ചൂണ്ടുവിരൽ

ബജറ്റ് കണ്ടു കേട്ടു വായിച്ചു പക്ഷേ, ഏത് രാജ്യത്തിന്റെ കണക്കാണിത്?

ബജറ്റ് കണ്ടു കേട്ടു വായിച്ചു പക്ഷേ, ഏത് രാജ്യത്തിന്റെ കണക്കാണിത്?

we have secured freedom from foreign yoke, mainly through the operation of world events, and partly through a unique act of enlightened self-abnegation on behalf of the erstwhile rulers of the country… ഇന്ത്യ എങ്ങനെ സ്വതന്ത്രമായി എന്ന ചോദ്യത്തിന് 1947-ല്‍ അന്നത്തെ പ്രമുഖ ഇന്ത്യന്‍ ബുദ്ധിജീവികളില്‍ ഒരാള്‍, അന്നത്തെ പ്രമുഖ ഭരണാധികാരികളില്‍ ഒരാള്‍ നല്‍കിയ മറുപടിയാണിത്. ലോകസാഹചര്യങ്ങളുടെയും ബ്രിട്ടീഷ്ഭരണകൂടത്തിന്റെ ഉന്നതമായ പരിത്യാഗത്തിന്റെയും ഫലമാണ് ഇന്ത്യന്‍ […]

പാറട്ടങ്ങനെ പാറട്ടെ സ്വത്വപതാകകള്‍ പാറട്ടെ താഴട്ടങ്ങനെ താഴട്ടെ രക്തപതാക താഴട്ടെ

പാറട്ടങ്ങനെ പാറട്ടെ സ്വത്വപതാകകള്‍ പാറട്ടെ താഴട്ടങ്ങനെ താഴട്ടെ രക്തപതാക താഴട്ടെ

Man is an ensemble of social relations. മതങ്ങളെ ഒഴിച്ച് നിര്‍ത്തിയാല്‍ മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു ദര്‍ശനത്തിന്റെ ആദ്യാവതാരകന്റെ വാക്കുകളാണ്. കാള്‍ മാര്‍ക്‌സിന്റെ. സാമൂഹിക ബന്ധങ്ങളുടെ സമുച്ചയമാണ് മനുഷ്യനെന്ന്. ഈ വാചകം നമുക്ക് ഒടുവില്‍ വിശദീകരിക്കാം. സ്വത്വരാഷ്ട്രീയത്തെയും മാര്‍ക്‌സിസത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ പിന്നില്‍ തൂങ്ങിയാടേണ്ട വാചകമാണിത്. അതിനാല്‍ ഇപ്പോള്‍ വടയമ്പാടിയെക്കുറിച്ച് പറയാം. ഈ കുറിപ്പ് എഴുതുമ്പോള്‍ എറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്ത് ഐക്കരനാട് പഞ്ചായത്തിലെ വടയമ്പാടിയില്‍ ദളിതര്‍ സമരത്തിലാണ്. വടയമ്പാടിയില്‍ കാലങ്ങളായി മനുഷ്യര്‍ […]

അധീശ പൊതുബോധത്തിന്റെ അര്‍മാദമാണ് കലോത്സവം

അധീശ പൊതുബോധത്തിന്റെ അര്‍മാദമാണ് കലോത്സവം

”കേരളത്തില്‍ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുന്‍പു മുതല്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റര്‍ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. കേരളത്തിലെ മറ്റു ചില ക്ഷേത്രങ്ങളിലും മാമാങ്കം നടക്കാറുണ്ടെങ്കിലും അവയെല്ലാം സ്ഥലപ്പേരു കൂട്ടിയാണ് അറിയപ്പെടുന്നത്. ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീണ്ടുനില്‍ക്കുന്ന ഒരു ആഘോഷമായാണ് അവസാനകാലങ്ങളില്‍ മാമാങ്കം നടത്തിവരുന്നത്. […]

ജാതിയുള്ള ന്യൂസ് റൂമുകളേ,എവിടെപ്പോയ് എന്റെ കിടാങ്ങള്‍?എവിടെപ്പോയ് എന്‍ പൈതങ്ങള്‍?

ജാതിയുള്ള ന്യൂസ് റൂമുകളേ,എവിടെപ്പോയ് എന്റെ കിടാങ്ങള്‍?എവിടെപ്പോയ് എന്‍ പൈതങ്ങള്‍?

ഏതാനും സെക്കന്റുകള്‍ നിശ്ശബ്ദത. മൂന്നാമത്തെയാള്‍ എന്നോട്: ‘ഇനിയൊരു ഊഹച്ചോദ്യം. നിങ്ങള്‍ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത് ന്യായവും മറു ഭാഗത്ത് ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്തു തീരുമാനമാണ് എടുക്കുക?’ എന്റെ ചോര മുഴുവന്‍ തലയ്ക്കകത്തേക്കുകയറി. കണ്ണുകളില്‍, കാതുകളില്‍, വിരല്‍ത്തുമ്പുകളില്‍ ഒക്കെ ചൂടുള്ള ചോര ഇരച്ചുപാഞ്ഞു. മറ്റുള്ളവരും ആ ചോദ്യംകൊണ്ട് വല്ലാതെ ഉന്‍മേഷവാന്മാരായി എന്നു കസേരകള്‍ അനങ്ങിയതിലൂടെ ഞാന്‍ മനസ്സിലാക്കി. ഉറച്ച ശബ്ദത്തില്‍ ‘സര്‍, ന്യായം എന്നുവെച്ചാലെന്താണ്?’ എന്നു […]

ഈ ആള്‍ക്കൂട്ടം അപഹാസ്യമാണ് ദയവായി പിരിഞ്ഞുപോവുക

ഈ ആള്‍ക്കൂട്ടം അപഹാസ്യമാണ് ദയവായി പിരിഞ്ഞുപോവുക

‘ചൌപ്പാത്തില്‍ കൂടുന്ന മനുഷ്യര്‍ക്കൊന്നും മേല്‍വിലാസമോ പശ്ചാത്തലമോ ഇല്ല. എല്ലാവരും എല്ലാവര്‍ക്കും അപരിചിതര്‍. അവിടെ മനുഷ്യര്‍ പരസ്പരം വ്യക്തികളായല്ല, ഒരു ആള്‍ക്കൂട്ടത്തിന്റെ തുണ്ടുകളായാണ് കൂട്ടിമുട്ടുന്നത്. ആള്‍ കൂടുവാന്‍ കാരണമൊന്നും വേണ്ട. ഒരാള്‍ അല്‍പ്പം ഉറക്കെ ചിരിച്ചാല്‍ അയാള്‍ക്ക് ചുറ്റും മനുഷ്യര്‍ തടിച്ചുകൂടും. ഒരിക്കല്‍ ഒരു ആള്‍ക്കൂട്ടത്തെ കണ്ടു അടുത്തുചെന്നു പ്രേം അവരിലൊരാളോട് ചോദിച്ചു. ആള്‍ കൂടിയിരുക്കുന്നത് എന്തിനാണെന്ന്. അയാള്‍ ആ ചോദ്യം അടുത്ത മനുഷ്യനിലേക്ക് പകര്‍ന്നു. അയാള്‍ മറ്റൊരാളിലേക്ക്. അങ്ങനെ ചോദ്യം പകര്‍ന്നുപോയപ്പോള്‍ മനസ്സിലായി, അവിടെ നിന്നിരുന്ന ആര്‍ക്കും […]