മൗദൂദികള്‍ എങ്ങനെയാണ് ഫണ്ടുണ്ടാക്കുന്നത്?

മൗദൂദികള്‍ എങ്ങനെയാണ് ഫണ്ടുണ്ടാക്കുന്നത്?

മുസ്ലിം സമൂഹത്തിനകത്ത് മതചൂഷണം നടക്കുന്നുണ്ട് എന്നു പറയുന്പോള്‍ യഥാര്‍ത്ഥ ഇസ്ലാമിന്ന് ദുഃഖമുണ്ട്. എന്നാല്‍ അതു തുടച്ചുനീക്കാന്‍ മുസ്ലിംകള്‍ ഉത്സാഹിക്കും. അതിനെതിരെ അവര്‍ ജാഗ്രത കാണിക്കും. ഇതുകൊണ്ടാണ് മുസ്ലിംകള്‍ ജമാഅത്തെ ഇസ്ലാമി (മൗദൂദികള്‍), മുജാഹിദുകള്‍ (വഹാബികള്‍) എന്നിവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നത്. കാരണം അവര്‍ ആത്മീയ ചൂഷകരാണ്. ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളിലൊന്നായ നിര്‍ബന്ധ ദാനവും ഏറെ പുണ്യകരമായ ഐഛിക ദാനങ്ങളും മുസ്ലിംകളില്‍ നിന്ന് പിരിച്ചെടുത്ത് വഴിമാറി ചെലവിടുന്നവരാണവര്‍ സ്വര്‍ഗം പറഞ്ഞ് പ്രലോഭിപ്പിച്ചും നരകം പറഞ്ഞ് പേടിപ്പിച്ചുമാണ് അവര്‍ വിവരം കുറഞ്ഞ മുസ്ലിംകളില്‍ നിന്ന് സകാത് വാങ്ങുന്നത്. ഇങ്ങനെ കിട്ടിയ സകാതില്‍ സകാത് പിരിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് ഒരു ഓഹരിയുണ്ട്. ആ ഓഹരിയിലാണ് ഇവരാദ്യം കയ്യിടുന്നത്. മൗദൂദികള്‍ സകാത് പിരിക്കുന്പോള്‍ അവര്‍ക്കൊരു ഓഹരി. വഹാബികള്‍ പിരിക്കുന്പോള്‍ അവര്‍ക്കും ഒരു ഓഹരി. ഇതു കൊണ്ടാണ് പുണ്യകര്‍മങ്ങള്‍ക്ക് പതിന്മടങ്ങ് പുണ്യമുള്ള റമളാന്‍ മാസത്തില്‍ ഇവരുടെ പത്ര, ചാനലുകള്‍ വഴി സകാതിന്നായുള്ള അഭ്യര്‍ത്ഥനകള്‍ നിരന്തരം വരുന്നത്. റമളാനിന്നു മുന്പേ ഈ അഭ്യര്‍ത്ഥന തുടങ്ങും. (അടുത്ത റമളാനിന്ന് ഇതര മതസുഹൃത്തുക്കള്‍ ഇതു ശ്രദ്ധിക്കുന്നത് നന്നായിരിക്കും). കാരണം, റമളാന്‍ മുപ്പതു ദിവസമല്ലേയുള്ളൂ; അതിനിടക്ക് എല്ലാവര്‍ക്കും പരസ്യം ചെയ്തു വാങ്ങാനുള്ള സമയമില്ല. അതിനാല്‍ ശഅ്ബാന്‍ വരുന്പഴേ തുടങ്ങും സകാതിനായുള്ള അഭ്യര്‍ത്ഥന. ആരാണോ അഭ്യര്‍ത്ഥിക്കുന്നത്, അവര്‍ക്കൊരു ഓഹരി കിട്ടും. സകാതുദ്യോഗസ്ഥന്മാര്‍ (ആമിലീന്‍) എന്നു പറയുന്നത് ഇവരാണത്രെ. സത്യത്തില്‍ ഇസ്ലാമിക ശരീഅത്തനുസരിച്ച ഭരണമുള്ളിടത്ത് സകാത് പിരിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്കു ഒരു ഓഹരിയുണ്ട്. അവരാണ് “ആമിലീന്‍’ എന്നു പറയുന്ന വിഭാഗം. അത്തരമൊരു സംവിധാനമില്ലാത്ത ഇവിടെ കമ്മിറ്റിയുണ്ടാക്കി സകാത്ത് പിരിക്കാന്‍ പാടില്ലെന്നാണ് ഇസ്ലാമിക ധര്‍മശാസ്ത്രം പറയുന്നത്.

ഒരോഹരി അവരെടുത്തോട്ടെ എന്നു വെക്കാന്‍ പറ്റുമോ? ഇതു പാവങ്ങള്‍ക്കുള്ളതല്ലേ? ആമിലീന്‍ എന്ന പഴുതില്‍ ഒരോഹരിയേ പോവൂ. എന്നാല്‍ എല്ലാ ഓഹരിയും സകാത് അഭ്യര്‍ത്ഥിക്കുന്നവര്‍ക്ക് അടിച്ചെടുക്കാവുന്ന ഒരു പഴുതുണ്ട്; അതാണ് “ഫീ സബീലില്ലാഹ്’. അല്ലാഹുവിന്‍റെ ദീന്‍ വിശ്വസിക്കുന്നതിനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം തടഞ്ഞുവെക്കുന്ന ശക്തികളെ നേരിടാന്‍ ഇസ്ലാമിന്‍റെ ഖലീഫ നിശ്ചയിക്കുന്ന സൈന്യമാണ് ഇതുകൊണ്ടുള്ള ഉദ്ദേശ്യം. ഈ പട്ടാള സേവനത്തിന് വിശാലമായ അര്‍ത്ഥകല്പന നല്‍കി, മാധ്യമവും മീഡിയാവണ്ണുമൊക്കെ ദൈവ മാര്‍ഗത്തിലല്ലേ എന്നൊരു ഒഴുക്കന്‍ മട്ടിലുള്ള ചോദ്യം ചോദിച്ച് സകാത് ആകെത്തന്നെ അടിച്ചുമാറ്റാനുള്ള വഴിയാണിത്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഉള്ളവര്‍ എന്ന് ഏതു മുസ്ലിമിനും പറയാമല്ലോ. ആ അര്‍ത്ഥത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടിക്കു കൂടി അവകാശപ്പെട്ടതാണ് സകാത്!

അപ്പോള്‍ സമുദായത്തിലെ ധനികന്മാരുടെ സ്വത്തില്‍ പാവങ്ങള്‍ക്കായുള്ള അവകാശത്തിന്ന് കയ്യും സഞ്ചിയും കാട്ടിക്കൊടുത്ത് അടിച്ചെടുക്കുകയും അതിന്ന് വിശ്വാസികള്‍ക്ക് ബഹുമാനമുള്ള പ്രമാണങ്ങളെ മറയാക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്ന മൗദൂദികള്‍.

മുസ്ലിം സമൂഹത്തില്‍ ഇന്നോളം നടന്നിട്ടുള്ള ആത്മീയ തട്ടിപ്പുകളില്‍ ഏറെ മാരകമാണിത്. ഇത് ആരെങ്കിലും കണ്ടുപിടിച്ചാലോ എന്ന വിറളിയിലാണ് സമുദായത്തിലെ മറ്റു വിഭാഗങ്ങള്‍ക്കു നേരെ ഇവര്‍ വിരല്‍ചൂണ്ടുന്നത്. വര്‍ഷാവര്‍ഷം വരുന്ന തട്ടിപ്പുവഴിയാണിത്. തിരുകേശമോ പാനപാത്രമോ ഉപയോഗിച്ച് ആരോടും ഒരണയും കയ്യില്‍ വാങ്ങാത്തവര്‍ക്കു നേരെ മൗദൂദികള്‍ കൈചൂണ്ടുന്പോള്‍ അതിന്‍റെ പിന്നിലെ നേട്ടം, യഥാര്‍ത്ഥ ആത്മീയത്തട്ടിപ്പിന്നു നേരെ ആളുകളുടെ കണ്ണ് മറച്ചു പിടിക്കുക എന്നതാണ്.

ഇങ്ങനെ പാവങ്ങള്‍ക്ക് കിട്ടേണ്ട ആവകാശമാണ് സോളിഡാരിറ്റി സമ്മേളനങ്ങളും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അയ്യങ്കാളി ജന്മദിന വാര്‍ഷികാഘോഷങ്ങളും മറ്റു തെരുവുനാടകങ്ങളുമൊക്കെ നടത്താനായി എടുത്തുപയോഗിക്കുന്നത്. ഇത് ഇന്നാട്ടിലെ കാര്യമറിയാത്ത പൊതുജനങ്ങള്‍ക്ക് അറിയില്ല എന്ന ധ്യൈത്തിലാണ് ഓരോ പരിപാടിക്കും വ്യത്യസ്ത പിരിവുകള്‍ വേറെയും നടത്തുന്നത്.

അബ്ദുല്ല കെ പി, വളാഞ്ചേരി

You must be logged in to post a comment Login