ധാര്‍മികമാറ്റം; വിശ്വാസിയെടുക്കേണ്ട മുന്‍കരുതലുകള്‍

ധാര്‍മികമാറ്റം; വിശ്വാസിയെടുക്കേണ്ട മുന്‍കരുതലുകള്‍

കല്യാണ ധൂര്‍ത്തുകള്‍ നാടു വിടാനൊരുങ്ങുന്നതുപോലെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രീയ ബഹുജനപ്രസ്ഥാനത്തിന്‍റെ ധൂര്‍ത്തിനെതിരായ പുറപ്പാട് കണ്ടിട്ടാണ് കല്യാണധൂര്‍ത്ത് നില്‍ക്കാന്‍ പോകുകയാണെന്ന് വിചാരിക്കേണ്ടി വരുന്നത്.

ഏതൊക്കെയാണ് നിര്‍ത്തേണ്ട ധൂര്‍ത്ത് ധൂര്‍ത്തിനെതിരായി നീങ്ങുന്പോള്‍ എന്തെങ്കിലും മാനദണ്ഡങ്ങള്‍ വേണോ എന്നൊക്കെയുള്ള ചോദ്യങ്ങളും ചര്‍ച്ചകളും പല കോണുകളില്‍ നിന്നുമുണ്ട് സോഷ്യല്‍ മീഡിയയില്‍ ഇത്തരം സംവാദങ്ങള്‍ സജീവവുമാണ് ഈ ചോദ്യങ്ങള്‍ക്കൊന്നും മുഖം കൊടുക്കാതെ നമ്മള്‍ ഒരേ മനസ്സോടെ ധൂര്‍ത്ത് നിര്‍ത്തിയാല്‍ തന്നെ ഒരുപാട് പ്രശ്നങ്ങള്‍ നമ്മള്‍ തലയിലേറ്റേണ്ടതായി വരും എന്ന് ചൂണ്ടിക്കാണിക്കാനാണ് ഈ കുറിപ്പ്.

അധര്‍മങ്ങള്‍ക്കെതിരായ പടനീക്കം സൗകര്യപ്രദമായ ഒരു പരിഷ്കരണ പ്രവര്‍ത്തനമല്ല ഒരിക്കലും അതിനൊരു പാട് പ്രത്യാഘാതങ്ങളുണ്ടാകും പ്രത്യാഘാതങ്ങളുണ്ടെങ്കില്‍ അധാര്‍മിക വൃത്തികള്‍ നിര്‍ത്തേണ്ട തുടരാം എന്ന് വിചാരിക്കുന്നവരെ തിരുത്തുക കൂടിയാണ് ഈ കുറിപ്പിന്‍റെ ലക്ഷ്യം റസൂലിന്‍റെ സുന്നത്തില്‍ കാലുറപ്പിച്ചു ജീവിക്കുന്നവര്‍ക്ക് നൂറ് ശഹീദിന്‍റെ പദവി റസൂല്‍ സ്വ: വാഗ്ദാനം ചെയ്തത് വെറുതെയല്ല എന്നാണ് അത്തരക്കാരോട് ചുരുക്കിപ്പറയേണ്ടത്.

കല്യാണ ധൂര്‍ത്തുകള്‍ നിര്‍ത്താമെന്നു വെച്ചാല്‍ വലിയ ഇടിവ് വരാനുള്ളത് നമ്മുടെ വ്യവസായ വാണിജ്യ മേഖലയിലാണ് ടെക്സ്റ്റെയില്‍ ഫര്‍ണിച്ചര്‍ ജ്വല്ലറി ഫാന്‍സി ഫൂട്ട്വെയര്‍ ബ്യൂട്ടിപാര്‍ലറുകള്‍ പലചരക്ക് കടകള്‍ പഴക്കടകള്‍തീം പാര്‍ക്കുകള്‍ റിസോട്ടുകള്‍ ഇറച്ചിക്കടകള്‍ ഹോസ്പിറ്റലുകള്‍ ഇതിലധികം വരും ഇതിന്‍റെ പാര്‍ശ്വാഘാതങ്ങള്‍ ഏല്‍ക്കുന്ന മറ്റു മേഖലകള്‍.

പള്ളകാണല്‍ ഇരുപത്തെട്ട് നാല്പത് തൊണ്ണൂറ് കൂട്ടികൊണ്ടു പോകല്‍ പ്രസവം പ്രസവാനന്തര ശുശ്രൂഷ വളയിടല്‍ സല്‍ക്കാരം വിളി തുടങ്ങിയവയില്ലാതെ എന്ത് വ്യവസായം ഇതൊന്നും ചിന്തിക്കാതെയും കണക്കു കൂട്ടാതെയും നാം ധൂര്‍ത്ത് ഒറ്റയടിക്കു നിര്‍ത്താമെന്ന് വിചാരിക്കുന്നത് പ്രശ്നം ഗൗരവത്തില്‍ എടുത്തില്ല എന്നതിന്‍റെ ലക്ഷണമാണ് ധൂര്‍ത്ത് അവസാനിപ്പിക്കുന്നതിലൂടെ ക്ഷീണത്തിലാവാന്‍ പോവുന്ന വ്യവസായ വാണിജ്യ രംഗങ്ങളിലുള്ളവര്‍ ഇത് നിര്‍ത്താന്‍ സമ്മതം മൂളുമോ എന്നു നോക്കണം ചിലയിടങ്ങളില്‍ കാരണവന്‍മാരുടെ പിടിവാശികളാണ് ധൂര്‍ത്തിന് എണ്ണപാരുന്നത് അവരെ പിണക്കുന്നതിലൂടെ ബന്ധങ്ങള്‍ തമ്മില്‍ തെറ്റിപ്പോകുമോ എന്ന ഭയത്താല്‍ “കടവും കളളി’യും വാങ്ങിയാണെങ്കിലും പലരും ധൂര്‍ത്ത് നടക്കട്ടെയെന്നു വിചാരിക്കുന്നു അവരില്ലാതെ കല്ല്യാണം നടത്തിയാല്‍ നാട്ടുകാര്‍ ചോദിക്കും ചര്‍ച്ചയാവും അപ്പോള്‍ ഈ പ്രശ്നങ്ങളൊക്കെ അവഗണിച്ച് ധൂര്‍ത്ത് നിര്‍ത്താന്‍ തീരുമാനിക്കുകയാണെങ്കില്‍ ശരി നമുക്ക് ഓരോന്നോരോന്നായി നിര്‍ത്തിത്തുടങ്ങാം പ്രശ്നങ്ങളും കഷ്ടപ്പാടുകളും ക്ഷീണങ്ങളും അതിന്‍റെ സ്വാഭാവിക പ്രത്യാഘാതങ്ങളായി ഒരുഭാഗത്ത് നടക്കും ചിലപ്പോള്‍ പ്രശ്നങ്ങള്‍ നമ്മെ തള്ളിയിടും അങ്ങനെ പലതും വരും ഇത്രയൊക്കെ പ്രത്യാഘാതങ്ങള്‍ മുന്‍കൂറായി കരുതി വേണ്ട മുന്‍കരുതലോടെ അരയും തലയും മുറുക്കിയാല്‍ ധൂര്‍ത്ത് മാത്രമല്ല ആര്‍ത്തിയും നാടുവിടും.

നിക്ഷേപ സൗഹൃദകേരളത്തിന് വേണ്ടി വ്യവസായ സൗഹൃദ കേരളത്തിന് വേണ്ടി സ്കൂള്‍ കുട്ടികളെപ്പോലും സംരംഭകരാക്കാന്‍ സര്‍ക്കാര്‍ ചിന്തിച്ച് പദ്ധതികാണുന്പോഴാണ് കേരളത്തിന്‍റെ വികസന മേഖലയെ താങ്ങിനിര്‍ത്തുന്ന മുസ്ലിം കമ്യൂണിറ്റി ധൂര്‍ത്ത് നിര്‍ത്തുന്നതിനെപ്പറ്റി ആലോചിക്കുന്നത് ഏറ്റവും കൂടുതല്‍ വിദേശ മലയാളികളെ സംഭാവന ചെയ്തുകൊണ്ട് കേരളത്തിന്‍റെ മുഖഛായ മാറ്റിയവരാണ് ഇങ്ങനെയൊരു നീക്കത്തിന് മുന്‍കയ്യെടുക്കുന്നത് നല്ലതുതന്നെ ആദര്‍ശബോധമില്ലാത്ത ഒരു ശരാശരി കണക്കറിയാവുന്നവരുടെ ഭാഷയില്‍ നാം ചെയ്യുന്നത് പക്ഷേ തമാശയാണ്.

സര്‍ക്കാര്‍ ഭാഗികമായി മദ്യസേവ നിര്‍ത്തിയതിന്‍റെ ക്ഷീണത്തിലാണിപ്പോള്‍ കേരളം ചിലരുടെ കുടി മുട്ടിച്ചതിന് ഒട്ടെല്ലാ മേഖലകളിലും നികുതി കുത്തനെ കൂട്ടി നികുതി വരുമാനത്തിന്‍റെ ഒട്ടുമുക്കാന്‍ പങ്കും താങ്ങിനിര്‍ത്തുന്നത് നമ്മുടെ റോഡരികിലും ബസ്റ്റോപ്പുകളിലും വീണുകിടക്കുന്ന ഈ കുടിയന്മാരായിരുന്നു!
അഞ്ച് രൂപ കൊടുത്തു വാങ്ങുന്ന പേന ഇനി പത്തു രൂപക്ക് വാങ്ങണ്ടേ എന്നു ചോദിച്ച് മദ്യനിരോധന തീരുമാനം വന്നതിന്‍റെ പിറ്റേന്ന് ഒരു പരിചയക്കാരന്‍ പരിഭവം പറഞ്ഞതോര്‍ക്കുന്നുകരഞ്ഞില്ലെന്നേയുള്ളൂ ഒരുപറ്റം മനുഷ്യര്‍ കള്ളുകുടിച്ച് ലക്കും ലഗാനുമില്ലാതെ കിടന്നാല്‍ നമുക്കൊരു കടുത്ത മത്സരമില്ലാതെ ജീവിച്ചു പൊയ്ക്കൂടായിരുന്നോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം മക്കളെയും ഭാര്യയേയും തല്ലി അവരങ്ങനെ പൂസായിക്കിടന്നാല്‍ വിദ്യാഭ്യാസ സാന്പത്തിക രംഗത്ത് നമുക്ക് അവരുമായി മുട്ടേണ്ടതില്ല കുടി നിര്‍ത്തിയാല്‍ “യോഗ്യത’യുടെ ക്യൂവില്‍ ഉന്തിത്തള്ളാന്‍ അവരുംകൂടി വരും മാത്രമല്ല അധ്വാനിച്ചു കൊണ്ടുവരുന്ന കാശ് അവര് ചങ്ക് നനച്ചു തീര്‍ക്കുന്നതിനാല്‍ നമുക്കിവിടെ കേമന്മാരായി ഇരുന്നുകൂടായിരുന്നോ എന്നുകൂടി അദ്ദേഹം ചോദിച്ചു സംസ്ഥാന സര്‍ക്കാറിന്‍റെ ഈ മദ്യനിരോധനം വേണമായിരുന്നോ എന്ന് കേട്ടുനില്‍ക്കുന്ന ചിലര്‍ക്കെങ്കിലും തോന്നുംവിധം മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍.

ഒരു നല്ല കാര്യത്തിന് തയ്യാറെടുക്കുന്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളാണിതൊക്കെ ഇതൊന്നുമില്ലാതെ ഒരു നന്മ നിറഞ്ഞ തീരുമാനം എടുക്കാനാവില്ല പൂര്‍വികര്‍ സഹിച്ച ത്യാഗങ്ങള്‍ സഹിക്കാതെ സ്വര്‍ഗത്തിലെത്തുമെന്ന് നാം കരുതരുതെന്ന് ഖുര്‍ആന്‍ സ്വര്‍ഗം ബുദ്ധിമുട്ടുകളാല്‍ വലയം ചെയ്യപ്പെട്ടാണിരിക്കുന്നത് ബുദ്ധിമുട്ടുകളുടെ ഏഴാം ബഹ്ര്‍ നീന്തിക്കടന്നല്ലാതെ സ്വര്‍ഗം താലത്തില്‍വെച്ച് കിട്ടുമെന്ന വ്യാമോഹം വെറുതെയാണെന്ന് ഉറപ്പിച്ചേക്കുക അതേസമയം നരകം ഇക്കിളികളാല്‍ പൊതിഞ്ഞാണ് നില്‍ക്കുന്നത് സുഖസുന്ദരമായി കട്ട് മുടിച്ചും ആര്‍ത്തിയെ പാലൂട്ടിയും ജീവിച്ച് എളുപ്പത്തില്‍ നരകം കയ്യിലാക്കാം ധൂര്‍ത്തടിക്കാന്‍ കള്ള്കുടിക്കാന്‍ ആരെങ്കിലുമൊക്കെ സഹായിച്ചെന്നു വരും എന്നാല്‍ ധൂര്‍ത്തില്ലാതെ ഒരു കല്ല്യാണം നടത്താന്‍ നോക്കിയാല്‍ മദ്യസേവയില്ലാത്ത കേരളത്തിന് വേണ്ടി ഒന്നു കൈ പൊക്കിയാല്‍ സുഹൃത്തുക്കള്‍ കുറയും നടേപറഞ്ഞ പലതും വരും എന്നുകരുതി ധാര്‍മിക വിപ്ലവത്തില്‍ നിന്ന് നമുക്ക് അവധിയെടുക്കാന്‍ പറ്റില്ല.

അതിനാല്‍ തടസ്സങ്ങള്‍ അവഗണിച്ച് സ്വര്‍ഗം നേടാനുള്ള ത്യാഗങ്ങളാണുണ്ടാവേണ്ടത് കാന്പും കഴന്പുമായി നമ്മെ സ്യഷ്ടിച്ചവന്‍ നമ്മോട് ആവശ്യപ്പെടുന്നതും ഇത്തരത്തിലൊരു വെല്ലുവിളി നിറഞ്ഞ ജീവിതം തന്നെയാണ്.

എ ടി കുഞ്ഞിമൊയ്തീന്‍

You must be logged in to post a comment Login