മീ റ്റൂ: മാധ്യമ വിശ്വാസ്യത

മീ റ്റൂ: മാധ്യമ വിശ്വാസ്യത

ഹോളിവുഡില്‍ ഹാര്‍വേ ഐന്‍സ്റ്റൈന്നെതിരെ നടന്ന ‘മീ റ്റൂ'(Me too) മൂവ്‌മെന്റിന് ശേഷം ലോകത്തെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അവര്‍ ജോലി സ്ഥലത്ത് നിന്ന് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണവും അരക്ഷിതാവസ്ഥയും തുറന്നു പറയാന്‍ തുടങ്ങി. അപ്രതീക്ഷിതമായി ഒക്ടോബര്‍ 5 മുതല്‍ ഇന്ത്യന്‍ മാധ്യമരംഗത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിരവധി സ്ത്രീകള്‍ ട്വിറ്ററിലൂടെ ലൈംഗിക ചൂഷണാരോപണം ഉന്നയിച്ചു. മാധ്യമ ലോകത്തെ ഈ പിന്നാമ്പുറ കഥകളില്‍ ‘ടൈംസ് ഓഫ് ഇന്ത്യ’, ‘ഹിന്ദുസ്ഥാന്‍ ടൈംസ്’, ‘നെറ്റ്‌വര്‍ക്ക് 18’, ‘ദ ക്വിന്റ്’ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ ജോലി സ്ഥലങ്ങളിലെ ചൂഷണങ്ങളുടെ പ്രധാന കാരണം, അധികാര ക്രമങ്ങളാണ്. മുതിര്‍ന്ന എഡിറ്റര്‍ തന്റെ കീഴിലുള്ള മാധ്യമപ്രവര്‍ത്തകയെ തന്റെ താല്‍പര്യങ്ങള്‍ക്ക് വിധേയമാക്കാന്‍ ശ്രമിക്കുന്നു. സമൂഹത്തില്‍ വലിയ വിശ്വാസ്യതയുള്ള ഈ മാധ്യമ പ്രവര്‍ത്തകരെ തുറന്നുകാട്ടുകയെന്നത് അനുഭവ പരിചയം കുറഞ്ഞ മാധ്യമപ്രവര്‍ത്തകയെ സംബന്ധിച്ച് സാഹസമുള്ളതാണ്. ഇത്തരത്തില്‍ കാലങ്ങളായി മറച്ചുവെച്ച ലൈംഗികാതിക്രമങ്ങളുടെ കഥകളാണ് പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളുടെ മാധ്യമ പ്രവര്‍ത്തനം എത്രമാത്രം മാനസികവും ശാരീരികവുമായ സമ്മര്‍ദങ്ങള്‍ക്ക് ഇടവരുത്തുന്നുവെന്നത് പ്രസ്തുത സംഭവത്തിലൂടെ വ്യക്തമാവുന്നു. ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ റെസിഡന്റ് എഡിറ്റര്‍ പദവിയിലിരിക്കുന്ന കെ. ആര്‍ ശ്രീനിവാസിനെതിരെ മാധ്യമപ്രവര്‍ത്തക സന്ധ്യാ മേനോന്‍ നടത്തിയ തുറന്നു പറച്ചിലുകള്‍ക്ക് ശേഷം ആരോപണങ്ങളുടെ പ്രവാഹം തന്നെയായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ നടന്നത്. ശേഷം ആരോപണം നേരിടേണ്ടി വന്നത്, മേഘ്‌നാദ് ബോസ്, ദ ക്വിന്റിലെ യുവ മാധ്യമപ്രവര്‍ത്തകന്‍, സമകാലിക വിഷയങ്ങളില്‍ വിമര്‍ശനപരമായ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്ന വളര്‍ന്നു വരുന്ന ജേണലിസ്റ്റ്. കൂടാതെ സാമൂഹിക മാധ്യമങ്ങളില്‍ നല്ല സ്വാധീനവും ബോസിനുണ്ട്. എന്നാല്‍ ക്യാമറയ്ക്കു പുറകില്‍ മേഘ്‌നാദ് ബോസ് എത്തരത്തിലുള്ള വ്യക്തിത്വമാണെന്നുള്ളത് ലോകം അറിഞ്ഞിരിക്കുന്നു. ഫേസ്ബുക്കിലൂടെ തന്റെ ചെയ്തികള്‍ ആര്‍ക്കെങ്കിലും മാനസികമായ ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ക്ഷമാപണം അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയും ബോസ് നടത്തി. ഇതു ബോസിന്റെ വിശ്വാസ്യതക്ക് കോട്ടം തട്ടിച്ചു എന്നത് ശരിതന്നെ. എന്നാല്‍ പോലും മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍ അനായാസം താണ്ടിയ ഉയര്‍ച്ചകള്‍ക്ക് ശേഷമാണ് ബോസ് ആരോപണ വിധേയനാവുന്നത്. അതുകൊണ്ട് തന്നെ മേഘ്‌നാദ് ബോസിനു വലിയ നഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല. എന്നാല്‍ ദ ക്വിന്റ,് തങ്ങളുടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനു നേരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രസിദ്ധീകരിക്കാനുള്ള ബാധ്യത നിറവേറ്റി. കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോസിന്റെ കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു. അതേ സമയം നെറ്റ്‌വര്‍ക്ക് 18ലെ അനുരാഗ് വര്‍മയും ആരോപണ വിധേയനാണ്. നിരവധി പേര്‍ അനുരാഗിനു നേരെ നടത്തിയ പരാമര്‍ശങ്ങളോട് മാധ്യമ സ്ഥാപനം യാതൊരു രീതിയിലും പ്രതികരിച്ചില്ല. ആരോപണ വിധേയനായ തങ്ങളുടെ മാധ്യമപ്രവര്‍ത്തകനെ സംരക്ഷിക്കാന്‍ നെറ്റ്‌വര്‍ക്ക് 18 നടത്തുന്ന വെപ്രാളങ്ങള്‍, സ്ഥാപനത്തിന്റെ വനിതാ മാധ്യമ പ്രവര്‍ത്തകരോടുള്ള നയം വ്യക്തമാക്കുന്നു. ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ ലെ പ്രശാന്ത് ജാ ക്കെതിരെയും ആരോപണങ്ങളുണ്ടായി. ഇവയൊക്കെയും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളാണ്. നിരവധി വിഷയങ്ങളില്‍ അഭിപ്രായ രൂപീകരണം നടത്തുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും. ഈയൊരു സാഹചര്യത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ വിശ്വാസ്യത അപകടകരമായ അവസ്ഥയിലാണ്. ഫെമിനിസത്തെ പറ്റിയും സ്ത്രീയുടെ അവകാശ സംരക്ഷണത്തെ പറ്റിയും വാതോരാതെ സംസാരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഏത് തരത്തിലുള്ള കാഴ്ചപ്പാടാണ് സ്ത്രീകളോട് വച്ചു പുലര്‍ത്തുന്നത്? മാധ്യമ രംഗത്ത് സ്ത്രീകളുടെ ഇടപെടലുകള്‍ കുറയുന്നതും എഡിറ്റോറിയല്‍ തീരുമാനങ്ങളില്‍ അവരുടെ പങ്കാളിത്തത്തെ കുറിച്ചുള്ള ആശങ്കകളും വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍, ഇന്ത്യന്‍ മാധ്യമ ഇടങ്ങളില്‍ ലൈംഗിക പീഡനങ്ങള്‍ക്കെതിരെയും കരുതിയിരിക്കേണ്ട ലജ്ജാവഹമായ അവസ്ഥയാകരുത് വനിതാ മാധ്യമ പ്രവര്‍ത്തകരുടേത്. എല്ലാ മാധ്യമ സ്ഥാപനങ്ങളും തങ്ങള്‍ക്ക് ലൈംഗിക കുറ്റകൃത്യങ്ങളെ തടയാനും നിയമ നടപടികള്‍ സ്വീകരിക്കാനും പ്രത്യേക സെല്ലുകളുണ്ടെന്ന് ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. സഹപ്രവര്‍ത്തകര്‍ക്കെതിരെ തുറന്നുപറച്ചിലുകള്‍ നടത്തുന്നവരെ നിശബ്ദരാക്കുന്നതിനു പകരം അവര്‍ക്ക് അതിനുള്ള ആര്‍ജവവും പ്രോത്സാഹനവും നല്‍കേണ്ടത് ഒരോ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വമാണ്.

യു പിയിലെ ഏറ്റുമുട്ടല്‍ കൊല
ഉത്തര്‍ പ്രദേശ് പൊലീസ് സെപ്തംബര്‍ 21നു മുസ്തഖീം, നൗഷാദ് എന്നിവര്‍ക്കെതിരെ ഏറ്റുമുട്ടല്‍ കൊലപാതകം നടത്തുകയുണ്ടായി. കുറ്റവാളികാളാണെന്ന ആരോപണം ഉന്നയിച്ച് മാധ്യമങ്ങളെ വിളിച്ചു വരുത്തി നടത്തിയ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ വസ്തുതകള്‍ പുറത്തു വരുന്നേയുള്ളൂ. പൊലീസിന്റെ വാദങ്ങള്‍ സത്യമല്ലെന്നും ഏറ്റുമുട്ടല്‍ വ്യാജമാണെന്നും യുവാക്കളുടെ ബന്ധുക്കള്‍ ആരോപിച്ചു. മരണപ്പെട്ട നൗഷാദ് എന്ന ചെറുപ്പക്കാരന്റെ പ്രായം 17 ആണ്. അന്വേഷണങ്ങളും വാര്‍ത്തകളുടെ വിശദാംശങ്ങളും പുറത്തുവരുന്നതിനു മുമ്പ് കേസിനെ ആസ്പദമാക്കി മറ്റു ചില കാര്യങ്ങള്‍ ഇതു കൂടാതെ ഉണ്ടാകുന്നു. മാധ്യമങ്ങള്‍ക്ക് എത്രത്തോളം തെറ്റിദ്ധാരണകള്‍ നിര്‍മിച്ചെടുക്കാനാവും എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. അലീഗഡിലെ ഹര്‍ദുവാഗഞ്ച് ഏറ്റുമുട്ടലില്‍ മരിച്ച യുവാക്കളെ ജെ എന്‍ യു പൂര്‍വ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് തട്ടിക്കൊണ്ടുപോയി എന്നാണ് ചില പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ ആരോപിച്ചത്. ഇവയില്‍ മിക്കവയും ഹിന്ദി പത്രങ്ങളായിരുന്നു. സംഭവത്തെ സൂക്ഷ്മമായി പരിശോധിക്കാം. കൊല്ലപ്പെട്ട നൗഷാദിന്റെ മാതാവു സഹീനയെയും മുസ്തഖീമിന്റെ ഭാര്യാമാതാവിനെയും ബലപ്രയോഗം നടത്തി ഉമര്‍ ഖാലിദ് തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്ത ദൈനിക് ജാഗരന്‍, ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഹിന്ദി പതിപ്പ്, സീ ന്യുസ് എന്നീ മാധ്യമങ്ങളിലാണു പ്രത്യക്ഷപ്പെട്ടത്. എന്ത് ആധികാരികതയുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയതെന്ന് വ്യക്തമല്ല. എന്നാല്‍ ഉമര്‍ ഖാലിദ് തട്ടിക്കൊണ്ടു പോയി എന്നു തലവാചകത്തില്‍ തന്നെ പറയുന്നുമുണ്ട്. വാര്‍ത്ത പുറത്തു വന്നതിനു ശേഷം, പ്രതീക് സിന്‍ഹയുടെ ആള്‍ട് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ആത്രുലി പൊലീസ് സ്റ്റേഷനിലെ എഫ് ഐ ആറില്‍ നിര്‍ബന്ധപൂര്‍വം പരാതിയില്‍ ഒപ്പു നല്‍കിയതാണെന്ന് കണ്ടെത്തുന്നു. ആള്‍ട് ന്യൂസുമായി സംസാരിച്ച ഇരു യുവാക്കളുടെയും ബന്ധുക്കള്‍ തങ്ങള്‍ക്ക് നീതി വേണം എന്ന ആവശ്യമാണ് അറിയിച്ചത്, അതോടൊപ്പം ഉമര്‍ ഖാലിദിനും സുഹൃത്തുക്കള്‍ക്കുമൊപ്പം പോയത് സ്വമേധയാ ആണെന്നും യാതൊരു ബാഹ്യപ്രേരണകളും ഉണ്ടായില്ല എന്നും പറഞ്ഞു. എന്നാല്‍ മാധ്യമങ്ങളുടെ ഭാഷ്യം മറ്റൊന്നായി. ഹിന്ദി ഭാഷാ പത്രങ്ങള്‍ക്ക് പുറകേ ടൈംസ് ഓഫ് ഇന്ത്യ, ദ വീക്ക്, ദ സ്‌ക്രോള്‍, ഔട്‌ലുക്ക്, ന്യൂസ് 18, എന്‍ ഡി ടി വി, ദ ഹിന്ദു തുടങ്ങിയ മാധ്യമങ്ങളും ഉമര്‍ ഖാലിദടങ്ങുന്ന സംഘം മുസ്തഖീമിന്റെയും നൗഷാദിന്റെയും ബന്ധുക്കളെ തട്ടിക്കൊണ്ടുപോയി എന്ന് വാര്‍ത്ത കൊടുത്തു. വാസ്തവ വിരുദ്ധമായി നടത്തുന്ന മാധ്യമ പ്രവര്‍ത്തനം അപൂര്‍ണമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുകയും അതുവഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

ഭരണകൂടത്തിനുവേണ്ടി ഇങ്ങനെയും
ഫേസ്ബുക്ക് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന വെല്ലുവിളികള്‍ അധികരിക്കുകയാണ്ഠവല ഠലഹലഴൃമുവ പത്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം നവമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടത്. അക്കൗണ്ട് പ്രവര്‍ത്തനത്തില്‍ തടസ്സം നേരിട്ടവരെല്ലാം തന്നെ ഭരണകൂടത്തിനെതിരെ വാര്‍ത്തകള്‍ എഴുതുകയും വിനിമയം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭരണകൂട താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ ഫേസ്ബുക്ക് അല്‍ഗോറിതങ്ങളെ പാകപ്പെടുത്തുന്നത്, സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ആശയ വിനിമയ സ്വാതന്ത്ര്യത്തിനുള്ളതിരിച്ചടിയായിരിക്കും. ‘ജനത കാ റിപ്പോര്‍ട്ടറി’ലെ റിഫാത് ജാവേദ്, ബോള്‍ട്ട ഹിന്ദുസ്ഥാന്‍, ദ കാരവാന്‍ മാഗസിനിലെ മാധ്യമ പ്രവര്‍ത്തകര്‍, ജന്‍ജവര്‍ ഓണ്‍ലൈന്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളാണ് അപ്രതീക്ഷിതമായി ബ്ലോക്ക് ചെയ്യപ്പെട്ടത്.

ദത്തുഗ്രാമങ്ങളുടെ ദുഃസ്ഥിതി
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2014 ല്‍ നടത്തിയ ആശാവഹമായ പദ്ധതിയായിരുന്നു, സന്‍സാദ് ആദര്‍ശ് ഗ്രാം യോജന. ലോക്‌സഭാ അംഗങ്ങള്‍ തങ്ങളുടെ മണ്ഡലങ്ങളിലെ ഒരു ഗ്രാമത്തെ ദത്തെടുത്ത്, വികസന പ്രക്രിയകളെ ദ്രുതഗതിയിലാക്കുക എന്നായിരുന്നു പദ്ധതിയുടെ താല്‍പര്യം. 2019 ലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പുനപരിശോധിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമമായ The Quint നടത്തിയ അന്വേഷണങ്ങള്‍ വളരെ പ്രാധന്യം അര്‍ഹിക്കുന്നതാണ്.Quint ൻറെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദര്‍ശ് ഗ്രാമങ്ങളില്‍ അടിസ്ഥാനപരമായ സംവിധാനങ്ങള്‍ പോലും ഇല്ല.The Quint തങ്ങളുടെ വീഡിയോ റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ടി ഒാരോ ഗ്രാമവും സന്ദര്‍ശിച്ചിരുന്നു.ഹേമ മാലിനി ദത്തെടുത്ത ഉത്തര്‍ പ്രദേശിലെ റാവല്‍ ഗ്രാമം, ഇന്നും ശോചനീയാവസ്ഥ തുടരുകയാണ്. മാലിന്യ നിര്‍മാര്‍ജനത്തിനുള്ള സംവിധാനം പോലും ഗ്രാമത്തിലില്ല. ഗ്രാമവാസികള്‍ പറയുന്നത്ഹേമ മാലിനി സന്ദര്‍ശനം നടത്തുന്ന ദിവസങ്ങളില്‍ മാത്രം പ്രദേശം മുഴുവന്‍ ശുചീകരിക്കും, അല്ലാത്തപ്പോള്‍ മലിനമായി കിടക്കും എന്നാണ്. ഗ്രാമത്തില്‍ സൗരോര്‍ജ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച പ്ലാന്റുകള്‍ എല്ലാം പ്രവര്‍ത്തനരഹിതമാണ്. റോഡുകളുടെ വികസനം പാതി വഴിയില്‍ ഉപേക്ഷിച്ചു. കുഴികള്‍ നിറഞ്ഞ റോഡ് പ്രദേശവാസികളെ കൂടുതല്‍ ദുര്‍ഗതിയിലാക്കി. ഇത്തരത്തില്‍ സുമിത്ര മഹാജന്റെയും മറ്റുഎം പി മാരുടെയും ‘ദത്തു ഗ്രാമങ്ങളെ’ അന്വേഷിച്ചിറങ്ങിയ Quint കണ്ടെത്തിയത് എല്ലാ ഗ്രാമങ്ങളുടെയും വികസനത്തില്‍ കടലാസുകള്‍ക്കും നയപ്രഖ്യാപനങ്ങള്‍ക്കും അപ്പുറത്തായി ഒന്നും നടന്നില്ല എന്നാണ്. ഗ്രാമങ്ങളുടെയും കര്‍ഷകരുടെയും ഉന്നമനം വിളിച്ചു കൂവിയ കപട ഭരണകൂട വാഗ്ദാനങ്ങള്‍ പൊതുതിരഞ്ഞെടുപ്പിനു മുന്നേ തന്നെ ജനസമക്ഷം എത്തേണ്ടിയിരിക്കുന്നു.

കലി കര്‍ഷകരോടും
ഒക്‌ടോബര്‍ 2 നു കര്‍ഷകര്‍ നടത്തിയ സമരത്തെ നിഷ്ഠൂരമായ രീതിയിലാണു ഭരണകൂടം കൈകാര്യം ചെയ്തത്. മുംബൈയില്‍ നടന്ന കിസാന്‍ മാര്‍ച്ചിനു ലഭിച്ചത്ര പരിഗണനയൊന്നും മാധ്യമങ്ങള്‍ ഈ സമരത്തിനു നല്‍കിയിടില്ല. അന്ന് സാമൂഹിക മാധ്യമങ്ങള്‍ കാല്‍പനികവല്‍കരിച്ച സമരവും സഹനവും ഒക്‌ടോബര്‍ 2 നു നടന്ന സമരത്തില്‍ മറക്കുകയും ചെയ്തു. കണ്ണീര്‍ വാതക പ്രയോഗങ്ങളും ലാത്തിവീശലുകളുമായാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ വഞ്ചിതരായ ജനവിഭാഗത്തെ മോഡി സര്‍ക്കാര്‍ സ്വീകരിച്ചത്. കര്‍ഷകരില്‍ ഭൂരിഭാഗമായ മധ്യവയസ്‌കരോട് കാണിച്ച ഭരണ കൂട അതിക്രമങ്ങള്‍ വലിയ വില തന്നെ രാജ്യം നല്‍കേണ്ടി വരും. വിഷയത്തിലെ മാധ്യമ ഇടപെടലുകള്‍ പരിശോധിക്കുകയാണെങ്കില്‍, നവ മാധ്യമങ്ങളാണു കര്‍ഷക സമരത്തിനു ആവശ്യമായ പരിഗണന നല്‍കിയത്. എന്നാല്‍ഠവല ടരൃീഹഹ ഒക്‌ടോബര്‍ 2 നു പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ചില അപാകതകളുണ്ടായിരുന്നു. സമരത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ഉള്‍കൊള്ളിച്ച സ്‌ക്രോളിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘കര്‍ഷകരുടെ പ്രക്ഷോഭ സമരത്തില്‍ പൊലീസ് മേധാവിയടക്കം 7 പൊലീസുകാര്‍ക്ക് പരിക്ക്’. ഒരര്‍ത്ഥത്തില്‍ ഇതു വളരെയേറെ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നതാണ്. തലവാചകം കര്‍ഷകര്‍ അക്രമാസക്തരായി എന്നാണ് പറഞ്ഞു വെക്കുന്നത്. എന്നാല്‍ സമധാനപരമായി മുന്നോട്ടു പോകുന്ന ജാഥയെ പൊലീസ് തടയാന്‍ ശ്രമിച്ചതാണു സംഘട്ടനത്തില്‍ കലാശിച്ചത്. ഇവിടെ വസ്തുതകളെ മാധ്യമങ്ങള്‍ എങ്ങനെ സൂക്ഷ്മമായി കൈകാര്യം ചെയ്യണം എന്ന സൂചനയാണു നല്‍കുന്നത്. കര്‍ഷകരുടെ നിസ്സഹായതയും അവര്‍ നേരിടുന്ന രൂക്ഷ പ്രശ്‌നങ്ങളുമായിരിക്കണം മാധ്യമങ്ങള്‍ പ്രാമുഖ്യത്തോടെ നല്‍കേണ്ടത്.

സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഖശോഗ്ജിയുടെ തിരോധാനം അപകടകരമായ ഊഹങ്ങള്‍ക്ക് വഴിവെയ്ക്കുകയാണ്. ഒക്‌ടോബര്‍ 2 ഉച്ച കഴിഞ്ഞ് അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരങ്ങളും പുറംലോകം അറിഞ്ഞിട്ടില്ല.ഠവല ഏൗമൃറശമി ന്റെ റിപ്പോര്‍ട്ട് പ്രകാരം തുര്‍ക്കിയിലെ അങ്കാറയില്‍ ഖശോഗ്ജിയെ സൗദിയില്‍ നിന്നെത്തിയ പ്രത്യേക സംഘം വധിച്ചു എന്ന ആരോപണം ശക്തമാണ്. ഠവല ണമവെശിഴീേി ജീേെ, ഠവല ഏൗമൃറശമി തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കോളമിസ്റ്റായിരുന്നു ഖശോഗ്ജി. തന്റെ സുരക്ഷയുമായി ബന്ധപ്പെട്ട അവശ്യങ്ങള്‍ ഖശോഗ്ജി സൗദി ഗവണ്‍മന്റിനോട് ആവശ്യപ്പെട്ടിരുന്നു. വിവാഹമോചന കരാരില്‍ ഒപ്പുവെയ്ക്കാന്‍ തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ (സൗദി ആസ്ഥാനം) എത്തിയ മാധ്യമപ്രവര്‍ത്തകനെ കുറിച്ച് പിന്നെ വിവരമില്ല. ഖശോഗ്ജിയെ തുര്‍ക്കിയുടെ അറിവോട് കൂടിയാണ് സൗദി ഭരണകൂടം ഇല്ലായ്മ ചെയ്തിട്ടുണ്ടാവുക എന്ന ഊഹങ്ങളും നിലനില്‍ക്കുന്നുണ്ട്. അതേസമയം ഏതു വിധത്തിലുള്ള അന്വേഷണങ്ങളോടും സഹകരിക്കാന്‍ തങ്ങള്‍ തയാറാണെന്ന് സൗദി രാജാവിന്റെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. ഖശോഗ്ജിയുടെ റിപ്പോര്‍ട്ടുകള്‍ അറബിയിലും ഇംഗ്ലീഷിലുമായി ലോകത്തെ വിവിധ കോണുകളിലുള്ള വായനക്കാര്‍ക്ക് മുന്നിലെത്തിയിരുന്നു. സൗദിയുടെ സാമ്പത്തിക രാഷ്ട്രീയ നയങ്ങളിലെ അപാകതകളെ ചോദ്യം ചെയ്യുന്ന വാഷിംഗ്ടണ്‍ പോസ്റ്റിനു വേണ്ടി എഴുതിയ ലേഖനം വലിയ രീതിയിലുള്ള ശ്രദ്ധ നേടിയിരുന്നു. തിരോധാനം പാശ്ചാത്യ രാജ്യങ്ങളില്‍ വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

അമേരിക്കയിലെ മൂന്നാം ലോകരാജ്യം
ഓണ്‍ലൈന്‍ മാധ്യമമായ Now-This അമേരിക്കയില്‍ നടത്തുന്ന മാധ്യമ പ്രവര്‍ത്തനം വളരെ നിര്‍ണായകമാണ്. മറ്റു മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി നേറ്റീവ് അമേരിക്കന്‍സിന്റെ കഥകള്‍ ലോകത്തോട് പറയാന്‍ Now-This സിനു സാധിക്കുന്നു. തങ്ങളുടെ ഭാഷയിലും സംസ്‌കാരത്തിലും ജീവിത രീതിയിലും മുഖ്യധാര അമേരിക്ക നടത്തുന്ന അധിനിവേശങ്ങളോട് ജനാധിപത്യപരമായി ചെറുത്തു നില്‍ക്കാനുള്ള തയാറെടുപ്പിലാണ് നേറ്റീവ് അമേരിക്കക്കാര്‍.ചീം വേശന്റൈ റിപ്പോര്‍ട്ടില്‍ അമേരിക്കയിലെ മൂന്നാം ലോക രാജ്യമായാണു തങ്ങള്‍ കഴിയുന്നതെന്ന് വിന്‍കോന്‍സിനിലും അരിസോണയിലുമുള്ള നേറ്റീവ് അമേരിക്കനുകള്‍ വെളിപ്പെടുത്തുന്നു. ഈ വാര്‍ത്ത മറ്റൊരു വിധത്തില്‍ കൂടി പ്രാധന്യമുള്ളതാണ്. തങ്ങളുടെ ഒരു വോട്ട് അമേരിക്കയില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കില്ല എന്നു വിശ്വസിക്കുന്ന നേറ്റീവ് അമേരിക്കക്കാരെ സംഘടിപ്പിച്ചു കൊണ്ട് തങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള പങ്കാളിത്തം വിളിച്ചു പറയുന്ന ഒരു പറ്റം ആളുകളെ കുറിച്ചാണിത്. വലിയ രീതിയിലുള്ള അവബോധമാണ് ഇത്തരം വാര്‍ത്തകള്‍ ജനങ്ങളില്‍ സൃഷ്ടിക്കുക. ഗോത്രങ്ങളായി വിഭജിക്കപ്പെട്ട ജനതയെ കുറിച്ച് സുനിശ്ചിതമായ വാര്‍ത്തകളും അനിവാര്യമാണ്.

നബീല പാനിയത്ത്‌

You must be logged in to post a comment Login