പ്രകൃതിയുടെ നിലവിളി; ഇന്നു ഞാന്‍, നാളെ നീ

പ്രകൃതിയുടെ നിലവിളി;  ഇന്നു ഞാന്‍, നാളെ നീ

മാനവകുലത്തിന്‍റെ വാസത്തിനായി നാഥന്‍ നിര്‍ണയിച്ച ഇടമാണ് ഭൂമി മനുഷ്യന്‍റെ നിലനില്‍പിനും ഉപഭോഗത്തിനും ആവശ്യമായ വിഭവങ്ങളോടെയും സാഹചര്യങ്ങളോടെയുമാണ് ഭൂമി തയാറാക്കപ്പെട്ടത് മനുഷ്യന് വേണ്ടിയാണ് ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചതെന്ന ഖുര്‍ആന്‍ സൂക്തം ഉള്‍വഹിക്കുന്ന പൊരുളിതാണ് ഭൂമിയുടെ സന്തുലിതാവസ്ഥക്കും സുഗമമായ നിലനില്‍പിനും ഇത്തരം വിഭവങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ് ആവശ്യനിര്‍വഹണങ്ങള്‍ക്ക് പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കുന്നതോടു കൂടെ തന്നെ അവ ചൂഷണം ചെയ്യപ്പെടാതിരിക്കാനും പുനരുല്‍പാദിപ്പിക്കപ്പെടാനും പ്രത്യേകം ശ്രദ്ധ നല്‍കണം പ്രജനനമോ, പ്രത്യുത്പാദനമോ, പുനഃചംക്രമണമോ സാധ്യമല്ലാത്ത ഒരു പ്രകൃതി വിഭവം തന്നെ ഇല്ലെന്നു പറയാം എന്നാല്‍ അവക്കുള്ള സാഹചര്യമാണ് മനുഷ്യന്‍റെ അതിരുകടന്ന ഇടപെടല്‍ നിമിത്തം പലപ്പോഴും നിഷേധിക്കപ്പെടുന്നത്.

പരിസ്ഥിതിയാണ് ഇവിടുത്തെ ഭൗതിക വ്യവസ്ഥയും ഭൂമിയിലെ സസ്യങ്ങളെയും ജന്തു ജീവിതത്തെയും നിലനിര്‍ത്തുന്നത് ഇന്നോളമുള്ള ഭൂമിയുടെ ചരിത്രത്തില്‍ ജീവിത സാഹചര്യങ്ങളെ മാറ്റിമറിക്കുന്ന ചുറ്റുപാടുകള്‍ വളരെ കുറച്ച് മാത്രമേ നമുക്ക് കാണാന്‍ സാധിക്കുകയുള്ളൂ എന്നാല്‍ ഇക്കാലത്ത് ലോകപ്രകൃതിയെ മാറ്റിമറിക്കാനുതകും വിധം മനുഷ്യന്‍ ഒരുപാട് ശക്തി കൈവരിക്കുകയും കാല്‍നൂറ്റാണ്ടോളമായി ഈ ശക്തി അപകടകരമായ വിധത്തിലേക്ക് വളരുകയുമുണ്ടായി പരിസ്ഥിതിയെ മുഖവിലക്കെടുക്കാതെയുള്ള അസന്തുലിത വികസനത്തിന്‍റെ പരിണിതിയായി ഇന്ന് മനുഷ്യേതര ജീവികളാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നതെങ്കില്‍ നാളെ മനുഷ്യനിലും ഇവ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുറപ്പാണ്.

ആദ്യഘട്ടത്തില്‍ മനുഷ്യര്‍ ഉപഭോഗ വിനിയോഗത്തിനുള്ള കേവല സ്രോതസസായല്ല പ്രകൃതിയെ കണ്ടിരുന്നത് പ്രകൃതി വിഭവങ്ങളെ നീതിപൂര്‍വകമായി വീതിച്ചെടുക്കുന്നതിലും അടുത്ത തലമുറക്ക് വേണ്ടി പകര്‍ന്നു നല്‍കുന്നതിലും അവര്‍ അത്യന്തം ശ്രദ്ധനല്‍കിപ്പോന്നു നാഗരികമായി വളര്‍ച്ച പ്രാപിക്കുന്പോഴും സംസ്കാരവും ധാര്‍മികവുമായ ഒരു കരുതല്‍ പ്രകൃതിക്കു നല്‍കാന്‍ അവര്‍ കണിശത പുലര്‍ത്തി അനേക കോടിയോളം വരുന്ന ചരാചരങ്ങളുടെ ജീവിതത്തിന്‍റെ ദര്‍പ്പണമായി പരിസ്ഥിതിയെ കാണാന്‍ അവര്‍ ശീലിച്ചു അമിതമായ തോതില്‍ വിഭവങ്ങള്‍ ലഭ്യമായിരുന്നിട്ട് പോലും ലളിതമായ പരിസ്ഥിതി സൗഹാര്‍ദ നിര്‍മാണ വിനിയോഗ പ്രവര്‍ത്തനങ്ങളിലാണ് അവര്‍ ഏര്‍പ്പെട്ടത്.

കാലക്രമേണ ആധിപത്യമോഹവുമായി തക്കം പാര്‍ത്തിരുന്ന സാമ്രാജ്യത്വ ശക്തികള്‍ രംഗപ്രവേശം ചെയ്തതോടു കൂടിയാണ് പരിസ്ഥിതിക്കുമേല്‍ ചൂഷണത്തിന്‍റെ ആപത്കരമായ പ്രവണതകള്‍ ലോകജനത കണ്ടുതുടങ്ങുന്നത് നിയന്ത്രണാതീതവും അസമത്വപരവുമായ വിഭവ വിനിയോഗത്തിന്‍റെ ഫലമായി വ്യത്യസ്ഥ ദേശങ്ങളിലുള്ള വൈവിധ്യങ്ങളായ ജൈവസന്പത്ത് നാമാവശേഷമായി തുടങ്ങി ഹെക്ടര്‍ കണക്കിന് വനങ്ങള്‍ തീവെക്കപ്പെടുകയും ഖനികള്‍ അനിയന്ത്രിതമായി തുറക്കപ്പെടുകയുമുണ്ടായി കാടിനെ, മണ്ണിനെ, പച്ചപ്പിനെ ജീവനുതുല്യം സ്നേഹിക്കുകയും പരിരക്ഷിക്കുകയും ചെയ്തിരുന്ന ഗോത്രവര്‍ഗക്കാര്‍ വന്‍തോതില്‍ വേട്ടയാടപ്പെടുകയോ കൂട്ടക്കുരുതിക്ക് ഇരകളാവുകയോ ചെയ്തു ജൈവ വൈവിധ്യ നശീകരണത്തിലൂടെ സാംസ്കാരികാപചയവും ത്വരിതപ്പെട്ടു പുലിറ്റ്സര്‍ പുരസ്കാര ജേതാവായ ജാറെസ് ഡയമണ്ടിന്‍റെ തകര്‍ച്ച (ഇീഹഹമുലെ) എന്ന കൃതി പരിസ്ഥിതി സംരക്ഷണത്തിന് പരമപ്രാധാന്യം നല്‍കിയിട്ടില്ലാത്ത സമൂഹങ്ങളെല്ലാം ആത്യന്തികമായ തകര്‍ച്ച ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു വന്‍തോതില്‍ കാടുകള്‍ ചുട്ടെരിച്ചതുമൂലം പൊടുന്നനെയുണ്ടായ താപവര്‍ധനവാണത്രെ മധ്യ അമേരിക്കയിലെ മഖ്യനാഗരികതകളിലൊന്നായിരുന്ന മായന്‍ സംസ്കാരത്തിന്‍റെ (എഡി 250800) അപചയം ഉറപ്പാക്കിയത് ആദിമ മനുഷ്യന്‍ കൃഷിയാരംഭിച്ചിടങ്ങളിലെല്ലാം സംസ്കാരത്തിന്‍റെ കളിത്തൊട്ടിലുകളായിത്തീര്‍ന്നത് പോലെ പ്രകൃതിയെ നോവിച്ചിടത്തെല്ലാം മനുഷ്യരാശിയുടെ തിരോധാനവും എളുപ്പമായി.

പത്തൊന്പതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തോടെയാണ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിയാര്‍ജിക്കുന്നത് പ്രാദേശികമായോ ഒറ്റപ്പെട്ടോ ഉണ്ടായിരുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് എ്യെരൂപം കൈവരുന്നതും പ്രചാരം സിദ്ധിക്കുന്നതും ഇതിനെ തുടര്‍ന്നാണ് 1972ല്‍ സ്റ്റോക്ഹോമില്‍ നടന്ന 113 രാഷ്ട്രങ്ങള്‍ പങ്കെടുത്ത എ്യെരാഷ്ട്ര സഭയുടെ പ്രത്യേക സമ്മേളനത്തില്‍, ഇത്തരത്തില്‍ തുടര്‍ന്നാല്‍ ഭൂമിയുടെ നിലനില്‍പ് ഇനി എത്രനാള്‍ എന്ന ചോദ്യമുയരുകയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘടിത ശ്രമങ്ങള്‍ക്ക് നാന്ദികുറിക്കുകയുമുണ്ടായി 1992, 97, 2002 വര്‍ഷങ്ങളില്‍ നടന്ന ഭൗമ ഉച്ചകോടികളും മറ്റും പാരസ്ഥിതിക തകര്‍ച്ചയുടെ പ്രശ്നങ്ങള്‍ ചര്‍ച്ചക്കു വച്ചു എന്നാല്‍ അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന ഇത്തരം ചലനങ്ങള്‍ ചില ഉടന്പടികളിലും കരാറുകളിലും മാത്രമായി ഒതുങ്ങുകയും പ്രാദേശികമായ നശീകരണ, ഉന്മൂലന പ്രവര്‍ത്തനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയും ചെയ്തു.

ജനങ്ങളുടെ അനിയന്ത്രിതമായ കൈകടത്തലുകള്‍ മൂലമാണ് കരയിലും കടലിലും നാശം ഭവിക്കുന്നതെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട് നാഥന്‍ തന്ന സൗഭാഗ്യങ്ങള്‍ അവയുടെ ഭംഗിയോടെയും ചാതുര്യത്തോടെയും നിലനിര്‍ത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട് അതിനുള്ള മാര്‍ഗമാണ് പ്രത്യുത്പാദന സിദ്ധിയും സംരക്ഷണ മാര്‍ഗങ്ങളും അവന്‍ തന്നെ പ്രകൃതിയില്‍ വിഭാവനം ചെയ്തത് ഇത്തരം മാര്‍ഗങ്ങള്‍ക്കായി സമയം കണ്ടെത്താതെ അത്യന്തം ചൂഷണം ചെയ്ത് ഭൂമിയെ കൊല്ലാനാണ് നാം ശ്രമിക്കുന്നത്.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സ്വാംശീകരിച്ച് ശുദ്ധമായ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന മരങ്ങളും സസ്യങ്ങളും ഭൂമിയുടെ ശ്വാസകോശങ്ങളാണ് ഇത്തരം ഓക്സിജന്‍ ഫാക്ടറികളാണ് വനനശീകരണത്തിലൂടെയും മറ്റും നാള്‍ക്കുനാള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നത് വൃക്ഷത്തൈകള്‍ പരമാവധി നട്ടുപിടിപ്പിക്കുന്നതിലൂടെ ഈ സന്നിഗ്ധാവസ്ഥ ഒരു പരിധിവരെ ദൂരീകരിക്കാന്‍ സാധിക്കും വൃക്ഷങ്ങളെ വ്യവസായികാടിസ്ഥാനത്തില്‍ മാത്രം നട്ടുവളര്‍ത്താതെ പല മരങ്ങള്‍ക്കും പല ധര്‍മമുണ്ട് എന്ന ചിന്തയില്‍ നമ്മുടെ പരിസരങ്ങളെ കൂടുതല്‍ ഹരിതാഭമാക്കാന്‍ നാം ശ്രമിക്കണം നാളെ അന്ത്യദിനമാണെങ്കില്‍ പോലും നിങ്ങളുടെ കരങ്ങളിലെ വിത്ത് നിങ്ങള്‍ നട്ടുകൊള്‍ക എന്ന തിരുവചനം വൃക്ഷങ്ങള്‍ക്ക് പ്രകൃതിയിലുള്ള മഹത്തായ ധര്‍മമാണ് വെളിപ്പെടുത്തുന്നത്.

ജലദൗര്‍ലഭ്യമാണ് കാലാവസ്ഥാ വ്യതിയാനം ലോകമുടനീളം ദുരിതം വിതക്കുന്ന പ്രത്യാഘാതങ്ങളില്‍ ആഴമേറിയതും വ്യാപകമായിട്ടുള്ളതും ശുദ്ധജല സ്രോതസ്സുകള്‍ ലോകമെന്പാടും ഉപയോഗമില്ലാത്ത വിധം മലിനപ്പെട്ടുകൊണ്ടിരിക്കുകയോ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയോ ചെയ്യുന്നു ഭൂഗര്‍ഭ ജലവിതാനവും താഴ്ന്നു കൊണ്ടിരിക്കുന്നു ബണ്ട് നിര്‍മാണത്തിലൂടെയും തട്ടുകളായി ഭൂമിയെ തിരിച്ചും മഴക്കുഴികള്‍ നിര്‍മിച്ചും തണ്ണീര്‍തടങ്ങള്‍ സംരക്ഷിച്ചും ഭൂഗര്‍ഭ ജലവിതാനം നമുക്ക് വര്‍ധിപ്പിക്കാനാവും ജലസംരക്ഷണത്തിന് അമിത പ്രാധാന്യം നല്‍കുന്ന ഇസ്ലാം കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ വിസര്‍ജനം ചെയ്യുന്നത് വിലക്കുകയും ഭൂമിയെ വെള്ളം കുടിപ്പിക്കാന്‍ സൗകര്യം ഏര്‍പ്പാടുചെയ്യുന്നവന് പ്രതിഫലം വാഗ്ദാനം നല്‍കുകയും ചെയ്തിട്ടുമുണ്ട് ജീവന്‍റെ ഉല്‍ഭവത്തിനും നിലനില്‍പിനും നിദാനമായ ജലം മലിനീകരിക്കപ്പെടാതെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.

കാലാന്തരങ്ങളില്‍ സ്വാഭാവികമായുണ്ടാകുന്ന ജനസംഖ്യാ വര്‍ധനവും വിഭവവിനിയോഗങ്ങളുടെ അമിതതോതും നിമിത്തം ഉടലെടുത്തേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ മുന്പുതന്നെ വിഭവങ്ങളെല്ലാം ജനങ്ങള്‍ക്കുള്ളതാണെന്നും എന്നാല്‍ അമിതവ്യയം ആപത്താണെന്നുമുള്ള സൂചന നല്‍കിയിട്ടുണ്ട് ഇസ്ലാം ഒഴുകുന്ന ഒരു നദിയില്‍ നിന്നാണ് നിങ്ങള്‍ അംഗസ്നാനം ചെയ്യുന്നതെങ്കില്‍ പോലും അമിതവ്യയം അരുത് എന്ന തിരുനബിയധ്യാപനം പ്രകൃതി വിഭവങ്ങള്‍ വരും തലമുറക്ക് കരുതി വെക്കേണ്ടതിന്‍റെ ആവശ്യകത ഓര്‍മിപ്പിക്കുന്നു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മരം മുറിക്കേണ്ടിവന്നാല്‍ ആ സ്ഥാനത്ത് ഒരു വിശ്വാസി എന്ന നിലയില്‍, മതം അനുശാസിക്കുന്ന കര്‍ത്തവ്യമെന്ന നിലയില്‍ പത്ത് മരങ്ങള്‍ നടാന്‍ നാം മുന്നിട്ടിറങ്ങണം ഭൂമിയുടെ ജീവനാഡികളായ വനങ്ങളും കാടുകളും നീര്‍തടങ്ങളും സംരക്ഷിച്ച് ആഗോളതാപനവും കുടിവെള്ള ദൗര്‍ലഭ്യവും വരുത്തിവെക്കുന്ന വിനകളില്‍ നിന്ന് ഭാവിതലമുറയെ സംരക്ഷിക്കാന്‍ നമുക്ക് സാധിക്കും.

ഭൂമിയുടെ സന്തുലിതാവസ്ഥ കീഴ്മേല്‍ മറിച്ചിടുന്നതാവരുത് നമ്മുടെ വികസന സങ്കല്‍പങ്ങള്‍ ആവശ്യപൂര്‍ത്തീകരണങ്ങളില്‍ തൃപ്തിയടങ്ങാതെ ആഡംബരങ്ങള്‍ക്കു വേണ്ടി പരക്കം പായുകയാണ് നാം തന്മൂലം ഉപഭോഗത്തിന്‍റെ അളവ് പതിന്മടങ്ങ് വര്‍ധിക്കുന്നു എന്നാല്‍ ആനുപാതികമായി പ്രകൃതി വിഭവങ്ങള്‍ കൂടുന്നില്ല താനും ഇവ്വിധം വിഭവങ്ങളുടെ അപര്യാപ്തത മാനിക്കാതെ നിര്‍ലോഭം ചൂഷണം തുടരുന്പോഴാണ് മനുഷ്യനും പ്രകൃതിയും തമ്മില്‍ മല്‍പിടുത്തമുണ്ടാവുന്നത് ഉപകാരമായതൊന്നും നല്‍കാനില്ലാതെ ഭൂകന്പങ്ങളും ഉരുള്‍പൊട്ടലുകളുമായി പ്രകൃതി ക്ഷോഭിക്കുന്നതും ഇത്തരം ചൂഷണങ്ങള്‍ക്കൊടുവിലാണ്.

മനുഷ്യനെ പ്രകൃതിയുടെ കാവല്‍ഭടനായാണ് ഇസ്ലാം ദര്‍ശിക്കുന്നത് ഖുര്‍ആനും നബിചര്യയും അതാണ് പഠിപ്പിക്കുന്നതും മാതാപിതാക്കളെ സംരക്ഷിക്കുന്നവരോടും പ്രകൃതിയോട് നീതി പുലര്‍ത്തി തൈകള്‍ നടുന്നവരോടും ഇലാഹീ കൃപ ഒന്നുപോലെ ചൊരിയുമെന്നാണ് തിരുദൂതരുടെ വാഗ്ദാനം വിശ്വാസമെന്നാല്‍ ആരാധനാ കര്‍മങ്ങള്‍ മാത്രമല്ല; ജീവിക്കുന്ന പരിസരത്തോടും സഹജീവികളോടും സൗമ്യതയോടെ വര്‍ത്തിക്കല്‍ കൂടെയാണെന്ന് അനുശാസിക്കുന്ന ഇസ്ലാം ഭാവി സമൂഹത്തിന് കരുതിവെക്കാന്‍ നമുക്ക് മികച്ച പ്രചോദനമാണ് നല്‍കുന്നത്.

നാം വസിക്കുന്ന ഭൂമിയുടെ മനോഹാരിത വീണ്ടെടുക്കാനും നിലനില്‍പ് സ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങളില്‍ വിശ്വാസിയെന്ന നിലയില്‍ നാം പങ്കാളികളാവണം വൃക്ഷത്തൈകള്‍ നടുന്നതും മഴവെള്ളം സംഭരിക്കുന്നതുമെല്ലാം നാഥന്‍റെ പക്കലില്‍ നിന്ന് പ്രതിഫലം ലഭ്യമാകുന്ന കാര്യങ്ങളാണെന്ന് മറക്കരുത്.

ഡോ അബ്ദുസ്സലാം

You must be logged in to post a comment Login