1385

മദീനയിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍

മദീനയിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍

മദീനയിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇസ്ലാമിക സാമ്പത്തിക ദര്‍ശനത്തിലെ പ്രാരംഭ ഘട്ടമായിരുന്നു. മദീന ഒരു രാഷ്ട്രമായി പരിണമിച്ചതോടെ സാമ്പത്തിക വ്യവസ്ഥകളെ ക്രമപ്പെടുത്തല്‍ അനിവാര്യമായിത്തീര്‍ന്നു. ഖുര്‍ആനിക കല്പനകളുടെ വെളിച്ചത്തിലായിരുന്നു സാമ്പത്തിക മുന്നേറ്റങ്ങളെ തിരു പ്രവാചകന്‍ സാധ്യമാക്കിയെടുത്തത്. ഒരു വിശ്വാസിയുടെ സാമ്പത്തിക സങ്കല്‍പ്പങ്ങള്‍ എപ്രകാരമാകണമെന്ന് ഇസ്ലാം കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്. പണത്തെ അല്ലാഹു ഏല്‍പിച്ച സൂക്ഷിപ്പുമുതലായിട്ടാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ അവ വിനിയോഗിക്കാന്‍ പാടുള്ളൂ. ഏതൊരു സ്വത്തില്‍ അല്ലാഹു നിങ്ങളെ പ്രതിനിധി ആക്കിയോ അതില്‍ നിന്ന് ചെലവഴിക്കുക എന്ന് ഖുര്‍ആന്‍ […]

നോമ്പുകാലത്തെ ക്വാറന്റൈനില്‍

നോമ്പുകാലത്തെ ക്വാറന്റൈനില്‍

അതിവേഗം പടര്‍ന്നു പിടിക്കുന്ന കോവിഡ് 19 ബാധിച്ച രോഗികളെ പരിചരിച്ചിരുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പലരും ഈ നോമ്പുകാലത്ത് ക്വാറന്റൈനില്‍ ഏകാന്തവാസത്തിലാണ്. കോവിഡ് പോസിറ്റീവ് രോഗികളുമായുള്ള നിരന്തരമായ സമ്പര്‍ക്കത്തെ തുടര്‍ന്നാണ് ഇവര്‍ക്കും ക്വാറന്റൈനില്‍ കഴിയേണ്ടി വന്നത്. അപരിചിതമായ ഈ ലോകത്തിരുന്നാണ് ഇവര്‍ ഇത്തവണ നോമ്പെടുക്കുന്നത്. ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ നിന്നിറങ്ങുകയും വീട്ടിലേക്ക് പോകാന്‍ സാധിക്കാതിരിക്കുകയും ചെയ്തതോടെ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ പ്രത്യേക കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാണ് ഇവരും. കണ്ണൂര്‍ ഗ്രീന്‍ പാലസ് റെസിഡന്‍സിയില്‍ ക്വാറന്റൈനില്‍ ഉള്ളത് 34 […]