ഇസ്ലാമിക് പെസിഫിസം ദയയുടെ രാഷ്ട്രീയമെഴുതുന്നു

 

ഇസ്ലാമിക് പെസിഫിസം ദയയുടെ  രാഷ്ട്രീയമെഴുതുന്നു

      How can you have a war on Terror when war itself is terror.” – യുദ്ധം തന്നെ ഒരു ഭീകരതയാണെന്നിരിക്കെ എങ്ങനെയാണ് നിങ്ങള്‍ക്ക് ഭീകരതക്കെതിരെ യുദ്ധം ചെയ്യാനാവുക? ഭീകരതക്കെതിരെ ഭീകരതയോ? എന്നാണ് അര്‍സലാന്‍ ചോദിക്കുന്നത്. അമേരിക്കന്‍ അക്കാദമിക ചരിത്രകാരന്‍ ഹോവാര്‍ഡ് സിന്നിന്റെ ചിന്തകള്‍ക്കു തന്നെയാണ് അര്‍സലാനും അടിവരയിടുന്നത്.
ടി കെ ശരീഫ് കുമ്പിടി

      The World needs more muslim  Gandhi’s like Arsalan Iftikar (അര്‍സലാന്‍ ഇഫ്തികാറിനെപ്പോലോത്ത കൂടുതല്‍ മുസ്ലിം ഗാന്ധിയ•ാരെയാണ് ലോകത്തിനാവശ്യം) അര്‍സലാന്‍ ഇഫ്തിഖാറിന്റെ ലേറ്റസ്റ് എപ്പിസോഡായ Islamic pecifism : Global Muslims in the Post – Osama Era”  വിലയിരുത്തി ന്യൂയോര്‍ക്ക് ടൈംസ് ബൈസ്റ് സെല്ലര്‍ ദീപക് ചോപ്ര അഭിപ്രായപ്പെട്ടതാണിത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമജ്ഞനും ഠവല The MuslimGuy.com സ്ഥാപകനുമായ അര്‍സലാന്‍ തന്റെ പുതിയ രചനയിലൂടെ പാശ്ചാത്യ ലോകത്ത് കൂടുതല്‍ ഇടം പിടിക്കുകയാണ്.

        പാശ്ചാത്യ പൊതുമണ്ഡലത്തില്‍ ക്രിയാത്മകമായി ഇടപെടുന്ന ഈ അമേരിക്കന്‍ മുസ്ലിം ചിന്തകന്‍, ഈയടുത്തായി മുഖ്യധാരാ മാധ്യമങ്ങളിലെ മുസ്ലിം പ്രതിനിധിയാണ്. പടിഞ്ഞാറിന്റെ ഇസ്ലാമോഫോബിക് മനോഭാവത്തെയും ഇസ്ലാമിക ലേബല്‍ തീവ്രവാദികളെയും രൂക്ഷമായി വിമര്‍ശിക്കാന്‍ കാണിച്ച നെഞ്ചുറപ്പാണ് ഇഫ്തിഖാറിന്റെ രചനയെ കൂടുതല്‍ സവിശേഷമാക്കുന്നത്. ‘പെസിഫിക് സമീപനം ലോകത്തിന്റെ മുഖ്യധാരാ മണ്ഡലത്തില്‍ പ്രതിഷ്ഠിക്കാന്‍ ലോകമതങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ‘അഹിംസ’യാണ് മനുഷ്യ വര്‍ഗത്തിന്റെ പ്രകൃതിസ്വഭാവമെന്നും അക്രമവും അരാജകത്വവും പിന്നീട് നുഴഞ്ഞു കയറിയതാണെന്നും അര്‍സലാന്‍ വാദിക്കുന്നു. ഏഴ് അധ്യായങ്ങളിലായി ആഗോള രാഷ്ട്രീയ പ്രതിസന്ധികളെ അനാവരണം ചെയ്യുന്ന ഗ്രന്ഥം, ഇസ്ലാമിന്റെ യഥാര്‍ത്ഥ പ്രകൃതം അഹിംസയാണെന്ന് സമര്‍ത്ഥിക്കുകയാണ് . (The true nature of Islam is nonviolence).

    ആഗോള ഇസ്ലാമിക അന്തരീക്ഷത്തെ ഉസാമ യുഗത്തിനു മുമ്പും ശേഷവുമായിട്ടാണ് ഇഫ്തിഖാര്‍ വര്‍ഗീകരിക്കുന്നത്. ഉസാമയുടെ അന്ത്യം മുസ്ലിം മുഖ്യധാരയുടെ കൂടി അഭിലാഷമായിരുന്നു. ഉസാമയുഗത്തിനു ശേഷം ആഗോള മുസ്ലിം പൊതുമണ്ഡലം പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. മുഖ്യധാരാ മുസ്ലിംസമൂഹം എന്നും ഈ തീവ്രലൈനില്‍ നിന്ന് ഏറെ അകലെയാണുള്ളത്. ചെറിയൊരു പറ്റത്തിന്റെ കിരാതവൃത്തി പൊതുമണ്ഡലത്തിന്റേതായി മനസ്സിലാക്കുകയോ അങ്ങനെ മനസ്സിലാക്കാന്‍ വാശിപിടിക്കുകയോ ആയിരുന്നു പടിഞ്ഞാറന്‍ മാധ്യമങ്ങള്‍. പുലിറ്റ്സര്‍ പ്രൈസ് വിന്നര്‍ യൂജിനേ റോബിന്‍സണ്‍ സൂചിപ്പിച്ചതു പോലെ വിശാലമായ മുസ്ലിം ഭൂരിപക്ഷത്തിന്റെ ശബ്ദമാണ് അര്‍സലാനിലൂടെ പ്രകടമാവുന്നത്.

       ആഗോള രാഷ്ട്രീയ സംഭവങ്ങളും മുസ്ലിം ഉമ്മത്തിന്റെ പ്രതികരണവുമാണ് ആദ്യ അധ്യായം വിശകലനം ചെയ്യുന്നത്. അനര്‍ഹമായ ഇടങ്ങളില്‍ നിന്നു പ്രത്യക്ഷപ്പെടുന്ന ‘ഫത്വാ’ ശബ്ദങ്ങള്‍ ഇസ്ലാമിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെ പലപ്പോഴും തകിടം മറിക്കുന്നുവെന്ന് അര്‍സലാന്‍ ചൂണ്ടിക്കാട്ടുന്നു. 2004ല്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല ആഗോള മുസ്ലിം പൊതുമണ്ഡലത്തില്‍ മുസ്ലിം പണ്ഡിതരുടെ പിന്‍ബലത്തോടെ സമര്‍പ്പിച്ച ‘അമ്മാന്‍ മെസേജ്’ ആണ് ഈ രംഗത്തെ ക്രിയാത്മകമായ ഏറ്റവും വലിയ ശ്രമം. ആഗോള പണ്ഡിത നിരയിലെ പ്രമുഖരായ അലി ജുമുഅ, ഹംസ യൂസുഫ്, ഹുസൈന്‍ നസ്വ്ര്‍, അന്‍വര്‍ ഇബ്റാഹിം തുടങ്ങിയവരാണ് അമ്മാന്‍ മെസേജിന് ശക്തി പകര്‍ന്നത്. പക്ഷേ, ഈ സമാധാന ശ്രമങ്ങളെ തീവ്രവാദ ഔട്ട്ലെറ്റുകള്‍ പലപ്പോഴും ഹൈജാക്ക് ചെയ്തത് മറച്ചുവെക്കാനാവില്ല.

      ഉസാമയുടെ തീവ്രലൈന്‍ നിലപാടുകള്‍ ലോകത്തിന് ക്രിയാത്മകമായ ഒന്നും തിരിച്ചു തന്നിട്ടില്ല. ‘പെസിഫിസം’ അഹിംസയാണ് ദ്യോതിപ്പിക്കുന്നത്. ലോകചരിത്രത്തില്‍ വിജയങ്ങള്‍ കൊയ്തത് സമാധാനശ്രമങ്ങളിലൂടെയുള്ള പോരാട്ടങ്ങളായിരുന്നു. സൈനിക ബലത്തില്‍ മനുഷ്യ മനസ്സുകളെ കീഴടക്കാനാവില്ല.

       ഇസ്ലാമോഫോബിയയാണ് ഇസ്ലാമിന്റെ സമാധാന മുഖം കൂടുതല്‍ വികൃതമാക്കിയത്. പടിഞ്ഞാറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ കെടുതിയായിരുന്നു ഈ മനോഭാവം. ‘അന്ന കൌള്‍ട്ടറി’നെപ്പോലെ ഈ മനോഭാവത്തിന് വെള്ളവും വെളിച്ചവും നല്‍കി മുഖ്യധാരയില്‍ ഇസ്ലാമിക് വിരോധം ഉല്‍പാദിപ്പിച്ചവരെ അര്‍സലാന്‍ രണ്ടാം അധ്യായ-Midwives of Islamophobia ത്തിലൂടെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. 9/11നു ശേഷം ഒരു ഡസനോളം വെബ്സൈറ്റുകളാണ് ഇസ്ലാമോഫോബിയ വളര്‍ത്താന്‍ പടിഞ്ഞാറ് രൂപം കൊണ്ടത്. അതില്‍ പ്രധാനമാണ്  Bare naked Islam.

അന്ന കൌള്‍ട്ടറുടെ വിഷലിപ്തമായ ഭാഷകള്‍ കൂടുതല്‍ സങ്കീര്‍ണമായിരുന്നു. സ്വയം ക്രിസ്ത്യാനിയാണെന്ന് പ്രഖ്യാപിച്ച കൌള്‍ട്ടറാണ് All muslims are not terrorist, But all terrorists are Muslim  എന്ന ഉട്ടോപ്യന്‍ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്. 9/11 ആക്രമണത്തിനു ശേഷം അവര്‍ നടത്തിയ പ്രസ്താവന കൂടുതല്‍ വിവാദമായിരുന്നു. Invade their countries, Kill their leaders and convert them into christianity.” പാശ്ചാത്യ ബോധമനസ്സില്‍ രൂഢമൂലമായ വിദ്വേഷത്തിന്റെ കനലുകളാണ് ഈ വാക്കുകളില്‍ പ്രകടമാവുന്നത്.

 അന്ധമായ ഇസ്ലാമോഫോബിക് മനോഭാവത്തിന് ഔദ്യോഗികമുഖം നല്‍കിയത് ജോണ്‍ ആഷ്ക്രോഫ്റ്റായിരുന്നു. ബുഷ് ഭരണകൂടത്തിലെ അറ്റോര്‍ണി ജനറലായിരുന്ന ജോണ്‍ ഭീകരവിരുദ്ധ യുദ്ധത്തിന്റെ മറവില്‍ അമേരിക്കന്‍ മുസ്ലിംകളുടെ മേല്‍ അടിച്ചേല്‍പിച്ച നിയമക്കുരുക്കുകളാണ് The ghosts of John Ashcroft Past  എന്ന അധ്യായത്തിലൂടെ അര്‍സലാന്‍ അനാവരണം ചെയ്യുന്നത്. സംശയത്തിന്റെ മറവില്‍ മുസ്ലിം യുവാക്കളെ അന്യായമായി തടങ്കലില്‍ വെക്കാന്‍ വരെ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്തു. ഔദ്യോഗികമായും അനൌദ്യോഗികമായും ആസൂത്രണം ചെയ്ത ഇത്തരം ഭീകരചെയ്തികള്‍ അമേരിക്കന്‍ മുഖ്യധാരയില്‍ തെല്ലൊന്നുമല്ല വിടവുകള്‍ സൃഷ്ടിച്ചത്.

     ഇസ്ലാമിന്റെ പെസിഫിക് വേരുകള്‍ തേടി അര്‍സലാന്‍ പ്രവാചക ജീവിതത്തിലേക്കാണ് പോവുന്നത്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ അഹിംസാരംഗങ്ങള്‍ പ്രവാചക ജീവിതത്തിലാണുള്ളത്. തന്നെ ദിവസവും ചെളിവാരിയെറിയുന്ന അവിശ്വാസിയായ പെണ്‍കുട്ടിയെ ഒരു ദിനം കാണാതായപ്പോള്‍ കുശലാന്വേഷണം നടത്തി പെണ്‍കുട്ടിയുടെ വീട്ടകത്ത് കയറിച്ചെന്ന പെസിഫിക് ജീവിതത്തിന്റെ ചേതോഹരമായ രംഗങ്ങള്‍ അര്‍സലാന്‍ വരച്ചിടുന്നു.

   Historical roots of muslim pecifism  അധ്യായത്തില്‍ മുഖ്യമായും അനാവരണം ചെയ്യുന്നത് ഇരുപതാം നൂറ്റാണ്ടിലെ മുസ്ലിം പെസിഫിസ്റായിരുന്ന ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്റെ ജീവിത രേഖയാണ്. ഗാന്ധിജിയുടെ സമകാലികനായ ഖാന്‍ അഫ്ഗാന്‍ – പാക്ക് പ്രദേശങ്ങളിലാണ് ജീവിതം പടുത്തത്. The frontier Gandhi, Non violent king of pashtuns എന്നീ പേരുകളില്‍ പ്രസിദ്ധമായ ഗഫാര്‍ ഖാന്‍ ആഗോള മുസ്ലിം ഉമ്മത്തിന് മികച്ച മാതൃകയാണെന്ന് അര്‍സലാന്‍ അടിവരയിടുന്നു.

     തന്റെ പെസിഫിക് സമീപനങ്ങളെ കൌതുകത്തോടെ നിരീക്ഷിച്ചവരോട് ഗഫാര്‍ഖാന്‍ നടത്തിയ പ്രസ്താവം ശ്രദ്ധേയമായിരുന്നു : There is nothing surprising about a muslim like me subscribing to nonviolence”   (എന്നെപ്പോലൊരു മുസ്ലിം അഹിംസയിലേക്ക് പോവുന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല.)

  പാശ്ചാത്യ ലോബികളുടെ മതവികാരമുണര്‍ത്തുന്ന ചില പ്രകോപനശ്രമങ്ങളെ മുസ്ലിം ആത്മസംയമനത്തോടെ നേരിടണം. സമാധാനപരവും ബൌദ്ധികവുമായ ഇടപെടലുകളായിരിക്കും ഈ ഘട്ടങ്ങളില്‍ കൂടുതല്‍ ക്രിയാത്മകമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കുക.

      ഇത്തരം സന്ദര്‍ഭങ്ങളില്‍ ണണങഉ WWMD (What would Muhammad Do) എന്ന അര്‍സലാന്റെ സന്ദേശം പാശ്ചാത്യ മാധ്യമങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. തീര്‍ത്തും പെസിഫിക് ആയിരിക്കും പ്രവാചക നിലപാടുകളെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. ബാസിലെയുടെ ‘ഇന്നസന്‍സ് ഓഫ് മുസ്ലിംസി’നെത്തുടര്‍ന്ന് ആഗോളതലത്തില്‍ രൂപപ്പെട്ടുവന്ന അരക്ഷിതാവസ്ഥയുടെ ഘട്ടത്തിലും മുസ്ലിം ഉമ്മത്തിന്റെ മുഖ്യധാരയില്‍ നിന്നും ഉയര്‍ന്നുവന്ന ശബ്ദങ്ങള്‍ പെസിഫിക് മനോഭാവത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു.’Be angry for your prophet, but with the etiquette and manner of the prophet.”

      അധിനിവേശം സൃഷ്ടിച്ച സങ്കീര്‍ണതകളാണ് ആറും ഏഴും ചാപ്റ്ററുകള്‍ കൈകാര്യം ചെയ്യുന്നത്. യുദ്ധവും സൈനിക ശക്തിയും ഒന്നിന്റെയും പരിഹാരമല്ല. ബാഗ്ദാദിലും അഫ്ഗാനിലും നരനായാട്ട് വിതക്കും മുമ്പ് ലോകത്തിന് വാഗ്ദാനം ചെയ്യപ്പെട്ട ജനാധിപത്യവും സമാധാനവുമല്ല ഇന്നവിടങ്ങളില്‍ പെറുക്കാന്‍ കിട്ടുന്നത്. ആ രാജ്യങ്ങള്‍ കൂടുതല്‍ അരാജകമായ നരകത്തിലേക്കാണ് ചെന്നു വീണിരിക്കുന്നത്. പടിഞ്ഞാറിന്റെ War on Terror  (തീവ്രവാദ വിരുദ്ധ യുദ്ധം) എന്ന കപട ആശയത്തെ ഇഫ്തികാര്‍ കടന്നാക്രമിക്കുന്നുണ്ട്. How can you have a war on Terror when war itself is terror – യുദ്ധം തന്നെ ഒരു ഭീകരതയാണെന്നിരിക്കെ എങ്ങനെയാണ് നിങ്ങള്‍ക്ക് ഭീകരതക്കെതിരെ യുദ്ധം ചെയ്യാനാവുക? ഭീകരതക്കെതിരെ ഭീകരതയോ? എന്നാണ് അര്‍സലാന്‍ ചോദിക്കുന്നത്. അമേരിക്കന്‍ അക്കാദമിക ചരിത്രകാരന്‍ ഹോവാര്‍ഡ് സിന്നിന്റെ ചിന്തകള്‍ക്കു തന്നെയാണ് അര്‍സലാനും അടിവരയിടുന്നത്.

    ഹണ്ടിംഗ്ടന്റെ Clash of civilization  (നാഗരികതകളുടെ സംഘട്ടനം), Clash for knuckle heads  (യുദ്ധക്കൊതിയ•ാരുടെ സംഘട്ടനം) എന്ന് തിരുത്തി വായിക്കാനാണ് അര്‍സലാന്റെ ആഹ്വാനം.
ഇസ്ലാമിക് പെസിഫിസം വിശകലനം ചെയ്യുന്നിടത്ത് വധശിക്ഷ (Death penalty) യെ നിയമവ്യവസ്ഥയില്‍ നിന്നും എടുത്തുമാറ്റാന്‍ ആഗോള മുസ്ലിം രാഷ്ട്രങ്ങളോട് അര്‍സലാന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ വധശിക്ഷ പൈസിഫിക് സമീപനത്തിന് വിരുദ്ധമല്ല. മനുഷ്യപക്ഷത്തു നിന്നു കൊണ്ടാണ് ഇസ്ലാം ഇത്തരമൊരു നിയമനിര്‍മാണം നടത്തിയത്. ഈ നിയമസംവിധാനത്തിന്റെ ക്രിയാത്മകത അറബ് ജാഹിലിയ്യത്തിന്റെയും അറബ് ഇസ്ലാമിന്റെയും സാമൂഹിക ഇതിവൃത്തം കൂട്ടിവായിച്ചാല്‍ ബോധ്യമാവും. ഒരു മനുഷ്യന്റെയും ചോര മണ്ണില്‍ അകാരണമായി ഇറ്റരുതെന്ന പെസിഫിക് സമീപനമാണ് ഈ നിയമനിര്‍മാണത്തിന്റെ പ്രേരകം.

     CNN, BBC, AFP, FOX തുടങ്ങിയ ആഗോള മീഡിയകളുടെ ‘ഹോട്ട്സീറ്റു’കളില്‍ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന അര്‍സലാന്‍, വഹാബി ഫണ്ടമെന്റല്‍ രാഷ്ട്രത്തിന്റെ കടുത്ത വിമര്‍ശകനും കൂടിയാണ്. അല്‍ജസീറയുടെ  Stream ചാനല്‍ നടത്തിയ  The destruction of Islamic Architectures  എന്ന ചര്‍ച്ചയില്‍ ഇസ്ലാമിന്റെ സാംസ്കാരിക ചിഹ്നങ്ങളെ തകര്‍ക്കാന്‍ വഹാബി മൂവ്മെന്റിന് പിന്തുണ നല്‍കുന്ന സഊദി ഗവണ്‍മെന്റിനെ അര്‍സലാന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മദീനയിലെ പ്രവാചകരുടെ ഖുബ്ബയടക്കമുള്ള ഇസ്ലാമിക ചിഹ്നങ്ങളെ മറച്ചുവച്ചുള്ള സഊദി ഗവണ്‍മെന്റിന്റെ പുതിയ മദീനി വിപുലീകരണ പദ്ധതിയുടെ സാംസ്കാരിക ദുരന്തങ്ങള്‍ക്കെതിരെ മുസ്ലിം മുഖ്യധാരയെ ഉണര്‍ത്തുവാനുള്ള ശ്രമങ്ങളിലാണ് അര്‍സലാന്‍ ഇപ്പോള്‍.

    തന്റെ ഗ്രന്ഥത്തിലുടനീളം യുദ്ധവും സംഘട്ടനങ്ങളുമില്ലാത്ത ഒരു ലോകവ്യവസ്ഥിതി ഇസ്ലാമിക് പെസിഫിസത്തില്‍ നിന്നുകൊണ്ട് സൃഷ്ടിക്കാനാവുമെന്ന് ഉറച്ചുവിശ്വസിക്കുന്ന അര്‍സലാന്‍ ഇഫ്തികാര്‍, ആയുധങ്ങളോട് വിടപറയാന്‍ ((Fare well to arms)) പ്രചോദിപ്പിക്കുന്ന മുസ്ലിം പെസിഫിസ്റായി വരുംകാല ചരിത്രങ്ങളില്‍ വായിക്കപ്പെടുക തന്നെ ചെയ്യും.

You must be logged in to post a comment Login