Articles

കത്വ:ഹൃദയം തകര്‍ന്ന രാജ്യത്തിന്റെ കണ്ണീര്‍തുരുത്ത്

കത്വ:ഹൃദയം തകര്‍ന്ന രാജ്യത്തിന്റെ കണ്ണീര്‍തുരുത്ത്

1990ലായിരുന്നു ആ യാത്ര. പത്രപ്രവര്‍ത്തക യൂണിയന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമൃത്‌സറിലെത്തിയ ഞങ്ങള്‍ക്ക് ഒരുദിവസം ജമ്മുവില്‍ തങ്ങാന്‍ പാകത്തിലാണ് യാത്രാപരിപാടികള്‍ തയാറാക്കിയിരുന്നത്. ഒരു വ്യാഴാഴ്ച സന്ധ്യയോടെയാണ് തീവണ്ടി ജമ്മുവിലെത്തിയത്. നല്ല തണുപ്പ്. സൈനികവാഹനങ്ങളാണ് റോഡ് നിറയെ. പിറ്റേന്ന് രാവിലെ ശ്രീനഗര്‍ ഭാഗത്തേക്ക് ബസ് യാത്ര നടത്താന്‍ അനുമതി കിട്ടിയതുകൊണ്ട് നേരത്തെ കിടന്നുറങ്ങി. രാവിലെ ഏഴുമണിക്ക് തന്നെ ജമ്മു, തവി നദികള്‍ മുറിച്ചുകടന്ന് ബസ് ശ്രീനഗര്‍ പാതയിലൂടെ ഓടാന്‍ തുടങ്ങി. അരമണിക്കൂര്‍ ഓടിക്കാണും; കുന്നിന്‍ ചെരുവിലൂടെയായി യാത്ര. വളഞ്ഞും […]

ഒരു നല്ല വാര്‍ത്ത അറിഞ്ഞാല്‍ ഈ സമ്മര്‍ദമില്ലാതാകും

ഒരു നല്ല വാര്‍ത്ത അറിഞ്ഞാല്‍ ഈ സമ്മര്‍ദമില്ലാതാകും

ഉന്നാവോയിലെയും കത്വയിലെയും ബലാത്സംഗക്കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒടുവില്‍ മൗനം ഭഞ്ജിച്ചിരിക്കുന്നു. കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് മതിയായ പ്രതികരണമാണോ? അദ്ദേഹം സംസാരിച്ചുവെന്നത് നല്ലത്. പക്ഷേ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം. കത്വയിലെ ജനങ്ങളെ നിയമം ലംഘിക്കാന്‍ പ്രേരിപ്പിച്ച ബി ജെ പിയിലെ രണ്ട് എം എല്‍ എമാരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയും ബി ജെ പിയുടെ നേതാവുമാണ്. അതുകൊണ്ട് ഉന്നാവോ കേസിന്റെ ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുക്കണം. സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളെ എങ്ങനെ […]

പുരാവസ്തു ശേഖരങ്ങള്‍

പുരാവസ്തു ശേഖരങ്ങള്‍

അസീര്‍ മേഖലയിലൂടെ യാത്ര ചെയ്യുമ്പോള്‍ നമ്മെ പെട്ടെന്ന് ആകര്‍ഷിക്കുന്നത് കെട്ടിടങ്ങള്‍ തന്നെയാണ്. ചെറുതും വലുതുമായ വീടുകള്‍ വാസ്തുശില്‍പംകൊണ്ടും അലങ്കാരങ്ങള്‍കൊണ്ടും സമൃദ്ധമാണ്. അറേബ്യയില്‍ മറ്റൊരിടത്തും കാണാത്ത തരത്തിലുള്ള വാസ്തുശില്‍പ രീതികളാണ് അസീര്‍ മേഖലയിലുള്ളത്. ഇവിടുത്തെ ഗോത്ര വര്‍ഗങ്ങള്‍ പൗരാണിക കാലം തൊട്ടേ ജീവിതപരിസരങ്ങളെ സൗന്ദര്യാത്മകമാക്കി. അസീറിലെ നിര്‍മിതികളെക്കുറിച്ച് പറയുമ്പോള്‍ അവിടുത്തെ സവിശേഷമായ കാലാവസ്ഥ എവ്വിധമാണ് വാസ്തുശില്‍പത്തെ സ്വാധീനിച്ചത് എന്നുകൂടി പഠിക്കണം. കഠിനമായ മഞ്ഞുകാലവും വര്‍ഷപാതവും അസീര്‍മേഖലയുടെ സവിശേഷതയാണ്. മഴക്കാലത്ത് വാദി ബിഷയില്‍ നദി രൂപപ്പെടും. മഴക്കാലം കഴിഞ്ഞാല്‍ അവ […]

ഇതാ, ഇവിടെയുണ്ട് ആ ഉപ്പ

ഇതാ, ഇവിടെയുണ്ട്  ആ ഉപ്പ

കൊല്‍ക്കത്തയില്‍നിന്ന് ഇരുനൂറ്റിഇരുപത് കി.മീറ്റര്‍ ദൂരത്താണ് അസന്‍സോള്‍. ജാര്‍ഖണ്ഡ് അസന്‍സോളിനോട് അടുത്തായതുകൊണ്ട് മര്‍കസ് സ്ഥാപനമായ തൈ്വബ ഗാര്‍ഡന്റെ ജാര്‍ഖണ്ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മാസ്റ്റര്‍ സാഹബ് ഞങ്ങളെയും കാത്ത് അസന്‍സോള്‍ റെയില്‍വേസ്‌റ്റേഷനില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അസന്‍സോള്‍ റെയില്‍വേസ്‌റ്റേഷനെ ചാരിയുള്ള ഒ കെ റൂട്ടിലൂടെ ഒന്നര കി.മീറ്റര്‍ സഞ്ചരിച്ച് ഞങ്ങള്‍ ഗ്രാമത്തിലെത്തി. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമമാണ്. കുറച്ച് അകലെ നിന്നുതന്നെ പള്ളികളേക്കാള്‍ വലുപ്പത്തില്‍ മിനാരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കാണുന്നുണ്ട്. പതിനൊന്ന് മണിയോടെ ഞങ്ങള്‍ നൂറാനി മസ്ജിദിലെത്തി. മസ്ജിദിനോട് ചേര്‍ന്നുള്ള പ്രൈമറി സ്‌കൂളില്‍നിന്ന് […]

സ്വന്തം ലക്ഷണക്കേടിന് കുട്ടികളെ പഴിച്ചിട്ടെന്താണ്?

സ്വന്തം ലക്ഷണക്കേടിന് കുട്ടികളെ പഴിച്ചിട്ടെന്താണ്?

അമ്പത്തിമൂന്ന് വര്‍ഷമാകുകയാണ് ഞാന്‍ അധ്യാപന മേഖലയിലേക്ക് എത്തിയിട്ട്. വിദ്യാഭ്യാസ മേഖലയില്‍ വലിയ അപചയം സംഭവിച്ചിട്ടുണ്ട് എന്ന വിമര്‍ശം അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ ഞാനുള്‍കൊള്ളുന്നു. അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തില്‍ മാത്രമല്ലിത് സംഭവിച്ചിരിക്കുന്നത്. മൊത്തത്തില്‍ സമൂഹത്തില്‍ സംഭവിച്ചിരിക്കുന്ന മൂല്യാപചയങ്ങളുടെ ഭാഗമായി വിദ്യാഭ്യാസമേഖലയെയും ഇത് ഗ്രസിച്ചിരിക്കുന്നുവെന്നതാണ് വാസ്തവം. ഉത്തരപദാര്‍ത്ഥപ്രദാനമായ ഒരു സമസ്തപദമാണ് വിദ്യാഭ്യാസമെന്ന് ഞാന്‍ ക്ലാസുകളില്‍ തമാശയായി പറയാറുണ്ട്. ഇത് വ്യാകരണ പണ്ഡിതന്റെ കാഴ്ചപ്പാടാണ്. ഒരുകാലത്ത് വിദ്യാഭ്യാസം എന്ന വാക്കായിരുന്നില്ല ഭാരതീയര്‍ ഉപയോഗിച്ചിരുന്നത്. വിനയനം എന്ന വാക്കായിരുന്നു. ‘വിദ്യകൊണ്ട് അറിയേണ്ടതറിയാതെ വിദ്വാനെന്ന് നടിക്കുന്നിതൂ […]