Articles

കൈമലര്‍ത്തിക്കൊണ്ട് കടന്നു പോകുന്ന ചക്രവര്‍ത്തിമാര്

നാട് മുഴുവന്‍ കയ്യിലാക്കിയതാണ് അലക്സാണ്ടര്‍ ചക്രവര്‍ത്തി. എന്നിട്ടും മരിച്ചു പിരിഞ്ഞു പോകുമ്പോള്‍ കൈകള്‍ ശൂന്യമായിരുന്നു. ജനം മുഴുവന്‍ അത് കണ്ടു; ശവമന്‍ചത്തിനുള്ളില്‍ നിന്നും ഉയര്‍ത്തിപ്പിടിച്ച ആ കൈകള്‍. [തുടര്‍ന്നു വായിക്കുക]

ഖുര്‍ആനെ കുഴിവെട്ടി മൂടുന്നവിധം

അല്‍മുന്‍ജിദിന്റെ ഭാഷാകോശത്തിലും നാമകോശത്തിലും ബൈബിള്‍ ഗ്രന്ഥങ്ങള്‍ക്ക് കിട്ടിയിട്ടുള്ള അമിതപ്രാധാന്യം അറിയുമ്പോഴാണ് ഖുര്‍ആന്‍ തമസ്കരണത്തിന്റെ കാര്യത്തില്‍ ഈ ശബ്ദകോശം എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ടെന്ന് അറിയാനാവുക. ഭാഷാകോശത്തില്‍ ‘അഹിദ’ എന്നതിന്റെ വിശകലനത്തില്‍ ‘അല്‍ അഹ്ദുല്‍ ഖദീം’ എന്ന പ്രയോഗത്തിന് ക്രിസ്തുവിനു മുമ്പ്  എഴുതപ്പെട്ട വിശുദ്ധപുസ്തകങ്ങള്‍ (ഹുവല്‍ അസ്ഫാറുല്‍ മുഖദ്ദസതുല്ലതീ കുതിബത് ഖബ്ലല്‍ മസീഹ്) എന്നും ‘അല്‍ അഹ്ദുല്‍ ജദീദ്’ എന്നാല്‍ ക്രിസ്തുവിന് ശേഷം എഴുതപ്പെട്ട പുസ്തകങ്ങള്‍ (ഹുവല്‍ അസ്ഫാറുല്‍ മുഖദ്ദസതുല്ലത്തീ കുതിബത് ബഅ്ദല്‍ മസീഹ്) എന്നും അര്‍ഥകല്‍പന നടത്തിയിട്ടുണ്ട് (പേജ്-535) […]

അജ്മീരിലെ പനിനീര്‍പൂക്കള്‍

തുടുത്ത റോസാപ്പൂക്കളുടെ ഓര്‍മ്മയാണെനിക്ക് അജ്മീര്‍. ഥാര്‍ മരുഭൂമിയില്‍ സൂഫിസത്തിന്റെ പ്രകാശം വീണത് ഇവിടെയാണ്. അജ്മീറിലെ ദര്‍ഗാശെരീഫിലാണ് ഖാജ മുഈനുദ്ദീന്‍ ചിശ്തിയുടെ ഖബര്‍സ്ഥാനുള്ളത്. ഖാജയുടെ ജീവിതവും ദര്‍ശനവും ചേര്‍ന്ന് ഒരു യാത്രാകുറിപ്പ് തുടുത്ത റോസാപ്പൂക്കളുടെ ഓര്‍മ്മയാണെനിക്ക് അജ്മീര്‍. ഥാര്‍ മരുഭൂമിയില്‍ സൂഫിസത്തിന്റെ പ്രകാശം വീണത് ഇവിടെയാണ്. അജ്മീറിലെ ദര്‍ഗാശെരീഫിലാണ് ഖാജ മുഈനുദ്ദീന്‍ ചിശ്തിയുടെ ഖബര്‍സ്ഥാനുള്ളത്. 1236 ലാണ് ഈ സൂഫി വര്യന്‍ അജ്മീറില്‍ അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ ഖബര്‍സ്ഥാന്‍ ഇന്നൊരു മഹാതീര്‍ത്ഥാടന സ്ഥാനമാണ്. ഇവിടുത്തെ വെളിച്ചവും സാന്ത്വനവും തേടി ലോകത്തിന്റെ […]

കേരള മുസ്ലിം നവോത്ഥാനചരിത്രം

സ്പെയിനിലേക്ക് ഇസ്ലാം വന്നതോടെയാണ് യൂറോപ്പിന്റെ കണ്ണു തുറന്നത്. അങ്ങനെ അവര്‍ കൊര്‍ദോവയിലേക്ക്  തിരിഞ്ഞു. അവിടുത്തെ ഇസ്ലാമിക സ്രോതസ്സുകളില്‍ നിന്ന് ആര്‍ജിച്ചെടുത്ത ധൈഷണികമായ അറിവനുഭവങ്ങളാണ് ക്രിസ്ത്യന്‍ തിയോക്രസിയുടെ ഇരുട്ടിനോട് കലഹിക്കാന്‍ റോജര്‍ ബേക്കണെപ്പോലുള്ളവര്‍ക്ക് കൈത്താങ്ങായത്. അതു കൊണ്ടായിരുന്നു സ്പെയിനില്‍ നിന്നു പ്രസരിച്ച വൈജ്ഞാനിക ഉണര്‍വുകള്‍ കണ്ടെടുത്തവര്‍ക്കു നേരെ ചര്‍ച്ച് പ്രതികാരബുദ്ധിയോടെ പെരുമാറിയത്. ധിഷണയോടും ജ്ഞാനത്തോടുമുള്ള ചര്‍ച്ചിന്റെ അന്ധമായ ഈ വിരോധം യൂറോപ്പിനെ മതത്തിന്റെ പ്രതിപക്ഷത്തേക്കാണ് നയിച്ചത്. അത് ക്രമേണ മതമൂല്യങ്ങളില്‍ നിന്നുള്ള വ്യതിചലനത്തിലേക്കും മതനിരാസത്തിലേക്കും എത്തിച്ചു. പില്‍ക്കാലത്ത് ഉരുവം […]