ബഹ്‌റൈന്‍മംഗലാപുരം എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി

ബഹ്‌റൈന്‍മംഗലാപുരം എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി

മുംബൈ: ബഹ്‌റൈനില്‍ നിന്നും മംഗലാപുരത്തേയ്ക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി മുംബൈ വിമാനത്താവളത്തിലിറക്കി. യന്ത്രത്തകരാറിനെതുടര്‍ന്നായിരുന്നു ഇത്. ജീവനക്കാര്‍ക്ക് പുറമേ 44 യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു.

ശനിയാഴ്ച വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ മംഗലാപുരത്ത് എത്തിച്ചതായാണ് വിവരം.

You must be logged in to post a comment Login