Articles

നിശബ്ദ ശ്വാസത്തിൻറെ വീട്

നിശബ്ദ ശ്വാസത്തിൻറെ വീട്

പതിനെട്ടാം നൂറ്റാണ്ടില്‍ ഹിജാസില്‍ നടന്ന വഹാബീ കര്‍സേവയുടെ കാലത്താണ് അവസാനമായി ദാറുല്‍ അര്‍ഖം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഹിജ്‌റ 1217 ലായിരുന്നു മുത്തുനബിയുടെ(സ) ജന്മദേശമായ മക്കയിലേക്ക് ഭീകരതയുടെ കലാപക്കൊടിയുയര്‍ത്തി വഹാബിസം മാര്‍ച്ചു ചെയ്തത്. ഇബ്‌നു സുഊദിന്റെ പട്ടാളം മുസ്‌ലിം ചരിത്രത്തില്‍ ചോര പുരട്ടുന്നത് അവിടുത്തെ നാഗരിക സ്മാരകങ്ങളും സാംസ്‌കാരിക പ്രതീകങ്ങളും തല്ലിത്തകര്‍ത്തു കൊണ്ടായിരുന്നു. ജന്നതുല്‍ ബഖീഅ്, ജന്നതുല്‍ മുഅല്ല, തിരുനബിയുടെ ജന്മ വീട്, അബൂബക്കര്‍(റ), ഖദീജ(റ) എന്നിവരുടെ ഭവനങ്ങള്‍ തുടങ്ങി മുസ്‌ലിംചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കപ്പെട്ട കൂട്ടത്തില്‍ ദാറുല്‍ […]

മാനേജി’ല്‍ അഗ്രി- ബിസിനസ് മാനേജ്‌മെന്റ്

മാനേജി’ല്‍ അഗ്രി- ബിസിനസ് മാനേജ്‌മെന്റ്

ഹൈദരാബാദിലെ രാജേന്ദ്രനഗറില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് (MANAGE) 2018-20 വര്‍ഷത്തിലെ അഗ്രി ബിസിനസ് മാനേജ്‌മെന്റ് പ്രോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഗ്രി ബിസിനസ് മേഖലയിലെ മികച്ച മാനേജര്‍മാരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രോഗ്രാം എ.ഐ.സി.ടി.ഇ. അംഗീകരിച്ചിട്ടുണ്ട്. 2018 ജൂലൈയില്‍ ആരംഭിക്കുന്ന ഈ പ്രോഗ്രാം 5 മാസം വീതം ദൈര്‍ഘ്യമുള്ള 7 സെമസ്റ്ററുകളിലായി നടത്തും. കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ […]

തിരുവനന്തപുരത്തെ സഖാക്കളേ, ലൂബയെ ഓര്‍മിക്കുക

തിരുവനന്തപുരത്തെ സഖാക്കളേ, ലൂബയെ ഓര്‍മിക്കുക

‘Marinus du warst es nicht’ ”മറീനസ് അത് നീയായിരുന്നില്ല” (Einstürzende Neubauten എന്ന ലോകപ്രശസ്ത അവാംഗാദ് സംഗീത ബാന്റിന്റെ വിഖ്യാത ഗാനം). പാട്ടുകേള്‍ക്കും മുന്‍പ് അല്‍പം ചരിത്രം കേള്‍ക്കാം. കേട്ടിട്ടുണ്ടാവും. പക്ഷേ, ആവര്‍ത്തിച്ച് കേള്‍ക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുള്ള ചരിത്രമാണ് പറയുന്നത്. ഓര്‍മകള്‍ ഉണ്ടായിരിക്കാന്‍ ആവര്‍ത്തനങ്ങള്‍ നല്ലതാണല്ലോ? മറീനസ് വാന്‍ഡേര്‍ ലൂബയെക്കുറിച്ചാണ് പാട്ട്. മറക്കരുത്, ചരിത്രമെന്നതുപോലെ വാന്‍ഡേര്‍ ലൂബയെ. കള്ളം നൂറാവര്‍ത്തിച്ച് സത്യമാക്കുന്ന ഒരു വിദ്വാനുണ്ടായിരുന്നു നാസി ജര്‍മനിയില്‍. പേര് ജോസഫ് ഗീബല്‍സ്. ആ ഗീബല്‍സിയന്‍ തന്ത്രത്തിന്റെ […]

നിങ്ങളില്‍നിന്നുള്ള പ്രവാചകന്‍ നിങ്ങള്‍ക്കുവേണ്ടിയുള്ള പ്രവാചകന്‍

നിങ്ങളില്‍നിന്നുള്ള പ്രവാചകന്‍ നിങ്ങള്‍ക്കുവേണ്ടിയുള്ള പ്രവാചകന്‍

വെളിച്ചത്തിലേക്ക് മനുഷ്യരെ വഴി നടത്തുന്ന ദിവ്യസന്ദേശങ്ങളും ജീവിത പദ്ധതിയും മനുഷ്യര്‍ക്ക് വിവരിച്ചു കൊടുക്കാന്‍ അല്ലാഹു നബിമാരെ നിയോഗിച്ചു. ആ നിയോഗങ്ങള്‍ക്ക് തിരശ്ശീലയിട്ടുകൊണ്ട് ദൗത്യം നല്‍കപ്പെട്ടവരാണ് തിരുനബി (സ്വ). ജനങ്ങള്‍ക്ക് നേരിട്ട് ബോധനം നല്‍കുന്ന രീതി സംവിധാനിക്കാതെ ജിബ്‌രീല്‍(അ) മുഖേന നബിമാരിലേക്ക്, നബിമാരില്‍ നിന്ന് മനുഷ്യരിലേക്ക് എന്ന കൈമാറ്റ വ്യവസ്ഥിതി സംവിധാനിച്ചതിന് പിന്നില്‍ യുക്തികളുണ്ടാകും, തീര്‍ച്ച. നബിയായി നിയോഗം ലഭിച്ചവരെല്ലാം രക്തവും മജ്ജയും മാംസവും വികാര വിചാരങ്ങളും ഉള്ള മനുഷ്യരായിരുന്നു എന്നതും ചിന്തനീയമാണ്. നബിമാര്‍ ആരും മലക്കുകളെപ്പോലോത്ത സൃഷ്ടികളായിരുന്നില്ലെന്ന് […]

പിരിഞ്ഞിട്ടും പിരിയാതെ തിരുനബി

പിരിഞ്ഞിട്ടും പിരിയാതെ തിരുനബി

തിരുനബിതിരുനബിയുടെ ഖബ്ര്‍ ജീവിതം ഏറെ സവിശേഷതകളുള്ളതാണ്. സാധാരണ മനുഷ്യര്‍, സജ്ജനങ്ങള്‍, രക്തസാക്ഷികള്‍, മറ്റുനബിമാര്‍ തുടങ്ങി എല്ലാവരേക്കാളും ഉയര്‍ന്ന തലത്തിലാണത്. അശ്‌റഫുല്‍ ഖല്‍ഖ്(അത്യുത്തമ സൃഷ്ടി) എന്ന അത്യപൂര്‍വ സ്ഥാനത്തിന്റെ തുടര്‍ച്ചയായി ഇതിനെ മനസ്സിലാക്കാം. മരണത്തിന്റെയും പുനര്‍ജന്മത്തിന്റെയും ഇടക്കുള്ള അന്തരാളഘട്ടത്തില്‍ (ബര്‍സഖീ ലോകത്ത്) മനുഷ്യാത്മാവിന് അതിന്റെ ശരീരവുമായി ചില ബന്ധങ്ങളുണ്ട്. വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും തിരുമൊഴികളും ഇക്കാര്യം പറയുന്നു. അനുഭവലോകത്തു തന്നെ ഇതിനുദാഹരണങ്ങളുണ്ട്. ഗര്‍ഭസ്ഥ ശിശുവിനുള്ള സിദ്ധിയേക്കാള്‍ ഉയര്‍ന്ന കഴിവുകള്‍ നമുക്കുണ്ടെന്ന് പറയാമെങ്കിലും ഗര്‍ഭാവസ്ഥയിലായിരിക്കെ സാധ്യമായിരുന്ന ശ്വസന പ്രക്രിയയും ജീവിത രീതികളും […]