ജി എസ് ടി കാലത്തെ കോര്‍പറേറ്റുകളും സാധാരണക്കാരും

ജി എസ് ടി കാലത്തെ കോര്‍പറേറ്റുകളും സാധാരണക്കാരും

2014 ഡിസംബറില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലാണ് 122-ാമതു ഭരണഘടനാ ഭേദഗതിയിലൂടെ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന, ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചരക്കു സേവന നികുതി (ജി എസ് ടി )ക്ക് അടിസ്ഥാനമാകുന്നത്. ഒരു പുതിയ വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കുക വഴി നികുതി നിര്‍ണയത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അധികാരം ഏഴാം ഷെഡ്യൂളിലെ സംയുക്ത പട്ടികയിലാക്കുന്നു. നിലവിലുണ്ടായിരുന്ന വിവിധ കേന്ദ്ര സംസ്ഥാന നികുതികള്‍ക്കു പകരമായി ചരക്കു സേവനനികുതി എന്ന ഒറ്റ നികുതിയിലേക്കു രാജ്യം […]

പാഠം പഠിച്ചവരും പഠിപ്പിച്ചവരും

പാഠം പഠിച്ചവരും പഠിപ്പിച്ചവരും

1914ല്‍ മദ്രാസ് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച് ഒരു നൂറ്റാണ്ട് പിന്നിട്ട തഅ്‌ലീമുല്‍ ഇഖ്‌വാന്‍ മദ്‌റസാ ഹയര്‍ എലിമെന്ററി സ്‌കൂളിലായിരുന്നു എന്റെ പ്രാഥമിക പഠനം. പൊന്നാനിയുടെ വിദ്യാഭ്യാസ പുരോഗതിക്ക് ശ്ലാഘനീയ സേവനം നടത്തിയ ഉസ്മാന്‍ മാസ്റ്റര്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഓത്തുപള്ളിയായി ആരംഭിച്ച ഈ ശിശു പാഠശാലയാണ് തുടര്‍ന്ന് മദ്‌റസയും സ്‌കൂളായും പരിണമിച്ചത്. ടിഐയുപി സ്‌കൂള്‍ എന്നാണ് ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ പേര്. സ്‌കൂളുകളും മദ്‌റസകളും വൈജ്ഞാനിക രംഗത്ത് ആധിപത്യമുറപ്പിക്കുന്നതിന് മുമ്പ് മത-ഭൗതിക വിദ്യാഭ്യാസ മേഖലകളില്‍ ഗുരുനാഥന്മാരുടെ പേരില്‍ […]

ജി.എസ്.ടി. തുറക്കുന്ന തൊഴിലവസരങ്ങള്‍

ജി.എസ്.ടി. തുറക്കുന്ന തൊഴിലവസരങ്ങള്‍

രാജ്യം മുഴുവന്‍ ഒരൊറ്റ നികുതിക്കുടക്കീഴിലേക്ക് കൊണ്ടുവരുന്ന ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (ജി.എസ്.ടി.) കേന്ദ്രസര്‍ക്കാര്‍ ജൂലായ് ഒന്ന് മുതല്‍ നടപ്പാക്കിയല്ലോ. ആഴ്ചകള്‍ പിന്നിട്ടിട്ടും ഇത് സംബന്ധിച്ച ആശയക്കുഴപ്പങ്ങളും തര്‍ക്കങ്ങളും തുടരുകയാണ്. ഇതിനിടയിലും ജി.എസ്.ടി. കൊണ്ടുവരുന്ന അവസരങ്ങളില്‍ കണ്ണും നട്ടിരിക്കുകയാണ് രാജ്യത്തെ തൊഴില്‍ മേഖല. നികുതി സംവിധാനം ആകെ ഉടച്ചുവാര്‍ക്കുന്ന ജി.എസ്.ടി. പുതിയ തൊഴില്‍ സാധ്യതകളും തുറന്നിടുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ജി.എസ്.ടി. എന്ന പുതിയ സമ്പ്രദായത്തെക്കുറിച്ച് നികുതി രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫഷനലുകള്‍ക്കും അക്കൗണ്ടന്റുമാര്‍ക്കുമൊന്നും കൃത്യമായ ധാരണയില്ല […]

‘സെറ്റ്’ പരീക്ഷ ആഗസ്ത് 20ന്

‘സെറ്റ്’ പരീക്ഷ ആഗസ്ത് 20ന്

സംസ്ഥാന ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക യോഗ്യതനിര്‍ണയ പരീക്ഷയായ ‘സെറ്റ്’ അഥവാ സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ആഗസ്ത് 20ന് നടക്കും. ജില്ലാ ആസ്ഥാനങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് ടെസ്റ്റ് നടത്തുന്നത്. സെറ്റിനുള്ള അപേക്ഷഫോറം ജൂലായ് 12 വരെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫിസുകള്‍ വഴി വിതരണം ചെയ്യും. അപേക്ഷഫീസ് 750 രൂപ. പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗക്കാര്‍ക്ക് 375 രൂപ. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായുള്ള […]

ഒരു ബഹുജന പ്രതിപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

ഒരു ബഹുജന പ്രതിപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

അരുന്ധതി റോയിയുടെ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സ് എന്ന പുസ്തകത്തെക്കുറിച്ച് ഇക്കഴിഞ്ഞ ദിവസം നടന്ന ഒരു ചര്‍ച്ചയില്‍ സുഹൃത്തായ ഇ എ സലീം പല കാര്യങ്ങള്‍ പറഞ്ഞതിനൊപ്പം പുസ്തകത്തിലെ ഒരു രംഗവും വിവരിച്ചു. തന്റെ സ്ത്രീ സ്വത്വത്തെ തൃപ്തിപ്പെടുത്തുന്ന വിധം ഹിജഡയായി ജീവിക്കാന്‍ തീവ്രമായി ആഗ്രഹിച്ച, മുസ്‌ലിം കുടുംബത്തില്‍ ജനിച്ച, അഞ്ജും എന്ന മുഖ്യകഥാപാത്രം ഗോധ്ര കലാപത്തില്‍ തന്റെ സഹയാത്രികര്‍ വധിക്കപ്പെടുമ്പോള്‍ തന്നെ മാത്രം ഹിന്ദുവര്‍ഗീയവാദികള്‍ കൊല്ലാതെ വിട്ടത് താനൊരു ഹിജഡ ആയതുകൊണ്ടാണ് എന്ന് മനസ്സിലാക്കുകയും അതിനുശേഷം […]