വായനക്കാരുടെ വീക്ഷണം

ഇന്ത്യയില്‍ എല്ലാം സിംപിള്‍, സില്ലികേസ്

     ഏഴു വയസ്സുകാരന്‍ പയ്യന്‍, പലപ്പോഴും കിടക്കയില്‍ മൂത്രമൊഴിക്കും. ചിലപ്പോഴൊക്കെ റോഡില്‍ കൂടി നടന്നു കൊണ്ടും, വേണമെങ്കില്‍ മരത്തില്‍ കയറിയും മൂത്രമൊഴിക്കും. ഒരു പക്ഷേ ശ്രദ്ധയില്‍ പ്പെട്ടാല്‍ മാതാപിതാക്കള്‍ ഇവനെ രണ്ട് പൊട്ടിക്കും. വെരി സില്ലി കേസ്. ഇത് ഇന്ത്യയിലാണെന്ന് മാത്രം, അതിര്‍ത്തി വിട്ടാല്‍ കളിമാറും.        ഓസ്ലോ, സമാധാനങ്ങളുടെ നാടായാണ് ഈ പേര് ലോകരാജ്യങ്ങള്‍ക്ക് നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. നോര്‍വെ രാജ്യാര്‍ത്തിക്കുള്ളില്‍ പെട്ട ഒരു സ്കൂളില്‍ രണ്ടാം തരത്തില്‍ പഠിക്കുന്ന ഒരു […]

പര്‍ദ്ദക്കറുപ്പിന്‍റെ അഴകില്‍ ഒരു നഗരം

യാത്രക്കിടയില്‍ മലപ്പുറം ജില്ലയിലെ ഒരു പ്രധാന ടൌണില്‍ പര്‍ദ്ദധാരികളും അല്ലാത്തവരുമായ മുസ്ലിം പെണ്ണുങ്ങള്‍ ഒഴുകിപ്പരക്കുന്നത് കണ്ടു. നഗരം കറുപ്പിന്റെ അഴകില്‍ തന്നെ. അന്വേഷിച്ചപ്പോള്‍ ഒരു ഖുര്‍ആന്‍ ക്ളാസ് കഴിഞ്ഞ് പുറത്തിറങ്ങിയതാണ് പെണ്ണുങ്ങള്‍. കടയായ കടയൊക്കെ നിരങ്ങി, ബസ്സുകളില്‍ തിരക്കി, കൂള്‍ബാറുകളില്‍ ചെന്ന് ദാഹം തീര്‍ത്ത്, ബന്ധങ്ങള്‍ പുതുക്കേണ്ടിടത്തൊക്കെപ്പോയി അപ്ഡേഷന്‍ പൂര്‍ത്തിയാക്കി പെണ്ണുങ്ങള്‍ വീടണയും. പുതിയാപ്ളമാരുടെ ശല്യമില്ലാത്ത യാത്രകള്‍. നന്നാവാന്‍ വേണ്ടി ആണുങ്ങള്‍ കൂടു തുറന്നു വിടുന്നതാണ് ഈ പെണ്ണുങ്ങളെ. അല്ലെങ്കില്‍ ഗള്‍ഫിലുള്ള ഭര്‍ത്താക്കന്മാര്‍ ‘വിശ്വാസം’ കൊടുത്ത് പറഞ്ഞയക്കുന്നത്. […]

വായനക്കാരുടെ വീക്ഷണം

    അരക്കെട്ടഴിഞ്ഞ കേരളത്തിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ് ശ്വേതാമേനോന്റെ പ്രസവചിത്രീകരണം. ഇത്തരമൊരു ചിത്രീകരണത്തിന് അവരെ മാത്രമല്ല, സ്ത്രീകളെ മുഴുവനും തന്നെ നിര്‍ബന്ധിക്കും വിധമാണ് സമൂഹത്തിന്റെ എടുപ്പും നടപ്പും. ലക്ഷണങ്ങളെ ചികിത്സിക്കാതിരുന്നാല്‍ രോഗം കടുപ്പമാവുകയേ ഉള്ളൂ. റാഷിദ്, പറമ്പിന്‍മുകള്‍. വൃദ്ധസദനങ്ങള്‍ പിറന്നതും മറന്നതും      ഇവര്‍ക്കുണ്ടായിരുന്നു പുരനിറയെ മക്കളും അറനിറയെ സ്വത്തും. ഏക്കറകണക്കിന് പറമ്പുമുണ്ടായിരുന്നു. പക്ഷേ, ഇന്നതെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വത്തുമുഴുവന്‍ വട്ടംകൂടി വിഹിതം വച്ചത് വേണ്ടപ്പെട്ടവരോ, അന്യരോ? ഇവര്‍ക്കറിയില്ല. ‘അമ്മ’ എന്ന് എത്ര കേട്ടിട്ടും കൊതിതീരാത്ത […]

ജുഡീഷ്യറി വഴിമാറുകയാണോ?

വായനക്കാരുടെ വീക്ഷണം         ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നത് സ്വതന്ത്ര ഇന്ത്യയുടെ നീതിവാക്യമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ അവകാശം വകവച്ച് നല്‍കാന്‍ അനുശാസിക്കുന്ന ഭരണ ഘടനയാണ് നമ്മുടേത്.രാജ്യത്തെ എല്ലാ പൌരന്മാരെയും ഒരേ കണ്ണുകൊണ്ട് കാണണമെന്നാണ് ഭരണഘടനാ ശില്‍പികളും ആഗ്രഹിച്ചത്. ഒരു  പൌരന്റെ അവസാന ആശ്രയവും പ്രതീക്ഷയുമാണ് സുപ്രീം കോടതി. കോടതിയില്‍ നിന്ന് എല്ലാവരും നീതിയാണ്  പ്രതീക്ഷിക്കുന്നത്.          എന്നാല്‍ മഅ്ദനിക്ക് ഈ നീതികാവ്യങ്ങളുടെയൊന്നും ആനുകൂല്യം ലഭ്യമല്ലെന്ന് […]

ആന്‍ഫ്രാങ്കും മലാലയും

രണ്ടാംലോക മഹായുദ്ധകാലത്ത് നാസികളുടെ മൃഗതുല്യമായ ക്രൂരതകള്‍ പുറം ലോകത്തിലെത്തിച്ച ജൂതപെണ്‍കുട്ടി ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പും സമകാലിക ലോകത്ത് അത്യന്തം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിഷയീഭവിച്ച മലാല യൂസുഫ് സായിയുടെ ഗുല്‍മകായ് ഡയറിയും ചേര്‍ത്ത് വായിക്കുമ്പോള്‍ നമുക്ക് ഭാവിയില്‍ പ്രചോദനമാവേണ്ട ചില പാഠങ്ങള്‍ അതിലുണ്ട്.     ആര്യവര്‍ഗത്തിന്റെ ചോദ്യം ചെയ്യാനാവാത്ത മേല്‍ക്കോയ്മ മുറുകെപിടിച്ച്, ജര്‍മനിയിലെ സര്‍വ്വ ജൂതര്‍ക്കും നേരെ ശിക്ഷാ മുറകള്‍ നടപ്പിലാക്കിയ, നാസിസം ഫെയിം അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന ഏകാധിപതിയുടെ നിഷ്ഠൂരമുഖം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച്, ജൂത സമൂഹത്തിന് […]