Articles

കുനിയുന്നവര്‍ക്കൊപ്പം കുനിയുക

കുനിയുന്നവര്‍ക്കൊപ്പം കുനിയുക

മുസ്‌ലിമിന്റെ ജീവിതം സര്‍വത്ര വണക്കത്തിന്റെതാണ്. അതില്‍ നിബന്ധനകളുണ്ട്, ആസ്വാദനങ്ങളുണ്ട്, ആനുകൂല്യങ്ങളുമുണ്ട്. ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങള്‍ നിസ്‌കാരം നിലനിര്‍ത്തുക, കുനിയുന്നവരോടുകൂടെ കുനിയുകയും ചെയ്യുക'(ആശയം: സൂറതുല്‍ബഖറ/43). ഒരാള്‍ ശരീരം കൊണ്ട് ചെയ്യുന്നതില്‍ അതിമഹത്താണ് നിസ്‌കാരം. വിശ്വാസിയുടെ നിസ്‌കാരം തിരിച്ചറിയാം. കാപട്യമുള്ളവരുടെതും തിരിച്ചറിയാം. പെരുന്നാള്‍ നിസ്‌കരിച്ച് സായൂജ്യംകൊള്ളുന്നവരും വെള്ളിയാഴ്ചകളില്‍ നിസ്‌കരിച്ച് കടമ വീട്ടിയെന്ന് വിചാരിക്കുന്നവരുമുണ്ട് കൂട്ടത്തില്‍. പള്ളിയും നിസ്‌കാരവും റമളാനില്‍ മാത്രമാണ് ചിലര്‍ക്ക്. ഓത്തും പാട്ടും നിസ്‌കാരവുമായി ഒരുമാസം. അതുകഴിഞ്ഞാല്‍ തീര്‍ന്നു. പിന്നെ അടുത്ത റമളാനാകണം. തൊപ്പിയും മുസ്ഹഫും തസ്ബീഹുമൊക്കെ പൊടിതട്ടിയെടുക്കാന്‍. […]

സുകൃതങ്ങളുടെ ആഘോഷക്കാലം

സുകൃതങ്ങളുടെ ആഘോഷക്കാലം

ചുട്ടു പഴുത്ത കല്ലാണ് റംളാഅ.് ചുടുകല്ലിലൂടെ നടന്നു എന്നാണ് റമള എന്ന വാക്കിനര്‍ത്ഥം. ഈ ധാതുവില്‍ നിന്ന് നിഷ്പന്നമായതാണ് റമളാന്‍. ആത്മ വിചാരണയും സാരോപദേശങ്ങളും കൊണ്ട് കരള്‍ ചൂടാകുന്ന മാസമല്ലോ റമളാന്‍. മനസ്സിലടിഞ്ഞ് കൂടിയ പാപക്കറകള്‍ റമളാന്റെ അത്യുഷ്ണത്തില്‍ ഉരുകിയൊലിക്കുന്നു. റമള് എന്ന പദത്തില്‍ നിന്ന് വന്നതാണെന്നും അഭിപ്രായമുണ്ട്. അപ്പോള്‍ ദോഷങ്ങള്‍ കഴുകി വൃത്തിയാക്കുന്ന മഴയാണ് റമളാന്‍. ഏതര്‍ത്ഥത്തിലും വിശ്വാസിക്ക് നിറവസന്തമാണത്. തിരുനബി അരുളി: റമളാന്‍ മാസം ആഗതമായാല്‍ സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കും. നരക കവാടങ്ങള്‍ അടക്കും. […]

അരനൂറ്റാണ്ടപ്പുറത്തെ ആ നോമ്പുജീവിതം

അരനൂറ്റാണ്ടപ്പുറത്തെ ആ നോമ്പുജീവിതം

കൂരയെന്നുപോലും വിളിക്കാനാവാത്ത കുടിലുകള്‍. ഓല മേഞ്ഞ മണ്‍പുറ്റുകള്‍. കരിക്കട്ട തേച്ച ചുമരുകള്‍. ഓടു മേഞ്ഞ പുരകള്‍ വിരളം. നാടെങ്ങും ദാരിദ്ര്യം. പട്ടിണി. ബുദ്ധിയുറച്ച കുട്ടികള്‍ പോലും വിശന്നു കരയുന്ന കാലം. ‘പട്ടിണിമരുന്ന് ‘ കണ്ടെത്താനാകാതെ മാതാപിതാക്കള്‍ പരുങ്ങുന്ന വീടുകള്‍. അരിയും മറ്റു ഭക്ഷ്യപദാര്‍ത്ഥങ്ങളുമായിരിക്കും ചിലപ്പോള്‍ പണിക്കൂലി. സ്വര്‍ണം പൊതിയുന്നതുപോലെ ഭക്ഷ്യവസ്തുക്കളുമായി വീട്ടിലെത്തുന്ന ഉപ്പമാരെ കാണുമ്പോള്‍ കരഞ്ഞുകലങ്ങിയ കുഞ്ഞുകണ്ണുകളില്‍ സന്തോഷം വന്നുനിറയും. കലത്തിലിട്ട അരി അടുപ്പത്ത് വെച്ച് കണ്ണീര്‍ തുടച്ച് തവിയിളക്കുന്ന മാതൃമനസുകള്‍. അതായിരുന്നു കുട്ടിക്കാലം. മണ്ണിനും സഹജീവികള്‍ക്കും […]

തിലാവതുല്‍ ഖുര്‍ആന്‍; വ്രതനാളിലെ വിശുദ്ധ കര്‍മം

തിലാവതുല്‍ ഖുര്‍ആന്‍; വ്രതനാളിലെ വിശുദ്ധ കര്‍മം

മനുഷ്യന്‍ അല്ലാഹുവിന്റെ അടിമയാണ്. ഉടമയായ സ്രഷ്ടാവിന്റെ ആജ്ഞകളും വിരോധനകളും മാനിച്ച് അനുസരണയുള്ള അടിമയാവുമ്പോഴേ സൃഷ്ടിപ്പിന്റെ യാഥാര്‍ത്ഥ്യത്തെ സാക്ഷാത്കരിക്കാനാവുകയുള്ളൂ. നശ്വരമായ ഇഹജീവിതത്തില്‍, പരലോകത്തേക്കുള്ള വിളവെടുപ്പിനാവശ്യമായ സര്‍വ കാര്യങ്ങളിലുമിടപെട്ട് ഭാവിജീവിതത്തിന്റെ ഭാസുരതക്കു വേണ്ടി കര്‍മങ്ങളെ ക്രിയാത്മകമായി ചിട്ടപ്പെടുത്താനാണ് ഒരു വിശ്വാസി തയാറാവേണ്ടത്. ആ രൂപത്തില്‍ പ്രതിഫലാര്‍ഹമായ പുണ്യങ്ങള്‍ ചെയ്യാനും മനസ് ശുദ്ധിയാക്കാനുമായി സ്രഷ്ടാവ് അടിമകള്‍ക്കായി നിരവധി അവസരങ്ങളൊരുക്കിയിട്ടുണ്ട്. അതില്‍ മഹത്തായ ഒരവസരമാണ് പരിശുദ്ധ റമളാന്‍. റമളാന്‍ സമാഗതമാകുന്നതിനു മുമ്പേ നിരവധി മഹത്തായ കര്‍മങ്ങളനുഷ്ഠിച്ച് ആത്മീയമായ മുന്നേറ്റത്തിനൊരുങ്ങാന്‍ വിശ്വാസി തയാറാവേണ്ടതുണ്ട്. അതിനുത്തമമായ […]

തബൂക്കിലെ പ്രവാചകസ്പര്‍ശം

തബൂക്കിലെ പ്രവാചകസ്പര്‍ശം

സഊദി അറേബ്യന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലായിരുന്നു ജിദ്ദയില്‍നിന്ന് തബൂക്കിലേക്കുള്ള ഞങ്ങളുടെ യാത്ര. സുദീര്‍ഘമായ യാത്രയാണ്. സന്ധ്യക്ക് പുറപ്പെട്ടാല്‍ പിറ്റേന്ന് അവിടെ എത്തും. എയര്‍പോര്‍ട്ട് പോലെയാണ് ബസ് ടെര്‍മിനലും സംവിധാനം ചെയ്തിട്ടുള്ളത്. വിദേശികളായ യാത്രക്കാര്‍ പാസ്‌പോര്‍ട്ട് പരിശോധനയൊക്കെ പൂര്‍ത്തിയാക്കണം. വിദൂരതയിലേക്കുള്ള ബസ് വിവരങ്ങള്‍ ഡിസ്‌പ്ലെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. തബൂക്കിലേക്കുള്ള ബസുകള്‍ രണ്ടുതവണ കാന്‍സല്‍ ചെയ്തു. മൂന്നാമത്തെ ബസിനാണ് ഞങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സാധിച്ചത്. ഞാന്‍ സഊദിയില്‍ എത്തിയ ശേഷമുള്ള ആദ്യത്തെ ബസ് യാത്രയായിരുന്നു അത്. തബൂക്കില്‍ അബ്ദുറഹ്മാന്‍ ദാരിമി ഞങ്ങളെ […]