issue 1013

എന്നിട്ടും മോഡി ചിറകു വിടര്‍ത്തി പറക്കുകയാണ്

മതേതരത്വത്തിന്റെ അന്തസ്സത്ത ‘മോഡിത്വ’യുടെ മുന്നില്‍ തലകുനിക്കുന്ന ഭീഷണമായ ഒരന്തരീക്ഷം ഇന്ന് ഗുജറാത്തിനു മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിനും നേരെയാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ശാഹിദ് കേരളം സ്വതന്ത്ര ഇന്ത്യക്ക് നല്‍കിയ അമൂല്യ സംഭാവനയായ ‘ക്ഷീരപുരുഷന്‍’ വര്‍ഗീസ് കുര്യന്‍ ഈയിടെ അന്തരിച്ചപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഓര്‍മിപ്പിച്ച ഒരു സംഭവമുണ്ടായിരുന്നു: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്ന് കുര്യന്‍ ഏറ്റുവാങ്ങേണ്ടിവന്ന നന്ദികേടിന്റെയും നൃശംസതയുടെയും അനുഭവമായിരുന്നു അത്. 2004 ജനുവരിയിലായിരുന്നു സംഭവം. കുര്യന്റെ കര്‍മഭൂമിയും ‘അമുലിന്റെ’ ആസ്ഥാനവുമായ ഗുജറാത്തിലെ ആനന്ദില്‍ മുഖ്യമന്ത്രി മോഡിയോടൊപ്പം ഒരു […]

വായനക്കാരുടെ വീക്ഷണം

വിശ്വമലയാള മഹോത്സവം സര്‍ക്കാര്‍ വിലാസത്തില്‍ അനന്തപുരിയിലരങ്ങേറി. ആദരണീയ രാഷ്ട്രപതി ഉദ്ഘാടകനായെത്തി. സര്‍ക്കാര്‍ മന്ദിരങ്ങളുടെ പേരുകള്‍ മലയാളീകരിച്ചിട്ടു മതിയായിരുന്നു ഈ കൊണ്ടാടലെന്ന് ഭാഷാ സ്നേഹികള്‍ പറഞ്ഞത് സര്‍ക്കാര്‍ കേട്ടില്ലെന്നു വച്ചു. അല്ലേലും ആംഗലേയമില്ലാതെ നമുക്കെന്താഘോഷം? മുഹമ്മദ് ഹസന്‍, ഫറോക്ക് മാധ്യമങ്ങള്‍    നിര്‍വഹിക്കേണ്ടത്          ലോകപ്രശസ്ത സാഹിത്യകാരന്‍ എ ജെ ക്രോണിന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലാണ് ‘ദി നോര്‍തേണ്‍ ലൈറ്റ്’. ഹെന്റി പേജ് എന്ന പത്രപ്രവര്‍ത്തകനാണ് കേന്ദ്രകഥാപാത്രം. ‘ദിനോര്‍തേണ്‍ ലൈറ്റ്’ എന്ന ജനകീയ പത്രത്തിന്റെ […]