ഗ്ളോബല്‍ മല്യാലി സ്പീക്കിംഗ്


ബെര്‍ലി തോമസ്

        ഗുഡ്മോണിങ് എവരിബഡി…
അയാം സ്റാന്‍ഡിങ് ഹിയര്‍ ടു വെല്‍കം യു ഓള്‍ ടു ദി ഗ്ളോബല്‍ മല്യാലി മീറ്റിങ്… ടു എന്‍ഡോഴ്സ് അവര്‍ ലാങ്വേജ് ആന്റ് ഗ്ളോറിഫൈ അവര്‍ കള്‍ച്ചര്‍. മല്യാലം ഈസ് ദി മദര്‍ ടങ് ഓഫ് ഓള്‍ ഓഫ് അസ്. വി ഓള്‍ നോ മല്യാലം. വി ആര്‍ ബോണ്‍ ഇന്‍ കേരല, ആന്‍ഡ് നൌ വി ആര്‍ ബ്രാന്‍ഡ് അംബാസിഡേഴ്സ് ഓഫ് അവര്‍ ലാങ്വേജ്…. ക്ഷമിക്കനം. ഞാന്‍ മല്യാലത്തില്‍ സംസാരിക്കാം. ഈ പരിപാടിയെപ്പറ്റി മൊറ്ററ്റില്‍ ചീറ്റപ്പേരായതുകൊണ്ട് പ്രസങ്കിക്കുഞ്ഞത് മല്യാലത്തില്‍ വേനമെന്ന് എന്നോട് പറഞ്ഞിരുന്നു. അയാം നോട്ട് ഷുവര്‍ ഹൌമനി ഓഫ് ഹിയര്‍ ആര്‍ ഏബിള്‍ ടു അണ്ടര്‍സ്റാന്‍ഡ് മല്യാലം. എനിവേ, അസ് യുവര്‍ വിഷ്…
പാരദമെന്നു കേറ്റാല് അബിമാന പൂരിതമാകനമന്ദരങ്കം. കേരലമെന്നു കേറ്റാലോ… തിലക്കണം ചോര നമുക്ക് ഞരംപുകലില് എന്നാണ് മഹാഗവി തുന്ചന്‍ നമ്പ്യാര്‍ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ അച്ചനാനെന്നു തോന്നുന്നു എം എന്‍ നമ്പ്യാര്‍. തുഞ്ചന് നമ്പ്യാരാണ് വര്‍ഷങ്ങല്‍ക്കു മുമ്പ് മല്യാലം കണ്ടുപിടിച്ചത്. ആ മല്യാലമാന് നമ്മലെ വലര്‍ത്തിയത്. വലുതാക്കിയത്. ഇന്നിവിടെ നില്ക്കുമ്പോല്‍, വിഷ്വമല്യാലി എന്ന നിലയില്‍ ആതരിക്കപ്പെടുമ്പോല്‍ എനിക്ക് അബിമാനമുന്റ്, സന്തോഷമുന്റ്.

        മല്യാലം ഈസ് ഫേഡിങ് ഔട്ട്. ഇറ്റ് ഈസ് വെരി ഡിഫിക്കല്റ് ടു സ്റഡി, യു നോ. ഞാനും ഇവിടെ മല്യാലം പരയുമ്പോല്‍ വല്ലാതെ ലോക്കലായി പോവുന്നതുപോലെ തോന്നുന്നു. കോറ്റും സ്യൂറ്റുമൊക്കെയിറ്റിറ്റുന്റെങ്കിലും മല്യാലത്തില്‍ സംസാരിക്കുമ്പോല്‍ ലുങ്കിയും ബന്യനും മാത്രമേയിറ്റിറ്റുല്ലൂ എന്നൊരു തോന്നല്‍… ഞാന് പറഞ്ഞു വരുന്നത് എന്റാനെന്നു വച്ചാല്‍… മല്യാലം നിലനില്‍ക്കനം… അതുപോലെ തന്നെ, നമ്മലെപ്പോലെയുല്ല എജ്യുക്കേറ്റഡ് ആയ കള്‍ച്ചേര്‍ഡ് പീപ്പില്‍സിനെ മല്യാലം സംസാരിക്കുന്നതില്‍ നിന്നും ഒഴിവാക്കനം. യൂ നോ ഈറ്റ്സ് എ മെസ്സ്. വൈ ഡോണ്‍ഡ് വി കണ്ടക്ട് മല്യാലം മീറ്റിങ്സ് ഇന്‍ ഇംഗ്ളീഷ്. ഇംഗ്ളീഷ് ഈസ് ദി ഗ്ളോബല്‍ ലാങ്വേജ്. ഐ തിങ്ക് കമ്മ്യൂനിസ്റ് പീപ്പില്‍ ആര്‍ എഗെന്‍സ്റ് അസ്. അവരിവിടെ ഡെവലപ്മെന്റ് സ്റോപ്പ് ചെയ്യുന്നു. അമേരിക്കന്‍ കമ്പനികലെ എതിര്‍ക്കുന്നു. യു നോ ദെ ഈവന്‍ ഫോട്ട് എഗെന്‍സ്റ് അവര്‍ ഗ്രേറ്റ് കൊക്കക്കോല. ദീസ് പീപ്പില്‍ ആര്‍ എഗെന്‍സ്റ് ഇംഗ്ളീഷ് ഐ തിങ്ക്. ദേ ഡോണ്‍ഡ് നോ ഇംഗ്ളീഷ്, സോ ദേ ആര്‍ സപ്പോര്‍ട്ടിങ് മല്യാലം. ദാറ്റ്സ് ഇറ്റ്.

       ബട്ട്. വി പീപ്പില്‍ ആര്‍ നോട്ട് ലൈക്ക് ദാറ്റ് സ്യൂഡോ ലിറ്ററല്‍ ആക്ടിവിസ്റ്. വി ഓള്‍ സ്പീക്ക് ഇംഗ്ളീഷ്. യു നോ, ഞാനൊക്കെ ചിന്റിക്കുന്നതു പോലും ഇംഗ്ളീഷിലാണ്. ഞങ്ങലെക്കൊന്റ് മല്യാലം പരയിക്കുക, എഴുതിക്കുക എന്നൊക്കെയുള്ള വാശികള്‍ ഉപേക്ഷിക്കനം. വി ഓള്‍ ലവ് മല്യാലം. ഞങ്ങള്‍ക്ക് അവിടെ മല്യാലി അസോസിയേഷനുന്റ്. അവിടെയും ആരും മല്യാലം സംസാരിക്കാരില്ല. ബട്ട് യൂ നോ, മല്യാലി എന്നതില്‍ അബിമാനക്കുന്നവരാന് ഞങ്ങള്‍. മല്യാലം ഞങ്ങല്ക്ക് ഒരു നൊസ്റാല്‍ജിയ ആണ്. മല്യാലം മൂവിസൊക്കെ ഞങ്ങള്‍ ഡൌന്‍ലോഡ് ചെയ്ത് കാണാരുണ്ട്. ആന്‍ഡ് അവര്‍ റൈറ്റേഴ്സ് ലൈക്ക്, ഒ ആര്‍ സി കുരുപ്പ്, എം ടി വാസുദേവന്‍ നമ്പതിരി, ഒ ഇ അജയന്‍, ഗുനത്തില്‍ ചെറിയബ്ദുല്ല, വി ആര്‍ പ്രൌഡ് എബൌട്ട് ദെം.

       വക്കം മുഹമ്മഡ് ബശീര്‍ സംവിധാനം ചെയ്ത ചെമ്മീന്‍ എന്ന മൂവി കാനാത്തവരായി ആരുമുണ്ടാവില്ല. അതില്‍ ചെമ്മീനായി അഭിനയിച്ച നമ്മുടെ ഷീലയും ഇപ്പോല് ഇപ്പോല് ഡല്‍ഹി ചീഫ് മിനിസ്റരാണ്. വെരി ഗുഡ് ആന്റ് ഐ വിഷ് ഹെര്‍ ഓള്‍ ദി ബെസ്റ്. അതുപോലെ യേഷുദാസ്. യേഷുവിന്റെ പാട്ടുകള്‍ എല്ലാം മല്യാലിക്ക് അബിമാനിക്കാനും ഓര്‍ത്തു വെക്കാനും പറ്റുന്നതാണ്. യേഷുദാസ് പാടിയ ചെമ്മീനിലെ ചിലമ്പൊലിക്കാറ്റേ… ഈസ് ദി വണ്ടര്‍ഫുള്‍ സോങ് ഐ ലൈക്ക്. ഞാന്‍ പറഞ്ഞു വന്നത്, മല്യാലം നെവര്‍ ഡൈസ്. ഇറ്റ്സ് റിയലി മാര്‍വെലസ് ആന്‍ഡ് ഔട്ട് സ്റാന്‍ഡിങ് ലാംങേജ്. മല്യാലം പ്രൊട്ടക്ട് ചെയ്യുന്ന കാര്യത്തില്‍ ഞങ്ങല്‍ക്കുല്ല താല്‍പര്യം മല്യാലികല്‍ക്കുന്റോ എന്നത് എല്ലാ മല്യാലികലും ആലോചിക്കനം.
അതുപോലെ തന്നെ പ്രധാനപ്പെറ്റതാണ് മല്യാലം പുത്യ തലമുരയിലേക്ക് എറ്റിക്കുക എന്നത്. ഐ ഡോണ്‍ഡ് തിങ്ക് പീപ്പില് വില്‍ സ്റഡി ആന്‍ഡ് റൈറ്റ്. ഓള്‍ ദി ഫിഫ്റ്റി പ്ളസ് ആല്ഫബെറ്റ്സ് ഓഫ് മല്യാലം. വി നീഡ് എ ചേഞ്ച്. വൈ ഡോണ്‍ഡ് വി യൂസ് ഇംഗ്ളീഷ് ആല്‍ഫബൈറ്റ്സ് അസ് വെല്‍… ഐ തിങ്ക് ദ്റ്റ് ഈസ് ദി ബോട്ടംലൈന്‍… മല്യാലം നിലനില്‍ക്കനം, നമ്മല്‍ അതിനായി ഇംഗ്ളീഷ് ഉപയോഗിക്കനം. ഇംഗ്ളീഷിലൂടെ മല്യാലത്തെ വലര്‍ത്തുക. റീപ്ളേസ് ഓള്‍ ദി ആല്‍ഫബെറ്റ്സ് വിത് ഇംഗ്ളീഷ്. വെന്‍ റൈറ്റിംങ് യൂസ് ഇംഗ്ളീഷ് ആല്‍ഫബെറ്റ്സ്. കൊരങ്ങന്‍ എന്നെഴുതാന്‍ വൈഷുഡ് വി യൂസ് ഓള്‍ ദാറ്റ് കോംപ്ളിക്കേറ്റഡ് സ്റഫ്. വി ക്യാന്‍ റൈറ്റ് ഇറ്റ്. സിംപ്ളി അസ് ഗഛഞഅചഏഅച ഇറ്റ്സ് വെരി സിംപിള്‍. സോ, ദാറ്റ്സ് ദി വേ, ഐ തിങ്ക്..

      എനിവേ, ഐവിഷ് ഓള്‍ സക്സസ് ടു ദിസ് ഗ്ളോബല്‍ മല്യാലം മീറ്റിങ്… ആന്‍ഡ് വി ഹാവ് എ ലോട്ട് ഓഫ് പ്രോഗ്രാംസ് ഹിയര്‍. വിഷ് യു ഓള്‍ ദി ബെസ്റ്… ആന്റ് മൈ പേഴ്സനല്‍ റിക്വസ്റ് ഈസ് ഹിയര്‍… പ്ളീസ് അപ്പോയ്ന്റ് മിസ് റഞ്ജിനി ഹറിദാസ് അസ് ദി ബ്രാന്‍ഡ് അംബാസിഡര്‍ ഓഫ് ദി മല്യാലം ലാങ്വേജ്… ഷി ഈസ് മാര്‍വെലസ്… താങ്ക്യൂ…

One Response to "ഗ്ളോബല്‍ മല്യാലി സ്പീക്കിംഗ്"

  1. Vkshahul313  February 18, 2013 at 6:21 am

    excellent blog,showing the present situation of Malayalam.this article satirizes the way foreign malayalies use Malayalam and english

You must be logged in to post a comment Login