ഓണ്‍ലൈന്‍ മുസ്ലിം ഒരു പ്രശ്നമല്ലേ?


സ്പാനിഷ് മാധ്യമ നിരീക്ഷകനായ മാനുവേല്‍ കസ്റെല്‍സിന്റെ മൂന്ന് വാള്യങ്ങളിലായി പ്രസിദ്ധീകരിച്ച ‘(information economy)എന്ന മാധ്യമ പഠനത്തില്‍ വിവര സാമ്പത്തിക യുഗത്തില്‍ ((Age of information economy)) പിറവിയെടുത്ത സമൂഹത്തിന്റെ ചില സ്വഭാവങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. വിവരണങ്ങളിലധിഷ്ഠിതമാണ്, ആഗോളമാണ്, ശൃംഖലകളില്‍ ബന്ധിതമാണ് എന്നിവയാണത്. തൊള്ളായിരത്തി എണ്‍പതുവരെ നിലനിന്ന മാധ്യമ സംസ്കാരികത സൈബര്‍ സ്പേസുകളിലേക്ക് കൂടുമാറിയപ്പോള്‍ സമൂഹവും അടിമുടി മാറിയിട്ടുണ്ട്. ദേശീയതകള്‍ക്കുമപ്പുറത്ത് സാങ്കല്‍പിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന കൂട്ടായ്മകള്‍ സാമൂഹിക ബന്ധങ്ങളെക്കൂടി വ്രണപ്പെടുത്തി കൂടുതല്‍ അരാഷ്ട്രീയ വത്കരിക്കപ്പെട്ടിട്ടുണ്ട്.

               രിസാല ലക്കം 1012ലെ സിഗ്നിഫയറില്‍ നുഐമാനെഴുതിയ ‘ഓണ്‍ലൈന്‍ മുസ്ലിം: ഒരു സുരക്ഷാ പ്രശ്നമാകുന്നതെങ്ങനെ?’ എന്ന ലേഖനം ചില വിചാരങ്ങള്‍ പങ്കുവെക്കുന്നതോടൊപ്പം വായനക്കാര്‍ക്ക് ചില ചോദ്യങ്ങള്‍ക്കു കൂടി വക നല്‍കുന്നുണ്ട്. ‘ആധുനികതയോട് പുറം തിരിഞ്ഞ് നില്‍ക്കുന്നവന്‍’ എന്ന് ഒരു കാലത്ത് മുസ്ലിമിനെ നിരൂപിച്ചവര്‍ മുസ്ലിംകളുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ തികഞ്ഞ ആശങ്കയോടെയായിരിക്കാം നോക്കിക്കാണുന്നത്. പക്ഷേ, ഇതിനു കാരണം ലേഖകന്‍ നിരീക്ഷിക്കുന്നതു പോലെ, പത്രമാധ്യമങ്ങളേക്കാള്‍ സോഷ്യല്‍ മീഡിയകള്‍ ജനാധിപത്യബോധം പുലര്‍ത്തുന്നുവെന്നതാണോ? മുസ്ലിംകളുടെ ഇന്റര്‍നെറ്റ് ഇടപാടുകളെ സാമൂഹികതയുടെ മുഖ്യധാരയില്‍ തഴയപ്പെട്ടവര്‍ സ്വയം പ്രതിനിധീകരിക്കാനുള്ള അവസരമായി ഉപയോഗിക്കുന്നുവെന്ന് ന്യായീകരണം കണ്ടെത്താനുള്ള ശ്രമമല്ലേ ഇത്? സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലേക്കുള്ള മുസ്ലിംകളുടെ പ്രവാഹം ആധുനിക സമൂഹത്തിന്റെ സാങ്കേതിക ജ്വരത്തിന്റെ സൃഷ്ടിയാണെന്നതു തന്നെയാണ് നേര്. അല്ലാതെ സോഷ്യല്‍ മീഡിയകള്‍ സാമൂഹിക ധ്രുവീകരണത്തിന് പരിഹാരം നല്‍കുന്നുവെന്ന് പ്രതീക്ഷിക്കാനൊക്കുമോ? സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ ഒരുതരം നിഷ്ക്രിയതാ ഭാവം രൂപപ്പെടുന്നുവെന്നതാണ് സിസെക്ക് അവകാശപ്പെടുന്നത്.
കനേഡിയന്‍ ചിന്തകനായ മാര്‍ഷ്വല്‍ മക്ലൂഹന്റെ ൌിറലൃമിെേറശിഴ ാലറശമ എന്ന പുസ്തകത്തില്‍/ സാങ്കേതിക വിദ്യകള്‍ക്ക് ലോകത്ത് സമാധാനം കൈവരുത്താനാകുമെന്ന ശുഭാപ്തി വിശ്വാസത്തെ (ഠലരവിീ ൃീാമശേരശാ) ഫ്രഞ്ചു മാധ്യമ നിരീക്ഷകനായ ഗൈദബോര്‍ ചോദ്യം ചെയ്യുന്നത് സോഷ്യല്‍ മീഡിയകള്‍ അന്യവത്കരണത്തിലേക്കും, അരാഷ്ട്രീയവത്കരണത്തിലേക്കും വഴി തെളിയിക്കുന്നു വെന്ന് തെളിയിച്ചുകൊണ്ടാണ്. പിന്നെങ്ങനെയാണ് സോഷ്യല്‍ മീഡിയകള്‍ വിപ്ളവം നയിക്കുന്നുവെന്ന് അവകാശപ്പെടുക? അറബ് വിപ്ളവം തികച്ചും ഒരു സാങ്കേതിക വിപ്ളവം തന്നെയായിരുന്നോ? പശ്ചിമേഷ്യയിലെ രാഷ്ട്രീയമാറ്റങ്ങള്‍ക്കു പിന്നില്‍ ഫെയ്സ് ബുക്കിനും ട്വിറ്ററിനും ചരട് കൊടുക്കുന്നതിലെ സാംഗത്യമെന്താണ്?

       തൊള്ളായിരത്തി എഴുപതുകളിലെ കത്തിയ യൌവ്വനം അരാഷ്ട്രീയാഘോഷത്തിന്റെ തിരക്കിലാണ്. ഇതില്‍ നിന്ന് മുസ്ലിം യുവാക്കളും പിന്നിലല്ല എന്നതാണ് സത്യം. ഇതിനു പിന്നിലെ സോഷ്യല്‍ മീഡിയകളുടെ സ്വാധീനം തിരിച്ചറിഞ്ഞു പ്രതിരോധിക്കുന്നതിലായിരിക്കണം ജാഗ്രത കാണിക്കേണ്ടത്.
അസഫ് അലവി കിഴിശ്ശേരി, മദീനത്തുന്നൂര്‍, പൂനൂര്‍

You must be logged in to post a comment Login