അവരുടെ കഞ്ഞിയിലും ചൗക്കിദാര്‍ മണ്ണുവാരിയിട്ടു

അവരുടെ കഞ്ഞിയിലും ചൗക്കിദാര്‍ മണ്ണുവാരിയിട്ടു

ഇന്ത്യന്‍ ഗ്രാമീണരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായിച്ച സ്വപ്‌ന പദ്ധതിയായിരുന്നു, National Rural Employment Guarantee Act 2005. ഗ്രാമങ്ങളില്‍ സ്ത്രീ പുരുഷ വിവേചനമില്ലാതെ തുല്യവേതനമെന്ന അടിസ്ഥാനനീതി സാധ്യമാക്കിയ പദ്ധതി. യു പി എ സര്‍ക്കാറിന് ശേഷം NREGA ക്ക് എന്ത് സംഭവിച്ചുവെന്നത് മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങളില്‍ ഒരുപാടൊന്നും ചര്‍ച്ചാ വിഷയമായിട്ടില്ല. പക്ഷേ, ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് എന്തായിരുന്നു യഥാര്‍ത്ഥത്തില്‍ NREGA എന്ന് ആഴത്തില്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ‘looking for Modi: give us our wages, not free money, say Andra Pradesh villagers’. പരിഹാസ രൂപേണയുള്ള ഈ തലക്കെട്ട് 2014 തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ നടത്തിയ, ഏറെ വിമര്‍ശിക്കപ്പെട്ട 15 ലക്ഷം രൂപ ഓരോ ഇന്ത്യന്‍ പൗരനുമെന്ന പൊള്ളയായ വാഗ്ദാനത്തെ ഓര്‍മ്മിപ്പിക്കുന്നു. scroll.in ന് വേണ്ടി സുപ്രിയ ശര്‍മ്മ തയാറാക്കിയ ഈ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ ഗ്രാമങ്ങളുടെ വികസനത്തിന് വേണ്ടി മോഡി സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന നിര്‍ണായക ചോദ്യം മുഴച്ച് നില്‍ക്കുന്നു. 2019 തിരഞ്ഞെടുപ്പില്‍ അതിനെ എളുപ്പം മറികടക്കാന്‍ സാധ്യവുമല്ല. ടി നഞ്ചമ്മ എന്ന ഗ്രാമീണസ്ത്രീയുടെ കഥയിലൂടെ ആന്ധ്രാപ്രദേശിലെ കര്‍ഷകരോടും NREGA തൊഴിലാളികളോടും കേന്ദ്ര സര്‍ക്കാര്‍ നടത്തിയ വഞ്ചനയെ കുറിച്ചാണ് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നത്. മഡിഗ ദളിത് വിഭാഗത്തില്‍ പെട്ട നഞ്ചമ്മക്ക് ഗ്രാമത്തിലെ ഭൂരിഭാഗം പേരെയും പോലെ തന്റെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം, മെച്ചപ്പെട്ട ജീവിതം തുടങ്ങിയ സാഹചര്യങ്ങള്‍ ഒരുക്കാനുള്ള നിവൃത്തിയില്ല. അനന്തപുര്‍ ജില്ലയിലെ ദളിത് കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയില്ല. ഇന്നും ജന്മിമാരുടെയും, പ്രമാണിമാരുടെയും നിലങ്ങളില്‍ വിയര്‍പ്പൊഴുക്കിയാണ് അവര്‍ ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്. ഒരു ദിവസത്തെ കഠിനാധ്വാനത്തിനുള്ള പ്രതിഫലം 12 രൂപയിലോ അര കിലോ റാഗിയിലോ ചുരുങ്ങും. ഗ്രാമത്തിലെ പുരുഷന്മാര്‍, സമീപ നഗരമായ ബാംഗ്ലൂരില്‍ തൊഴിലന്വേഷിച്ച് പോകുമ്പോള്‍ സ്ത്രീകള്‍ പരിഭവം നിറഞ്ഞ ജീവിതം നയിക്കേണ്ടി വരുന്നു. മെച്ചപ്പെട്ട വേതനം, തൊഴിലിടത്തിലെ നീതി എന്നീ പ്രാഥമിക അവകാശങ്ങളെ സ്വപ്‌നമായി കാണേണ്ടിവന്ന ഗ്രാമജീവിതങ്ങള്‍ക്ക് വളരെയധികം പ്രതീക്ഷയുമായാണ് NREGA അവതരിക്കുന്നത്. 2006 ല്‍ അന്ന് പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്ത പദ്ധതി മൂലം നഞ്ചമ്മയെ പോലെ പല കുടുംബങ്ങള്‍ക്കും ജീവിതത്തോടുള്ള സമീപനം തന്നെ മാറി. തങ്ങളുടെ വീടുകളെ ബലമുള്ളതാക്കാനും, മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും അവര്‍ ചിന്തിച്ചുതുടങ്ങി. ജോലി അന്വേഷിച്ച് നഗരങ്ങളുടെ അപരിചിത്വത്തിലേക്ക് അനന്തപുരിലെ ആളുകള്‍ പോവാതെയായി. NREGA അത്രയേറെ സാധ്യതകള്‍ അവര്‍ക്ക് നല്‍കിയിരുന്നു. ജോലി കഴിഞ്ഞ് 15 ദിവസത്തിനുള്ളില്‍ കൃത്യമായ വേതനവും ലഭിച്ചു. പക്ഷേ, കഴിഞ്ഞ 3 വര്‍ഷങ്ങളിലായി NREGA അനന്തപുരിലെ ജനങ്ങളുടെ ജീവിതം ദുര്‍ഘടമാക്കിയിരിക്കുകയാണ്. 10-15 ദിവസങ്ങള്‍ക്കിടയില്‍ ലഭിച്ചുകൊണ്ടിരുന്ന വേതനം മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. ജനുവരി 30 വരെയുള്ള കണക്കുകളില്‍ ഏകദേശം 498 കോടിയോളം രൂപയാണ് പദ്ധതിയുടെ വേതന നിരക്ക് പ്രകാരം മുടങ്ങിക്കിടക്കുന്നത്. സംസ്ഥാനം കണക്കുകള്‍ ക്രോഡീകരിച്ച് കൃത്യമായി കേന്ദ്രത്തിന് നല്‍കുകയും, കേന്ദ്രം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുകയും ചെയ്യുകയെന്നതാണ് ചഞഋഏഅ യുടെ വേതന വിതരണ രീതി. ഇവിടെ സംസ്ഥാനം 98% ത്തോളം ആളുകളുടെ വേതന വിവരം കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. പക്ഷേ, അതിന് മറുപടികളോ തുടര്‍നടപടികളോ കേന്ദ്രത്തിന്റെ നിരുത്തരവാദിത്തം കാരണം ഉണ്ടായില്ല. നവംബര്‍ 15 മുതല്‍ വേതനം മുടങ്ങിയത് കാരണം നഞ്ചമ്മക്ക് മകന്റെ പഠനച്ചെലവിനുള്ള പണം ഇല്ലാതെ വന്നു. താന്‍ വിമോചിതയായി എന്നുകരുതിയ ജന്മിമാരുടെ തൊഴിലിടത്തിലേക്ക് മടങ്ങിപ്പോകാന്‍ അവര്‍ നിര്‍ബന്ധിതയായി. 2014 ല്‍ ആന്ധ്രാപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി ചന്ദ്രബാബു നായിഡുവിനോടൊപ്പം കോണ്‍ഗ്രസിനെതിരെ നടത്തിയ മുഖ്യവിമര്‍ശനങ്ങളിലൊന്ന് രാജ്യത്തെ അരികുവത്കരിക്കപ്പെട്ടവരോട് അനീതി ചെയ്തുവെന്നായിരുന്നു. റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്ന മറ്റൊരു പ്രധാനകാര്യം ഇന്ത്യയുടെ ഗ്രാമങ്ങളില്‍ നിശ്ചിതമായ തൊഴില്‍ നൈപുണ്യമില്ലാത്ത നിരവധിയാളുകളെ ഭരണകൂടം പൂര്‍ണമായും നിരാകരിക്കുന്നുവെന്നാണ്. അത്തരം തൊഴിലാളികള്‍ക്ക് ചഞഋഏഅ സാധ്യതകള്‍ തുറന്നുവെച്ചിരുന്നു. 2014 ല്‍ പ്രധാനമന്ത്രി പദവിയേറ്റെടുത്ത ശേഷം, ലോക്‌സഭയില്‍ ചെലവ് കുടിയിരുത്തലുകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും ഇടയില്‍ NREGA യെ മോഡി വിശേഷിപ്പിച്ചത് ഇങ്ങനെയാണ് :’UPA സര്‍ക്കാരിന്റെ പരാജയത്തിന് ഒരു ജീവിച്ചിരിക്കുന്ന ഉദാഹരണം’. (‘A living monument to UPA’s failure’). മോഡി ലോക്‌സഭയില്‍ നടത്തിയ അപഹാസ്യ പരാമര്‍ശം നഞ്ചമ്മയെ പോലെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ലക്ഷക്കണക്കിന് ജീവിതങ്ങളുടെ സ്വപ്‌നങ്ങളെ കുറിച്ചായിരുന്നു. ചഞഋഏഅ ക്ക് ബജറ്റില്‍ അനുവദിച്ചിരിക്കുന്ന ധനവും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ‘മോഡിക്ക് NREGA യെ നിര്‍ത്തലാക്കാന്‍ കഴിയുന്നില്ല, അതുകൊണ്ട് പദ്ധതിക്ക് അംഗഭംഗം വരുത്തുകയാണ്’ എന്നാണ് Central Rural Studies and Development ലെ സത്യബാബു പറയുന്നത്. വേതനം എന്ന അവകാശ തിരസ്‌കാരം സംഭവിച്ചതോടുകൂടി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ചഞഋഏഅ യിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മിക്കവരും തങ്ങളുടെ വേതനം മുടങ്ങിയതിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ കേന്ദ്രസര്‍ക്കാരാണെന്ന് തിരിച്ചറിയുന്നു പോലുമില്ല. വിഭജനം കാരണം ആന്ധ്രക്ക് നേരിടേണ്ടി വന്ന മുഖ്യവെല്ലുവിളി തങ്ങളുടെ പദ്ധതികള്‍ക്ക് ആവശ്യമായ ധനസഹായം ലഭിക്കുന്നില്ല എന്നതാണ്. അതുകൊണ്ട് തന്നെ അടിസ്ഥാനപരമായി താഴെക്കിടയില്‍ നിന്ന് തുടങ്ങേണ്ടിയിരുന്ന NREGA യെ സര്‍ക്കാര്‍ കീഴ്‌മേല്‍ മറിച്ച് തങ്ങളുടെ മറ്റ് പദ്ധതികള്‍ക്ക് വേണ്ടിയും വിനിയോഗിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ നായിഡുവിന്റെ സംസ്ഥാനത്തിനെ സമൃദ്ധമാക്കുന്ന ഇത്തരമൊരു പരിപാടിയെ മോഡി ഒട്ടേറെ പ്രോത്സാഹിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകാപരമെന്ന് പോലും പറയുകയുണ്ടായി. പിന്നീട് ആന്ധ്രക്കുള്ള NREGA ധനസഹായം പൂര്‍ണമായും പിന്‍വലിച്ചു. 2018 അവസാനത്തില്‍ മോഡിയും ചന്ദ്രബാബുവും തങ്ങളുടെ രാഷ്ട്രീയസഖ്യം മുറിച്ചുമാറ്റി. ഇതിന്റെ പ്രത്യാഘാതമായി നിസ്സഹായരായ ഗ്രാമീണരുടെ ജീവിതം കൂടുതല്‍ ദയനീയമായി. NREGA യെ കുറിച്ചുള്ള ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെടുക അനിവാര്യമായിരുന്നു. താന്‍ പാവപ്പെട്ടവനും, ചായ വില്പനക്കാരനുമായിരുന്നുവെന്ന് പറഞ്ഞ് ജനങ്ങളുടെ മുന്നില്‍ തന്നെത്തന്നെ നിരന്തരമായി സമീകരിച്ചു നേടിയ ജനപ്രീതി മുതലെടുത്ത് കുത്തകമുതലാളികള്‍ക്ക് ഇന്ത്യയെ വില്‍ക്കുകയാണ് മോഡി ചെയ്തത്.

ഫസ്റ്റ് പോസ്റ്റിന്റെ ഏത്തമിടല്‍
മമതാ ബാനര്‍ജിയും കേന്ദ്ര സര്‍ക്കാരും തമ്മിലുണ്ടായ തര്‍ക്കം കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ ബഹളങ്ങള്‍ സൃഷ്ടിച്ചത് നാം കണ്ടു. ശാരദ ചിട്ടിക്കമ്പനി കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ പോലീസ് മേധാവിയെ അറസ്റ്റ് ചെയ്യാനെത്തിയ സി ബി ഐ ഉദ്യോഗസ്ഥരെ തടഞ്ഞതിന് ശേഷമുണ്ടായ സംഭവങ്ങള്‍ എല്ലാ ദേശീയചാനലുകളും തത്സമയ സംപ്രേക്ഷണം നടത്തി. വാര്‍ത്തക്ക് രാഷ്ട്രീയ പ്രസക്തിയുണ്ട്, മമതാ ബാനര്‍ജി പ്രധാനമന്ത്രി പദവിയിലേക്ക് എത്താന്‍ വേണ്ടി നടത്തുന്ന നാടകമാണെന്ന വിമര്‍ശനങ്ങളുമുണ്ട്. ഇവിടെ മാധ്യമങ്ങള്‍ക്ക് കുറഞ്ഞപക്ഷം ചെയ്യാന്‍ കഴിയുന്നത് വസ്തുതാപരമായി കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയെന്നതാണ്. പ്രത്യേകിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സംഭവത്തെകുറിച്ച് നിഷ്പക്ഷമായി കേസ് പഠിച്ച് റിപ്പോര്‍ട്ടുകള്‍ തയാറാക്കാം. അംബാനിയുടെ ഉടമസ്ഥതയിലുള്ള ളശൃേെുീേെ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. മമതാ ബാനര്‍ജിയുടെ ധര്‍ണാസമയത്ത് അരുണ്‍ ജെയ്റ്റ്‌ലി എഴുതിയ ഫേസ്ബുക് കുറിപ്പാണ് വാര്‍ത്ത. തന്റെ രാഷ്ട്രീയശത്രുക്കളെ ഘോരഘോരം വിമര്‍ശിച്ചു കൊണ്ടിരിക്കുന്നു എന്നതിലുപരിയായി, വ്യക്തമായ ഒരു രാഷ്ട്രീയ നിരീക്ഷണമോ അഭിപ്രായമോ കുറിപ്പിലില്ല. firstpost തങ്ങളുടെ പത്രത്തിന് നല്‍കിയ പരസ്യവാചകം ഇങ്ങനെയാണ്: ‘വാര്‍ത്തയിലെ അവസാന വാക്ക്’ (the last word on the news). ഇന്ത്യന്‍ മാധ്യമങ്ങളുടെ ഉടമസ്ഥാവകാശത്തെ കുറിച്ചായിരുന്നു ഈ വാചകമെങ്കില്‍, അത് എന്തുകൊണ്ടും സത്യമാണ്. നിരവധി നല്ല ലേഖനങ്ങള്‍ക്ക് ഇടം നല്‍കാറുള്ള firstpost ഇത്തരത്തില്‍ വ്യക്തമായ രാഷ്ട്രീയ പ്രചാരണവും അജണ്ടകളും നടപ്പില്‍വരുത്തുന്നുവെന്നത് മാധ്യമപ്രവര്‍ത്തനത്തെ മൊത്തമായി വില്‍ക്കുന്നതിന് തുല്യമാണ്. അരുണ്‍ ജെയ്റ്റ്‌ലിക്ക് വേണ്ടി ഇന്ത്യന്‍ മുഖ്യധാരാമാധ്യമങ്ങള്‍ നടത്തുന്ന സേവകള്‍ തന്നെ നിരവധിയാണ്. ഗുരുതരമായ ആരോപണങ്ങള്‍ക്ക് വിധേയനായി നില്‍ക്കുന്ന ജെയ്റ്റ്‌ലിയുടെ ഫേസ്ബുക് എഴുത്തുകള്‍ വാര്‍ത്തകളാക്കേണ്ട അവസ്ഥയിലേക്ക് ളശൃേെുീേെ അധഃപതിക്കുകയാണ്.

പാക് മാധ്യമങ്ങള്‍ കണ്ണ് ചിമ്മുന്നു
പാകിസ്ഥാനിലെ ക്രിയാത്മക ശേഷിയുള്ള മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ പരസ്പരവിരുദ്ധമായ നയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുന്നുവെന്ന് നിരീക്ഷിക്കുന്ന ബി ബി സി റിപ്പോര്‍ട്ട് പ്രസക്തമാണ്. ഇന്ത്യന്‍ സൈനികര്‍ കശ്മീരില്‍ ജനങ്ങള്‍ക്ക് നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ഫെബ്രുവരി 5ന് പാകിസ്ഥാനില്‍ പ്രതിഷേധം നടന്നു. പാകിസ്ഥാനിലെ ഒ്യറല ജമൃസ എന്ന പൊതുപ്രതിഷേധസ്ഥലത്തു നടന്ന സമരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അതേ ദിവസം നീതി ആവശ്യപ്പെട്ടുകൊണ്ട് നടന്ന മറ്റൊരു പ്രതിഷേധത്തെ പോലീസ് അറസ്റ്റ് കൊണ്ട് നേരിട്ടു. പാകിസ്ഥാനിലെ നിഷ്പക്ഷമെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങളടക്കം ഇത് റിപ്പോര്‍ട്ട് ചെയ്തില്ല. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ ക്രൂരമായ പീഢനത്തിരയാകുന്ന പശ്‌തൊ ഗോത്രക്കാരുടെ പ്രതിഷേധത്തെയാണ് മാധ്യമങ്ങള്‍ അവഗണിച്ചത്. പാകിസ്ഥാനിലെ പ്രധാന ഗോത്ര ജില്ലകളെ FETA (Federally Administrated Tribal Areas) എന്നാണ് വിളിക്കുന്നത്. 9/11 ആക്രമണത്തിന് ശേഷമുണ്ടായ അമേരിക്കയുടെ അഫ്ഗാനിസ്ഥാന്‍ അധിനിവേശത്തില്‍ നിന്ന് രക്ഷപ്പെട്ട നിരവധി താലിബാന്‍ പോരാളികള്‍ക്ക് മറയായത് ഈ അതിര്‍ത്തി പ്രദേശമായിരുന്നു. താലിബാന്‍കാരുടെ വരവിനെ രോക്ഷമായി പാകിസ്ഥാന്‍ ഭരണകൂടവും പട്ടാളനേതൃത്വവും പിന്തുണക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ സൈനികരും താലിബാന്‍കാരും സൃഷ്ടിച്ച വിള്ളലുകള്‍ വലുതാണ്. നിരവധി പൗരന്മാരുടെ മരണവും, അനിശ്ചിതത്വം നിറഞ്ഞ ജീവിതസാഹചര്യവുമാണ് താലിബാന്റെയും സൈന്യത്തിന്റെയും ഇടപെടലുകള്‍ ബാക്കിയാക്കിയത്. Pasthun Tahaffuz (protection) Movement, A-Y-hm PTM എന്ന സംഘടന തുടക്കം കുറിച്ച ചെറുത്തുനില്പുകളെ,

മാധ്യമശ്രദ്ധയിലേക്കെത്തിക്കാതിരിക്കുക എന്നതാണ് പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ ലക്ഷ്യം. ബി ബി സിയുടെ റിപ്പോര്‍ട്ട് പ്രകാരം 2018 ന്റെ പകുതിയില്‍ തന്നെ പശ്‌തൊ ഗോത്രങ്ങളുടെ അവകാശത്തെ കുറിച്ച് ചര്‍ച്ചകള്‍ ചെയ്യുന്ന നിരവധി ലേഖനങ്ങളും മറ്റും പത്രമാധ്യമങ്ങള്‍ സൈന്യത്തിന്റെ സമ്മര്‍ദ്ദം കാരണം പിന്‍വലിക്കുകയുണ്ടായി. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നടിക്കാറുള്ള ഇമ്രാന്‍ ഖാന്‍ തന്റെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ഗോത്ര വിഭാഗങ്ങളോട് ചെയ്യുന്ന അനീതികള്‍ കണ്ടില്ലെന്ന് നടിക്കുന്നതില്‍ വ്യക്തമായ രാഷ്ട്രീയ താത്പര്യങ്ങളുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിങ്ങില്‍ തുല്യനീതി പുലര്‍ത്താത്ത മാധ്യമങ്ങള്‍ തങ്ങളുടെ നിലവാരം സ്വയമേ തകര്‍ക്കുകയാണ്.

നബീല പാനിയത്ത്‌

You must be logged in to post a comment Login