അഭിമന്യുവിന്റെ ചോരക്ക് മുസ്‌ലിംകള്‍ എന്തുവില നല്‍കും?

അഭിമന്യുവിന്റെ ചോരക്ക് മുസ്‌ലിംകള്‍ എന്തുവില നല്‍കും?

ബാബരി മസ്ജിദിന്റെ ധ്വംസനത്തെ തുടര്‍ന്ന് പിറന്നുവീണ തീവ്ര ആശയഗതികള്‍ നിരവധിയാണ്. അബ്ദുന്നാസര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ കൊല്ലം ആസ്ഥാനമായി പിറവികൊണ്ട ഐ.എസ്.എസ് കേരളം മുഴുവന്‍ വൈകാരിക അലയൊലികള്‍ സൃഷ്ടിച്ചു. രാഷ്ട്രീയപ്രചാരണത്തിന്റെ ഭാഗമായി ആര്‍ എസ് എസ് ശൈലിക്ക് മറുശൈലിയായി പച്ചയായ വര്‍ഗീയത പ്രസംഗിക്കുന്നതില്‍ മഅ്ദനിയും മറ്റ് സംഘടനാനേതാക്കളും അപാകത കണ്ടിരുന്നില്ല. ഇവിടെ നിന്ന് തുടങ്ങി ഒരു ്രപതിരോധ മൂവ്‌മെന്റിന്റെ അപചയം. ബാബരി മസ്ജിദ് വിഷയത്തില്‍ ദേശീയ മുഖ്യധാരയുടെ വികാരവിചാരങ്ങളില്‍നിന്ന് മാറിനിന്ന്, സാമാന്യജനത്തിനോ ഉയര്‍ന്നു ചിന്തിക്കുന്നവര്‍ക്കോ അംഗീകരിക്കാന്‍ സാധിക്കാത്ത, അജണ്ടയില്‍ ഊന്നിയുള്ള മുസ്‌ലിം ലീഗ് നിലപാടിനെ വിമര്‍ശിക്കുന്നതിനപ്പുറം, ആ കാലഘട്ടത്തിന്റെ പ്രക്ഷുബ്ധ മതവികാരത്തെ ഊതിക്കത്തിക്കാന്‍ തന്റെ അസാമാന്യ വാക്‌ധോരണി ഉപയോഗിച്ചപ്പോള്‍ മഅ്ദനിയെ വ്യവസ്ഥിതി വരിഞ്ഞുമുറുക്കി. കാല്‍നൂറ്റാണ്ടുകഴിഞ്ഞിട്ടും അദ്ദേഹം ആ കുരുക്കില്‍നിന്ന് മുക്തനായില്ല. ബാബരി ധ്വംസനത്തിനു ശേഷം ആര്‍.എസ്.എസിനോടൊപ്പം ഐ.എസ്.എസും നിരോധിക്കപ്പെട്ട നിമിഷം സംഘടന പിരിച്ചുവിടാനുള്ള തീരുമാനമെടുത്തതോടെ, കേവലം വൈകാരികതയുടെ മണല്‍ക്കൂനയിലാണ് സമുദായ രാഷ്്രടീയത്തിന്റെ പുതിയ പരീക്ഷണം പടുത്തുയര്‍ത്താന്‍ ്രശമിച്ചതെന്ന് സമര്‍ത്ഥിക്കപ്പെട്ടു. പിന്നീട് പി.ഡി.പി എന്ന രാഷ്ട്രീയാവതാരത്തിലൂടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ ്രശമിച്ചെങ്കിലും എങ്ങുമെത്തിയില്ല. എന്നുമാ്രതമല്ല, വൈകാരികവിക്ഷോഭങ്ങള്‍ മുതല്‍മുടക്കി ഇരകള്‍ക്ക് ്രപതിരോധതന്ത്രം പണിയാന്‍ രൂപം കൊടുത്ത എന്‍.ഡി.എഫ് പോലുള്ള കൂട്ടായ്മകളിലേക്ക് അണികള്‍ വ്യാപകമായി റി്രകൂട്ട് ചെയ്യപ്പെടുകയും ചെയ്തു. മഅ്ദനിയുടെ ജീവിതദുരിതങ്ങളും ദേശീയ തലത്തില്‍ മുസ്‌ലിംകള്‍ അഭിമുഖീകരിച്ചുകൊണ്ടിരുന്ന നീതിനിഷേധവും ആഗോളതലത്തില്‍ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മറവിലുണ്ടായ മുസ്‌ലിം പീഢനവും കൂട്ടക്കൊലയുമൊക്കെ ഇവരുടെ കൈയിലെ ശക്തമായ പ്രചാരണോപാധികളായി മാറുകയായിരുന്നു പിന്നീട്.
ഏത് ദുരിതങ്ങള്‍ക്ക് പിന്നാലെയും കെട്ടഴിഞ്ഞുവീഴാറുള്ള ചിന്താപരമായ കാലുഷ്യവും കടുത്ത നൈരാശ്യവും വ്യവസ്ഥിതിയിലുള്ള അവിശ്വാസവും സ്ഥാപനവത്കരിക്കപ്പെട്ട പാര്‍ട്ടികളോടുള്ള വെറുപ്പും ഫല്രപദമായി വിനിയോഗിച്ചാണ് മുസ്‌ലിം യുവാക്കളില്‍ എന്‍.ഡി.എഫ് വേരൂന്നാന്‍ ശ്രമിച്ചതെന്നാണ് നിഷ്പക്ഷമായ ഒരന്വേഷണത്തില്‍ കണ്ടെത്താനാവുന്നത്. 1993ല്‍ പി.ഡി.പി കടന്നുവന്ന ചരിത്രപശ്ചാത്തലത്തില്‍ തന്നെ, കൂടുതല്‍ തീവ്രവും മതാധിഷ്ഠിതവുമായ അജണ്ടകളോടെയാണ് എന്‍.ഡി.എഫ് മുഖം കാണിച്ചത്. ദേശീയതലത്തില്‍ ആവശ്യമായ മുന്നൊരുക്കങ്ങളും ഗൃഹപാഠങ്ങളും പൂര്‍ത്തിയാക്കിയശേഷമാണ് ദേശീയ ്രപതിരോധ സേന കോഴിക്കോട് നഗരത്തില്‍ ഒരു മനുഷ്യാവകാശ സംരക്ഷണ ജാഥയോടെ വേറിട്ടൊരു മുഖം പ്രകടമാക്കുന്നത്. പൊടുന്നനെ സംഘടിപ്പിക്കപ്പെട്ട ആ പരിപാടി നിയമപാലകരെ ഞെട്ടിച്ചത് അതിലെ ജനപങ്കാളിത്തവും മുദ്രാവാക്യങ്ങളിലെ കാഠിന്യവും കൊണ്ടാണ്. ആരാണ് ഇവരുടെ സ്‌പോണ്‍സര്‍ എന്ന അന്വേഷണം അധികൃതരെ ചില നിഗമനങ്ങളിലെത്തിച്ചു. മറ്റു സംഘടനകളില്‍ ഉത്തരവാദിത്ത സ്ഥാനങ്ങളിലിരിക്കുന്നവര്‍ പോലും പുതിയ കൂട്ടായ്മയില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഭാഗഭാഗിത്തം വഹിക്കുന്നുണ്ട് എന്ന കണ്ടെത്തല്‍ നിയമപാലകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നുവെന്ന് ആ കാലഘട്ടത്തിലെ പൊലീസ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണ്. ബാബരി ധ്വംസനാനന്തര ഇന്ത്യയില്‍ പുതിയ രാഷ്്രടീയപാര്‍ട്ടികള്‍ പിറവി കൊണ്ടപ്പോള്‍ അവരില്‍നിന്നെല്ലാം വ്യത്യസ്തമായ അജണ്ടയും കര്‍മപരിപാടികളുമായി മുന്നോട്ടുപോയ ഈ കൂട്ടായ്മ ചില നിഗൂഢതകള്‍ തുടക്കം തൊട്ട് കൊണ്ടുനടന്നത് മുസ്‌ലിം സമുദായത്തെ വല്ലാത്ത ആശയക്കുഴപ്പത്തിലകപ്പെടുത്തി. പുതിയൊരു രാഷ്്രടീയ പരീക്ഷണത്തിനിറങ്ങുമ്പോള്‍ പോയകാലത്തെ അപചയങ്ങളില്‍ നിന്ന് പഠിക്കുന്നതിനു പകരം, കേരളീയ മുസ്‌ലിം സമൂഹത്തിന് പരിചിതമല്ലാത്ത ശൈലിയും ശീലവും മേല്‍ സംഘടനയിലൂടെ നടപ്പായപ്പോള്‍ പലവിധ ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും മുസ്‌ലിം സമുദായം, ധൈഷണിക തലത്തില്‍ പോലും സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്ക് മുന്നോട്ടുവന്നില്ല എന്നിടത്തുനിന്ന് തുടങ്ങുന്നു പാകപ്പിഴവുകളുടെ പരമ്പര. ആരൊക്കെയാണ് പുതിയ നീക്കങ്ങള്‍ക്കു പിന്നിലെ ചാലക ശക്തി എന്നും എന്താണ് ഇവരുടെ അജണ്ടയെന്നും മറ്റു കൂട്ടായ്മകളില്‍നിന്നും ്രപസ്ഥാനങ്ങളില്‍നിന്നും എങ്ങനെ വേറിട്ടുനില്‍ക്കുന്നുവെന്നും ഇവിടെ ്രപവര്‍ത്തിക്കുന്ന രാഷ്്രടീയ, മത, സാംസ്‌കാരിക നേതൃത്വത്തിനു ഏകദേശ ധാരണയുണ്ടെങ്കിലും ആരുമത് തുറന്നുപറയാന്‍ ആര്‍ജവം കാണിച്ചില്ല. എന്നല്ല, ആര്‍.എസ്.എസിനു ബദലായി അല്ലെങ്കില്‍ സമുദായത്തിനു ്രപതിരോധം തീര്‍ക്കാന്‍ മതിയായ ഒരു കൂട്ടായ്മയെ തള്ളിപ്പറയുന്നത് അപരാധമായേക്കാം എന്ന വിചാരഗതി, പല ്രപസ്ഥാനങ്ങളുടെയും എതിര്‍പ്പ് അതാത് പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ ഒതുക്കുന്നതിന് പ്രേരിപ്പിച്ചു. ‘പ്രതിരോധം അപരാധമല്ല’ എന്ന മുദ്രാവാക്യം ഹിന്ദുത്വവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരായ ശരിയായ ചെറുത്തുനില്‍പിന്റെ ഭാഗമാണെന്ന് പോലും പലരും ധരിച്ചുവെച്ചു. പ്രതിരോധത്തിന്റെ പേരില്‍ ആയുധമെടുക്കാനുള്ള, ഒരാഹ്വാനത്തിന്റെ അപകടകരമായ മുഖം ആ മുദ്രാവാക്യത്തിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് പലരും മനസ്സിലാക്കിയില്ല.

എന്നാല്‍ സമുദായത്തിനു ശ്വാസം മുട്ടുന്ന വിധത്തിലേക്ക് സംഘടനയുടെ ്രപവര്‍ത്തനം വഴിമാറി എന്നിടത്താണ് ഈ വിഷയത്തിലുള്ള ചര്‍ച്ച ്രപസക്തമാവുന്നത്. കൊലയും അ്രകമവും ഭീഷണിയും സദാചാരപോലിസ് വേഷവും നിലനില്‍പിന്റെ അതിജീവന തന്ത്രമായി എടുത്ത എന്‍.ഡി.എഫിന്റെ പുതിയ അവതാര രൂപങ്ങളെ ഏറ്റവുമൊടുവില്‍ ്രപതിക്കൂട്ടില്‍ കയറ്റിനിര്‍ത്തിയിരിക്കുന്നത് എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാകതകമാണ്. ഇടുക്കിയിലെ പിന്നാക്ക, ദരിദ്ര ്രപദേശമായ വട്ടവടയില്‍നിന്ന് വരുന്ന ഒരു ദളിത് വിദ്യാര്‍ത്ഥിയുടെ കൊലക്ക് ദളിത്, മുസ്‌ലിം, അവര്‍ണ സഖ്യത്തിന്റെ മറക്കകത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം ്രപതിക്കൂട്ടില്‍ കയറുമ്പോള്‍ മുസ്‌ലിം സമൂഹം കേവലം കാഴ്ചക്കാരായി നോക്കി നില്‍ക്കരുത്. അര്‍ഹിക്കുന്ന ഗൗരവത്തോടെ ഈ വിഭാഗത്തെ തള്ളിപ്പറയണം. ചോര കൊണ്ട് രാഷ്്രടീയം കരുപ്പിടിപ്പിക്കുന്ന അവിവേകികളുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഒരപരാധം മുസ്‌ലിം സമുദായത്തിന്റെ മുന്നോട്ടുള്ള വഴി എത്രകണ്ട് തടസ്സപ്പെടുത്തുന്നുവെന്ന് പ്രവാചകനെ നിന്ദിക്കുന്ന ചോദ്യം തയാറാക്കി എന്ന കുറ്റത്തിനു തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ പ്രഫ. ജോസഫിന്റെ കൈ വെട്ടിമാറ്റിയ സംഭവം തെളിയിച്ചു. പ്രവാചക നിന്ദക്കുള്ള ശിക്ഷ കൈവെട്ടലാണെന്ന് ഇവര്‍ വിധി എഴുതിയപ്പോള്‍ അപമാനിക്കപ്പെട്ടത് ഇസ്‌ലാമും മുത്തുറസൂലുമാണ്. കേരളീയ മുസ്‌ലിം സമൂഹത്തെ ഒരുപാടുകാലം പിറകോട്ട് നടത്തിച്ച ഈ സംഭവം, കുറെ കുടുംബങ്ങളെ സദാ കണ്ണീരിലാഴ്ത്തി.

ശരാശരി മുസ്‌ലിമിന്റെ മനസ് പിടിച്ചടക്കിയ വിധം
ബാബരി മസ്ജിദ് ദുരന്തവും അതുതുറന്നുവിട്ട ഹിന്ദുത്വരാഷ്്രടീയത്തിന്റെ കടന്നുകയറ്റവും 1990കളുടെ തുടക്കത്തില്‍ ന്യൂനപക്ഷരാഷ്്രടീയത്തെ കുറിച്ചുള്ള വിവിധങ്ങളായ സംവാദങ്ങള്‍ക്ക് നിമിത്തമാവുകയുണ്ടായി. ഇടതുപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു ബാബരിയാനന്തര ചിന്താമണ്ഡലത്തില്‍ ഗൗവരമാര്‍ന്ന പരിചിന്തനങ്ങള്‍ അരങ്ങേറിയത്. കോണ്‍്രഗസില്‍നിന്ന് മുസ്‌ലിംകള്‍ ദേശീയതലത്തില്‍തന്നെ അകന്നുമാറുകയും കോണ്‍്രഗസ് ബന്ധത്തിന്റെ പേരില്‍ മുസ്‌ലിം ലീഗ് മുമ്പൊരിക്കലുമില്ലാത്തവിധം പഴി കേള്‍ക്കേണ്ടിവരുകയും ചെയ്ത കാലസന്ധിയായിരുന്നു അത്. മാറിയ രാഷ്്രടീയ കാലാവസ്ഥയില്‍ ഇടതുപക്ഷവും ഫാഷിസം വായ പിളര്‍ന്നു വിഴുങ്ങാന്‍ വരുന്നത് കണ്ട് ചകിതരായി കഴിയുന്ന മുസ്‌ലിംകളും തമ്മിലുള്ള ബന്ധം ഏതു തരത്തില്‍ പുതുക്കിപ്പണിയാം എന്ന വിഷയത്തില്‍ ‘മാര്‍ക്‌സിസ്റ്റ് സംവാദം’ (ലക്കം മൂന്ന്, 1993 ഏ്രപില്‍ ജൂണ്‍ ) സംഘടിപ്പിച്ച ചര്‍ച്ചയില്‍ മുസ്‌ലിം പക്ഷത്തുനിന്ന് പ്രൊഫ. കെ.എം ജലീല്‍, പ്രൊ. കെ. എം ബഹാവുദ്ദീന്‍, എം.എന്‍ കാരശ്ശേരി തുടങ്ങിയവര്‍ ഇ.എം.എസിനെപോലുള്ള താത്വികാചാര്യന്മാര്‍ക്കൊപ്പം പങ്കെടുത്ത് നിരത്തുന്ന ചില വാദങ്ങളുടെ പുനര്‍വായന മുസ്‌ലിം വര്‍ഗീയ കൂട്ടായ്മകളെ കുറിച്ചുള്ള ഇപ്പോഴത്തെ ചര്‍ച്ചയില്‍ ഫലം ചെയ്യുമെന്നാണ് തോന്നുന്നത്. എന്തുകൊണ്ട്, എന്‍.ഡി.എഫ് പോലുള്ള പുതിയ പരീക്ഷണങ്ങൡലേക്ക് ആളെ കൂട്ടാന്‍ സാധിച്ചുവെന്ന ചോദ്യത്തിനു മുഖ്യധാര പാര്‍ട്ടികളുടെ നയസമീപനത്തിലുള്ള പാളിച്ചകളും പോരായ്മകളും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ഇസ്‌ലാമിക സമൂഹത്തെ കൈകാര്യം ചെയ്യുന്നിടത്ത് പലപ്പോഴും സി പി എം പോലുള്ള പുരോഗമന ്രപസ്ഥാനങ്ങള്‍ക്ക് സംഭവിച്ച അബദ്ധങ്ങള്‍ മാറിയ ചുറ്റുപാടില്‍ തീ്രവചിന്താഗതിക്കാര്‍ മുതലെടുക്കുകയായിരുന്നു. ശരാശരി മുസ്‌ലിമിന്റെ രാഷ്്രടീയം കരുപ്പിടിപ്പിച്ചിരിക്കുന്നത് അവന്റെ മനസില്‍ രൂഢമൂലമായ ചില പരമ്പരാഗത ചിന്തകളും മുന്‍ധാരണകളും മുന്‍നിറുത്തിയാണ്. മേതതരത്വത്തെയും പുരോഗമന ചിന്തയെയും കുറിച്ച് അവന്റെ ആലോചനാവൃത്തത്തില്‍ കടന്നുവരുന്ന സങ്കല്‍പങ്ങള്‍ക്ക് പരിമിതികളുണ്ട്. ഈ വിഷയത്തില്‍ എം.എന്‍ കാരശ്ശേരിയുടെ വാദം ്രശദ്ധേയമാണ്: ‘ഒരു നിരീശ്വരനിര്‍മത ്രപസ്ഥാനം എന്ന ധാരണയാണ് പൊതുവെ മുസ്‌ലിംകള്‍ക്ക് കമ്മ്യൂണിസത്തെ പറ്റി ഉണ്ടായിരുന്നത്; മിക്കവാറും ഇപ്പോഴും ഉള്ളത്. മതത്തെ, വിശേഷിച്ച് ഇസ്‌ലാം മതത്തെ നശിപ്പിക്കാനുള്ള ഒരു രാഷ്്രടീയ്രപസ്ഥാനം എന്ന നിലയ്ക്കാണ് ആ സമുദായത്തിനകത്ത് മതപണ്ഡിതന്മാരും നേതാക്കന്മാരും കമ്മ്യൂണിസത്തെ പരിചയപ്പെടുത്തിയത്. കമ്മ്യൂണിസ്റ്റാവുന്നതോടെ ഒരാള്‍ നിരീശ്വരവാദിയും മത്രഭഷ്ഠനും അതുവഴി നരകാവകാശിയും ആയിത്തീരുന്നു എന്നായിരുന്നു ്രപചാരണം. അതിന്റെ രാഷ്്രടീയ സാമൂഹിക മാനങ്ങള്‍ തീര്‍ത്തും അവഗണിക്കപ്പെട്ടിരുന്നു. ഇക്കാര്യത്തിലേക്ക് കമ്യുണിസ്റ്റുകാരും ഏറെ സംഭാവന ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ കമ്മ്യുണിസത്തിനു തനതായ അടിത്തറ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചവരധികവും ഇവിടുത്തെ ചാര്‍വാകദര്‍ശനത്തിലും മതനിഷേധത്തിലും ഭൗതികവാദത്തിലുമാണ് വേരുറപ്പിച്ചുനിന്നത്. പലപ്പോഴും അവരുടെ നിലപാട് യാന്ത്രികമായ യുക്തിവാദമായിരുന്നു.’

എന്നാല്‍, എന്തുകൊണ്ട് കേരളീയ മുസ്‌ലിം സമൂഹത്തില്‍ കമ്മ്യൂണിസ്റ്റ് ്രപസ്ഥാനത്തിനു ‘നവോത്ഥാനം’ സൃഷ്ടിക്കാന്‍ സാധിച്ചില്ല എന്ന വിഷയത്തിലെത്തുമ്പോള്‍ കാരശ്ശേരി വഴിതെറ്റുന്നുണ്ട്. ‘താരതമ്യേന പുരോഗമന വീക്ഷണമുള്ള സമുദായനേതാക്കന്മാര്‍ നേതൃത്വം കൊടുക്കുന്ന നവോത്ഥാന ്രപസ്ഥാനങ്ങളെ കണ്ടറിയുകയും അവയ്ക്ക് ്രകിയാത്മകമായ പിന്തുണ നല്‍കുകയും ചെയ്യുക’ എന്നതാണ് അദ്ദേഹം െവക്കുന്ന നിര്‍ദേശം. ഇവിടെ നവോത്ഥാന ്രപസ്ഥാനമായി എണ്ണുന്നത് മുസ്‌ലിം ഐക്യസംഘത്തിന്റെ പിന്‍ഗാമികളെയാണ്. മുജാഹിദ് ്രപസ്ഥാനം ഒരിക്കലും കമ്മ്യൂണിസ്റ്റ് പുരോഗമന ആശയങ്ങളെ ഉള്‍ക്കൊണ്ടിട്ടില്ല എന്നു മാ്രതമല്ല, കമ്മ്യൂണിസത്തെ ബദ്ധവൈരികളായി കാണാന്‍ സമുദായത്തെ പഠിപ്പിക്കുകയാണ് ചെയ്തത്. അതിനു കാരണം, അതിന്റെ സലഫീ പാരമ്പര്യമാണ്. മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് തുടങ്ങി ഇങ്ങോട്ടുള്ള വഹാബി ്രപസ്ഥാനം വാസ്തവത്തില്‍ കമ്മ്യൂണിസത്തിനും േസാഷ്യലിസത്തിനും എതിരായ ഒരു ്രപതി്രപസ്ഥാനമായിരുന്നു. മുതലാളിത്ത പടിഞ്ഞാറാണ് അതിന്റെ സ്‌പോണ്‍സര്‍മാര്‍ എന്ന് ഏറ്റവുമൊടുവില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുറന്നുപറഞ്ഞത് നാം കേട്ടതാണ്. മതനിഷ്ഠമായ ജീവിതം നയിക്കുമ്പോള്‍ തന്നെ, രാഷ്്രടീയ, സാമൂഹിക ഇടങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി യോജിച്ചുമുന്നോട്ടുപോവാമെന്ന അവബോധം സൃഷ്ടിക്കുന്നതില്‍ ഇവിടുത്തെ സുന്നി പണ്ഡിതന്മാരാണ് വലിയ പങ്കുവഹിച്ചത്. അപ്പോഴും ഒരു കമ്മ്യൂണിസ്റ്റ് ഇസ്‌ലാമിസ്റ്റ് സഖ്യത്തിനു സാധ്യത ഉരുത്തിരിഞ്ഞുവന്നില്ല എന്നത് മുസ്‌ലിം തീ്രവചിന്താഗതിക്കാരെയാണ് ആവേശഭരിതരാക്കിയത്. ഈ വശം വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നുണ്ട് വിദ്യാഭ്യാസ വിചക്ഷണനും സമുദായ അഭ്യുദയകാംക്ഷിയുമായിരുന്ന ്രപഫ. കെ.എ ജലീല്‍. ‘പശ്ചിമേഷ്യയിലും ഉത്തരാ്രഫിക്കയിലുമുള്ള മുസ്‌ലിംകളും അതുപോലെ ലാറ്റിന്‍ അമേരിക്കയിലെ ്രൈകസ്തവരും പുരോഗമന ്രപസ്ഥാനങ്ങള്‍ നയിക്കുമ്പോള്‍ എന്തുകൊണ്ടാണ് കേരളത്തിലെ മുസ്‌ലിംകളും ക്രൈസ്തവരും അങ്ങനെയുള്ള ്രപസ്ഥാനങ്ങളില്‍നിന്നും ്രപായേണ വിട്ടുനില്‍ക്കുന്നത് എന്ന ചോദ്യം ഉയരുന്നു. ഇതിനു ശരിയായ ഒരു മറുപടി പറയുക എളുപ്പമല്ല. ്രപധാനമായും ന്യൂനപക്ഷങ്ങളുടെ ഒരു മനഃശാസ്്രതം ഇതിനു കാരണമായിരിക്കാം. ഒരു ്രപതിരോധ മനഃസ്ഥിതി ഉണ്ടാവുന്നത് സ്വാഭാവികമാണ്.’ ഈ ്രപതിരോധ മനഃസ്ഥിതി ചൂഷണം ചെയ്താണ് നിരോധിക്കപ്പെട്ട സിമിയുടെ കാലഹരണപ്പെട്ട നേതാക്കള്‍, ബാബരിയാനന്തര ചൂട് മുതലെടുത്ത് ്രപതിരോധ സേനക്ക് ബീജാവാപം നല്‍കുന്നത്. അങ്ങനെയാണ് ആദ്യം എന്‍.ഡി.എഫായും പിന്നീട് മറ്റുപല പേരുകളിലും ഈ പ്രതിരോധ സേന രൂപാന്തരം ്രപാപിക്കുന്നത്.

അനുഭവങ്ങള്‍, പാളിച്ചകള്‍
എന്‍ ഡി എഫാനന്തര പരീക്ഷണങ്ങള്‍ക്ക് ദേശീയതലത്തില്‍ മേല്‍വിലാസമുണ്ടെന്നാണ് അവകാശവാദമെങ്കിലും കത്തുകള്‍ മുഴുവന്‍ തിരിച്ചുവരുക കേരളത്തില്‍ ജീവിക്കുന്ന പഴയ സിമിക്കാരായ ഏതാനും നേതാക്കളുടെ വിലാസത്തിലേക്ക് തന്നെയായിരിക്കും. അല്ലാതെ ദേശീയതലത്തില്‍ ്രപധാനികളോ അറിയപ്പെടുന്നവരോ ഇല്ല എന്നതാണ് നേര്. മുസ്‌ലിം ലീഗിേലത് പോലെ വാലാണ് തലയെ നിയന്ത്രിക്കുന്നത്. സംഘടനയുടെ ഘടനാപരമായ വൈരുധ്യമൊന്നും ഇതുവരെ ചര്‍ച്ചക്കു വിഷയീഭവിക്കാഞ്ഞത് തലപ്പത്തുള്ള നാലഞ്ചുപേരുടെ അക്രോബാറ്റായി കഥ തുടരുന്നത് കൊണ്ടാവണം. ഈ വിഭാഗം കേരളീയ മുസ്‌ലിം സമൂഹത്തിെന്റ ദൈനംദിന ജീവിതത്തില്‍ വല്ലാതെ ഇടപെടുമ്പോള്‍ എന്തുകൊണ്ട് മുഖ്യധാര രാഷ്്രടീയമതസാംസ്‌കാരിക ്രപസ്ഥാനങ്ങള്‍ അതര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കുന്നില്ല?. അബ്ദുന്നാസര്‍ മഅ്ദനിക്ക് കണങ്കാല്‍ നഷ്ടപ്പെട്ടപ്പോള്‍ ‘സമുദായത്തിനു നഷ്ടപ്പെട്ട കണങ്കാലി’നെ കുറിച്ച് കുറിപ്പ് തയാറാക്കി നല്‍കിയ ഈ ലേഖകനോട് അത് ്രപസിദ്ധീകരണയോഗ്യമല്ലെന്നാണ് അന്ന് ‘മാധ്യമം’ അസോസിയേറ്റഡ് എഡിറ്ററായിരുന്ന ഒ.അബ്ദുല്ല മറുപടി പറഞ്ഞത്. അന്ന് ഞാന്‍ ചോദിച്ച ഒരു ചോദ്യം ഓര്‍മയിലുണ്ട്: സമുദായം ഈ മാരകേരാഗങ്ങള്‍ എ്രത കാലം മറച്ചുപിടിക്കും? (ആ ലേഖനം പിന്നീട് യൂത്ത്‌ലീഗ് ജിഹ്വയായ ‘തൂലിക’യിലാണ് വെളിച്ചം കണ്ടത്). ഇവിടെ മുസ്‌ലിംകളെ രക്ഷിക്കാനെന്ന വ്യാജേനയാണ് കൊലകള്‍ അരങ്ങേറുന്നത്. സംസ്ഥാന സര്‍ക്കാര്‍ 2012ല്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സി.പി.എം,ആര്‍.എസ്.എസ് പ്രവര്‍ത്തകരായ 27പേരെ ഈ വിഭാഗം കൊന്നതായി കണക്ക് നിരത്തി. 86 വധശ്രമങ്ങള്‍ അരങ്ങേറിയത്രെ. നൂറിലേറെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം കൊടുത്തതായും കോടതിയെ ബോധിപ്പിക്കുകയുണ്ടായി. ആര്‍ക്ക് വേണ്ടിയാണിതൊക്കെ? സമുദായത്തെ രക്ഷിക്കേണ്ടത് ആര്‍.എസ്.എസിന്റെ ആക്രമണോത്സുക മാര്‍ഗം കടമെടുത്താണോ? എത്ര തലകള്‍ കൊയ്താല്‍ ഹിന്ദുത്വഫാഷിസത്തെ പരാജയപ്പെടുത്താനാവും? ഇതു ചര്‍ച്ചയാക്കുന്നതില്‍ കേരളീയ മുസ്‌ലിം നേതൃത്വം പരാജയപ്പെട്ടു. ആ പരാജയത്തിലൂടെയാണ് അഭിമന്യുവിനെപ്പോലെയുള്ളവരുടെ ചോര വീഴ്ത്തപ്പെട്ടത്.

അിമന്യുവിന്റെ കൊല കാമ്പസില്‍ ആദ്യത്തേതല്ല. ദേശീയ പാര്‍ട്ടികളുടെ ഉത്തരവാദപ്പെട്ട വിദ്യാര്‍ത്ഥി സംഘടനകള്‍ കലാലയങ്ങളെ ഇതിനു മുമ്പ് പലതവണ രക്തക്കളമാക്കിയിട്ടുണ്ട്. തങ്ങള്‍ക്ക് 30 വിദ്യാര്‍ത്ഥികളെ കലാലയരാഷ്്രടീയത്തിന്റെ അള്‍ത്താരയില്‍ ബലി അര്‍പ്പിക്കേണ്ടിവന്നിട്ടുണ്ടെന്ന് സി.പി.എം നേതൃത്വം തന്നെ പറയുന്നു. എന്നാല്‍ എറണാകുളം മഹാരാജാസ് കോളജ് പോലുള്ള പുരാതനമായ ഒരു കലാലയത്തിന്റെ മുറ്റത്ത് ഇ്രത നിഷ്ഠൂരമായി, ഒരു വിദ്യാര്‍ത്ഥി ആസൂ്രതിതമായി കൊല ചെയ്യപ്പെടുമ്പോള്‍ അതിനെ കേവലം കലാലയരാഷ്്രടീയത്തിന്റെ അപചയമായി കാണുന്നത് ബുദ്ധിശൂന്യതയാണ്. കോണ്‍്രഗസ് നേതാവ് എ.കെ ആന്റണിക്ക് പിഴച്ചതും ഇവിെടയാണ്. എസ്.എഫ്.ഐയെ ്രപതിക്കൂട്ടില്‍ നിറുത്താന്‍ മതതീവ്രവാദികളെ വിശുദ്ധവത്കരിക്കുക്കുന്നത് ശരിയല്ല. കൊല ചെയ്ത തീവ്രവിദ്യാര്‍ത്ഥി പ്രസ്ഥാനം തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയല്ല എന്ന് കേരളീയ സമൂഹത്തിന്റെ മുഖത്തുനോക്കി കള്ളം പറയാനുള്ള സങ്കോചമില്ലായ്മ, ഒരു പുത്തന്‍ അനുഭവമല്ല. കണ്ണൂര്‍ ജില്ലയുടെ പല ഭാഗങ്ങളില്‍നിന്നും ഐ.എസിലേക്ക് റി്രകൂട്ട് ചെയ്യപ്പെട്ടതായി പൊലീസ് പറയുന്ന ഭൂരിഭാഗം യുവാക്കളുടെയും ബയോഡാറ്റ പരിശോധിച്ചാല്‍ അവര്‍ക്ക് അഭിമന്യുവിന്റെ ചോരക്ക് പിന്നിലുള്ളവരുമായുള്ള ബന്ധം അടയാളപ്പെടുത്താന്‍ കഴിയും. അഭിമന്യു പോയി! മറ്റൊരു അഭിമന്യുവിനു മുസ്‌ലിം സമുദായത്തിന്റെ കൈയില്‍നിന്ന് മരണം ഏറ്റുവാങ്ങുന്ന അവസ്ഥ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മുസ്‌ലിംകള്‍ ഉണര്‍ന്നേ മതിയാവൂ. ജനാധിപത്യത്തിന്റെ രാജപാതയല്ലാതെ മറ്റ് കുറുക്കുവഴികള്‍ തേടരുതെന്ന് ഇക്കൂട്ടരെ പറഞ്ഞുമനസിലാക്കാന്‍ ആരെങ്കിലും മുന്നോട്ടു വന്നേ തീരൂ! സംസ്ഥാനത്തുടനീളം പൊലീസ് റെയ്ഡും പരിശോധനകളും അറസ്റ്റും വിചാരണയും നടന്നുകൊണ്ടിരിക്കെ, ഇസ്‌ലാം അപകടത്തില്‍ എന്ന് അലമുറയിട്ടിട്ട് കാര്യമില്ല. മതവികാരങ്ങളെ ചൂഷണം െചയ്ത് രാഷ്ട്രീയ ലക്ഷ്യം നേടുമ്പോള്‍ േതാല്‍ക്കുന്നത് ഇസ്‌ലാമാണ്.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login