Article

5 ജി വരുന്നു; ബാന്‍ഡ്‌വിഡ്തുകളുടെ യുദ്ധകാലം തുടങ്ങുകയാണ്

5 ജി വരുന്നു; ബാന്‍ഡ്‌വിഡ്തുകളുടെ യുദ്ധകാലം തുടങ്ങുകയാണ്

പണ്ട് ഏതെങ്കിലുമൊരു മണ്ഡലത്തിലെ പാര്‍ലമെന്റേറിയനോട് നിങ്ങളുടെ മണ്ഡലത്തില്‍ എന്തുചെയ്യുമെന്ന് ചോദിച്ചാല്‍ ഉത്തരം ബി. എസ്. പി എന്നാവും. ബിജിലി സടക്ക് പാനി. വൈദ്യുതി, റോഡ്, വെള്ളം. പിന്നെ അതിനോടൊപ്പം വീട് വന്നു. ആ ചോദ്യം ഇന്നാണെങ്കില്‍ മറ്റൊന്നുകൂടി പ്രധാനമായി വരും. അത് ബാന്‍ഡ് വിഡ്ത് ആണ്. മെച്ചപ്പെട്ട ഇന്റര്‍നെറ്റ്. ഉദാഹരണം പറയാം. നാലഞ്ച് ആളുകളുള്ള ഒരു വീട്ടിലേക്ക് വെള്ളം നല്‍കാന്‍ എങ്ങനെയുള്ള പൈപ്പ് ആണ് വേണ്ടത്? അരയിഞ്ചുള്ള ഒരു പൈപ്പിലൂടെ വെള്ളം നല്‍കിയാല്‍ മതിയാകുമോ? പോരാ. വലിയ […]

തുറക്കട്ടെ ഇനിയും വാതിലുകള്‍

തുറക്കട്ടെ ഇനിയും വാതിലുകള്‍

മനുഷ്യനില്‍ ക്രിയാത്മകത സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യാനാണ് ഇസ്‌ലാം എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഖുര്‍ആന്റെ ഓരോ വരികളും പ്രവാചകരുടെ ഓരോ വചനങ്ങളും ഇവയുടെയെല്ലാം സര്‍വത്ര വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും മനുഷ്യന്റെ കഴിവുകളെ പരമാവധി വികസിപ്പിക്കാനും ക്രിയാത്മകതയെ അത്യുല്‍കൃഷ്ടമായി ഉപയോഗപ്പെടുത്താനും നിര്‍ദേശിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ്. മനുഷ്യനെ മറ്റിതര ജീവികളില്‍നിന്നും തീര്‍ത്തും വ്യതിരക്തമാക്കുന്നത് ബുദ്ധിയും വിവേകവുമാണെന്നു നിരന്തരം ബോധ്യപ്പെടുത്തിയ ഇസ്‌ലാമും ഖുര്‍ആനും ബുദ്ധിയെ മന്ദീഭവിപ്പിക്കുന്ന കാര്യങ്ങളിലേക്ക് പോകരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചു. ലഹരി വസ്തുക്കളുടെ ചെറിയൊരു ഉപയോഗം പോലും വലിയതെറ്റായി കാണാന്‍ ഇസ്‌ലാം തയാറായത് ബുദ്ധിയെയും വിവേകത്തെയും […]

ആത്മീയമായ ഒരു നിലം സൈറക്കും ആഗ്രഹിക്കാവുന്നതാണ്

ആത്മീയമായ ഒരു നിലം സൈറക്കും ആഗ്രഹിക്കാവുന്നതാണ്

കഴിഞ്ഞ ഞായറാഴ്ച (ജൂലൈ 7, 2019), 18 വയസ്സുള്ള കാശ്മീരി മുസ്‌ലിം ബോളിവുഡ് നായിക സൈറ വസീം സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത് ഇന്ത്യയെ ഞെട്ടിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സിനിമാ ജീവിതം ഒരുപാടു സ്‌നേഹവും പിന്തുണയും അംഗീകാരങ്ങളും നല്‍കിയെങ്കിലും അജ്ഞതയുടെ പാതയിലേക്ക് നയിച്ചു; മതവുമായും ഈമാനുമായുമുള്ള ബന്ധം ശിഥിലമായി എന്ന് നായിക ട്വിറ്റര്‍, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. പോസ്റ്റില്‍ വൈയക്തിക അനുഭവങ്ങള്‍ മറച്ചു വെക്കുന്നുണ്ടെങ്കിലും ലൗകികാഗ്രഹങ്ങള്‍ നിരസിക്കാനും സൃഷ്ടിപ്പിന്റെ […]

രക്തം ചിന്തരുത് ആരെയും അകറ്റരുത്

രക്തം ചിന്തരുത് ആരെയും അകറ്റരുത്

ദൈവകല്‍പനകള്‍ അംഗീകരിക്കലും നിരോധങ്ങള്‍ വെടിയലുമാണ് വിശ്വാസത്തിന്റെ കാതലായ ഭാഗം. കര്‍മപൂര്‍ത്തീകരണത്തിന് ഇത് അനിവാര്യമാണ്. ചെയ്യണമെന്ന് ആവശ്യപ്പെടുന്നതുപോലെ തന്നെയാണ് ചെയ്യരുതെന്ന കല്‍പനയും. രണ്ടും പ്രധാനമാണ്. നന്മയിലേക്കുള്ള വഴികള്‍ നിര്‍ദേശിച്ച ശേഷം തെറ്റിപ്പോകാതിരിക്കാനുള്ള നിര്‍ദേശങ്ങളും ബനൂ ഇസ്രയേല്യര്‍ക്ക് നല്‍കിയതിനെ വിശദീകരിക്കുകയാണ് വിശുദ്ധ ഗ്രന്ഥം: ‘പരസ്പരം ചോര ചിന്തരുതെന്നും വീടുകളില്‍നിന്ന് അന്യോന്യം പുറത്താക്കരുതെന്നും നാം നിങ്ങളോട് പ്രതിജ്ഞ ചെയ്തിരുന്നു. നിങ്ങളാകട്ടെ, അത് അംഗീകരിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്തു'(സൂറത്തുല്‍ ബഖറ- എണ്‍പത്തി നാലാം സൂക്ത വിശദീകരണത്തില്‍നിന്ന്). കല്‍പന ആരോടാണ്- മുന്‍ഗാമികളായ യഹൂദരോടോ, അതല്ല […]

കശ്മീര്‍ ഇന്ത്യയോടൊപ്പം വന്നത് എങ്ങനെയാണ്?

കശ്മീര്‍ ഇന്ത്യയോടൊപ്പം വന്നത് എങ്ങനെയാണ്?

അമിത് ഷാ എന്ന ജൈനമതവിശ്വാസി മോഡിസര്‍ക്കാറിന്റെ രണ്ടാമൂഴത്തില്‍ ആഭ്യന്തരമന്ത്രിയായി അവരോധിതനായത് ആര്‍.എസ്.എസിന്റെ സ്വപ്‌നപദ്ധതികള്‍ നടപ്പാക്കുന്നതിനാണ് എന്ന് നിരീക്ഷിച്ചവരുടെ പ്രവചനങ്ങള്‍ പുലരാന്‍ തുടങ്ങിയിരിക്കുന്നു. അയോധ്യയിലെ രാമക്ഷേത്രം 1986ന് ശേഷമാണ് സംഘ്പരിവാറിന്റെ അജണ്ടയിലെ ഒരിനമായി എഴുതപ്പെടുന്നതെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ പുലരിയില്‍ തന്നെ ഹിന്ദുത്വരാഷ്ട്രീയം നെഞ്ചോട് ചേര്‍ത്തുപിടിച്ച വിഷയമാണ് കശ്മീര്‍. ഹൈന്ദവഭൂരിപക്ഷ ഇന്ത്യയില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ഏക സംസ്ഥാനത്തിന്റെ അസ്തിത്വവും സ്വാതന്ത്ര്യവും അനുവദിച്ചുകൊടുക്കാന്‍ സമ്മതിക്കാത്ത ആധിപത്യമനോഭാവമാണ് കശ്മീരിനെ പ്രേതഭൂമിയാക്കി മാറ്റിയെടുത്തിരിക്കുന്നത്. താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കലോ ജനാധിപത്യം തിരിച്ചുകൊണ്ടുവരലോ അല്ല, ആയുധമുഷ്‌ക് കൊണ്ട് കശ്മീരികളെ […]