Issue 1017

അത്തന്‍വീര്‍ ൪ : വിറ്റുപോയ ജീവിതം

ഇബ്നു അത്വാഇല്ലാഹി സ്സിക്കന്ദരി(റ) വിവ. സ്വാലിഹ് “സത്യവിശ്വാസികളില്‍ നിന്നും അവരുടെ ശരീരധനാദികള്‍ പകരം സ്വര്‍ഗ്ഗമെന്ന വ്യവസ്ഥയില്‍ അല്ലാഹു വ്യവഹാരം ചെയ്തു.” കച്ചവടം കഴിഞ്ഞാല്‍ പിന്നെ നിനക്കെന്താ അതില്‍ കാര്യം? വിറ്റത് വാങ്ങിയവന് വിട്ടുകൊടുക്കണം. പിന്നിട്ട ഘട്ടങ്ങള്‍ ഓര്‍മയുണ്ടോ നിനക്ക്? അവന്‍ നിന്നെ സൃഷ്ടിപദ്ധതിയില്‍ ഉള്‍പ്പെടുത്തി. നിന്റെ ആത്മാവിനെ പടച്ചു. അന്നൊരുനാള്‍ അവന്‍ നിന്നോട് ചോദിച്ചു: “ഞാനല്ലയോ നിന്റെ റബ്ബ്?” അന്നു നീ പറഞ്ഞു: “അതെ…” ഓര്‍ത്തു നോക്കൂ. നിനക്കു നിന്റെ റബ്ബിനെ അവന്‍ പഠിപ്പിച്ചു തന്നു. റുബൂബിയ്യത്ത് […]

"യൂ പീപ്പിള്‍ ആര്‍ മേക്കിംഗ് സോ മച്ച് ട്രബിള്‍''

    എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ചുല്യാറ്റിനു തിരിച്ചു വീണ്ടും പത്രമോഫീസിലെത്താനും തന്റെ നീലപെന്‍സില്‍ പ്രയോഗിക്കാനും നിരന്തരം തെറ്റുകള്‍ വരുത്തുന്ന സുഹ്റമാരെയാണ് മാധ്യമസ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നത്. നുഐമാന്‍ “മുഖപ്രസംഗം വികാരഭരിതമായിരിക്കരുത്. വിവേകത്തിന്റെ ഒരേ ഈണം കൈവിടരുത്. പിന്നെ ഒരു കാരണവശാലും ഇന്ന് ഇന്ത്യാ ചരിത്രത്തിലെ ഒരു കറുത്ത ദിനമാണെന്നെഴുതരുത്.” ബാബരി മസ്ജിദ് തകര്‍ച്ചയെക്കുറിച്ച് പിറ്റേദിവസത്തെ പത്രത്തില്‍ അച്ചടിച്ചു വരാനുള്ള മുഖപ്രസംഗത്തിന്റെ സ്വഭാവം എങ്ങനെയായിരിക്കണമെന്ന് വിശദീകരിച്ചുകൊണ്ട് പത്രാധിപര്‍ കെ കെ ചുല്യാറ്റിനെ അനുകരിച്ച് ന്യൂസ് എഡിറ്റര്‍ മല്ലിക് മുഖപ്രസംഗമെഴുത്തുകാരന്‍ വിശ്വനാദന്‍ജിയോട് […]

ദാഹം

കുറ്റവാളിയാണു ഞാന്‍. എന്നെ കണ്ടിട്ടു മനസ്സിലാവുന്നില്ലേ? നോക്ക് എന്റെ ശരീരം. മുഴുവന്‍ വ്രണമാണ്. റബ്ബില്‍ നിന്നും ഒളിച്ചോടാന്‍ നോക്കിയപ്പോള്‍ കിട്ടിയ ശിക്ഷ. ഈ ലോകത്തു ആരെയാണ് പുണ്യാത്മാവെന്നു വിളിക്കുക? പുല്ലമ്പാറ ശംസുദ്ദീന്‍ കുറ്റവാളിയാണു ഞാന്‍. എന്നെ കണ്ടിട്ടു മനസ്സിലാവുന്നില്ലേ? നോക്ക് എന്റെ ശരീരം. മുഴുവന്‍ വ്രണമാണ്. റബ്ബില്‍ നിന്നും ഒളിച്ചോടാന്‍ നോക്കിയപ്പോള്‍ കിട്ടിയ ശിക്ഷ. ഈ ലോകത്തു ആരെയാണ് പുണ്യാത്മാവെന്നു വിളിക്കുക? ഖളിര്‍ നബി(അ)യുടെ പുഞ്ചിരി പൌര്‍ണ്ണമി പൂനിലാവുപോലെ പരന്നൊഴുകി. ആ മുഖത്തേയ്ക്കു തന്നെ നോക്കിയിരിക്കെ അദ്ദേഹം […]

ജനാധിപത്യത്തിന്‍റെ യൂത്തന്‍ തുള്ളല്‍

ശ്രീകാന്ത് നായര്‍   പണ്ടേതോ കമ്യൂണിസ്റ്കാരന്റെ ഒളിവിലെ ഓര്‍മകളില്‍ ആണ് കണാരേട്ടന്റെ കഥ വായിച്ചത്. ആറടി പൊക്കവും അതിനൊത്ത വണ്ണവും കൊമ്പന്‍ മീശയുള്ള കണാരേട്ടന്‍ ആയിരുന്നു ഒളിവില്‍ കഴിയുന്ന കുട്ടി സഖാക്കളുടെ സംരക്ഷകന്‍. എന്നും വൈകീട്ട് എത്തുന്ന ഭക്ഷണത്തോടൊപ്പം കണാരേട്ടന്റെ ക്ളാസും ഉണ്ടാവും. പോലീസ് പിടിച്ചാല്‍ രഹസ്യങ്ങള്‍ പുറത്തുവിടാതെ മര്‍ദനം സഹിക്കുന്നതിനെപ്പറ്റി. കത്തിയും ഇടുപ്പില്‍ തിരുകി നടക്കുന്ന കണാരേട്ടന്‍ അന്ന് കുട്ടി സഖാക്കളുടെ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ ആയിരുന്നു.       അങ്ങനെ ഒരുപാട് സഖാക്കളെ വിപ്ളവവീര്യം […]

ജുഡീഷ്യറി വഴിമാറുകയാണോ?

വായനക്കാരുടെ വീക്ഷണം         ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നത് സ്വതന്ത്ര ഇന്ത്യയുടെ നീതിവാക്യമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ അവകാശം വകവച്ച് നല്‍കാന്‍ അനുശാസിക്കുന്ന ഭരണ ഘടനയാണ് നമ്മുടേത്.രാജ്യത്തെ എല്ലാ പൌരന്മാരെയും ഒരേ കണ്ണുകൊണ്ട് കാണണമെന്നാണ് ഭരണഘടനാ ശില്‍പികളും ആഗ്രഹിച്ചത്. ഒരു  പൌരന്റെ അവസാന ആശ്രയവും പ്രതീക്ഷയുമാണ് സുപ്രീം കോടതി. കോടതിയില്‍ നിന്ന് എല്ലാവരും നീതിയാണ്  പ്രതീക്ഷിക്കുന്നത്.          എന്നാല്‍ മഅ്ദനിക്ക് ഈ നീതികാവ്യങ്ങളുടെയൊന്നും ആനുകൂല്യം ലഭ്യമല്ലെന്ന് […]