Articles

സാമൂതിരി നാടിന്റെ വിവരങ്ങള്‍

സാമൂതിരി നാടിന്റെ വിവരങ്ങള്‍

അറുപത് ശതമാനം ശുദ്ധിയുള്ള സ്വര്‍ണം കൊണ്ടാണ് രാജാവ് നാണയമടിക്കുന്നത്. ഈ നാണയത്തിന്റെ വ്യാസം 0.46 ഇഞ്ചാണ്. രണ്ട് പുറത്തും വരകളുണ്ട്. ഒരു ചൈനീസ് ഫെന്‍ തൂക്കമുണ്ട്. തര എന്ന പേരില്‍ വെള്ളി നാണയവും രാജാവ് മുദ്രണം ചെയ്യുന്നുണ്ട്. മൂന്ന് ലിയാണ് അതിന്റെ തൂക്കം. ചെറിയ കച്ചവടങ്ങള്‍ക്ക് അതുപയോഗിക്കുന്നു. തൂക്കത്തിന്റെ കാര്യം: അവരുടെ വെള്ളിക്കോലിലെ ഒരു ചിയെന്‍ (Ch’ien) നമ്മുടെ എട്ട് ഫെന്നിന് (fen) തുല്യമാണ്. അവരുടെ ഒരു സിയാങ് (Ziang) എന്നത് പതിനാറ് ചിയെന്‍ ആണ്. അത് […]

ഭക്ഷ്യസുരക്ഷയല്ല മിസൈലാണ് അജണ്ട

ഭക്ഷ്യസുരക്ഷയല്ല മിസൈലാണ് അജണ്ട

തിരഞ്ഞെടുക്കപ്പെടുന്നവര്‍, തിരഞ്ഞെടുക്കുന്നവര്‍. ജനാധിപത്യ ഭരണക്രമത്തിലെ രണ്ടു അഭിവാജ്യ ഘടകങ്ങള്‍. ഇതില്‍ ആരുടെ താല്‍പര്യങ്ങളാണ് തിരഞ്ഞെടുക്കപ്പെടുന്നത്? തീര്‍ച്ചയായും അതൊരു മുഖ്യധാരയുടേതാണ്. ആ മുഖ്യധാര ജാതിശ്രേണിയിലും സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വത്തിലും മുന്നോക്കം നില്‍ക്കുന്നവരെയാണ് പ്രാതിനിധ്യം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കോലാഹലങ്ങളുമായി മുന്നോട്ടുപോവുന്ന ഇന്ത്യയില്‍, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില സംഭവങ്ങള്‍ അത്തരമൊരു മുഖ്യധാരയെയാണ് ഭരണപക്ഷം സ്വാധീനിക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്നു. മാര്‍ച്ച് 27ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുവാന്‍ പോകുന്നതായി അറിയിപ്പുവന്നു. ഇതുപോലൊരവസരത്തില്‍ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളില്‍ നിന്നും ഇനിയും കരകയറിട്ടില്ലാത്ത […]

മുറിവുണക്കുന്നവര്‍

മുറിവുണക്കുന്നവര്‍

ആ ഹിജാബില്‍ അവരൊരു സ്‌നേഹസന്ദേശം ഒളിപ്പിച്ചുവെച്ചിരുന്നു. അനുകമ്പയുടെ, മാനവികതയുടെ, ഐക്യദാര്‍ഢ്യത്തിന്റെ അനുപമ സന്ദേശം. മുറിവേറ്റ ജനതയെ ഒരു ഭരണാധികാരി എങ്ങനെയാണ് ചേര്‍ത്തുപിടിക്കേണ്ടതെന്ന് ജസീന്ത ആര്‍ഡേണ്‍ ലോകനേതാക്കള്‍ക്ക് കാണിച്ചുകൊടുത്തു. വംശവിദ്വേഷത്തിനിരയാവുന്ന ന്യൂനപക്ഷങ്ങളെ ഒരു രാജ്യം എങ്ങനെയാണ് നെഞ്ചോട് ചേര്‍ക്കേണ്ടതെന്ന് ന്യൂസിലാന്‍ഡ് ലോകത്തോട് വിളിച്ചുപറഞ്ഞു. അപരവല്‍കരണത്തിന്റെ കെട്ടകാലത്ത് ‘നമ്മൊളൊന്നാണ്, അവര്‍ ഞങ്ങളാണ്’ എന്ന മഹാസന്ദേശം ഒരു ജനതയെക്കാണ്ട് അവര്‍ ഏറ്റുവിളിപ്പിച്ചു. ഇസ്‌ലാം ഭീതി പരത്തി ലോകത്ത് വെറുപ്പിന്റെ വിഷവിത്തുകള്‍ വിതയ്ക്കുന്ന വംശീയവാദമാണ് ന്യൂസിലാന്‍ഡില്‍ ഭീകര താണ്ഡവമാടിയത്. ചരിത്രത്തിലെ, ചോരപുരണ്ട ഇരുണ്ട […]

ഈ പ്രഛന്ന വേഷം തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമുള്ളതല്ല

ഈ പ്രഛന്ന വേഷം തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമുള്ളതല്ല

ചില കാര്യങ്ങള്‍ പറഞ്ഞുതുടങ്ങാന്‍ ഉദ്ധരണികളും ഉപമകളും അനുചിതമാണ്. അസ്വസ്ഥമാകും വിധം വിധ്വംസകമായ വസ്തുതകള്‍ മുഖത്ത് വന്ന് മുട്ടുമ്പോള്‍ രൂപകങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും നിങ്ങള്‍ വിഷയത്തിലേക്ക് പ്രവേശിച്ചുകൂടാ. കാരണം രൂപകങ്ങളും ബിംബങ്ങളും വ്യാജപദാവലികളും സൃഷ്ടിച്ച് അരനൂറ്റാണ്ടായി നിലനില്‍ക്കുന്ന ഒരു സംഘടന അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമവിചാരണയെ അഭിമുഖീകരിക്കുന്ന ഘട്ടമാണിത്. ജമാഅത്തെ ഇസ്‌ലാമിയാണ് ആ സംഘടന. പുരോഗമന നാട്യങ്ങള്‍ അണിഞ്ഞ്, ന്യൂനപക്ഷങ്ങളുടെ ൈസദ്ധാന്തിക മേലങ്കിയണിഞ്ഞ്, ഇന്ത്യന്‍ രാഷ്ട്രീയത്തെ നഖശിഖാന്തം വിശകലനം ചെയ്ത് ഇവിടെയുണ്ടായിരുന്ന ആ സംഘടന, പൊതുതിരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ മേലങ്കികളെല്ലാം […]

മോഡി വരാതിരിക്കാന്‍ 10 കാരണങ്ങള്‍

മോഡി വരാതിരിക്കാന്‍ 10 കാരണങ്ങള്‍

കര്‍ഷകരാണ് പ്രതിപക്ഷം കര്‍ഷകരോഷമാണ് ഒന്നാമത്തെ പ്രധാന കാരണം. രാജ്യത്തെ ജനസംഖ്യയുടെ എഴുപത് ശതമാനവും കാര്‍ഷികരംഗവുമായി എങ്ങനെയെങ്കിലും ബന്ധപ്പെട്ടിരിക്കുന്നവരാണ്. മോഡി സര്‍ക്കാറിന്റെ കാര്‍ഷികനയങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും നിരാശാജനകമാണ്. കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ പുച്ഛത്തോടെ അവഗണിക്കുകയാണുണ്ടായതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഉണ്ടായ ഏറ്റവും വലിയ കാര്‍ഷിക പ്രക്ഷോഭങ്ങളാണ് ഡല്‍ഹിയിലും മുംബൈയിലുമൊക്കെയായി നടന്നത്. കുത്തക മുതലാളിമാരെ സംരക്ഷിക്കുന്നതില്‍ മാത്രമാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. 2014നു ശേഷം ഓരോ വര്‍ഷവും ഏകദേശം 12,000 കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. കടക്കെണിയും മണ്ണിലമര്‍ന്ന […]