Articles

ഗുഡ്ഡിദേവി ഇപ്പോഴും ചാണകമാണ് കത്തിക്കുന്നത്

ഗുഡ്ഡിദേവി ഇപ്പോഴും ചാണകമാണ് കത്തിക്കുന്നത്

ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ വിശാലമായി സ്ഥാപിച്ചിരിക്കുന്ന ഗവണ്‍മെന്റ് ക്ഷേമപദ്ധതി പരസ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന വൈരുധ്യത്തെ കുറിച്ച് ബി.ബി.സി തയാറാക്കിയ റിപ്പോര്‍ട്ട് വളരെ പ്രസക്തമാണ്. ‘ഉജ്ജ്വല യോജന’ പദ്ധതി പ്രകാരം ഗ്രാമീണര്‍ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കിയെന്ന വാഗ്ദാനത്തെ ആധികാരികമായി ചോദ്യം ചെയ്യുകയാണ് റിപ്പോര്‍ട്ട്. ഉജ്ജ്വല യോജനയുടെ പരസ്യചിത്രങ്ങളില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഗുഡ്ഡി ദേവി ഇന്നും ചാണകം ഉണക്കി ഇന്ധനമായുപയോഗിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത്. പ്രധാനമന്ത്രി നേരിട്ട് നല്‍കിയ പദ്ധതിയുടെ ഗുണഭോക്താവാന്‍ ഗുഡ്ഡിക്ക് കഴിഞ്ഞിട്ടില്ല. അപ്പോള്‍ ഗവണ്‍മെന്റ് നല്‍കിയെന്നവകാശപ്പെടുന്ന ഗ്യാസ് സിലിണ്ടര്‍ […]

തോമസ് ജേക്കബ്: അമ്പത്താറാണ്ടിന്റെ അനുഭവത്തഴക്കത്തില്‍

തോമസ് ജേക്കബ്: അമ്പത്താറാണ്ടിന്റെ അനുഭവത്തഴക്കത്തില്‍

‘അച്ചടി പത്രങ്ങളിലെ അവസാനത്തെ ലെജന്റ്’ – മലയാള മനോരമയുടെ പഴയ എഡിറ്റോറിയല്‍ അമരക്കാരന്‍ തോമസ് ജേക്കബിന് ഇങ്ങനൊരു വിശേഷണം നല്‍കിയാല്‍ എന്താവും മറുപടി? അഞ്ചരപ്പതിറ്റാണ്ട് പത്രാക്ഷരങ്ങള്‍ കൊണ്ട് മലയാളിയുടെ വാര്‍ത്താഭാവുകത്വത്തെ പലരൂപത്തില്‍ മാറ്റിയെടുത്ത തോമസ് ജേക്കബ് ഒട്ടും പിശുക്കില്ലാതെ ചിരിച്ചേക്കും. കാമ്പില്ലായ്മയുടെ കടലില്‍ നിന്ന് കാമ്പും കൊമ്പുമുള്ള അനേകമനേകം വാര്‍ത്തകള്‍ കണ്ടെത്തി അവതരിപ്പിച്ചയാളായതിനാല്‍ അതിവിശേഷണങ്ങളെ നിര്‍മമമായി എടുക്കുകയും ചെയ്യും. പക്ഷേ, വാര്‍ത്താ മാധ്യമങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അടിമുടി മാറിയ, നൂറുകണക്കിന് വാര്‍ത്താ മാധ്യമങ്ങളെ പോക്കറ്റിലിട്ട് മനുഷ്യര്‍ നടക്കുന്ന കാലത്ത് […]

നിഖാബ് നിരോധം: എംഇഎസിന് പിഴച്ചതെവിടെ?

നിഖാബ് നിരോധം: എംഇഎസിന് പിഴച്ചതെവിടെ?

ഒരൊറ്റയിരിപ്പിന് 240പുറം വായിച്ചുതീര്‍ത്ത രചനയാണ് എം.ഇ.എസ് സ്ഥാപകന്‍ ഡോ. പി.കെ അബ്ദുല്‍ ഗഫൂറിനെ കുറിച്ച് പത്‌നി ഫാത്തിമാ ഗഫൂര്‍ എഴുതിയ ഓര്‍മക്കുറിപ്പ് ‘ഓര്‍മയിലെന്നും’. കേരളത്തില്‍ ഒരു മുസ്‌ലിം വനിത ഭര്‍ത്താവിനെ കുറിച്ചുള്ള ഓര്‍മകള്‍ വരുംതലമുറക്ക് ഇതുപോലെ കൈമാറിയിട്ടുണ്ടോ എന്ന് സംശയമാണ്. ഡോ.ഗഫൂറിന്റെ സ്വകാര്യ, പൊതു ജീവിതത്തിലൂന്നിയാണ് ഫാത്തിമയുടെ ഓര്‍മകളെങ്കിലും ഒരു കാലഘട്ടത്തിന്റെ ജീവിതവും എം.ഇ.എസ് എന്ന കൂട്ടായ്മയുടെ പിറവിയും വികാസപരിണാമങ്ങളുമെല്ലാം വരികള്‍ക്കിടയില്‍നിന്ന് വായിച്ചെടുക്കാം. വായിച്ചപ്പോള്‍ വന്ന ചില സംശയങ്ങള്‍ക്ക് നിവാരണം കാണാന്‍, ഒരു റമളാനില്‍ മരുമകന്‍ ഡോ. […]

പൊതുസമൂഹത്തിന്റെ യുക്തിയില്‍ എന്തെല്ലാം നിരോധിക്കേണ്ടി വരും?

പൊതുസമൂഹത്തിന്റെ യുക്തിയില്‍ എന്തെല്ലാം നിരോധിക്കേണ്ടി വരും?

എംഇഎസ് സ്ഥാപനങ്ങളില്‍ നിഖാബ് നിരോധിച്ച നടപടി എത്രമാത്രം ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് അതര്‍ഹിക്കുന്ന ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. വിവിധ ദര്‍ശനങ്ങളെയും കാഴ്ചപ്പാടുകളെയും ഉള്‍ക്കൊള്ളുന്നു എന്നതാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. ആ വൈവിധ്യത്തിന്റെ സൗന്ദര്യമാണ് നമ്മുടെ ഭരണഘടനയുടെ സൗന്ദര്യം. അതില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന ഇളവുകളും കരുതലും ഏറെ ശ്രദ്ധേയവുമാണ്. മുസ്‌ലിംകള്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അതിലെ തന്നെ ഉപവിഭാഗങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും യാതൊരു വിലക്കുമില്ലാതെ ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഭരണഘടന ഉറപ്പുനല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ഈ വിഷയത്തില്‍ ഇന്നേ വരെയുണ്ടായിട്ടുള്ള […]

നോമ്പുതുറക്കുന്നേരം

നോമ്പുതുറക്കുന്നേരം

നോമ്പുകാരന് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്ന് നോമ്പ് തുറയും തുറപ്പിക്കലും തന്നെയാണ്. കാരണം പകല്‍ സമയം പൂര്‍ണമായും ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്ന നോമ്പുകാരന് പകല്‍ അവസാനിക്കുന്നതോടു കൂടി ആവശ്യമായ അളവില്‍ ജലവും ആഹാരവും ലഭിക്കേണ്ടത് പ്രകൃതിപരമായ ഒരാവശ്യവും അത് ലഭ്യമാക്കുന്നത് ഇസ്‌ലാം വളരെ പുണ്യമായി കരുതിയ ഒരാരാധനയുമാണ്. മിതത്വമാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട് . എല്ലാ മേഖലയിലും മിതാവിഷ്‌കാരങ്ങളും അനുവര്‍ത്തനങ്ങളുമാണ് ഇസ്‌ലാം ആവശ്യപ്പെടുന്നതും പ്രേരിപ്പിക്കുന്നതും. ആരാധനകളില്‍പോലും മിതത്വം സ്വീകരിക്കാനാണ് നബിയും(സ) ഖുര്‍ആനും നിര്‍ദ്ദേശിച്ചത്. മുസ്‌ലിം സമൂഹത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചതു തന്നെ […]