മാരിടൈം യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി, പി.ജി. കോഴ്‌സുകള്‍

മാരിടൈം യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി, പി.ജി. കോഴ്‌സുകള്‍

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പൊതുപരീക്ഷ നടത്തുന്നു. ജൂണ്‍ ഒന്നിന് രാവിലെ 11 മുതല്‍ രണ്ടു വരെയാണു പരീക്ഷ. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കും. മേയ് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടത്തുന്നത്. പ്രവേശന പരീക്ഷ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ടൈപ്പാണ്. നെഗറ്റീവ് മാര്‍ക്ക് ഇല്ല. സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും.

ബിരുദ കോഴ്‌സുകള്‍: ബിടെക് (മാരിടൈം എന്‍ജിനിയറിംഗ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനിയറിംഗ്, ബി.എസ്‌സി. (ഷിപ് ബില്‍ഡിംഗ് ആന്‍ഡ് റിപ്പയര്‍, മാരിടൈം സയന്‍സ്, നോട്ടിക്കല്‍ സയന്‍സ്), ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ്. ബി.ബി.എ. (ലോജിസ്റ്റിക്‌സ്, റീട്ടെയില്‍ ആന്‍ഡ് ഇ-കൊമേഴ്‌സ്). ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ്. ബി.ടെക് കോഴ്‌സുകളുടെ കാലാവധി നാലു വര്‍ഷവും മറ്റു ബിരുദ കോഴ്‌സുകളുടെ കാലാവധി മൂന്നു വര്‍ഷവുമാണ്. ഡിപ്ലോമ കോഴ്‌സിന്റേത് ഒരു വര്‍ഷവും.

ബി.ബി.എ.: ബി.ബി.എ. (ലോജിസ്റ്റിക്‌സ്, റീട്ടെയില്‍ ആന്‍ഡ് ഇ-കൊമേഴ്‌സ്) കോഴ്‌സിന് പ്രവേശന പരീക്ഷയില്ല. രജിസ്‌ട്രേഷന്‍ ഫീസ് 200 രൂപ. സംവരണ വിഭാഗങ്ങള്‍ക്ക് 140 രൂപ. ജൂണ്‍ അഞ്ചിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താല്‍ മതി. ബി.ബി.എ. കൂടാതെ മറ്റു കോഴ്‌സുകള്‍ക്കു കൂടി അപേക്ഷിക്കണമെന്നുള്ളവര്‍ പ്രത്യേക അപേക്ഷാഫീസ് നല്‍കി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്ക് നേടി പാസായവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ബി.ബി.എ. കോഴ്‌സിന് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ കോഴ്‌സ് ഫീസ് ഒരു ലക്ഷം രൂപ.
പി.ജി. കോഴ്‌സുകള്‍: എം.ബി.എ. (പോര്‍ട് ആന്‍ഡ് ഷിപ്പിംഗ് മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ്), എം.ടെക് (നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനിയറിംഗ്, ഡ്രഡ്ജിംഗ് ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ്), എം.എസ്‌സി. (കൊമേഴ്‌സ്യല്‍ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ്). രണ്ടു വര്‍ഷമാണ് ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ കാലാവധി.
യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ മുംബൈ, കൊല്‍കത്ത, കൊച്ചി, വിശാഖപട്ടണം, ചെന്നൈ കാമ്പസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ 18 സ്ഥാപനങ്ങളും അഫിലിയേറ്റ് ചെയ്തിരിക്കുന്നു.

യോഗ്യത: ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, കൊച്ചി കാമ്പസുകളില്‍ നടത്തുന്ന ബി.എസ്‌സി. നോട്ടിക്കല്‍ സയന്‍സിലേക്കു നയിക്കുന്ന ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ്, മുംബൈ, ചെന്നൈ, കൊല്‍കത്ത കാമ്പസുകളില്‍ നടത്തുന്ന ത്രിവത്സര ബിഎസ്‌സി നോട്ടിക്കല്‍ സയന്‍സ്, മുംബൈ കാമ്പസില്‍ നടത്തുന്ന ത്രിവത്സര ബിഎസ്‌സി മാരിടൈം സയന്‍സ് കോഴ്‌സുകള്‍ക്കു ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം.

ചെന്നൈ, കൊല്‍കത്ത കാമ്പസുകളില്‍ നടത്തുന്ന നാലു വര്‍ഷത്തെ ബി.ടെക് (മറൈന്‍ എന്‍ജിനിയറിംഗ്) കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. മുംബൈ, കൊച്ചി കാമ്പസുകളില്‍ നടത്തുന്ന ഒരു വര്‍ഷത്തെ മറൈന്‍ എന്‍ജിനിയറിംഗ് പി.ജി. ഡിപ്ലോമ കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍, മറൈന്‍ എന്‍ജിനിയറിംഗ് ബിരുദമാണു യോഗ്യത. ഫീസ് മൂന്നു ലക്ഷം രൂപ. കൊച്ചിയില്‍ നടത്തുന്ന ബി.എസ്‌സി. ഷിപ് ബില്‍ഡിംഗ് ആന്‍ഡ് റിപ്പയര്‍, വിശാഖപട്ടണത്തു നടത്തുന്ന ബി.ടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സുകള്‍ക്കു ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം.

നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനിയറിംഗ്, ഡ്രഡ്ജിംഗ് ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് എന്നിവയില്‍ വിശാഖപട്ടണത്ത് നടത്തുന്ന എം.ടെക് കോഴ്‌സുകള്‍ക്കു മെക്കാനിക്കല്‍, സിവില്‍, ഏറോനോട്ടിക്കല്‍, മറൈന്‍, നേവല്‍ ആര്‍ക്കിടെക്ചര്‍ ബ്രാഞ്ചുകളില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ടെക് നേടിയവര്‍ക്ക് അപേക്ഷിക്കാം. എം.ബി.എ. (ലോജിസ്റ്റിക്‌സ്) കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത കാമ്പസുകളിലാണുള്ളത്. എം.ബി.എ. (ഇന്‍ഫ്രാസ്ട്രക്ചര്‍) ചെന്നൈ കാമ്പസിലും നടത്തുന്നു. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണു യോഗ്യത.
പോര്‍ട്ട് ആന്‍ഡ് ഷിപ്പിംഗ് മാനേജ്‌മെന്റില്‍ എം.ബി.എ: ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ ചെന്നൈ, കൊച്ചി കാമ്പസിലുമാണ് കോഴ്‌സ് നടത്തുന്നത്.
ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റില്‍ എം.ബി.എ.: ചെന്നൈ കാമ്പസില്‍ മാത്രം. അന്‍പതു ശതമാനം മാര്‍ക്കോടെ ബിരുദമാണ് അടിസ്ഥാന യോഗ്യത. സംവരണ വിഭാഗങ്ങള്‍ക്ക് 45 ശതമാനം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ കോഴ്‌സുകള്‍ക്കും ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും പ്രത്യേക പ്രവേശന പരീക്ഷയാണ്.

ബിരുദ കോഴ്‌സുകള്‍ക്ക് 2019 ജൂലായ് ഒന്നിന് 17നും 25നും മധ്യേ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. മൂന്നു മാതൃകാ പരീക്ഷയ്ക്കുള്ള അവസരവും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷാ ഫീസ് 1000 രൂപ. പട്ടികജാതിവര്‍ഗക്കാര്‍ക്ക് 700 രൂപ. മാരിടൈം കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അംഗീകരിച്ച ഡോക്ടര്‍മാരില്‍ നിന്നു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഡോക്ടര്‍മാരുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.imu.edu.in എന്ന വെബ്‌സൈറ്റ് കാണുക.

ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ടെക് പഠനം
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പൂനയിലെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ടെക്‌നോളജി (ഡി.ഐ.എ.ടി.) വിവിധ ബ്രാഞ്ചുകളില്‍ എം.ടെക് പഠനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകളും അവയുടെ സ്‌പെഷലൈസേഷനുകളും ചുവടെ ചേര്‍ക്കുന്നു.
എയ്‌റോസ്‌പേസ് എന്‍ജിനിയറിംഗ്: ഗൈഡഡ് മിസൈല്‍സ്, എയര്‍ ആര്‍മമെന്റ്‌സ്, യുഎവി.
മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്: മറൈന്‍, ആര്‍മമമെന്റ് ആന്‍ഡ് കോംബാറ്റ് വെഹിക്കിള്‍സ്, റോബോട്ടിക്‌സ്, മെക്കാനിക്കല്‍ സിസ്റ്റം ഡിസൈന്‍.
കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിംഗ്: സൈബര്‍ സെക്യൂരിറ്റി, സോഫ്റ്റവെയര്‍ എന്‍ജിനിയറിംഗ് ആന്‍ഡ് ഇന്റലിജന്റ് സിസ്റ്റം.

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്: സിഗ്‌നല്‍ പ്രോസസിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍, റഡാര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍, ഡിഫന്‍സ് ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ്, നാവിഗേഷന്‍ സിസ്റ്റംസ്, വയര്‍ലെസ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് ആപ്ലിക്കേഷന്‍സ്.

മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് കെമിക്കല്‍ ടെക്‌നോളജി: മെറ്റീരിയല്‍ സയന്‍സ് കെമിക്കല്‍ ടെക്‌നോളജി, കെമിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, എനര്‍ജെറ്റിക് മെറ്റീരിയല്‍സ് ആന്‍ഡ് പോളിമേഴ്‌സ്. മോഡലിംഗ് ആന്‍ഡ് സിമുലേഷന്‍.
സെന്‍സര്‍ ടെക്‌നോളജി: സെന്‍സര്‍ ടെക്‌നോളജി, ലേസര്‍ ആന്‍ഡ് ഇലക്ട്രോ ഓപ്റ്റിക്‌സ്.

ടെക്‌നോളജി മാനേജ്‌മെന്റ്: ടെക്‌നോളജി മാനേജ്‌മെന്റ്. ലേസര്‍ ആന്‍ഡ് ഇലക്ട്രോ ഒപ്റ്റിക്‌സ്. ഒപ്‌റ്റോ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ സിസ്റ്റം: ഒപ്റ്റിക്കല്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ഫോട്ടോണിക്‌സ്.

മോഡലിംഗ് ആന്‍ഡ് സിമുലേഷന്‍, സെന്‍സര്‍ ടെക്‌നോളജി, ലേസര്‍ ആന്‍ഡ് ഇലക്‌ട്രോഓപ്റ്റിക്‌സ്, ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ സിസ്റ്റംസ്. മെറ്റീരിയല്‍സ് എന്‍ജിനിയറിംഗ്, കോറോഷന്‍ ടെക്‌നോളജി എന്നിവയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന മറ്റു കോഴ്‌സുകള്‍.

ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും യുകെയിലെ ക്രാണ്‍ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഡബിള്‍ ഡിഗ്രി പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് എംടെക് ബിരുദം ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും എംഎസ്‌സി ക്രാണ്‍ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിക്കും. രണ്ടു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. ഇതില്‍ രണ്ടു സെമസ്റ്റര്‍ ഇന്ത്യയിലും രണ്ടു സെമസ്റ്റര്‍ യുകെയിലുമായിരിക്കും പഠനം.
വ്യവസായ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്കായി എം.എസ്‌സി. ഫുഡ് ടെക്‌നോളജി, പി.ജി. ഡിപ്ലോമ ഇന്‍ ഫയര്‍ എന്‍ജിനിയറിംഗ്, എം.എസ.് പ്രോഗ്രാമുകളും നടത്തുന്നുണ്ട്.

ബിടെക് അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ എം.എസ്‌സി.യാണ് അപേക്ഷിക്കാനുള്ള യോഗ്യത. കൂടാതെ ഗേറ്റ് സ്‌കോറും ഉണ്ടായിരിക്കണം. പ്രായം 2019 ജൂലൈ ഒന്നിന് 26 വയസ് കവിയരുത്. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. അപേക്ഷാ ഫീസ് 500 രൂപ. പട്ടികജാതിവര്‍ഗക്കാര്‍ക്ക് 250 രൂപ. ഈ മാസം 26 മുതല്‍ ഏപ്രില്‍ 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് സ്പീഡ് പോസ്റ്റായി ഏപ്രില്‍ 30നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.diat.ac.in എന്ന വെബ്‌സൈറ്റ് കാണുക.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡില്‍ എംഎ, എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകള്‍
അന്താരാഷ്ട്ര വാണിജ്യവുമായി ബന്ധപ്പെട്ട് പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (ഐ.ഐ.എഫ്.ടി.). ഐ.ഐ.എഫ്.ടി. നടത്തുന്ന എം.എ., എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ട്രേഡ് ആന്‍ഡ് ഫിനാന്‍സില്‍ സ്‌പെഷലൈസേഷനോടു കൂടിയ എം.എ. പ്രോഗ്രാം ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. നാലു സെമസ്റ്ററുകളുള്ള രണ്ടു വര്‍ഷമാണു കോഴ്‌സിന്റെ ദൈര്‍ഘ്യം. 1.75 ലക്ഷം രൂപയാണു വാര്‍ഷിക ട്യൂഷന്‍ ഫീസ്. 50 ശതമാനം മാര്‍ക്കോടെ ഇക്കണോമിക്‌സില്‍ ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കായി www.iift.edu എന്ന വെബ്‌സൈറ്റ് കാണുക.

റസല്‍

You must be logged in to post a comment Login