Articles

ആ കത്ത് മോഡിക്ക് തന്നെയായിരുന്നു

ആ കത്ത് മോഡിക്ക് തന്നെയായിരുന്നു

കിട്ടാകടവുമായി ബന്ധപ്പെട്ട് സാമ്പത്തിക രംഗങ്ങളില്‍ എന്നും ചര്‍ച്ചകള്‍ സജീവമാണ്. ആധുനിക സാഹചര്യത്തില്‍ മുതലാളിത്ത ചങ്ങാത്ത നയങ്ങളും സന്തുലിത വ്യവസ്ഥയുമെല്ലാം ചര്‍ച്ചയില്‍ കടന്നുവന്നേക്കും. കിട്ടാകടത്തിന്റെ ഗൗരവം മുന്‍നിര്‍ത്തി കുറച്ചുവര്‍ഷങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ പ്രധാനമന്ത്രിക്ക് ഒരു കത്തയച്ചിരുന്നു. 2015 ഏപ്രില്‍ 24ന് പ്രസ്തുത കത്തിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. അതിന്റെ പ്രസക്തി മനസിലാക്കിയാവണം 2018 സെപ്തംബര്‍ 12ന് The Wire  ല്‍ കത്തിന്റെ പ്രാധാന്യവും കിട്ടാകടത്തിന്റെ പ്രത്യാഘാതങ്ങളും വിശദീകരിച്ചുകൊണ്ട് ഒരു […]

ഭൂമിയിൽ മുളച്ചതിനു വേണ്ടി

ഭൂമിയിൽ മുളച്ചതിനു വേണ്ടി

നാല്‍പത് വര്‍ഷം നിരന്തരമായി ഒരേ ആഹാരം കഴിച്ചവര്‍ക്ക് അത് മടുത്തു. ചീരയും വെള്ളരിയും ഗോതമ്പും പയറും ഉള്ളിയുമൊക്കെ സ്വന്തമായി കൃഷിചെയ്ത് കഴിക്കാന്‍ അവര്‍ ആഗ്രഹിച്ചു. സ്വാഭാവികം. പക്ഷേ അന്നം തന്നവനെ മറക്കാതെ, നന്ദിബോധം വിടാതെയായിരുന്നു അവര്‍ ആഗ്രഹം പറയേണ്ടിയിരുന്നത്. അതുണ്ടായില്ല. എന്നല്ല, അവര്‍ പലപ്പോഴും കുറ്റപ്പെടുത്തുകയും ചെയ്തു. മന്നും സല്‍വയും(കാടയും കട്ടിത്തേനും) അവര്‍ക്കത്ര പരിചിതമായ ഭക്ഷണക്കൂട്ടുമല്ല. അതായിരിക്കാം മടുപ്പിന് വേറൊരു കാരണം. വിശന്നുവലഞ്ഞ് മരുഭൂമിയില്‍ അലഞ്ഞവര്‍ക്ക് അന്നത് കിട്ടിയപ്പോഴുള്ള സന്തോഷം പറയേണ്ട. പക്ഷേ ഇന്നവര്‍ അതൊക്കെ മറന്നു. […]

ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ ഹിന്ദുത്വ പകര്‍ച്ചകള്‍

ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ ഹിന്ദുത്വ പകര്‍ച്ചകള്‍

‘നീതിന്യായ ഭീകരത’ (Judicial Terrorism) എന്ന പ്രയോഗത്തോട് വിയോജിപ്പുള്ളവര്‍ ഉണ്ടാവാമെങ്കിലും യശ്ശശരീരനായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ജുഡീഷ്യറി അകപ്പെട്ട പ്രതിസന്ധി പ്രതിപാദിക്കുന്നിടത്ത് അതിരുവിടുന്ന ന്യായാധിപന്മാരോടുള്ള രോഷം പ്രകടിപ്പിക്കാന്‍ അത്തരമൊരു വിശേഷണം പ്രയോഗിക്കുന്നുണ്ട്. രാഷ്ട്രീയ മേലാളന്മാരെ സുഖിപ്പിക്കാന്‍ ശ്രമിക്കുന്ന നിയമപാലകരെയും ഭരണകൂട വിചാരഗതി സ്വാംശീകരിക്കുന്നതിന് അരുതായ്മകള്‍ നീന്തിക്കടക്കുന്ന ന്യായാധിപന്മാരെയും ‘ജുഡീഷ്യല്‍ ടെററിസത്തിന്റെ’ വക്താക്കളായാണ് കൃഷ്ണയ്യര്‍ എണ്ണുന്നത്. ഭരണഘടനക്ക് ജൈവികമായ ഒരു സ്വഭാവവിശേഷമുണ്ടെന്നും ഒരു ‘പുരോഗമന സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനാവശ്യമായ തരത്തില്‍ അത് വ്യാഖ്യാനിക്കണമെന്നു’മുള്ള ഒലീവര്‍ ഹോംസിന്റെ ഉപദേശം പ്രഗത്ഭ നിയമജ്ഞനും […]

സുപ്രീം കോടതി കേള്‍ക്കെ പറയുക; പരിധിവിട്ട പച്ചക്കള്ളമാണ് മോഡി സര്‍ക്കാര്‍

സുപ്രീം കോടതി കേള്‍ക്കെ പറയുക; പരിധിവിട്ട പച്ചക്കള്ളമാണ് മോഡി സര്‍ക്കാര്‍

1988 സെപ്തംബര്‍ ഒമ്പതിന് ഇന്ത്യയില്‍ നിലവില്‍ വന്ന ഒരു നിയമം ഉണ്ട്. പേര് ദ പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട്. അഴിമതി നിരോധന നിയമം. പൊതുപ്രവര്‍ത്തകരുടെ അഴിമതി സമൂലം തടയാനുള്ള പൂട്ടുകള്‍ നിരത്തിവെച്ച ആ നിയമം പാര്‍ലമെന്റ് പാസാക്കുമ്പോള്‍ രാജീവ് ഗാന്ധിയാണ് പ്രധാനമന്ത്രി. 1984-ല്‍ ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ സഹതാപതരംഗത്തില്‍ 414 സീറ്റ് നേടി അധികാരത്തില്‍ വന്ന മകന്‍. ഇന്ത്യാചരിത്രത്തില്‍ ആദ്യമായി ഒരു പ്രാദേശിക കക്ഷി പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തിരഞ്ഞെടുപ്പ്. എന്‍.ടി രാമറാവുവിന്റെ തെലുഗു ദേശം […]

റാഫേല്‍ ഇടപാട് ജുഡീഷ്യറിയിലും നുണപുരണ്ടുവോ?

റാഫേല്‍ ഇടപാട് ജുഡീഷ്യറിയിലും നുണപുരണ്ടുവോ?

36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് ഫ്രഞ്ച് കമ്പനിയായ ഡസ്സോള്‍ട്ട് ഏവിയേഷനുമായി, നരേന്ദ്ര മോഡി സര്‍ക്കാറുണ്ടാക്കിയ കരാറിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. യു പി എ സര്‍ക്കാറിന്റെ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങാനായിരുന്നു ധാരണ. ഇതില്‍ 18 എണ്ണം നേരിട്ട് വാങ്ങാനും 108 എണ്ണം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി ചേര്‍ന്ന് ഡസ്സോള്‍ട്ട് നിര്‍മിക്കാനുമായിരുന്നു ഉദ്ദേശ്യം. ഇതില്‍ മാറ്റം വരുത്തി 36 എണ്ണം നേരിട്ട് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ വില മൂന്നിരട്ടിയോളം […]