Articles

ഇദ്ദ വേദനാജനകമാണോ?

ഇദ്ദ വേദനാജനകമാണോ?

ഒട്ടും വികാസക്ഷമമല്ലാത്ത മതമാണ് ഇസ്‌ലാമെന്നാണ് പൊതുവെ ആരോപിക്കപ്പെടാറുള്ളത്. ആറാം നൂറ്റാണ്ടില്‍ രൂപം കൊടുത്ത ആചാരങ്ങള്‍ ഇളക്കം തട്ടാതെ ആധുനിക കാലത്തും തുടര്‍ന്നുകൊണ്ട് പോകുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല യാഥാസ്ഥിതികതയും പരിഷ്‌കരണ വിരുദ്ധതയുമാണ് പാരമ്പര്യ മുസ്‌ലിംകളുടെ മുഖമുദ്രയെന്ന് കൊട്ടിഘോഷിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിലെ സ്ത്രീനിയമങ്ങളുടെ ചുവടുപിടിച്ചാണ് പ്രധാനമായും ഇത്തരം വിമര്‍ശനങ്ങള്‍ വരുന്നത്. അത്തരക്കാര്‍ ഇസ്‌ലാമിക നിയമങ്ങളെ ആധുനികതയുടെ ചട്ടക്കൂടില്‍ നിര്‍ത്തിയാണ് പ്രശ്‌നവല്‍കരിക്കുന്നത് ഒരര്‍ത്ഥത്തില്‍ പാഴ് വേലയാണ്. അത് മനുഷ്യ നിര്‍മിതമല്ല എന്നതാണ് കാരണം. ഭൗതിക സാധ്യതയുടെയും അസാധ്യതയുടെയും അളവുകോലുകളുപയോഗിച്ച് മതാചാരങ്ങളുടെ […]

ഇമാം ഇബ്‌നു ഹജര്‍: മദ്ഹബിലെ മഹാപരിഷ്‌കര്‍ത്താവ്

ഇമാം ഇബ്‌നു ഹജര്‍: മദ്ഹബിലെ മഹാപരിഷ്‌കര്‍ത്താവ്

ശാഫിഈ മദ്ഹബിന്റെ വികാസ പരിണാമ ഘട്ടങ്ങള്‍ ശാഫിഈ മദ്ഹബിന്റെ വികാസ പരിണാമ ഘട്ടങ്ങളെ ആറായി തിരിക്കാം. 1: മദ്ഹബ് വെളിപ്പെട്ടു തുടങ്ങിയ ഘട്ടം (ഹി.195 – 270: ഇമാം ശാഫിഈയുടെ നേരിട്ടുള്ള ശിഷ്യന്‍മാരില്‍ അവസാനം മരണപ്പെട്ട റബീഉല്‍ മുറാദിയുടെ കാലം വരെ). 2: മദ്ഹബ് ജനങ്ങളില്‍ വേരൂന്നിയ കാലഘട്ടം (270 – 505: ഇമാം ഗസ്സാലിയുടെ വിയോഗം വരെ). 3: മദ്ഹബിന്റെ സംസ്‌കരണ ഘട്ടം (505- 676: ഇമാം നവവിയുടെ(റ) മരണം വരെ). 4: മദ്ഹബിന്റെ രണ്ടാം […]

മാധ്യമങ്ങളാണ് കശ്മീരുകള്‍ നിര്‍മിക്കുന്നത്

മാധ്യമങ്ങളാണ് കശ്മീരുകള്‍ നിര്‍മിക്കുന്നത്

പുല്‍വാമയിലെ ഭീകരാക്രമണത്തിനുശേഷം കശ്മീര്‍ വിഷയത്തിലെ ഇന്ത്യയുടെ നയം കൂടുതല്‍ ചോദ്യം ചെയ്യപ്പെടുകയാണ്. പുല്‍വാമയില്‍ ബലിയാക്കപ്പെട്ട സൈനികരുടെ ജീവനുപകരം ചോദിക്കുകയാണ് ഇപ്പോള്‍ പൊതുജനങ്ങളുടെ പ്രധാന ആവശ്യമെന്ന തരത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നു. മുഖ്യമായും ഇത്തരം ആവശ്യങ്ങളുടെയും അഭിപ്രായരൂപീകരണങ്ങളുടെയും ഉദ്ഭവം മാധ്യമങ്ങള്‍ എങ്ങനെ ആക്രമണത്തെ റിപ്പോര്‍ട്ട് ചെയ്തു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. 41 സൈനികരുടെയും ജീവനു വിലയുണ്ട്, സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് മിക്കവരും. സൈനികരുടെ ത്യാഗത്തെ കാല്‍പനികവത്കരിക്കുന്ന മാധ്യമങ്ങളും പൊതുജനങ്ങളും അവരെ തങ്ങള്‍ക്ക് തുല്യരായ മനുഷ്യരായി കാണുന്നതില്‍ പരാജയപ്പെടുകയാണ്. ദാരുണാന്ത്യം […]

മോഡി ഇടയ്ക്കിടെ 2022 ഓര്‍മിപ്പിക്കാന്‍ കാരണമുണ്ട് 

മോഡി ഇടയ്ക്കിടെ 2022 ഓര്‍മിപ്പിക്കാന്‍ കാരണമുണ്ട് 

ഡയഗ്നോസ് വാല്യൂസ് ആന്‍ഡ് ഡിസൈന്‍ എത്തിക്‌സ്, പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ സമ്മിറ്റില്‍ ഇത്തരമൊരു മുദ്രാവാക്യം മുന്നോട്ടുവെക്കുന്നത് ഞാനാദ്യമായാണ് കാണുന്നത്. വളരെ ശ്രദ്ധേയമാണിത്. ഡയഗ്നോസ് വാല്യൂസ്: മൂല്യങ്ങളെ പരിശോധിക്കുക, ഡിസൈന്‍ എത്തിക്‌സ്: സദാചാരപെരുമാറ്റങ്ങള്‍, സദ്‌രീതികള്‍  വിഭാവന ചെയ്യുക. ഈ സവിശേഷമായ മുദ്രാവാക്യം ഏറ്റെടുത്ത് ഉദ്ഘാടനത്തില്‍ ചര്‍ച്ചക്കെടുക്കുന്നത് ‘എന്താണ് ദേശം’ എന്ന സങ്കല്പത്തെയാണ്. ഈ വിശാലമായ രണ്ട് പരിപ്രേക്ഷ്യത്തില്‍ നിന്ന് ഇതിനെ നോക്കിക്കാണുമ്പോള്‍ മൂല്യങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കുകയും സദ്‌രീതിയുടെ രൂപവത്കരണത്തിന് വഴിയൊരുക്കുകയുമാണ് രാഷ്ട്ര സങ്കല്പം. ദേശം എന്നൊരാശയം എങ്ങനെ നിര്‍വചിക്കാനാവും? അതിനെ […]

അമ്പത്തിയാറിഞ്ച് വീതി: മോഡിയെയും രാജ്യം ഓര്‍ക്കും

അമ്പത്തിയാറിഞ്ച് വീതി: മോഡിയെയും രാജ്യം ഓര്‍ക്കും

നമ്മുടെ ഓരോ പ്രധാനമന്ത്രിയും അവരവരുടെ തനതായ പൈതൃകം ഇന്ത്യന്‍ ചരിത്രത്തില്‍ അവശേഷിപ്പിച്ചിട്ടുണ്ട്. ഏതാണ്ടെല്ലാ കാര്യത്തിലും, അവശേഷിപ്പിച്ച പൈതൃകം ആ വ്യക്തി ആഗ്രഹിച്ചതാകണമെന്നില്ല. അത് പലതിന്റെയും കൂടിക്കലര്‍പ്പാണ്. ജവഹര്‍ലാല്‍ നെഹ്‌റു ശാസ്ത്രത്തോടും മതേതരത്വത്തോടുമുള്ള തീവ്രമായ പ്രതിബദ്ധതയുടെ പേരിലാണ് ഓര്‍മ്മിക്കപ്പെടുന്നത്. 1962ല്‍ ചൈനയുമായുണ്ടായ യുദ്ധപരാജയത്തിനും കശ്മീര്‍ പ്രശ്‌നം കുഴഞ്ഞുമറിഞ്ഞതും ഉത്തരവാദിത്വം ആരോപിക്കപ്പെടുന്നത് നെഹ്‌റുവില്‍ തന്നെ. എന്നാല്‍ ലാല്‍ബഹാദൂര്‍ ശാസ്ത്രി ഓര്‍മ്മിക്കപ്പെടുന്നത് ‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്ന മൂദ്രാവാക്യമുയര്‍ത്തി പാക്കിസ്ഥാനെതിരെ 1965 ല്‍ നേടിയ യുദ്ധവിജയത്തിന്റെ പേരിലും താഷ്‌ക്കെന്റില്‍ വെച്ചുണ്ടായ […]