Articles

ഹാറൂന്‍ യഹ്‌യ,ബ്രൂട്ടസേ നീയും!

ഹാറൂന്‍ യഹ്‌യ,ബ്രൂട്ടസേ നീയും!

ലോക പ്രശസ്ത സൃഷ്ടിവാദിയും എഴുത്തുകാരനുമായ അദ്‌നാന്‍ ഒഖ്താര്‍ എന്ന ഹാറൂന്‍ യഹ്‌യയെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തുര്‍ക്കി പോലീസ് ഇസ്താംബൂളില്‍ വെച്ച് അറസ്റ്റ് ചെയ്തു. വഞ്ചന, ലൈംഗികാതിക്രമം, ചാരപ്പണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് ആയുധങ്ങളും കവചിത വാഹനങ്ങളും പോലീസ് പിടിച്ചെടുത്തതായി ടര്‍ക്കിഷ് ദിനപത്രം ഹുരിയ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. തന്നെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഈ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയില്ല. കാരണം അദ്ദേഹം ഒരു ഫ്രീ മാസണ്‍ ആണോ […]

കള്ളം ജയിക്കുന്ന കാലം

കള്ളം ജയിക്കുന്ന കാലം

ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ഗോപുരങ്ങള്‍ 2001 സെപ്റ്റംബര്‍ 11ന്റെ ഭീകരാക്രമണത്തില്‍ നിലംപൊത്തുന്നത് ന്യൂജഴ്‌സി നഗരത്തിലിരുന്ന് നേരില്‍ കണ്ടിട്ടുണ്ടെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നത്. ‘അമേരിക്കയുടെ അഭിമാന ഗോപുരങ്ങള്‍ തകര്‍ന്നടിയുമ്പോള്‍, എനിക്കു ചുറ്റുമുള്ള നാട്ടുകാര്‍ ആഹ്ലാദാരവം മുഴക്കുകയായിരുന്നു. കുടിയേറ്റക്കാര്‍ക്ക് മുന്‍തൂക്കമുള്ള, അറബ് വംശജര്‍ക്ക് സ്വാധീനമുള്ള, മേഖലയായിരുന്നു അത്’, തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞു. ന്യൂജഴ്‌സിയില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് നഗരസഭാ അധികൃതര്‍ ഉടന്‍ തന്നെ വ്യക്തമാക്കി. വേള്‍ഡ് ട്രേഡ് സെന്റര്‍ തകരുമ്പോള്‍ കരഘോഷം മുഴക്കിയവരെപ്പറ്റി അമേരിക്കയില്‍ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. പക്ഷേ, […]

മാധ്യമങ്ങളെ എത്രകണ്ടണ്ട് വിശ്വസിക്കണം

മാധ്യമങ്ങളെ എത്രകണ്ടണ്ട് വിശ്വസിക്കണം

തിരഞ്ഞെടുപ്പ് കാലത്തെ മാധ്യമപ്രവര്‍ത്തനത്തെ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയിലെ മാധ്യമങ്ങളെ 2019ല്‍ നടക്കാനിരിക്കുന്ന ജനാധിപത്യ തിരഞ്ഞെടുപ്പ് സംവിധാനത്തെ ആസ്പദമാക്കിയാകണം വിലയിരുത്തേണ്ടത്. മാധ്യമങ്ങളിലൂടെ പ്രത്യക്ഷമായോ പരോക്ഷമായോ ഓരോ രാഷ്ട്രീയ പാര്‍ട്ടിയും തങ്ങളാല്‍ കഴിയുംവിധം തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പൊതുജനാഭിപ്രയം രൂപപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മാധ്യമ പ്രവര്‍ത്തനത്തെ രണ്ടായി വേര്‍തിരിക്കാം. തങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്ന് യഥാവിധം പ്രാവര്‍ത്തികമാക്കുന്ന മാധ്യമപ്രവര്‍ത്തനം, നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകളെ യഥേഷ്ഠം വളച്ചൊടിക്കുന്ന മാധ്യമപ്രവര്‍ത്തനം. ഇതിനു പ്രധാന കാരണം മാധ്യമസ്ഥാപനങ്ങള്‍ നടത്തുന്ന ഒത്തുതീര്‍പ്പുകളാണ്. അടുത്തിടെ-the quint.com […]

മാധ്യമങ്ങള്‍ക്കെതിരെ ഉയരുന്ന വലതുകാല്‍

മാധ്യമങ്ങള്‍ക്കെതിരെ ഉയരുന്ന വലതുകാല്‍

ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ജനാധിപത്യപ്രശ്നം എന്താണെന്ന ചോദ്യത്തിന്റെ ഉത്തരം, പടര്‍ന്ന് പിടിക്കുന്ന തീവ്ര വലതുപക്ഷമാണെന്നാണ്. രാജ്യത്ത് മാധ്യമങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദത്തിലൂടെ വാര്‍ത്തകള്‍ പൂഴ്ത്തിവെക്കാനും, അവസരോചിതമായി പാകപ്പെടുത്താനും ഭരണശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ വലിയൊരു ഉദാഹരണമാണ്, രാജ്യത്തെ ഒരു പ്രധാന മാധ്യമസ്ഥാപനത്തിലെ ഒരു വാര്‍ത്താധിഷ്ഠിത പരിപാടിയുടെ സംപ്രേക്ഷണം തുടര്‍ച്ചയായി പത്ത് ദിവസത്തില്‍ കൂടുതല്‍ തടസ്സപ്പെടുത്തിയത്. എ ബി പി ന്യൂസ് ഇന്ത്യയിലെ മുഖ്യധാരാ ദ്വിഭാഷാ മാധ്യമസ്ഥാപനമാണ്. ഉത്തരേന്ത്യയില്‍ നല്ല രീതിയില്‍ പ്രചാരവും സ്വാധീനവുമുള്ള ചാനല്‍. ആ ചാനലിലെ ജൃശാല […]

പ്രളയം ഒടുങ്ങി;ഇനി വയനാട്ടിലേക്ക് പോകാം

പ്രളയം ഒടുങ്ങി;ഇനി വയനാട്ടിലേക്ക് പോകാം

‘ലോകാവസാന നിലവറ’ എന്നൊന്നുണ്ട്. ഡൂംസ് ഡേ ബാങ്ക്. നോര്‍വെയിലാണ്. സ്വാള്‍ബാള്‍ഡ് ദ്വീപ് സമൂഹത്തില്‍ ഉള്‍പ്പെട്ട സ്പിറ്റ്‌സ് ബെര്‍ഗന്‍ ദ്വീപിലാണ്. പ്രപഞ്ചത്തിന്റെ അനാദിയായ വിസ്മയങ്ങള്‍ക്കും പ്രതിഭാസങ്ങള്‍ക്കും മുന്നില്‍ മനുഷ്യന്‍ എന്നത് എത്ര നിസാരമായ പദമാണ് എന്ന ആത്യന്തിക സത്യത്തെ അഭിസംബോധന ചെയ്യുന്ന ഒരു ആശയത്തില്‍ നിന്നാണ് 2008-ല്‍ അതിന്റെ പിറവി. ഉത്തരധ്രുവത്തില്‍ നിന്ന് ആയിരത്തോളം മൈലുകള്‍ അകലെ. മഹാപ്രളയങ്ങളും കൊടുംവ്യാധികളും മഹായുദ്ധങ്ങളും ക്ഷാമങ്ങളും വന്ന് ഭൂമിയിലെ മനുഷ്യവാസത്തെ തകര്‍ത്തുകളയുന്ന ഒരു നാളെയെ ആ ആശയം പ്രതീക്ഷിക്കുന്നു. മനുഷ്യരെ ജീവനത്തിനും […]