ങള്‍ വേണ്ടതു പോലെ നടപടികള്‍ സ്വീകരിക്കുമെന്നും വ്യാജഅക്കൗണ്ടുകളെ നിയന്ത്രിക്കുമെന്നും അവകാശപ്പെടുമ്പോഴും അത്തരം അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ നിര്‍മിക്കുക ഇന്നും ഒട്ടും ക്ലേശകരമല്ല. ഇത്തരം വാര്‍ത്തകളെ നിയന്ത്രിക്കാനും പ്രശ്‌നങ്ങളെ കൃത്യതയോടെ ക്രോഡീകരിക്കാനും ഫേസ്ബുക്കിന് കഴിഞ്ഞില്ലെങ്കില്‍ അത് മാനവരാശിക്ക് ആശയ വിനിമയത്തില്‍ കൊണ്ട് വന്ന വിപ്ലവത്തിന് പുറമെ നശീകരണ സ്വഭാവമുള്ള ഒരു സാങ്കേതിക സഹായമായിത്തീരും. ഫേസ്ബുക്ക് തങ്ങളുടെ പ്രവര്‍ത്തങ്ങളെ നിയന്ത്രിക്കാന്‍ അപ്രാപ്യരാകുമ്പോഴും, നിരുത്തരവാദിത്വം കാഴ്ചവെക്കുമ്പോഴും, മാധ്യമങ്ങളുടെ കൃത്യമായ ഇടപെടലുകള്‍ അവയെ ചെറിയ രീതിയിലെങ്കിലും മാറ്റി മറിച്ചേക്കാം.

ട്രംപിന്റെ ശത്രുനിര്‍മാണം
അമേരിക്കയില്‍ മാധ്യമങ്ങള്‍ക്ക് നേരെ ട്രംപ് നടത്തുന്ന അക്രമങ്ങള്‍ സങ്കീര്‍ണമാവുകയാണ്. തന്നോട് ചോദ്യങ്ങള്‍ ആരായുന്ന മാധ്യമപ്രവര്‍ത്തകരെ വര്‍ണത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തില്‍ പരസ്യമായി അപഹസിക്കുകയാണ് ട്രംപ് ചെയ്യുന്നത്. ചോദ്യങ്ങള്‍ ചോദിച്ച ആഫ്രിക്കന്‍ വംശജയായ സ്ത്രീയോട് വളരെ അമര്‍ഷത്തോടെ സംസാരിച്ച ട്രംപ്, അമേരിക്കയില്‍ വെളുത്തവരുടെ മേല്‍ക്കോയ്മാ മനോഭാവത്തെ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്നു. ഒരു കാലഘട്ടത്തില്‍ വൈറ്റ് ഹൗസില്‍ പ്രവേശനാനുമതി ഇല്ലാതിരുന്ന കറുത്തവരായ മാധ്യമപ്രവര്‍ത്തകര്‍ക്ക്, ട്രംപ് യുഗത്തില്‍ അതിന് സമാനമായ അനുഭവങ്ങള്‍ നേരിടേണ്ടി വരുന്നു. ട്രംപിന്റെ ഇടപെടലുകളെ മാധ്യമങ്ങള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുമുണ്ട്. എന്നാല്‍ പോലും മാധ്യമങ്ങളെ ‘ഋിലാ്യ ീള വേല ുലീുഹല’ തുടങ്ങിയ പ്രയോഗങ്ങളിലൂടെ അപരത്വപ്പെടുത്തുന്നത് അപകടകരമാണ്. മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ രക്ഷാ കവചമായി കണ്ട തോമസ് ജെഫേഴ്‌സണിനെ പോലുള്ള ഭരണാധികാരികളെയോര്‍ത്ത് മാധ്യമങ്ങളെ ജനങ്ങളുടെ ശത്രുക്കളായി ചിത്രീകരിക്കുന്ന ട്രംപ് കാലത്തോട് മാധ്യമങ്ങള്‍ പൊരുതേണ്ടിയിരിക്കുന്നു.

നബീല പാനിയത്ത്‌

You must be logged in to post a comment Login