ബാബരി വിധി മാധ്യമങ്ങളുടെ കണ്ണില്‍

ബാബരി വിധി മാധ്യമങ്ങളുടെ കണ്ണില്‍

ബാബരി വിധി 1992 ല്‍ കര്‍സേവകര്‍ തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദിനെ ചൊല്ലി വര്‍ഷങ്ങളായി നീണ്ടു നിന്ന നിയമ പോരാട്ടം ഗതിമാറുകയാണ്. ബാബരിയുടെ മണ്ണില്‍ രാമക്ഷേത്ര നിര്‍മാണത്തിന് കോടതി വിധിയെഴുതിയെങ്കിലും പുനപ്പരിശോധനാ ഹരജി ഫയല്‍ ചെയ്യാനാണ് മുസ് ലിം കക്ഷികളുടെ തീരുമാനം. ഇത്തരമൊരു വിധി പ്രതീക്ഷിച്ചതുതന്നെയാണ്. വിധി പ്രഖ്യാപനത്തിന്റെ തലേ ദിവസം ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് യു.പി യിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്തിനാണ് ചീഫ് ജസ്റ്റിസ്, പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തേണ്ട ആവശ്യം ഉണ്ടായത്? മുന്‍ ഡല്‍ഹി ഹൈകോടതി ജഡ്ജ് എസ് എന്‍ ദിന്‍ഗ്ര അഭിപ്രായപ്പെട്ടത് നീതിപീഠം അതിന്റെ അതിരുകള്‍ ഭേദിച്ചുവെന്നാണ്. തീര്‍ച്ചയായും സുപ്രീം കോടതിയില്‍ ഉന്നത പദവിയിലിരിക്കുന്ന വ്യക്തി പാലിക്കേണ്ട കര്‍ത്തവ്യ സംബന്ധമായ സ്വകാര്യതകളെ ഇല്ലാതാക്കുകയാണ് ഞമിഷമി ഏീഴീശ ചെയ്തത്. അതുകൊണ്ട് തന്നെ വിധിയെ കുറിച്ചുള്ള സംശയങ്ങള്‍ പൊതുജനങ്ങളില്‍ സ്വാഭാവികമായുണ്ട്. ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്‌യുടെ കൂടിക്കാഴ്ച്ച ഹിന്ദി ഭാഷാ പത്രങ്ങളൊന്നും തന്നെ വലുതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാധാരണമല്ലാത്ത ഇത്തരം സംഭവങ്ങളെ ലഘൂകരിക്കുകയും അപ്രധാന വാര്‍ത്തകളെ വീര്‍പ്പിക്കുകയും ചെയ്യുന്ന പ്രവണത ഹിന്ദി ഭാഷാ പത്രങ്ങളുടെ സഹജമായ സ്വഭാവമാണ്. ബാബരി മസ്ജിദ് തകര്‍ത്തത് കുറ്റമായിക്കണ്ട കോടതി അവിടെ അമ്പലം പണിയാന്‍ വിധിച്ചത് പരസ്പര വിരുദ്ധമല്ലേ. പക്ഷേ ഇത്തരമൊരു നിരീക്ഷണം കോടതി നടത്തുകയും എളുപ്പം വിധി നിര്‍ണ്ണയിക്കുകയും, മുസ്‌ലിംകളെ 5 ഏക്കര്‍ ഭൂമി നല്‍കി ഒതുക്കി നിര്‍ത്തുകയുമാണ് ചെയ്തത്. ഇന്ത്യയിലെ പ്രമുഖ ടി വി ചാനലുകളില്‍ വഖ്ഫ് ബോര്‍ഡിന് 5 ഏക്കര്‍ നിലം നല്‍കിയെന്നത് നിരന്തരം അറിയിച്ചുകൊണ്ടിരുന്നു. വിധികര്‍ത്താക്കളുടെ ബെഞ്ചില്‍ ഒരാള്‍ പോലും വിധിയെ അനുകൂലിക്കാതിരുന്നില്ല എന്നത് നിരാശാജനകമാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്‌യുടെ നിയമജീവിതത്തിലെ പ്രധാന ഭാഗമാകും ബാബരി വിധി. രഞ്ജന്‍ ഗെഗോയ്‌യുടെ വിശ്വാസ്യത നേരത്തെയും ചോദ്യം ചെയ്യപ്പെട്ടതാണ്. ലൈംഗിക ചൂഷണം മുതല്‍ എന്‍ ആര്‍ സി വിഷയത്തിലെ വിവാദ പരാമര്‍ശങ്ങള്‍ വരെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു. ഇതൊക്കെയും അദ്ദേഹം ഭരണകൂടത്തിന് നല്‍കുന്ന പിന്തുണയെ തുറന്നു കാണിക്കുന്നു. രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബെഞ്ചില്‍ നിന്നും സര്‍ക്കാരിന്റെ താല്പര്യങ്ങളെ സംരക്ഷിക്കാത്ത വിധി പ്രയാസകരമാവും.
സന്തുലിതമായ വിധി പ്രഖ്യാപനമെന്ന് വിധിയെ നിരീക്ഷിച്ചവരുടെ എണ്ണം നിരവധിയാണ്. സാമൂഹിക മാധ്യമങ്ങളില്‍ പേരെടുത്ത ബി ജെ പി വിമര്‍ശകര്‍ പോലും വിധിയിലൂടെ ഹിന്ദുവിനും മുസ്‌ലിമിനും തുല്യ പങ്കു ലഭിച്ചുവെന്ന രീതിയിലാണ് അഭിപ്രായപ്പെട്ടത്. ധ്രുവ് രതി പറഞ്ഞത് ഇങ്ങനെയാണ്: ‘ഹിന്ദുവിനും മുസ്‌ലിമിനും തുല്യ പങ്കു കിട്ടിയ സ്ഥിതിക്ക് നമുക്ക് ഇനിയെങ്കിലും യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്ക് കടക്കാം.’ എത്രമാത്രം കപടമാണ് ഇത്തരത്തിലുള്ള പ്രതികരണം. ബാബരി എങ്ങനെയാണ് തര്‍ക്ക ഭൂമിയായത് എന്നറിയാത്തവരല്ല ഇത്തരത്തില്‍ സംസാരിക്കുന്നത്. ഇന്നത്തെ ഇന്ത്യയില്‍ ബാബരി വിധിയെ നമുക്ക് ന്യൂനപക്ഷ ജീവിതത്തിന്റെ പ്രതീകമായി തന്നെ കണക്കാക്കാം. അസദുദീന്‍ ഉവൈസിയെ പോലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരുടെ വാക്കുകള്‍ പ്രസക്തിയുള്ളതാണ്: ബാബരിയുടെ ആവര്‍ത്തനങ്ങളെയാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഭയപ്പെടേണ്ടതെന്നും അത് മുസ്‌ലിംകള്‍ക്ക് മാത്രം ബാധിക്കുന്നതല്ല, ഇന്ത്യയിലെ ക്രൈസ്തവരുള്‍പ്പെടെയുള്ള എല്ലാ ന്യൂനപക്ഷങ്ങളെയും ബാധിക്കുമെന്നുമാണ് ഉവൈസിയുടെ പക്ഷം. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ആഖജ പ്രവര്‍ത്തകരുടെ മുന്നില്‍ മാത്രമേ ചോദ്യങ്ങളുടെ ക്ഷാമമുള്ളൂ. ഉവൈസിയെ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങള്‍ നിരവധിയായിരുന്നു. അദ്ദേഹം സംയമനം പാലിക്കുമ്പോഴും ഉവൈസിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുന്ന തരത്തില്‍, കോടതി അലക്ഷ്യമാകും വിധം ഉത്തരങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടായിരുന്നു പല മാധ്യമപ്രവര്‍ത്തകരും പെരുമാറിയത്. വിധിയില്‍ താന്‍ തൃപ്തനല്ല എന്ന് തുറന്നടിക്കുന്ന ഉവൈസിയോട് താങ്കള്‍ കോടതിയെ വെല്ലുവിളിക്കുകയാണോയെന്ന തരത്തിലായിരുന്നു ചോദ്യങ്ങള്‍. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച വിധിക്ക് ശേഷം ഇന്ത്യന്‍ മാധ്യമങ്ങള്‍ ബഹുസ്വരത എന്ന് ഉച്ചരിക്കുന്നത് കൂടി അരോജകമായിരിക്കുന്നു. മാധ്യമങ്ങള്‍ ബാബരി തര്‍ക്കത്തിന് വര്‍ഷങ്ങളായി ഉപയോഗിച്ച് വരുന്ന പദ പ്രയോഗങ്ങള്‍ റാം ജന്മ ഭൂമി എന്നും, റാം മന്ദിര്‍ നിര്‍മ്മാണം എന്നുമൊക്കെയാണ്. ബാബരി എന്നത് പലപ്പോഴും കേള്‍ക്കാറില്ല. ബാബരി മസ്ജിദിന്റെ തകര്‍ച്ചയും, അങ്ങോട്ടുള്ള സംഘപരിവാര്‍ കടന്നു കയറ്റവുമൊന്നും ആരും പ്രശ്‌നവത്കരിച്ചുകണ്ടില്ല.

നമ്മുടെ മാധ്യമങ്ങള്‍
ഇന്ത്യയിലെ ദിനപത്രങ്ങള്‍ എങ്ങനെയാണു ബാബരി വിധിയെ അടയാളപ്പെടുത്തിയതെന്ന് പരിശോധിക്കാം. ഇംഗ്ലീഷ് ദിന പത്രങ്ങള്‍ വിധി തുല്യനീതി പുലര്‍ത്തി എന്നാണ് സമര്‍ഥിച്ചത്. അതേ സമയം ഹിന്ദി ഭാഷാ ദിന പത്രങ്ങള്‍ വിധിയെ വേണ്ടുവോളം ആഘോഷിച്ചു. ദൈനിക് ജാഗരണ്‍ ശ്രീരാമന്റെ വലിയ ചിത്രവും ജയ് ശ്രീറാം എന്ന വാചകവുമാണ് മുന്‍ വശത്തെ പേജില്‍ തന്നെ നല്‍കിയത്. ആര്‍ എസ് എസ് മുഖപത്രങ്ങള്‍ വേണ്ടുവോളം ആഘോഷിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസും ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദു ഇന്ത്യയുടെ മുഖങ്ങളാണ് തങ്ങളെന്ന് വിളിച്ചു പറയും വിധമാണ് വാര്‍ത്തകള്‍ നല്‍കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് വിധിയില്‍ അതൃപ്തിക്കിടമില്ല എന്ന് മുന്‍പേജില്‍ തന്നെ പരാമര്‍ശിച്ചിരുന്നു. തുല്യനീതി എന്ന വാക്ക് വളരെ കൗശലപൂര്‍വംതന്നെ മാധ്യമങ്ങളില്‍ കുത്തി തിരുകിയിട്ടുണ്ട്.

റാണ അയ്യൂബിന് ട്വിറ്ററിലെ പോസ്റ്റ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയ യു.പി പോലീസുകാര്‍ ഒടുവില്‍ നിവൃത്തികേട് കൊണ്ട് നിര്‍ദേശം പിന്‍വലിച്ചു. ഒരര്‍ത്ഥത്തില്‍ ബാബരി വിധിയിലെ പൊരുത്തക്കേടുകളെ മാധ്യമങ്ങള്‍ക്ക് സസൂക്ഷ്മം തുറന്നു കാട്ടാമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വില്‍ക്കപ്പെട്ടു പോയി എന്നതാണ് ഇത്തരം സംഭവങ്ങള്‍ സാധൂകരിക്കുന്നത്. മുഖ്യധാരാ പത്രങ്ങളില്‍ ദി ഹിന്ദു 1992 ഡിസംബര്‍ 6 ലെ മുഖപ്രസംഗം പുനഃപ്രസിദ്ധീകരിച്ചത് വസ്തുതകളുടെ ഓര്‍മ്മപ്പെടുത്തലായി. ബാബരി തകര്‍ത്തത് തെറ്റാണെങ്കില്‍ ഭൂമി റാം ക്ഷേത്രത്തിനു നല്‍കുന്നതെങ്ങനെയാണ്? ഇതില്‍ എവിടെയാണ് നീതി?

പുറത്തെ മാധ്യമങ്ങള്‍
ബാബരി വിധിയെ കൂടുതല്‍ രാഷ്ട്രീയമായി വിലയിരുത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങളാണ്. ഫ്രഞ്ച് പത്രമായ ഘല ാീിറല റിപ്പോര്‍ട്ട് ചെയ്തത്, ‘ഇന്ത്യയില്‍ എന്നത്തേയും പോലെ വിധി പ്രഖ്യാപനത്തില്‍ രാഷ്ട്രീയവും മതവും ഇഴുകിച്ചേരുന്നു എന്നാണ്’. ലോകത്താകമാനമുള്ള മാധ്യമങ്ങളില്‍ മിക്കവയും വിധി തീവ്ര ഹിന്ദുത്വത്തിന്റെ വിജയമായാണ് കാണുന്നത്. സുന്നി വഖ്ഫ് ബോര്‍ഡിന് നീതി ലഭിച്ചില്ലായെന്നു തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി ജെ പിയുടെ മുഖ്യതിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു റാം മന്ദിര്‍, ഇന്ത്യയുടെ ചരിത്രത്തില്‍ ഹിന്ദു മുസ്‌ലിം ഭിന്നതയുടെ പ്രധാന ഏടുകളിലൊന്ന്. ഇന്ത്യയില്‍ ഭൂരിപക്ഷ രാഷ്ട്രീയത്തെ ഊട്ടിയുറപ്പിക്കാന്‍ ബാബരിക്ക് പകരം റാം മന്ദിര്‍ ഉയരണം അവര്‍ക്ക്. വാഷിങ്ടണ്‍ പോസ്റ്റ് അത് കൃത്യമായി പറയുകയുണ്ടായി. പത്രം വിധിയെ കുറിച്ചുപറഞ്ഞത് ‘ഹിന്ദു ദേശീയവാദികളുടെ സ്വപ്‌ന ലക്ഷ്യം (ഇവലൃശവെലറ ഏീമഹ) എന്നാണു’. ഇന്ത്യയുടെ നിയമപ്രമാണത്തില്‍ സാങ്കല്പികനായ രാമന് നിയമ പോരാട്ടം നടത്താന്‍ കഴിയുന്നുവെന്ന വസ്തുതയെ വിചിത്രമായാണ് പത്രം നിരീക്ഷിക്കുന്നത്. വാള്‍സ്ട്രീറ്റ് ജേണല്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ വിധിയെ ഒരു ലിറ്റ്മസ് ടെസ്റ്റ് ആയാണ് കാണുന്നതെന്നാണ് പറഞ്ഞത്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്, 1500 ഓളം വര്‍ഷം പഴക്കമുള്ള ബാബരി നിര്‍മ്മാണം ഇന്ത്യയിലെ മുഗള്‍ ഭരണത്തിന്റെ അവശേഷിപ്പാണ്, എന്നാല്‍ ഇന്ന് തീവ്ര ഹിന്ദുത്വവാദികള്‍ക്ക് അത് ഒരു മുസ്‌ലിം അധിനിവേശ കാലത്തെക്കുറിച്ചുള്ള അപമാനമാണെന്നാണ്. ഉന്മാദരായ ആള്‍ക്കൂട്ടം ബാബരിയെ തകര്‍ത്തെറിഞ്ഞതും പത്രം വ്യക്തമായി എഴുതുന്നു. ദ ഗാര്‍ഡിയന്‍ വിധി പ്രഖ്യാപനത്തിനു ശേഷമുള്ള ഇന്ത്യയുടെ സമാധാന അന്തരീക്ഷത്തെ റിപ്പോര്‍ട്ട് ചെയ്തു. ഒപ്പം തന്നെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവം ദീര്‍ഘമായി തന്നെ വിശകലനം ചെയ്തു. ഗാര്‍ഡിയന്‍ നടത്തിയ പ്രധാനപ്പെട്ട ഒരു നിരീക്ഷണം ‘ഇന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകവും, കശ്മീരിലെ പ്രത്യേക ഭരണഘടനാ ഭേദഗതി നീക്കം ചെയ്തതും ശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കിയില്ല എന്നത് തന്നെ ബാബരി വിധിയില്‍ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെ’ന്നാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ വിധേയത്വസമീപനത്തെക്കുറിച്ചാണ് പത്രം പരാമര്‍ശിക്കുന്നത്. തീവ്ര വലതു പക്ഷം ഉന്നമിടുന്നത് പോലെ ഇന്ത്യന്‍ മുസ്‌ലിംകള്‍ രാഷ്ട്രീയമായി പ്രതികരിക്കാതിരിക്കുമ്പോള്‍ വിപത്തുകള്‍ ഏറെയാണ്.മാധ്യമങ്ങളുടെ കണ്ണില്‍.

നബീല പാനിയത്ത്‌

You must be logged in to post a comment Login