1262

മുഫ്‌ലിഹൂന്‍ വെറുമൊരു പറഞ്ഞുപോക്കല്ല

മുഫ്‌ലിഹൂന്‍ വെറുമൊരു പറഞ്ഞുപോക്കല്ല

വിശ്വാസിയുടെ ഒന്നാമത്തെ അടയാളമാണ് ഗയ്ബ് – അദൃശ്യ കാര്യങ്ങളിലുള്ള ഉറച്ച വിശ്വാസം. മനസ്സുറപ്പാണ് വിശ്വാസം. രണ്ടാമത്തെ അടയാളം നിസ്‌കാരം കൊണ്ടുനടക്കലാണ്. വിശ്വാസിയുടെ വിധേയത്വം വാക്കുകളിലും വിശ്വാസത്തിലും മാത്രമൊതുങ്ങാതെ പ്രയോഗതലത്തില്‍ കൂടി ഉണ്ടാവണമെന്നാണ് ഈ സൂക്തം വെളിപ്പെടുത്തുന്നത്. ഇമാം ജീലാനിയുടെ(റ) വാക്കുകള്‍: മുഴുവന്‍ ശാരീരികാവയവങ്ങളുടെയും അുസരണയാണ് നിസ്‌കാരം. വിശ്വാസികള്‍ക്ക് വേറെയും അടയാളങ്ങളുണ്ട്. അവ ഖുര്‍ആന്‍ പറയുന്നത് കാണുക: മുന്‍കാല വേദങ്ങളിലും ഖുര്‍ആനിലും ലോകാവസാനത്തിലും വിശ്വസിക്കുന്നവരാണവര്‍(ബഖറ 4). മുന്‍കാലവേദഗ്രന്ഥങ്ങള്‍ അനുസരിച്ചും അംഗീകരിച്ചും കഴിഞ്ഞ ജൂതന്മാരോടും ക്രിസ്ത്യാനികളോടും ഖുര്‍ആന്‍ സംസാരിക്കുന്നുണ്ട്. തിരുനബിയുടെ […]